ടിക് ടോക് വീഡിയോകളിലൂടെ പ്രശസ്തനായ വിഘ്നേഷ് കൃഷ്ണ പോക്സോ കേസില്‍ അറസ്റ്റില്‍. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു ഗര്‍ഭിണിയാക്കിയ കേസിലാണ് വടക്കാഞ്ചേരി കുമ്പളങ്ങാട്ട് വള്ളിയത്തുപറമ്പില്‍ വിഘ്നേഷിനെ പോലീസ് അറസ്റ്റ് ചെയ്തത്. ഫോണിലൂടെ പരിചയപ്പെട്ട പെണ്‍കുട്ടിയെ പിന്നീട് വിവാഹ വാഗ്ദാനം നല്കി പലസ്ഥലങ്ങളിലെത്തിച്ച് വിഘ്നേഷ് പീഡിപ്പിക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. തൃശൂര്‍ വെള്ളിക്കുളങ്ങര പോലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. 19കാരനായ വിഘ്നേഷിനെ കോടതിയില്‍ ഹാജരാക്കിയ ശേഷം റിമാന്‍ഡ് ചെയ്തിട്ടുണ്ട്. ഇയാള്‍ പെണ്‍കുട്ടിയെ ബൈക്കില്‍ കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. പ്രതിയ്ക്കെതിരെ പോക്സോ കേസും ചുമത്തിയിട്ടുണ്ട്. പെണ്‍കുട്ടിയുടെ വീട്ടുകാരുടെ പരാതിയെത്തുടര്‍ന്നാണ് ഇയാള്‍ക്കെതിരെ കേസെടുത്തത്. എസ്ഐ ഉദയകുമാറും സിപിഒമാരായ അസില്‍, സജീവ് എന്നിവരും ചേര്‍ന്നാണ് സിഐ എംകെ മുരളിയുടെ നിര്‍ദ്ദേശപ്രകാരം വിഘ്നേഷിനെ അറസ്റ്റ് ചെയ്തത് എന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. അമ്പിളി എന്ന പേരില്‍ ടിക്ടോക് അടക്കമുള്ള സമൂഹമാധ്യമങ്ങളില്‍ വീഡിയോകള്‍ ചെയ്യുന്ന വിഘ്നേഷ് കുമാറിന്റെ ചെറുവീഡിയോകള്‍ മുന്‍പ് ഏറെ…
Read MoreTag: tiktok
കുടുംബത്തിലെ പ്രാരാബ്ദം മൂലം പതിനാറാം വയസ്സില്‍ എന്റെ നിശ്ചയം ഉറപ്പിച്ചു !എന്നേക്കാളും ഒരുപാട് പ്രായം കൂടിയ വ്യക്തിയെയാണ് കല്യാണം കഴിച്ചത് ! സ്വകാര്യ ജീവിതത്തെക്കുറിച്ച് തുറന്നു പറഞ്ഞ് ടിക് ടോക് താരം ആമി…
സമൂഹമാധ്യമങ്ങളിലൂടെ ഏറെ ആരാധകരെ നേടിയ താരമാണ് ആമി ആശോകന്.തന്റെ ലിപ് സിങ്കിംഗ് വീഡിയോയിലൂടെയാണ് താരം ജനശ്രദ്ധ പിടിച്ചു പറ്റിയത്. ടിക്ടോക്കില്‍ അതിശയിപ്പിക്കുന്ന ഫോളോവേഴ്സാണ് താരത്തിന് ഉണ്ടായിരുന്നത്. ഏകദേശം 10 ലക്ഷത്തിനടുത്ത് ആരാധകരാണ് താരത്തെ ടിക്ടോക്കില്‍ ഫോളോ ചെയ്തിരുന്നത്. താരത്തിന്റെ സ്വകാര്യ ജീവിതത്തെപ്പറ്റി ചിലര്‍ അപവാദ പ്രചരണങ്ങളും നടത്തിയിരുന്നു. ഇതിനെല്ലാം ഉത്തരം നല്‍കിക്കൊണ്ടുള്ള താരത്തിന്റെ ഒരു പുതിയ വീഡിയോയാണ് ഇപ്പോള്‍ വൈറലാകുന്നത്. തന്റെ ജീവിതയാത്രയെ താരം കൃത്യമായി വീഡിയോയില്‍ പറയുന്നുണ്ട്. ഒരുപാട് കഷ്ടപ്പാടുകള്‍ ജീവിതത്തില്‍ അനുഭവിച്ച അവസാനം താന്‍ ആഗ്രഹിക്കുന്ന വിജയം കൈവരിച്ചുവെന്നും താരം വീഡിയോയില്‍ പറയുന്നുണ്ട്. താരത്തിന്റെ വാക്കുകള്‍ ഇങ്ങനെ… വളരെ കഷ്ടപ്പാടുള്ള കുടുംബത്തിലാണ് ഞാന്‍ ജനിച്ചത്. സാമ്പത്തികമായി വളരെ പിന്നോക്കം ആയതുകൊണ്ട് തന്നെ സമൂഹത്തില്‍ വലിയ വിലയൊന്നും ഉണ്ടായിരുന്നില്ല. ഉള്ളത് വെച്ച് അഡ്ജസ്റ്റ് ചെയ്ത് ജീവിതം മുന്നോട്ട് നീക്കുകയായിരുന്നു. കോളേജില്‍ പോലും പോയിരുന്നത് മറ്റുള്ളവരുടെ വസ്ത്രങ്ങള്‍…
Read Moreടിക് ടോക്കിനെ റിലയന്‍സ് ജിയോ വാങ്ങാന്‍ പോകുന്നു ? ബൈറ്റ് ഡാന്‍സും റിലയന്‍സും തമ്മില്‍ ചര്‍ച്ചകള്‍ നടക്കുന്നതായി റിപ്പോര്‍ട്ട്…
ഇന്ത്യയില്‍ ടിക് ടോക്ക് നിരോധിച്ചത് ടിക് ടോക്ക് പ്രേമികളെയാകെ ദുഃഖത്തിലാഴ്ത്തിയിരുന്നു. രാജ്യ സുരക്ഷയ്്ക്ക് ഭീഷണിയാകുന്ന ചൈനീസ് ആപ്പ് എന്ന നിലയിലാണ് ടിക് ടോക് ഉള്‍പ്പെടെ 59 ചൈനീസ് ആപ്പുകള്‍ കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ചത്. എന്നാല്‍ ഇപ്പോള്‍ ടിക് ടോക് പ്രേമികളെ തേടി ഒരു സന്തോഷ വാര്‍ത്ത എത്തുകയാണ്. ടിക് ടോക്കിനെ റിലയന്‍സ് ജിയോയ്ക്ക് വില്ക്കാന് മാതൃകമ്പനിയായ ബൈറ്റ് ഡാന്‍സ് ആലോചിക്കുന്നതായാണ് ഇപ്പോള്‍ റിപ്പോര്‍ട്ട് പുറത്തുവരുന്നത്. കഴിഞ്ഞ മാസമാണ് ഇരു കമ്പനികളും ഇത് സംബന്ധിച്ച ചര്‍ച്ചകള്‍ ആരംഭിച്ചതെന്നും ഇതുവരെയും ഒരു തീരുമാനത്തില്‍ എത്തിയിട്ടില്ലെന്നും റിപ്പോര്‍ട്ടുണ്ട്. മുന്നൂറു കോടി യു എസ് ഡോളറിന്റെ വരുമാനമാണ് ഇന്ത്യയില്‍ നിന്ന് ടിക്ക്ടോക്കിന് ലഭിച്ചിരുന്നത്. എന്നാല്‍ പുതിയ റിപ്പോര്‍ട്ടിനെക്കുറിച്ച് ഇരുകമ്പനികളും ഇതുവരെ പ്രതികരിച്ചിട്ടില്ല. ആപ്പ് നിരോധനത്തിന് പിന്നാലെ ടിക്ക്ടോക്കിലും ബൈറ്റ് ഡാന്‍സിലും ജോലി ചെയ്തിരുന്നവര്‍ മറ്റു സ്ഥാപനങ്ങളിലേക്ക് തിരിയുന്ന സാഹചര്യത്തിലാണ് പുതിയ വാര്‍ത്ത പുറത്തുവന്നിരിക്കുന്നത്.…
Read Moreടിക് ടോക്കിനെ ഫേസ്ബുക്ക് ഏറ്റെടുക്കും ? അമേരിക്കയില്‍ ടിക് ടോക് നിരോധിക്കാന്‍ തുടങ്ങുന്നതിനിടെ തുറന്നു പറച്ചിലുമായി ഫേസ്ബുക്ക് മേധാവി മാര്‍ക്ക് സുക്കര്‍ബെര്‍ഗ്
ടിക് ടോക് ഏറ്റെടുക്കുമോയെന്ന ചോദ്യത്തിന് മറുപടിയുമായി ഫേസ്ബുക്ക് മേധാവി മാര്‍ക്ക് സുക്കര്‍ബര്‍ഗ്. ലക്ഷക്കണക്കിന് പൗരന്മാരുടെ വിവരങ്ങള്‍ ശേഖരിക്കുന്ന തദ്ദേശീയമല്ലാത്ത ഏത് ആപ്ലിക്കേഷനും ദേശീയ സുരക്ഷയ്ക്ക് ഭീഷണിയായി പരിഗണിക്കുമെന്നാണ് സുക്കര്‍ബെര്‍ഗ് വ്യക്തമാക്കിയത്. ഏതെങ്കിലും അമേരിക്കന്‍ കമ്പനി ഏറ്റെടുക്കാത്തപപക്ഷം ടിക്ടോകിന് പൂര്‍ണ നിരോധനം ഏര്‍പ്പെടുത്തുമെന്ന് ട്രംപ് നേരത്തെ പ്രസ്താവിച്ചിരുന്നു. ഇത് സംബന്ധിച്ച് ഫേസ്ബുക്ക് ടിക്ടോകിനെ സ്വന്തമാക്കുമോ എന്ന ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. നിലവില്‍ അത്തരം കാര്യങ്ങളെക്കുറിച്ച് ആലോചിച്ചിട്ടില്ലെന്നായിരുന്നു സുക്കര്‍ബര്‍ഗ് പറഞ്ഞത്. ടിക്ടോകിന്റെ നിലവിലുള്ള അസാധാരണ സാഹചര്യത്തില്‍ അത്തരം കാര്യങ്ങളെക്കുറിച്ച് സംസാരിക്കാനില്ല. എന്നാല്‍ യുഎസില്‍ ടിക്ടോകിന് നിരോധനം ഏര്‍പ്പെടുത്തിയത് ദീര്‍ഘകാല പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കും. അതിനാല്‍ ടിക്ടോകുമായുള്ള എല്ലാ ഡീലുകളും ഏറെ ശ്രദ്ധയോടെ മാത്രമേ കൈകാര്യം ചെയ്യാനാവൂ എന്നും അദ്ദേഹം വിശദീകരിച്ചു. ടിക് ടോക്കിനു സമാനമായ റീല്‍സ് കഴിഞ്ഞ ദിവസം ഫേസ്ബുക്ക് അമേരിക്കയില്‍ ലോഞ്ച് ചെയ്തിരുന്നു. ടിക്ടോക് നിരോധനത്തിലൂടെ ലഭിക്കുന്ന ഉപഭോക്താക്കളെ റീല്‍സിലൂടെ…
Read Moreചൈനയ്ക്ക് പുറത്തേക്ക് ആസ്ഥാനം മാറ്റാനൊരുങ്ങി ടിക് ടോക് ! ഇതോടൊപ്പം പുതിയ മാനേജ്മെന്റ് ബോര്‍ഡും സൃഷ്ടിക്കും; ഇന്ത്യ കൊടുത്ത പണി ശരിക്കും ഏറ്റു…
ഇന്ത്യയ്ക്കു പിന്നാലെ യുഎസും ടിക് ടോക്ക് നിരോധിക്കുമെന്ന് ഭീഷണി മുഴക്കിയതോടെ സമൂല മാറ്റത്തിനൊരുങ്ങി കമ്പനി. ചൈനക്ക് പുറത്തേക്ക് ഹെഡ്ക്വാര്‍ട്ടേഴ്സ് മാറ്റാനും പുതിയ മാനേജ്മെന്റ് ബോര്‍ഡ് സൃഷ്ടിക്കാനുമാണ് ടിക് ടോക്കിന്റെ ഉടമകളായ ബൈറ്റ് ഡാന്‍സ് ലിമിറ്റഡ് ശ്രമിക്കുന്നതെന്ന് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. നിലവില്‍ ബൈറ്റ്ഡാന്‍സിന് ഉപരിയായി ടിക് ടോക്കിന് പ്രത്യേക ഹെഡ് ക്വാര്‍ട്ടേഴ്സ് ഇല്ല. ചൈന കേന്ദ്രീകരിച്ചാണ് ബൈറ്റ് ഡാന്‍സ് പ്രവര്‍ത്തിക്കുന്നത്. എന്നാല്‍ ചൈനീസ് ബന്ധം തിരിച്ചടിയാവുമെന്ന് വ്യക്തമായതോടെ വിവിധ രാജ്യങ്ങളില്‍ ഓഫീസ് സ്ഥാപിച്ചു പ്രവര്‍ത്തിപ്പിക്കാനാണ് ടിക് ടോക്കിന്റെ പദ്ധതി. പേരു വെളിപ്പെടുത്താത്ത ടിക് ടോക് ഉദ്യോഗസ്ഥനെ ഉദ്ധരിച്ചാണ് മാധ്യമങ്ങള്‍ ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ലോസ് ആഞ്ചല്‍സ്, ന്യൂയോര്‍ക്ക്, ലണ്ടന്‍, ഡുബ്ലിന്‍, സിംഗപ്പൂര്‍ എന്നിവിടങ്ങളില്‍ ഓഫീസ് തുറക്കാനാണ് ആലോചന. നേരത്തെ വാള്‍സ്ട്രീറ്റ് ജേണലും ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഉപയോക്താക്കളുടെയും ജീവനക്കാരുടെയും നിര്‍മാതാക്കളുടെയും താല്പര്യം മാനിച്ചാണ് പ്രവര്‍ത്തന രീതിയില്‍ മാറ്റം…
Read Moreരണ്ടു വര്‍ഷം കൊണ്ട് പടുത്തുയര്‍ത്തിയ സാമ്രാജ്യം തകര്‍ന്നടിഞ്ഞതിന്റെ ആഘാതത്തില്‍ ടിക് ടോക് ! ടിക് ടോക്കിന്റെയും ഹലോയുടെയും മാതൃകമ്പനിയ്ക്ക് നഷ്ടം 45,000; ഇന്ത്യയുടെ ഡിജിറ്റല്‍ സര്‍ജിക്കല്‍ സ്ട്രൈക്കില്‍ മനംനൊന്ത് ചൈനീസ് ആപ്പുകള്‍…
ചൈനീസ് ആപ്പുകള്‍ നിരോധിച്ച നടപടിയെ ഇന്ത്യ ചൈനയ്ക്കു മേല്‍ നടത്തിയ ‘സര്‍ജിക്കല്‍ സ്ട്രൈക്ക്’ ആയി ആണ് ടെക് ലോകം വിലയിരുത്തുന്നത്. ഇന്ത്യയുടെ വിലക്ക് ചൈനീസ് ആപ്പ് കമ്പനികള്‍ക്ക് കനത്ത ആഘാതമാണ് ഏല്‍പ്പിച്ചിരിക്കുന്നത്. ദിവസവും കോടികളുടെ നഷ്ടമാണ് ഓരോ ചൈനീസ് കമ്പനിയും നേരിടുന്നത്. രണ്ടു വര്‍ഷം കൊണ്ട് നേടിയ വളര്‍ച്ച ഒരൊറ്റ രാത്രികൊണ്ട് അവസാനിക്കുന്നതിന്റെ നടുക്കത്തിലാണ് ടിക് ടോക്ക് അടക്കമുള്ള ആപ്പുകള്‍. കോവിഡ് ഭീതിക്കിടെ ഇന്ത്യന്‍ കമ്പനികളെ ഏറ്റെടുക്കാന്‍ പല ചൈനീസ് കമ്പനികളും നീക്കം നടത്തിയിരുന്നു. ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയില്‍ സ്വാധീനം നേടാനായിരുന്നു ഇത്. വന്‍ തോതില്‍ നിക്ഷേപം നടത്തി ഇന്ത്യന്‍ കമ്പനികള്‍ കൈയ്യടക്കുക എന്നതായിരുന്നു അവരുടെ ലക്ഷ്യം. ഈ നീക്കം തടയാനായി കേന്ദ്ര വ്യാപാര വ്യവസായ മന്ത്രാലയം എഫ്ഡിഐ വ്യവസ്ഥകളില്‍ നേരത്തെ തന്നെ ഭേദഗതി വരുത്തിയിരുന്നു. ഇന്ത്യയുമായി അതിര്‍ത്തി പങ്കിടുന്ന ഒരു രാജ്യത്തെയും വ്യക്തികള്‍ക്കോ സ്ഥാപനങ്ങള്‍ക്കോ കേന്ദ്രസര്‍ക്കാരിന്റെ…
Read Moreചൈന ബഹിഷ്ക്കരണം ഏറ്റെടുത്ത് ഇന്ത്യന്‍ ജനത ! ടിക് ടോക്കിനെ മറികടന്ന് ഇന്ത്യന്‍ ആപ്പായ ‘മിത്രോന്‍’ മുന്നേറുന്നു; ഒരു മാസം കൊണ്ട് ആപ്പ് ഡൗണ്‍ലോഡ് ചെയ്തത് ഒരു കോടി ആളുകള്‍…
ചൈന ബഹിഷ്ക്കരണം ഏറ്റെടുത്ത് ഇന്ത്യന്‍ ജനത ! ടിക് ടോക്കിനെ മറികടന്ന് ഇന്ത്യന്‍ ആപ്പായ ‘മിത്രോന്‍’ മുന്നേറുന്നു; ഒരു മാസം കൊണ്ട് ആപ്പ് ഡൗണ്‍ലോഡ് ചെയ്തത് ഒരു കോടി ആളുകള്‍… ഇന്ത്യ-ചൈന സംഘര്‍ഷം മുറുകുമ്പോള്‍ ശക്തമായ ചൈന ബഹിഷ്ക്കരണ ആഹ്വാനമാണ് രാജ്യത്ത് ഉയരുന്നത്. ബോയ്ക്കോട്ട് ചൈന ക്യാമ്പെയ്ന് ഇന്ത്യന്‍ ജനത ആവേശത്തോടെ ഏറ്റെടുത്തു കഴിഞ്ഞു എന്നതിന്റെ വിവരങ്ങളാണ് എല്ലായിടത്തു നിന്നും പുറത്തു വരുന്നത്. ഇതോടെ ചൈനീസ് വീഡിയോ ഷെയറിംഗ് സര്‍വീസായ ടിക് ടോക്കും തിരിച്ചടി നേരിടുകയാണ്. ചൈനീസ് ആപ്പിനെ കൈവിട്ടുകൊണ്ട് ടിക്ക് ടോക്കിന്റെ ഇന്ത്യന്‍ രൂപമായ ‘മിത്രോന്‍’ ആപ്പിനെ ഇരു കൈയ്യും നീട്ടി സ്വീകരിക്കുകയാണ് ഇന്ത്യക്കാര്‍. വെറും 30 ദിവസ കാലയളവ് കൊണ്ടുമാത്രം രാജ്യത്തെ ഒരു കോടി ജനങ്ങള്‍ ഗൂഗിള്‍ പ്ലേസ്റ്റോറില്‍ നിന്നും ഈ ആപ്പ് ഡൗണ്‍ലോഡ് ചെയ്തുകഴിഞ്ഞു എന്നാണ് പുറത്തുവരുന്ന വാര്‍ത്തകള്‍. മാത്രമല്ല ടിക്ക് ടോക്കിന്റെ…
Read Moreടിക് ടോക് നീക്കം ചെയ്ത് നജിം അര്‍ഷാദ് ! പിന്നാലെ സംഘി വിളികളുമായി ചില തല്‍പ്പര കക്ഷികളും; കാര്യങ്ങള്‍ വളച്ചൊടിക്കരുതെന്ന് ഗായകന്…
ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ സംഘര്‍ഷം അതിരൂക്ഷമായിരിക്കുന്ന സാഹചര്യത്തില്‍ നിരവധി ആളുകളാണ് ചൈനീസ് ആപ്ലിക്കേഷനായ ടിക് ടോക്ക് ഫോണില്‍ നിന്ന് നീക്കം ചെയ്യുന്നത്. ഗായകന് നജിം അര്‍ഷാദും ഇപ്പോള്‍ ടിക് ടോക് നീക്കം ചെയ്തിരിക്കുകയാണ്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ടിക് ടോക് ഉപേക്ഷിച്ച കാര്യം നജിം അറിയിച്ചത്. അക്കൗണ്ട് ഡിലീറ്റ് ചെയ്യുന്നതിനുള്ള കണ്ഫോര്മേഷന്റെ സ്ക്രീന്‍ ഷോര്‍ട്ടിനൊപ്പം ജയ്ഹിന്ദ് എന്ന ക്യാപ്ഷനും നജീം നല്കിയിരിക്കുന്നു. ഇതോടെ നജീമിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേര് രംഗത്ത് എത്തി. എന്നാല്‍ ഈ സംഭവത്തെ രാഷ്ട്രീയവത്കരിക്കരുതെന്ന് പറയുകയാണ് നജീം. കമന്റ് ബോക്സില്‍ ആണ് നജീം ഇക്കാര്യം കുറിച്ചത്. ‘സംഘിയാണെന്നു പറഞ്ഞു ആക്ഷേപിച്ചു ഒരു പോസ്റ്റ് കണ്ടു, ഞാന്‍ ഒരു പാര്‍ട്ടിയോ മതമോ മനസില്‍ ഉദ്ദേശിച്ചിട്ടില്ല. ദയവു ചെയ്ത് വളച്ചൊടിക്കരുത്’. ഇന്ത്യ ചൈന സംഘര്‍ഷത്തിനു ശേഷം ചൈനീസ് ഉത്പന്നങ്ങള്‍ ബഹിഷ്ക്കരിക്കുന്ന എന്ന ആഹ്വാനം രാജ്യത്ത് വ്യാപകമായി പ്രചരിക്കുന്നുണ്ട്. പലരും…
Read Moreരണ്ടു പേരും മുഴുവന്‍ പോസിറ്റിവിറ്റിയോടെ ! സുശാന്തിനൊപ്പം ഡാന്‍സു കളിച്ച് ‘കല്യാണരാമനി’ലെ സുന്ദരി മുത്തശ്ശി; വീഡിയോ കാണാം…
ബോളിവുഡ് താരം സുശാന്ത് സിംഗ് രാജ്പുതിന്റെ അകാലത്തിലുള്ള വിയോഗം സിനിമ ആസ്വാദകരെയും ചലച്ചിത്രമേഖലയിലുള്ളവരെയെല്ലാം ഇപ്പോഴും നൊമ്പരപ്പെടുത്തുകയാണ്. താരത്തിന്റെ മരണശേഷം അദ്ദേഹത്തെക്കുറിച്ചുള്ള ഓര്‍മകളും നിരവധി പേര് പങ്കുവച്ചു. താരത്തിന്റെ പഴയ വീഡിയോകളും സമൂഹ മാധ്യമങ്ങളില്‍ എറെ ശ്രദ്ധിക്കപ്പെട്ടു. ഡബ്മാഷ്,ടിക്ടോക് താരവും ടെലിവിഷന്‍ അവതാരകയുമായ സൗഭാഗ്യ വെങ്കടേഷ് പങ്കുവച്ച ഒരു വീഡിയോ ആണ് ഇപ്പോള്‍ ശ്രദ്ധേയമായിക്കൊണ്ടിരിക്കുന്നത്. സൗഭാഗ്യയുടെ മുത്തശ്ശിയും നടി താരാ കല്യാണിന്റെ മാതാവും അഭിനേത്രിയുമായ സുബ്ബലക്ഷ്മിയുടെ കൂടെ സുശാന്ത് നൃത്തം വയ്ക്കുന്ന വീഡിയോ ആണ് സൗഭാഗ്യ സാമൂഹ്യ മാധ്യമങ്ങളില്‍ പങ്കുവച്ചിട്ടുള്ളത്. ‘കല്യാണ രാമന്’ എന്ന സിനിമയിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് സുബ്ബലക്ഷ്മി. അമ്മമ്മയും സുശാന്തും, രണ്ടു പേരും മുഴുവന്‍ പോസിറ്റിവിറ്റിയോടെ എന്ന ക്യാപ്ഷനോട് കൂടെയാണ് സൗഭാഗ്യ ഈ വീഡിയോ പങ്കുവച്ചിട്ടുള്ളത്. വീഡിയോ ഇതിനോടകം ഏറെ പേര് കണ്ടു കഴിഞ്ഞു. View this post on Instagram Ammamma with…
Read Moreയുവതിയുമായി ബൈക്കില്‍ കറങ്ങിയ യുവാവ് കുടുങ്ങി ! പോലീസ് ചോദ്യം ചെയ്തപ്പോള്‍ വെളിയില്‍ വന്നത് ‘ടിക് ടോക്’ വിവാഹത്തിന്റെ കഥ…
ഫേസ്ബുക്കിലൂടെയും വാട്സ് ആപ്പിലൂടെയുമുള്ള വിവാഹങ്ങള്‍ അടുത്തിടെയായി കൂടിവരുന്നുണ്ട്. കോവിഡ് വ്യാപിച്ചതിനെത്തുടര്‍ന്ന് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതിനു ശേഷം ഇത്തരത്തിലുള്ള വിവാഹങ്ങള്‍ ക്രമാതീതമായി വര്‍ധിച്ചിട്ടുണ്ട്. ഇപ്പോഴിതാ ഒരു ടിക്ടോക് വിവാഹത്തിന്റെ കഥയാണ് പുറത്തു വരുന്നത്. ലോക്ക്ഡൗണ്‍ ലംഘിച്ച് യുവതിയുമായി ബൈക്കില്‍ പാഞ്ഞ യുവാവിനെ പോലീസ് പിടികൂടുകയായിരുന്നു. ഇവര്‍ ആഡംബര ബൈക്കില്‍ കറങ്ങുന്നതു കണ്ട് പോലീസ് കൈകാട്ടിയെങ്കിലും ഇവര്‍ ബൈക്ക് നിര്‍ത്താതെ പോവുകയായിരുന്നു. തുടര്‍ന്ന് ബൈക്കിന്റെ നമ്പര്‍ ഉപയോഗിച്ച് ഇയാളെ കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് ഇയാള്‍ പോലീസിനോട് പറഞ്ഞത് ബൈക്കില്‍ ഭാര്യയാണ് ഉണ്ടായിരുന്നതെത്തും വിവാഹ ശേഷം മടങ്ങുകയായിരുന്നു എന്നും ആയിരുന്നു. പോലീസ് സ്റ്റേഷനില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടപ്പോള്‍ ബൈക്ക് ഓടിച്ച സമയത്ത് താനിട്ട ഷര്‍ട്ട് അണിയിച്ച് സുഹൃത്തിനെ ആദ്യം പോലീസിന് മുന്നില്‍ ഹാജരാക്കി. പോലീസ് ചോദ്യം ചെയ്തപ്പോള്‍ സുഹൃത്ത് കൈമലര്‍ത്തി. തുടര്‍ന്ന് യുവാവിനെ ചോദ്യം ചെയ്തപ്പോഴാണ് ടിക് ടോക്ക് വിവാഹ കഥ പുറത്തെത്തുന്നത്. ബംഗളൂരുവില്‍ നഴ്സിംഗ്…
Read More