തരംഗമായ ചൈനീസ് ആപ്പ് ടിക് ടോക്കിന് ഇന്ത്യയില്‍ നിരോധനം ഏര്‍പ്പെടുത്തിയതോടെ കടുത്ത നിരാശയിലാണ് ടിക് ടോക്ക് ആരാധകര്‍. അവരെ ആശ്വസിപ്പിച്ചുകൊണ്ട് സന്തോഷ് പണ്ഡിറ്റ് സോഷ്യല്‍ മീഡിയയില്‍ ഒരു കുറിപ്പ് പങ്കുവച്ചിരിക്കുകയാണ് ഇപ്പോള്യ ടിക് ടോക്ക് നഷ്ടപ്പെട്ട വിഷമത്തില്‍ നില്ക്കുന്നവര് തന്റെ പാട്ടുകളും വീഡിയോകളും യൂട്യൂബിലൂടെ കണ്ട് രസിക്കാനും അതോടെ ടിക് ടോക്ക് നിരോധിച്ച വിഷമം പോയിക്കിട്ടുമെന്നുമാണ് സന്തോഷ് പണ്ഡിറ്റ് അഭിപ്രായപ്പെടുന്നത്. സന്തോഷ് പണ്ഡിറ്റിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ… മക്കളേ.. അങ്ങനെ ടിക്-ടോക്ക് ഗൂഗിള്‍ നിരോധിച്ചല്ലോ… ആ ആപ്പ് ചില ആളുകള്‍ അപകടകരമാം വിധം മിസ് യൂസ് ചെയ്തു, അഥവാ ചെയ്യുന്നു. അത് കാരണം കുറേ അപകടം ഉണ്ടാകുന്നു എന്നും പറഞ്ഞ് ചിലര്‍ കേസ് കൊടുത്തതാണ് ഈ വിധിയിലേക്ക് നയിച്ചത്.. എന്തിനേയും നല്ല രീതിയിലും പോസിറ്റീവായും ഉപയോഗിക്കുവാന്‍ പലരും ശ്രമിക്കാറില്ല.. ഏതായാലും ടിക്- ടോക്ക് നഷ്ടപ്പെട്ട വിഷമത്തില്‍ നില്കുന്നവര്…
Read MoreTag: tik tok
തമാശയുടെ പലതരത്തിലുള്ള വേര്‍ഷനുകള്‍ കണ്ടിട്ടുണ്ടെങ്കിലും ഇത്തരമൊന്ന് ആദ്യമായിരുന്നു…ആദ്യത്തെ തമാശയില്‍ നിന്ന് കൊള്ളയും കൊലപാതകവും വരെ ടിക് ടോക്കിന്റെ പേരു പറഞ്ഞ് നടക്കാന്‍ തുടങ്ങിയതോടെ കളി കാര്യമായി; ടിക് ടോക്കിന് ഇന്ത്യയില്‍ പൂട്ടുവീഴുമ്പോള്‍…
പുതിയ പുതിയ ആപ്ലിക്കേഷനുകളും ഗെയിമുകളും തുടക്കത്തില്‍ ആളുകള്‍ വിനോദത്തിനായി ഉപയോഗിക്കുന്നുവെങ്കിലും പിന്നീട് അതിന്റെ സ്വഭാവം മാറുന്ന കാഴ്ചകളാണ് കാണാന്‍ കഴിയുന്നത്. ഇപ്പോള്‍ ടിക് ടോക്കിന് ഇന്ത്യയില്‍ പൂട്ടുവീഴുന്നതിന് ഇടയാക്കിയതും സമാനമായ രൂപാന്തരത്വമാണ്. തുടക്കത്തില്‍ തമാശ വീഡിയോകള്‍ പോസ്റ്റ് ചെയ്യാന്‍ ആളുകള്‍ ഉപയോഗിച്ചിരുന്ന ഈ ചൈനീസ് ആപ്ലിക്കേഷന്‍ പിന്നീട് അക്രമത്തിനും അശ്ലീലതയ്ക്കും വഴിവെച്ചതിന്റെ പരിണിതഫലമാണ് ഇപ്പോഴത്തെ ഈ നിരോധനം. തൃശ്ശൂര്‍ ചിയ്യാരത്ത് നീതു എന്ന പെണ്‍കുട്ടിയെ കാമുകന് നിധീഷ് പെട്രോളൊഴിച്ച് കത്തിച്ച് കൊലപ്പെടുത്തിയതിനു പിന്നിലും ടിക് ടോകിന്റെ കൈ ഉണ്ടായിരുന്നുവെന്നാണ് പോലീസ് സംശയിക്കുന്നത്. രക്തം കുടിക്കുന്ന ദമ്പതികള്‍ എന്ന പേജില്‍ ഇരുവരും ചേര്‍ന്ന് നിരവധി വീഡിയോകളാണ് പോസ്റ്റ് ചെയ്തിരുന്നത്. കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യാനുള്ള വഴി ഒരുക്കുന്നു എന്ന ആരോപണവും ടിക് ടോക്കിനെതിരേ ഉയര്‍ന്നിരുന്നു. അശ്ലീലതയുടെ അതിപ്രസരവും ടിക് ടോക്കിനെതിരേ ആരോപണമുയരാന്‍ കാരണമായി. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ ഉപയോഗിച്ച് അശ്ലീല…
Read Moreഎന്താ നിന്റെ വിഷമം…എന്റെ പേര് ബാലകൃഷ്ണന്…അതാ നിന്റെ വിഷമം…തകര്‍പ്പന്‍ ടിക് ടോക്കുമായി സായ് കുമാറും അരുന്ധതിയും; ഇത് കിടുക്കിയെന്ന് ആരാധകര്‍…
മലയാളികളുടെ മനസ്സില്‍ ചിരിയുടെ നിത്യവസന്തം തീര്‍ത്ത സിനിമയാണ് റാംജിറാവു സ്പീക്കിംഗ്. 1989 ലായിരുന്നു ചിത്രത്തിന്റെ റിലീസ്. 20 വര്‍ഷങ്ങളായിട്ടും ഈ സിനിമ മലയാളികളെ ഇന്നും ചിരിപ്പിച്ചുകൊണ്ടിരിക്കുന്നു.”എന്താ നിന്റെ വെഷമം… എന്റെ പേര് ബാലകൃഷ്ണന്… അതാ നിന്റെ വെഷമം…” ഇന്നസെന്റും സായ്കുമാറും റാംജിറാവുവില്‍ തകര്‍ത്ത് അഭിനയിച്ച ഈ രംഗം എത്ര കണ്ടാലും മതിവരില്ലെന്ന് ആളുകള്‍ ഒരേ സ്വരത്തില്‍ പറയുമ്പോള്‍ ഈ രംഗത്തിനു ടിക് ടോക്കുമായി എത്തിയിരിക്കുകയാണ് സായ്കുമാറും ബിന്ദു പണിക്കരുടെ മകള്‍ അരുന്ധതിയും. സായ്കുമാര് ബാലകൃഷ്ണനായപ്പോള് ഇന്നസെന്റായി അരുന്ധതി തകര്‍ത്തു. എന്റെ ബാലകൃഷ്ണനോടൊപ്പം എന്നാണു വിഡിയോയ്ക്കൊപ്പം കുറിച്ചത്. അരുന്ധതിയുടെ ചില വീഡിയോകളില്‍ സായ്കുമാര് മുന്‍പും പ്രത്യക്ഷപ്പെട്ടിരുന്നു. എന്നാല്‍ ആദ്യമായാണു ഡയലോഗുകളുമായി താരം എത്തുന്നത്. മികച്ച പ്രതികരണമാണ് ആരാധകരുടെ ഭാഗത്തു നിന്ന് ഉണ്ടാകുന്നത്. ആ സിനിമ ഒരിക്കലും മറക്കാനാവില്ലെന്നും ഇന്നു കണ്ടാലും ചിരിവരുമെന്നും ആരാധകര്‍ പറയുന്നു. സായ്കുമാറിനോടുള്ള സ്നേഹം അറിയിക്കുന്നതിനൊപ്പം…
Read Moreചലഞ്ചുമായി ‘ഷിബു’ രംഗത്ത് ! വിജയികളെ കാത്തിരിക്കുന്നത് 20,000 രൂപ; മത്സരത്തില്‍ പങ്കെടുക്കുന്നതിന് ഉള്ള നിബന്ധനകള്‍ ഇങ്ങനെ…
സിനിമാമോഹിയായ ഒരു ചെറുപ്പക്കാരന്റെ ജീവിതകഥയുമായി എത്തുന്ന ‘ഷിബു’ എന്ന ചിത്രത്തിന്റെ പുതിയ ചലഞ്ച് ശ്രദ്ധേയമാകുന്നു. ചിത്രത്തിന്റേതായി പുറത്തിറങ്ങിയ വീഡിയോ ഗാനം ടിക് ടോക് ആയി ചെയ്ത് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ക്ക് അയച്ചു കൊടുക്കുക എന്നതാണ് ചലഞ്ച്. മത്സരത്തില്‍ വിജയിക്കുന്നവരെ കാത്തിരിക്കുന്ന 20,000 രൂപ ക്യാഷ് പ്രൈസാണ്. മത്സരത്തില്‍ ചില നിബന്ധനങ്ങള്‍ നല്‍കിയിട്ടുണ്ട്. താഴെ പോസ്റ്ററില്‍ കാണുന്ന ക്യൂആര്‍ കോഡ് സ്കാന്‍ ചെയ്യുക. അപ്പോള്‍ ചെന്നെത്തുന്ന വീഡിയോ ഡബ്ബ്മാഷായോ മറ്റ് വീഡിയോ ആയോ ചെയ്ത് Shibu movie 2k19 എന്ന ഹാഷ്ടാഗ് ഉപയോഗിച്ച് നിങ്ങളുടെ സോഷ്യല്‍ മീഡിയ പ്രൊഫൈലില്‍ പോസ്റ്റ് ചെയ്യുക. ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്യുന്നവര്‍ Shibu Movie എന്ന പ്രെഫൈലില്‍ വീഡിയോ ടാഗ് ചെയ്തിരിക്കണം. ജനുവരി 31 വരെ പോസ്റ്റ് ചെയ്യുപ്പെടുന്ന വീഡിയോകള്‍ മാത്രമാണ് മത്സരത്തില്‍ പരിഗണിക്കുക. മികച്ച വീഡിയോകള്‍ ഫൈനല്‍ റൗണ്ടിലേക്ക് സെലക്ട് ചെയ്യപ്പെടും. ലൈക്ക്…
Read Moreകുട്ടാ കുട്ടാ കരയല്ലേ കുട്ടാ… കരയല്ലെ പിരിയല്ലെ കുട്ടാ.. സോഷ്യല്‍ മീഡിയയില്‍ തരംഗമായി പുതിയ ടിക് ടോക് ഗാനം; തട്ടുപൊളിപ്പന്‍ വീഡിയോകള്‍ കാണാം…
‘കുട്ടാ കുട്ടാ കരയല്ലേ കുട്ടാ.. കരയല്ലേ പിരിയല്ലേ കുട്ടാ..’ സോഷ്യല്‍ മീഡിയ കുട്ടാ കുട്ടാ വിളികള്‍ കൊണ്ട് നിറയുകയാണ്. സോഷ്യല്‍ മീഡിയ അക്കൗണ്ട് തുറന്നാലുടന്‍ കാണുന്നത് ഈ ഗാനത്തിന് ചുവടു വയ്ക്കുന്നവരെയാണ്.നില്ല് നില്ല് ചലഞ്ചിന് ശേഷം പുതിയ ചലഞ്ചായി തന്നെ ഓരോരുത്തരും ഇതിനെ ഏറ്റെടുത്തു കഴിഞ്ഞു. നാടന്‍പാട്ട് കലാകാരി പ്രസീത ചാലക്കുടിയും ടിക്ടോകിലൂടെ വൈറലായ ആര്‍ദ്ര സാജനും ഒരുമിച്ച് ചെയ്ത വിഡിയോയാണ് പലരും ടിക് ടോക് ചലഞ്ചായി ഇപ്പോള്‍ ഏറ്റെടുത്തിരിക്കുന്നത്.യഥാര്‍ത്ഥ ഗാനത്തേക്കാള്‍ വൈറലാണ് ഗാനത്തിന്റെ പുതിയ വേര്‍ഷന്‍. വളരെയധികം ആരാധകരാണ് ടിക് ടോകില്‍ ഈ വീഡിയോയ്ക്ക്. മിമിക്രിയിലൂടെ ആര്‍ദ്രയാണ് ഈ ഗാനത്തിന് അനുയോജ്യമായ സംഗീതമൊരുക്കിയത്. എന്തായാലും പാട്ട് വമ്പന്‍ ഹിറ്റായി മാറിയെന്നു പറഞ്ഞാല്‍ മതിയല്ലോ.
Read Moreലൈനടിച്ചാല്‍ ഫൈനടിക്കുമെങ്കില് ഫൈനടച്ചു ലൈനടിക്കുമെന്ന് ഗായത്രി സുരേഷ് !പ്രോത്സാഹിപ്പിച്ച് ആരാധകര്‍; വീഡിയോ വൈറലാവുന്നു…
എവിടെയും ടിക് ടോക് തരംഗമാണ്. സാധാരണക്കാര്‍ മുതല്‍ സിനിമാതാരങ്ങള്‍ വരെ ടിക്ടോക്കില്‍ അരങ്ങുതകര്‍ക്കുകയാണ്. സിനിമാതാരങ്ങള്‍ ആയതുകൊണ്ടു മാത്രം ടിക് ടോകില്‍ വൈറല്‍ ആകാനൊക്കുകയില്ല. മികച്ച പ്രകടനം തന്നെ കാഴ്ച വെയ്ക്കണം. അത്തരത്തിലൊരു പ്രകടനവുമായി എത്തിയിരിക്കുകയാണു മലയാളികളുടെ പ്രിയതാരം ഗായത്രി സുരേഷ്. അഭിനേത്രി മാനസ രാധാകൃഷ്ണനൊപ്പമായിരുന്നു ഗായത്രിയുടെ കിടിലന്‍ പ്രകടനം. ‘ലൈനടിച്ചാല്‍ ഫൈനടിക്കും ന്ന് അച്ഛന് പറഞ്ഞു’ എന്ന ഗാനത്തിനായിരുന്നു ടിക് ടോക്. സാരിയാണ് ഇരുവരുടെയും വേഷം. ഏതാനും സെക്കന്റുകള്‍ മാത്രമുള്ള വിഡിയോ ഏറെ ആവേശത്തോടെയാണ് ആരാധകര്‍ ഏറ്റെടുത്തത്. തൃശ്ശൂര്‍ സ്വദേശിനി ഗായത്രി 2014ലെ മിസ് കേരളയായിരുന്നു. കുഞ്ചാക്കോ ബോബന് നായകനായ ജമ്നാപ്യാരി എന്ന ചിത്രത്തിലൂടെയാണ് ഗായത്രി സിനിമയിലെത്തിയത്.
Read Moreകളി കാര്യമാവുന്നു ! ഇരുട്ടത്തു നിര്‍ത്തിയാല്‍ പല്ലുമാത്രമേ കാണൂ; കറുത്ത സാരിയും മേക്കപ്പും പാടില്ല; കറുപ്പിനെ പരിഹസിക്കുന്നവര്‍ക്ക് ചുട്ടമറുപടിയുമായി പെണ്‍കുട്ടിയുടെ ടിക് ടോക് വീഡിയോ വൈറലാവുന്നു
സമൂഹമാധ്യമങ്ങളില്‍ തരംഗമാവുന്ന ടിക് ടോക് വീഡിയോകളില്‍ പ്രത്യക്ഷപ്പെടുന്നവരുടെ എണ്ണം അനുദിനം വര്‍ധിക്കുകയാണ്. എന്നാല്‍ തമാശയില്‍ നിന്നു ഗൗരവകരമായ കാര്യങ്ങളിലേക്ക് ടിക് ടോക് മാറുന്നതിന്റെ സൂചന പകരുന്ന ഒരു വീഡിയോയാണ് ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. കറുപ്പുനിറത്തിലുള്ള തൊലിയുള്ളവരെ പരിഹസിക്കുന്നവര്‍ക്കെതിരേ വീഡിയോയിലൂടെ തുറന്നടിക്കുകയാണ് ഒരു പെണ്‍കുട്ടി. ‘കറുപ്പഴകി ഗബ്രിയേല’ എന്നാണ് പെണ്‍കുട്ടി സ്വയം പരിചയപ്പെടുത്തുന്നത്. കറുത്ത നിറമുള്ളവര്‍ക്ക് ഓറഞ്ച്, കറുപ്പ് എന്നീ നിറങ്ങളിലുള്ള വസ്ത്രം ധരിക്കാന്‍ പാടില്ല, മുഖത്ത് മേക്കപ്പ് ഇടരുത്. ഇവയെല്ലാം കറുത്ത നിറക്കാര്‍ക്ക് നിഷിദ്ധമാണെന്ന് കല്പ്പിക്കുകയാണ് നമ്മുടെ സമൂഹം. ഇരുട്ടത്ത് നിര്‍ത്തിയാല്‍ പല്ല് മാത്രമേ കാണൂ, അമാവാസി തുടങ്ങിയ പ്രയോഗങ്ങളും കറുത്തവര്‍ക്കെതിരെ പറയുന്നതിനെ കുറിച്ചും വീഡിയോയില്‍ പെണ്‍കുട്ടി പറയുന്നു. ജാതിക്കും മതത്തിനും വേണ്ടി പോരാടുന്ന ഈ നാട്ടില്‍ ഞങ്ങളുടെ മനസ്സ് വേദനിപ്പിച്ച് നിറത്തിനു വേണ്ടി പോരാടാന്‍ പ്രേരിപ്പിക്കുകയാണോ എന്നും പെണ്‍കുട്ടി ചോദിക്കുന്നു. നമ്മുടെ സമൂഹത്തില്‍ നിന്നും വര്‍ണവെറി പൂര്‍ണമായും…
Read More