ഇരിട്ടി: വയനാട് പുതുശേരിയിൽ കർഷകനെ കൊലപ്പെടുത്തിയതിനെത്തുടർന്ന് മയക്കു വെടിവച്ച് പിടികൂടിയ കടുവ ആറളം ഫാമിൽ ഭീതി വിതച്ച കടുവ തന്നെയെന്ന് സ്ഥിരീകരണം. രണ്ടിടങ്ങളിലെയും കടുവയുടെ കാൽപ്പാടുകൾ പരിശോധിച്ചാണ് ഇത് സ്ഥിരീകരിച്ചത്. ഉളിക്കൽ, പായം, അയ്യൻകുന്ന്, ആറളം പഞ്ചായത്തുകളിലൂടെ സഞ്ചരിച്ച ഈ കടുവ വയനാട്ടിലേക്ക് കടക്കുകയായിരുന്നു. ഉളിക്കൽ പഞ്ചായത്തിലെ മണിക്കടവ്, പുറവയൽ, പായം പഞ്ചായത്തിലെ കൂമൻ തോട്, ബെൻഹിൽ,അയ്യൻകുന്ന് പഞ്ചായത്തിലെ മുണ്ടയാംപറമ്പ്, ആറളം പഞ്ചായത്തിലെ ഏടൂർ, അമ്പലക്കണ്ടി, ആറളം ഫാം എന്നിവിടങ്ങളിലായിരുന്നു കടുവയെ കണ്ടിരുന്നത്. കണ്ണൂർ ജില്ലയോട് ചേർന്നുള്ള വയനാട്ടിലെ തവിഞ്ഞാൽ വെൺമണി മുതൽ കുപ്പാടിതറ വരെ കാൽപ്പാട് കണ്ടെത്തിയിരുന്നു. രാവും പകലും ഒരുപോലെ കടുവ സഞ്ചരിച്ചതായാണ് വനവകുപ്പ് അധികൃതരുടെ കണ്ടെത്തൽ. ഒരു മാസക്കാലം കണ്ണൂർ ജില്ലയുടെ മലയോരത്തെ കടുവ ഭീതിയിലാഴ്ത്തിയ കടുവ ആറളം ഫാമിൽ പശുവിനെ പിടിച്ചിരുന്നു. പിന്നീട് രണ്ടാഴ്ചയിലധികമായി കടുവയെക്കുറിച്ച് വനം വകുപ്പിന് വിവരം ലഭിച്ചിരുന്നില്ല.…
Read More