സാധാരണ സര്‍ക്കസിലല്ലാതെ കടുവകള്‍ക്ക് ആരും പരിശീലനം നല്‍കാറില്ല. എന്നാല്‍ കുട്ടിക്കടുവയ്ക്ക് അപൂര്‍വ പരിശീലനം നല്‍കുന്ന തിരക്കിലാണ് വനംവകുപ്പ്. ഈ കോച്ചിങ് ക്ലാസിനു പിന്നില്‍ വനം വകുപ്പിലെ ഉദ്യോഗസ്ഥരുടെയും ഡോക്ടര്‍മാരുടെയും കഠിനപരിശ്രമമുണ്ട്.വേറിട്ട ഈ പരിശീലനത്തിന് ഒരു പ്രത്യേക കാരണമുണ്ട്. 2020 നവംബര്‍ 21നാണു പെരിയാര്‍ ടൈഗര്‍ റിസര്‍വിലെ മംഗളാദേവി വനമേഖലയില്‍ നിന്ന് 60 ദിവസം പ്രായമായ പെണ്‍കടുവക്കുട്ടിയെ അമ്മക്കടുവ ഉപേക്ഷിച്ച നിലയില്‍ വാച്ചര്‍മാര്‍ കണ്ടെടുത്തത്. കൈകാലുകള്‍ തളര്‍ന്ന് അവശനിലയിലായിരുന്നു കടുവക്കുട്ടി. തള്ളക്കടുവ ജീവനോടെയില്ലെങ്കില്‍ മാത്രമേ കുട്ടികള്‍ ഈ രീതിയില്‍ ഒറ്റപ്പെടാറുള്ളൂ. വനം വകുപ്പ് ഏറെ തിരഞ്ഞെങ്കിലും പെണ്‍കടുവയുടെ മൃതദേഹം ലഭിച്ചില്ല. തള്ളക്കടുവയെ കണ്ടെത്താന്‍ പെരിയാര്‍ സങ്കേതവുമായി അതിര്‍ത്തി പങ്കിടുന്ന മേഘമല വന്യജീവി സങ്കേതത്തില്‍ കാമറകള്‍ വച്ചിട്ടും സൂചനയൊന്നും ലഭിച്ചതുമില്ല. ശാരീരിക അവശതകള്‍ മൂലം കടുവക്കുട്ടിയെ കൂട്ടത്തില്‍ നിന്ന് ഉപേക്ഷിച്ചതാകാമെന്നാണു വനംവകുപ്പിന്റെ ഇപ്പോഴത്തെ നിഗമനം. വനം വകുപ്പിന്റെ പരിചരണത്തിലുള്ള ഈ…
Read More