കഴിഞ്ഞ ഒരാഴ്ചയായി മൃഗസ്നേഹികളുടെയെല്ലാം കണ്ണും കാതും ശബ്ദവുമെല്ലാം 70 വയസ് പ്രായമുള്ള ടിക്കിരി എന്ന ആനയ്ക്ക് വേണ്ടിയായിരുന്നു പ്രവര്‍ത്തിച്ചത്. പ്രായാധിക്യവും അനാരോഗ്യവും കാരണം ക്ലേശിക്കുന്ന ടിക്കിരി എന്ന പിടിയാനയുടെ ദുരവസ്ഥ ശ്രീലങ്കയിലെ കാന്‍ഡിയില്‍ നടന്ന വാര്‍ഷിക ബുദ്ധ ഉത്സവമായ എസല പെരേഹരയിലെ ഘോഷയാത്രയിലെ എഴുന്നള്ളിപ്പോടെയാണ് ലോക ശ്രദ്ധയിലെത്തിയത്. എന്നാല്‍ മൃഗസ്നേഹികള്‍ തനിക്ക് വേണ്ടി തേങ്ങുന്നതറിയാതെ വ്യാഴാഴ്ച ടിക്കിരി ലോകത്തോട് വിടപറഞ്ഞു. ദിവസങ്ങളോളം നീളുന്ന ഉത്സവത്തിന്റെ പ്രധാന ഭാഗമാണ് പത്ത് ദിവസത്തെ, മണിക്കൂറുകളോളം തുടരുന്ന ആനകളുടെ ഘോഷയാത്ര. സേവ് എലിഫന്റ് ഫൗണ്ടേഷന് ആനയുടെ ചിത്രങ്ങളും വിവരണവും അവരുടെ ഫേസ്ബുക്ക് പേജില്‍ ചൊവ്വാഴ്ച പങ്ക് വെച്ചതോടെയാണ് ടിക്കിരിയുടെ അവസ്ഥ ലോകത്തിന്റെ മുമ്പിലെത്തിയത്. ഭക്ഷണം കഴിക്കാനാവാതെ അസ്ഥികൂടം പുറത്ത് കാണുന്ന വിധത്തിലായിരുന്ന ആന. അതിശക്തമായ ലൈറ്റുകളും ബഹളവും കരിമരുന്നിന്റെ പുകയും ഈ ആനയ്ക്ക് വളരെ അസ്വസ്ഥതയുളവാക്കുന്നുവെന്ന് സേവ് എലിഫന്റ് ഫൗണ്ടേഷന് ഫേസ്ബുക്കില്‍…
Read More