പേര് ‘ബംഗാളി’ എന്നാണെങ്കിലും കഴിയുന്നത് ബംഗാളിലല്ല ! ഇറച്ചിയേക്കാള്‍ ഇഷ്ടം ‘ഐസ്‌ക്രീം’; ഗിന്നസ് റെക്കോഡ് നേടിയ കടുവയുടെ കഥ…

ഗിന്നസ് റെക്കോഡ് ബുക്കില്‍ കയറിപ്പറ്റുക പല മനുഷ്യരുടെയും ലക്ഷ്യമാണ്. ‘ബംഗാളി’ എന്ന് പേരുള്ള പെണ്‍ കടുവയുടെ ഗിന്നസ് റെക്കോര്‍ഡാണ് അവളെ പ്രശസ്തയാക്കിയത്. കഴിഞ്ഞ ദിവസമാണ് ബംഗാളി നേട്ടം സ്വന്തമാക്കിയത്. ലോകത്തില്‍ സംരക്ഷണയില്‍ കഴിയുന്ന കടുവകളില്‍ ഏറ്റവും പ്രായം കൂടിയതിനുള്ള ഗിന്നസ് ലോക റെക്കോര്‍ഡാണ് ബംഗാളി നേടിയത്. യുഎസിലെ ടൈഗര്‍ ക്രീക്ക് വന്യജീവി കേന്ദ്രത്തിലാണ് ബംഗാളി താമസിക്കുന്നത്. 25 വയസും 319 ദിവസവുമാണ് ബംഗാളിയുടെ പ്രായം. യുഎസിലെ ടെക്സസ് സംസ്ഥാനത്തുള്ള ടൈലര്‍ എന്ന പ്രദേശത്താണ് ടൈഗര്‍ ക്രീക്ക് വന്യജീവി കേന്ദ്രം. ബംഗാള്‍ കടുവ വിഭാഗത്തില്‍ പെടുന്ന ബംഗാളി 2000ത്തില്‍ തന്റെ നാലാം വയസിലാണ് ടൈഗര്‍ ക്രീക്ക് മൃഗശാലയിലെത്തിയത്. ആദ്യകാലത്തു നാണം കുണുങ്ങിയായിരുന്നെന്നു മൃഗശാലയുടെ അധികൃതര്‍ പറയുന്നു. മൃഗശാലയില്‍ ആളുകളെത്തുമ്പോള്‍ അവരെ കാണാന്‍ കൂട്ടാക്കാതെ പോയി ഒളിച്ചു നില്‍ക്കാനായിരുന്നു ബംഗാളിക്കു താത്പര്യം. എന്നാല്‍ ഇപ്പോള്‍ സ്ഥിതി മാറി. ടൈഗര്‍ ക്രീക്കിനെ…

Read More

സംഗതി കൊള്ളാമല്ലോ ! ചൂടു കൂടിയപ്പോള്‍ ബാത്ത് ടബ്ബില്‍ ഉല്ലസിച്ച് കുളിച്ച് കടുവ; വീഡിയോ വൈറലാകുന്നു…

ഡിസംബര്‍ ആയപ്പോഴേക്കും ചൂട് അസഹ്യമായി ഉയരുകയാണ്. ചൂടു കൂടുമ്പോള്‍ വന്യജീവികള്‍ കാട്ടില്‍ നിന്ന് ജനവാസ കേന്ദ്രത്തിലേക്ക് വെള്ളം അന്വേഷിച്ച് വരാറുണ്ട്. അത്തരത്തില്‍ കാടിറങ്ങിയ കടുവ ‘ബാത്ത് ടബ്ബില്‍’ കുളിക്കുന്ന വീഡിയോയാണ് ഇപ്പോള്‍ വൈറലാകുന്നത്. കടുവ ബാത്ത്ടബ്ബില്‍ ഉല്ലസിക്കുന്ന വീഡിയോയാണ് ഇപ്പോള്‍ വ്യാപകമായി പ്രചരിക്കുന്നത്. സുശാന്ത നന്ദ ഐഎഫ്എസാണ് വീഡിയോ പങ്കുവെച്ചത്. വീടിനോട് ചേര്‍ന്ന് വെള്ളം കെട്ടി നിര്‍ത്തിയിരിക്കുന്ന ടബ്ബിലാണ് കടുവ കുളിക്കാന്‍ ഇറങ്ങിയത്. ആദ്യം ടബ്ബിന്റെ ചുറ്റും നടന്ന് സ്ഥിതിഗതികള്‍ പരിശോധിച്ചു. തുടര്‍ന്നാണ് കടുവ ബാത്ത് ടബ്ബിലേക്ക് പ്രവേശിച്ചത്. തുടര്‍ന്ന് വെള്ളത്തില്‍ തന്നെ കിടന്ന് കടുവ ഉല്ലസിക്കുന്നതാണ് വീഡിയോയുടെ അവസാനം.

Read More

നരഭോജിക്കടുവയെ നിര്‍ഭയം നേരിട്ട് കരടി ! അരമണിക്കൂര്‍ നീണ്ടു നിന്ന പോരാട്ടത്തില്‍ രണ്ടുപേരും തളര്‍ന്നു; ഒടുവില്‍ കരടിയെ ശാപ്പിടാമെന്ന മോഹം ഉപേക്ഷിച്ചു കടുവ മടങ്ങി…

കടുവയുമായി ഏറ്റുമുട്ടാന്‍ കാട്ടിലെ ഒരുമാതിരി ജീവികള്‍ക്കൊന്നും ധൈര്യമുണ്ടാവില്ല. എന്നാല്‍ ഒരു നരഭോജിക്കടുവയുമായി പൊരിഞ്ഞ പോരാട്ടം നടത്തിയ കരടിയുടെ വീഡിയോയാണ് ഇപ്പോള്‍ വൈറലാകുന്നത്. ഒടുവില്‍ പോരാടി ക്ഷീണിച്ച് അവശനായതോടെ കരടിയെ ഇരയാക്കാനുള്ള ശ്രമം കടുവ ഉപേക്ഷിച്ചു. കരടിയുടെ തലയ്ക്ക് തന്നെ പിടിയിട്ട കടുവ തന്റെ ഉദ്യമം വിജയിക്കില്ലെന്ന് മനസ്സിലാക്കിയതോടെ പിന്മാറുകയായിരുന്നു. തഡോബ അന്ധരേി കടുവാ സങ്കേതത്തില്‍ നിന്നും ഒരു ടൂര്‍ ഓപ്പറേറ്ററാണ് അപൂര്‍വ്വമായ ഈ വീഡിയോ ദൃശ്യങ്ങള്‍ പകര്‍ത്തിയത്. കടുവ പിടിമുറുക്കിയതോടെ കരടി ഉച്ചത്തില്‍ അലറി വിളിക്കുന്നതും വീഡിയോയില്‍ കാണാം. ഏറെ നേരത്തെ പിടിവലിക്കൊടുവില്‍ ക്ഷീണിച്ച് അവശനായ കടുവ കരടിയെ ഉപേക്ഷിച്ചു പോയി. ഒരു തടാകത്തിന്റെ തീരത്താണ് ഇരുവരും തമ്മില്‍ ഏറ്റുമുട്ടിയത്. കടുവ പിടിവിട്ടതോടെ ഒന്ന് ക്ഷീണം തീര്‍ത്ത ശേഷം കരടി കടുവയ്ക്ക് നേരെ അലറിക്കൊണ്ട് പാഞ്ഞടുത്തു. തടാകത്തിലേക്ക് ഓടിയാണ് കരടിയുടെ പിടിയില്‍ നിന്നും കടുവ രക്ഷ നേടിയത്.…

Read More

19 കന്നുകാലികളെ കൊന്നൊടുക്കിയ കടുവ അഭിമന്യുവിന്റെ മുമ്പില്‍ മുട്ടുമടക്കി ! നാലു വയസുകാരന്‍ കടുവയെ പിടികൂടിയത് ഏറെ പ്രയത്‌നത്തിനു ശേഷം; വീഡിയോ വൈറലാകുന്നു…

കര്‍ഷകര്‍ക്ക് ഭീതി വിതച്ചു കൊണ്ട് കഴിഞ്ഞ രണ്ടു മാസത്തിനുള്ളില്‍ 19 കന്നുകാലികളെ കൊന്നു തിന്ന നാലു വയസുകാരന്‍ കടുവയെ ഒടുവില്‍ കര്‍ണാടക വനംവകുപ്പ് അധികൃതര്‍ പിടികൂടി. കടുവയ്ക്ക് ചെറിയ പരുക്കുകളുണ്ട്. പരുക്ക് പൂര്‍ണമായും ഭേദമായശേഷം കാട്ടിലേക്ക് വിടുമെന്ന് വനംവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇത്തരത്തില്‍ പിടികൂടുന്ന കടുവകളെ കാട്ടിലേക്ക് തിരിച്ചയയ്ക്കുന്നത് അപൂര്‍വമാണ്. കടുവകളെ പിടികൂടിയ ശേഷം മൃഗശാലയിലേക്കും മറ്റുമാണ് സാധാരണ അയച്ചു കൊണ്ടിരുന്നത്. മൈസൂരു മൃഗശാലയിലാണ് കടുവയെ ചികിത്സിക്കുന്നത്. കടുവയുടെ ആരോഗ്യനില വനംവകുപ്പ് നിരീക്ഷിക്കുന്നുണ്ട്. കടുവയെ പിടികൂടാനായി അഭിമന്യു എന്ന പേരിലുളള ആന നയിക്കുന്ന നാലു ആനകളെ കൊണ്ടുവന്നിരുന്നു. കടുവയെ പിടികൂടിയതോടെ കഴിഞ്ഞ ഒരുമാസമായി ഭയചകിതരായി കഴിഞ്ഞിരുന്ന ഗ്രാമവാസികള്‍ക്കും അത് ആശ്വാസമായിരിക്കുകയാണ്. View this post on Instagram Tiger Capturing Operation :Cattle Hunter Tiger Captured in Bandipur Karnataka Abhimanyu Elephant led team…

Read More

ഒരു കടുവ നേരെ മുമ്പില്‍ വന്നാല്‍ എന്തു ചെയ്യും ! ഓടും എന്ന മറുപടി ഇനി വേണ്ട; വനപാലകര്‍ക്കായി വരുത്തിയ പുതിയ സുരക്ഷാ കവചത്തിന്റെ പ്രത്യേകതകള്‍ ഇങ്ങനെ…

കാട്ടിലെ വിഭവങ്ങള്‍ കുറയുമ്പോഴാണ് വന്യമൃഗങ്ങള്‍ കാടിറങ്ങുന്നത്. ഇത് വനപാലകര്‍ക്കാണ് ഏറ്റവുമധികം തലവേദന സൃഷ്ടിക്കുന്നത്. കടുവയും പുലിയും ആനയുമെല്ലാം നാട്ടിലിറങ്ങുന്നത് പതിവായതോടെ ഇവയെ കാട്ടിലേക്ക് തിരികെ കയറ്റാന്‍ ജീവന്‍ പണയം വെച്ചാണ് അവര്‍ ജോലിചെയ്യുന്നത്. പലപ്പോഴും ജീവന് തന്നെ ഭീഷണിയാകുന്ന സംഭവങ്ങളാണ് അരങ്ങേറുക. എന്നാല്‍ ഈ ആകുലതകള്‍ക്കിടയില്‍ വനപാലകര്‍ക്ക് ആശ്വാസമാകുന്ന നടപടികളാണ് ഇപ്പോള്‍ അധികൃതര്‍ കൈക്കൊണ്ടിരിക്കുന്നത്. കടുവ, പുലി തുടങ്ങിയ വന്യമൃഗങ്ങളുടെ മുന്നില്‍പ്പെട്ടാലും പരിക്കേല്‍ക്കാതെ രക്ഷപ്പെടാനുള്ള ബോഡി പ്രൊട്ടക്ടര്‍ ആദ്യമായി ജീവനക്കാര്‍ക്ക് ലഭിച്ചു. വന്യമൃഗങ്ങളുടെ ആക്രമണത്തെ ഒരു പരിധിവരെ ചെറുക്കാന്‍ ഇവയ്ക്കാകുമെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. സൗത്ത് വയനാട് വനം ഡിവിഷനില്‍ ആണ് വനപാലകര്‍ക്ക് ആദ്യമായി ഇത്തരമൊരു സംരക്ഷണ കവചം ഒരുക്കിയിരിക്കുന്നത്. കടുവ, പുലി, കരടി തുടങ്ങിയ മൃഗങ്ങള്‍ക്ക് മുന്നില്‍ പലപ്പോഴും പെട്ടുപോയി തലനാരിഴക്ക് രക്ഷപ്പെട്ടവരാണ് പലരും. ചിലര്‍ക്ക് സാരമായി പരിക്കേല്‍ക്കുന്ന സംഭവങ്ങള്‍ വരെയുണ്ടായിട്ടുണ്ട്. ബോഡി ഷീല്‍ഡ്, ഹെല്‍മെറ്റ്, ബാറ്റണ്‍…

Read More

സംരക്ഷിത മേഖലയില്‍ കടന്നു കയറിയ ജനക്കൂട്ടം കടുവയെ നിര്‍ദ്ദയം തല്ലിക്കൊന്നു ! കടുവയെ രക്ഷിക്കാന്‍ വനപാലകരെ അനുവദിച്ചില്ല; കൊടുംക്രൂരതയുടെ വീഡിയോ വൈറലാകുന്നു…

കടുവയെ നിര്‍ദ്ദയം തല്ലിക്കൊല്ലുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നു. ഉത്തര്‍പ്രദേശിലെ പിലിഭിത്ത് ജില്ലയിലാണ് നിഷ്ഠൂര സംഭവം അരങ്ങേറിയത്. കല്ലും കമ്പുകളും ഉപയോഗിച്ചാണ് ജനക്കൂട്ടം കടുവയെ ക്രൂരമായി തല്ലിക്കൊന്നത്.സംരക്ഷിത മേഖലയിലാണ് കടുവയെ ജനക്കൂട്ടത്തിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത് എന്നതും ശ്രദ്ധേയമാണ്. ആറ് വയസോളം പ്രായമുള്ള പെണ്‍കടുവയാണ് ഗ്രാമവാസികളുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. ബുധനാഴ്ച രാവിലെ ഈ കടുവ ഗ്രാമവാസികളിലൊരാളെ ആക്രമിച്ചു പരിക്കേല്‍പ്പിച്ചിരുന്നു. ഇതോടെയാണ് ജനക്കൂട്ടം കടുവയെ തേടിയിറങ്ങിയത്. കൂര്‍ത്ത അമ്പുകളും വടികളുമുപയോഗിച്ച് അടിച്ചും കുത്തിയുമാണ് ഇവര്‍ കടുവയെ ദാരുണമായി കൊലപ്പെടുത്തിയത്. പിലിഭിത്ത്. കടുവാ സംരക്ഷണ മേഖലയിലാണ് കടുവ കൊല്ലപ്പെട്ടത്. കണക്കുകളനുസരിച്ച് 2012 മുതല്‍ ഇതുവരെ ഇവിടെ 16 കടുവകള്‍ കൊല്ലപ്പെട്ടിട്ടുണ്ട്. കൂടുതലും വിഷം ഉള്ളില്‍ച്ചെന്നാണ് മരണമടഞ്ഞത്. കെണിയില്‍ അകപ്പെട്ടും അസുഖം ബാധിച്ചും പരസ്പരമുള്ള പോരാട്ടങ്ങളില്‍ ജീവന്‍ നഷ്ടപ്പെട്ടവയും ഈ കണക്കില്‍ ഉള്‍പ്പെടുന്നു. എന്നാല്‍ ഇതാദ്യമായാണ് നേരിട്ടുള്ള ജനങ്ങളുടെ ആക്രമണത്തില്‍ കടുവ കൊല്ലപ്പെടുന്നത്.…

Read More

പുറത്തു പോയ കുടുംബം തിരികെയെത്തിയപ്പോള്‍ കണ്ടത് കട്ടിലില്‍ കിടന്ന് ഉറങ്ങുന്ന കടുവയെ ! ഒടുവില്‍ സംഭവിച്ചത്…

കനത്തമഴയെത്തുടര്‍ന്നുണ്ടായ പ്രളയത്തില്‍ അസമിന്റെ പല ഭാഗങ്ങളും വെള്ളത്തിനടിയിലാണ്. ജനവാസകേന്ദ്രങ്ങള്‍ മാത്രമല്ല, കാസിരംഗ,മനാസ് ദേശീയോദ്യാനങ്ങള്‍ ഉള്‍പ്പെടെ നിരവധി സ്ഥലങ്ങള്‍ വെള്ളത്തിനടിയില്‍ ആയിരിക്കുകയാണ്. നിരവധി മൃഗങ്ങള്‍ ഇതിനോടകം ചത്തൊടുങ്ങി. കാസിരംഗ ദേശീയപാര്‍ക്കില്‍ നിന്നും രക്ഷപെട്ട ഒരു കടുവയുടെ ചിത്രങ്ങളാണ് ഇപ്പോള്‍ വൈറലാകുന്നത്. വെള്ളപ്പൊക്കത്തില്‍ രക്ഷപെട്ട കടുവ അഭയം തേടിയെത്തിയത് ഒരു വീട്ടിലെ കിടപ്പുമുറിയിലാണ്. വൈല്‍ഡ് ലൈഫ് ട്രസ്റ്റാണ് ചിത്രം ആദ്യം പുറത്തുവിട്ടത്. വീട്ടുകാര്‍ക്ക് ഇപ്പോള്‍ പരിചിതമാണ് ഈ കടുവയുടെ മുഖം. വനപാലകരെ വിവരമറിയിച്ചതിനെ തുടര്‍ന്ന് കടുവയെ തിരിച്ച്‌കൊണ്ടുപോകാനുള്ള ശ്രമങ്ങള്‍ നടന്നുവരികയാണ്.

Read More

മൃഗശാലയിലെത്തിയ സ്ത്രീ ഗര്‍ഭിണിയാണെന്നറിഞ്ഞ കടുവയ്ക്ക് പെരുത്ത സന്തോഷം; കടുവയുടെ സ്‌നേഹപ്രകടനങ്ങളുടെ ദൃശ്യങ്ങള്‍ വൈറല്‍

മനുഷ്യരുടെ മനസില്‍ കടുവ എന്നും ഒരു ഭീകരജീവിയാണ്. കൂര്‍ത്ത പല്ലുകളും നഖങ്ങളുമുള്ള അപകടകാരിയായ കടുവയുമായി അടുക്കാന്‍ ആരുമൊന്നു മടിക്കും. എന്നാല്‍ കടുവയുമായി അടുത്തിടപഴകിയിട്ടുള്ളവര്‍ക്കറിയാം അവ ആക്രമണകാരികള്‍ മാത്രമല്ല സ്‌നേഹിക്കാന്‍ അറിയാവുന്ന ജീവികള്‍ കൂടിയാണെന്ന്. അമേരിക്കയിലെ ഇന്ത്യാനയില്‍ പൊടോവടോമി മൃഗശാലയിലെത്തിയ നതാഷ എന്ന യുവതിയോട് അതുവരെ യാതൊരു പരിചയവും ഇല്ലാത്ത കടുവ കാണിച്ച സ്‌നേഹം അതിനുദാഹരണമാണ്. നതാഷ ഗര്‍ഭിണിയാണെന്നു മനസിലാക്കിയതോടെയാണ് കടുവയുടെ സ്‌നേഹവും സന്തോഷവും അണപൊട്ടിയൊഴുകിയത്. ഗ്ലാസിനിപ്പുറത്തു നിന്ന നടാഷയെ കണ്ടു കടുവ സ്‌നേഹത്തോടെ മുരളാന്‍ തുടങ്ങി. ഇതോടെ നടാഷ കൂടിനടുത്തേക്കു ചെന്നു ഗ്ലാസിനോട് ചേര്‍ന്നുനിന്നു. ഇതോടെ കടുവയുടെ സ്‌നേഹപ്രകടനവും വര്‍ധിച്ചു. നടാഷയുടെ മേല്‍ മുട്ടിയുരുമ്മി നില്‍ക്കാന്‍ ശ്രമിച്ചുകടുവ വയറിന്റെ ഭാഗത്തു നക്കിയും നതാഷയോടുള്ള സ്‌നേഹം അറിയിച്ചു. സ്വന്തം കുട്ടിയെ കാണുമ്പോഴോ സ്‌നേഹമുള്ളവരെ കാണുമ്പോഴോ ഉള്ള ഭാവ പ്രകടനങ്ങളായിരുന്നു കടുവയുടേതെന്നാണ് മൃഗശാല അധികൃതര്‍ ഈ സംഭവത്തേക്കുറിച്ചു പറഞ്ഞത്. അതീവ…

Read More