ഇന്ത്യയിലെ ഏറ്റവും കുപ്രസിദ്ധമായ തീഹാര്‍ ജയിലിലെ തടവുകാരെ പ്രേതങ്ങള്‍ വേട്ടയാടുന്നു.ഇന്ത്യ തൂക്കിലേറ്റിയ ഭീകരര്‍ മഖ്ബൂല്‍ ഭട്ടിന്റെയും അഫ്സല് ഗുരുവിന്റെയൂം ഉള്‍പ്പെടെയുള്ള ആത്മാക്കള്‍ തടവുകാരെ രാത്രിയില്‍ ശല്യം ചെയ്യുകയും ഭീതിപ്പെടുത്തുകയും പ്രേതാനുഭവങ്ങള്‍ സമ്മാനിക്കുകയും ചെയ്യുന്നതായുള്ള കഥകളാണ് പരക്കുന്നത്.പരാതികള്‍ നിരന്തരം തലവേദനയായി തുടങ്ങിയതോടെ ജയിലിനുള്ളില്‍ പൂജ നടത്താനുള്ള ആലോചനയ്ക്ക് പുറമേ തടവുകാര്‍ക്ക് ഭയത്തില്‍ നിന്നും രക്ഷപ്പെടാനുള്ള യോഗ, കൗണ്‍സിലിംഗ്, ധ്യാനം എന്നിവയെല്ലാം ഏര്‍പ്പാടാക്കാനുള്ള നീക്കത്തിലാണ് ജയില്‍ അധികൃതര്‍. രാത്രി രണ്ടു മണി കഴിയുമ്പോള്‍ മുതലാണ് സെല്ലുകളില്‍ പ്രേതങ്ങള്‍ പണി തുടങ്ങുന്നത്. ചിലര്‍ പറയുന്നത് ആരോ തങ്ങളെ മര്‍ദ്ദിക്കുന്നതായിട്ടാണ്. രാത്രി ഏറെ വൈകുമ്പോള്‍ ഒരു സ്ത്രീയുടെ കരച്ചില് കേള്‍ക്കുന്നതായിട്ടാണ് ചിലരുടെ അനുഭവം. ചിലരുടെ പ്രശ്നം പേടിപ്പിക്കുന്ന സ്വപ്നം പതിവായി കാണുന്നു എന്നതാണ്. ഉറങ്ങാന്‍ പോലും കഴിയുന്നില്ലെന്ന് പലരും ഉദ്യോഗസ്ഥരോട് പരാതി പറയുന്നുണ്ട്. സംഭവം ഗൗരവമാണെന്ന് തോന്നിയതോടെ ജയിലിനുള്ളില്‍ പൂജ നടത്താനുള്ള നീക്കത്തിലാണ്…
Read More