ലോക്ക്ഡൗണ്‍ കാലത്ത് ടിക് ടോക്ക് ഉള്‍പ്പെടെയുള്ള സോഷ്യല്‍ മീഡിയകളില്‍ സജീവമാണ് താരങ്ങളെല്ലാം. ഈ അവസരത്തില്‍ നടി പ്രിയ വാര്യര്‍ക്ക് എങ്ങനെ മാറി നില്ക്കാന് കഴിയും. വ്യത്യസ്തങ്ങളായ നിരവധി വിഡിയോകളാണ് താരം സമൂഹമാധ്യമങ്ങളില്‍ ദിവസവും പങ്കു വയ്ക്കുന്നത്. ശ്രീകൃഷ്ണപുരത്ത് നക്ഷത്രത്തിളക്കം എന്ന സിനിമയിലെ ബിന്ദു പണിക്കരുടെ ഡയലോഗ് വച്ച് പ്രിയ ചെയ്ത ടിക്ടോക്ക് വിഡിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാവുകയാണ്. ‘കുന്തമോ.. ‘ എന്നു തുടങ്ങുന്ന ഡയലോഗ് സിനിമയോളം തന്നെ ഹിറ്റായ ഒന്നായിരുന്നു. ആ ഡയലോഗ് ഉപയോഗിച്ചാണ് ഹാസ്യം കലര്‍ത്തി രസകരമായി പ്രിയ വീഡിയോ ചെയ്തിരിക്കുന്നത്. പ്രേക്ഷകര്‍ ഇരുകൈയ്യും നീട്ടിയാണ് വീഡിയോ സ്വീകരിച്ചിരിക്കുന്നത്.
Read MoreTag: tiktok
റിമി കുടിച്ച ചായയുടെ കാശ് ചോദിച്ച് ലാലേട്ടന് ! ചായ വേണോയെന്ന് താന്‍ പറഞ്ഞോയെന്ന് റിമി; വീഡിയോ വൈറലാകുന്നു…
ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ സെലിബ്രിറ്റികളെല്ലാം വീട്ടിനകത്തായെങ്കിലും ഓരോ കലാപരിപാടികളുമായി സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. അവിചാരിതമായി ലഭിച്ച നീണ്ട ഒഴിവുദിനങ്ങള്‍ എങ്ങനെ രസകരമാക്കാം എന്നതില്‍ ഗവേഷണം ചെയ്യുകയാണ് ഗായികയും അവതാരകയുമായ റിമി ടോമി. ലോക്ക്ഡൗണ്‍ കാലത്ത് സമൂഹമാധ്യമങ്ങളിലും ഏറെ സജീവമാണ് റിമി. ടിക്ക് ടോക്ക് ആണ് ഇക്കുറി സ്പെഷ്യല്‍. തേന്മാവിന് കൊമ്പത്ത് എന്ന് മോഹന്‍ലാല്‍-ശോഭന ജോഡികള്‍ ഒന്നിച്ച സൂപ്പര്‍ഹിറ്റ് ചിത്രത്തിലെ ഒരു ഡയലോഗാണ് റിമി അവതരിപ്പിച്ചിരിക്കുന്നത്. വഴി തെറ്റി മറ്റൊരു ഗ്രാമത്തിലെത്തി അവിടെയുള്ള കടയില്‍ നിന്നും ചായ കുടിച്ചതിന് ശേഷമുള്ള ഏറെ ചിരിപ്പിച്ചൊരു ഡയലോഗ്. അങ്ങനെ ഞാനും ലാലേട്ടന്റെ കൂടെ അഭിനയിച്ചേ എന്ന അടിക്കുറിപ്പോടെയാണ് റിമി ഈ വീഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത്. എന്തായാലും നിരവധി ആളുകള്‍ ഇതിനോടകം വീഡിയോ കണ്ടു കഴിഞ്ഞു.
Read Moreഅച്ഛനോടാണോ ഉണ്ണീ സിഗരറ്റ് ചോദിക്കുന്നത് ? ലോക്ക് ഡൗണ്‍ ടിക്ക് ടോക്ക് ചെയ്ത് ആഘോഷമാക്കി കൃഷ്ണകുമാറും മക്കളും; പൊളിച്ചടുക്കി ഹന്‍സികയും ദിയയും…
നാലു പെണ്മക്കളുള്ള നിലവിലെ ഏക മലയാള നടനായിരിക്കും കൃഷ്ണകുമാര്‍. താരത്തിന്റെ മക്കളും അച്ഛന്റെ പാതയിലാണ്. മൂത്ത മകള്‍ അഹാന ഇതിനോടകം നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചു കഴിഞ്ഞു. അഹാനയും സഹോദരിമാരും മലയാള സിനിമയില്‍ സജീവമാണ്. വീട്ടു വിശേഷങ്ങളും സഹോദരിമാരോടൊപ്പമുള്ള നൃത്തങ്ങളുമൊക്കെ അഹാന പങ്കുവെയ്ക്കാറുണ്ട്. താരത്തിന്റെ ഇളയ സഹോദരി ഹന്‍സികയും ലൂക്ക എന്ന ചിത്രത്തില്‍ ആഹാനയുടെ ചെറുപ്പകാലം അഭിനയിച്ചിരുന്നു. അഹാനയ്ക്ക് പിന്നാലെ ഇഷാനിയും സിനിമയിലേക്ക് ചുവട് വെയ്ക്കാനൊരുങ്ങുകയാണ്. അച്ഛനായ കൃഷ്ണകുമാറും മക്കളുടെ വിശേഷങ്ങള്‍ ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്. ലോക്ക്ഡൗണ്‍ കാലം ഡാന്‍സും പാട്ടും ടിക്ടോക് വീഡിയോകളും വ്യായാമവുമൊക്കെയായി ആഘോഷമാക്കുകയാണ് ഈ കുടുംബം. മക്കളായ ഹന്‍സികയും ദിയയും ഒന്നിച്ചുള്ള ടിക്ടോക് വീഡിയോകള്‍ പങ്കുവെച്ചിരിക്കുകയാണ് കൃഷ്ണകുമാര്‍. ചിരിക്കൂ, സന്തോഷമായിരിക്കൂ, എന്നു കുറിച്ചു കൊണ്ടാണ് മക്കളുടെ ടിക്ടോക് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. തിളക്കം സിനിമയില്‍ ദിലീപും കെപിഎസി ലളിതയും ഒന്നിച്ചുള്ള ഒരു രസകരമായ രംഗമാണ് ഹന്‍സികയും ദിയയും…
Read Moreഅമ്പട കേമാ സണ്ണിക്കുട്ടാ… ലോക്ക് ഡൗണ്‍ കാലത്ത് ടിക് ടോക്കിലൂടെ തകര്‍പ്പന്‍ മദ്യ വില്‍പ്പന; ടിക് ടോക്ക് താരം കുടുങ്ങിയതിങ്ങനെ…
രാജ്യത്ത് ലോക്ക് ഡൗണ്‍ ആയിരിക്കെ ടിക് ടോക്ക് വീഡിയോയിലൂടെ മദ്യക്കച്ചവടം നടത്തിയ യുവാവ് അറസ്റ്റിലായി. ഹൈദരാബാദിലാണ് സംഭവം. കള്ളുഷാപ്പില്‍ എത്തിയ ചിലര്‍ക്കായി യുവാവും സുഹൃത്തും ഒരു സ്ത്രീയും ചേര്‍ന്ന് മദ്യം വിളമ്പുന്ന വീഡിയോയാണ് ടിക് ടോക്കില്‍ ഇയാള്‍ ഷെയര്‍ ചെയ്തത്. മദ്യം വേണ്ടവര്‍ക്ക് ഇവിടെ എത്താമെന്ന സന്ദേശമായിരുന്നു ഇയാള്‍ വീഡിയോയിലൂടെ നല്‍കിയത്. ഹൈദരാബാദ് എക്സൈസാണ് 29 കാരനായ യുവാവിനെയും സഹായിയേയും അറസ്റ്റ് ചെയ്തത്. എന്നാല്‍, ദിവസവേതനക്കാരായ തൊഴിലാളികള്‍ക്ക് വേണ്ടിയാണ് താന്‍ വീഡിയോ പോസ്റ്റ് ചെയ്തതെന്നാണ് യുവാവിന്റെ വാദം. എന്തായാലും സംഭവം ജോറായി.
Read Moreതിടമ്പേറ്റുന്നതിനു മുമ്പ് കുളിപ്പിക്കാന്‍ കനാലില്‍ ഇറക്കിയ കുട്ടിശങ്കരന് തിരിച്ചു കയറാന്‍ കൂട്ടാക്കിയില്ല ! ഒടുവില്‍ തിടമ്പേറ്റിയത് മാരുതി വാന്‍
കന്നിനെ കയം കാണിക്കരുത് എന്നു പറയാറുണ്ട്. ആ പ്രയോഗം ‘ആനയെ കനാല്‍ കാണിക്കരുത്’ എന്ന് മാറ്റിപ്പറയേണ്ട ഒരു കാര്യമാണ് ഇപ്പോള്‍ നടന്നത്. ഉത്സവത്തിന് തിടമ്പേറ്റാന്‍ എത്തിച്ച ആനയുടെ വികൃതി കാരണം ഒമ്നി വാനാണ് തിടമ്പേറ്റിയത്. പീച്ചി തുണ്ടത്ത് ദുര്‍ഗ ഭഗവതി ക്ഷേത്രത്തില്‍ കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു സംഭവം. തിടമ്പേറ്റുന്നതിന് മുന്നോടിയായി കുളിപ്പിക്കാന്‍ കനാലില്‍ ഇറങ്ങിയ ചോപ്പീസ് കുട്ടിശങ്കരന് എന്ന ആനയാണ് തിരിച്ച് കയറാന്‍ തയ്യാറാവാതിരിക്കുകയായിരുന്നു. ഇതോടെയാണ് ആനയ്ക്ക് പകരം ഒമ്നി വാനില്‍ തിടമ്പേറ്റാന്‍ തീരുമാനിക്കുകയായിരുന്നു. പൊടിപ്പാറയില്‍ ഇടതുകര കനാലിലാണ് എഴുന്നള്ളിപ്പിന് മുമ്പ് ആനയെ കുളിപ്പിക്കാനിറക്കിയത്. എന്നാല്‍ വെള്ളത്തില്‍ ഇറക്കിയ ആന തിരികെ കയറാന്‍ കൂട്ടാക്കാതെ രണ്ടര മണിക്കൂറോളം നേരം വെള്ളത്തില്‍ തന്നെ കിടന്നു. കനാലിലെ ചെറിയ ഒഴുക്കുള്ള വെള്ളത്തിന്റെ കുളിരില്‍ രസിച്ചുകിടന്ന ആനയെ തിരിച്ച് കയറ്റാന്‍ പപ്പാന് ആവുന്നത്ര ശ്രമിച്ചെങ്കിലും ആന അനങ്ങാന്‍ കൂട്ടാക്കിയില്ല. കയര്‍ ബന്ധിച്ച് ആനയെ…
Read Moreമോഹന്‍ലാലിന്റെ ‘ചെട്ടിക്കുളങ്ങര’ പാട്ടിന് ചുവടുവച്ച് സെവാഗ് ! വീഡിയോ കിടുക്കിയെന്ന് ആരാധകര്‍
ലോക ക്രിക്കറ്റിലെ തന്നെ ഏറ്റവും വലിയ എന്റര്‍ടെയിനര്‍ ആരെന്നു ചോദിച്ചാല്‍ ഒരുത്തരമേ ഉണ്ടാവുകയുള്ളൂ. അതാണ് വീരേന്ദര്‍ സെവാഗ്. നേരിടുന്ന ആദ്യ ബോളില്‍ തന്നെ സിക്സും ഫോറും പായിക്കുന്ന സെവാഗിനെ ക്രിക്കറ്റ് ആരാധകര്‍ ഇഷ്ടപ്പെടാന്‍ കാരണവും ഈ സ്റ്റൈല്‍ തന്നെയാണ്. സോഷ്യല്‍ മീഡിയയിലും സജീവമായ സേവാഗിന്റെ പുതിയ ടിക്ടോക് വിഡിയോ ഇപ്പോള്‍ വൈറലാകുകയാണ്. മോഹന്‍ലാലിന്റെ ‘ചെട്ടിക്കുളങ്ങര ഭരണിനാളില്‍’ എന്ന ഗാനത്തിനു വ്യായാമത്തിനിടെ ചുവടുവെക്കുകയാണ് സേവാഗ്. എം.ജി. ശ്രീകുമാര്‍ പാടിയ റിമിക്സ് വേര്‍ഷനാണ് സേവാഗിന്റെ ചുവടുവെപ്പ്. സേവാഗിന്റെ ഈ വിഡിയോ മോഹന്‍ലാല്‍ ആരാധകരും ഏറ്റെടുത്തുകഴിഞ്ഞു. അന്‍വര്‍ റഷീദ് സംവിധാനം ചെയ്ത ‘ഛോട്ടാമുംബൈ’യിലെതാണു ഗാനം. നേരത്തെ രജനീകാന്ത് ചിത്രം ‘പേട്ട’യിലെ ഗാനത്തിന്റെ പശ്ചാത്തലത്തില്‍ ഊഞ്ഞാലാടുന്ന സേവാഗിന്റെ വിഡിയോയും സോഷ്യല്‍ മീഡിയയില്‍ തരംഗമായിരുന്നു. എല്ലാവര്‍ഷവും ജന്മദിനത്തില് മോഹന്‍ലാലിനെ സേവാഗ് സോഷ്യല്‍മീഡിയയിലൂടെ ആശംസകള്‍ അറിയിക്കും. തിരിച്ച് ലാലും അങ്ങനെ തന്നെ. ഇരുവരുടെയും ആശംസകള്‍ ആരാധകര്‍…
Read Moreആ കപ്പലണ്ടിപൊതി ആ കുഞ്ഞു കൈകളിലേക്ക് വെച്ചു കൊടുക്കുമ്പോള്‍ സന്തോഷം വീഡിയോ കണ്ടവര്ക്കെല്ലാമായിരുന്നു ! കരളലിയിപ്പിക്കുന്ന ടിക്ടോക് വീഡിയോ വൈറലാവുന്നു…
ആ കുഞ്ഞു കൈകളിലേക്ക് കപ്പലണ്ടി പൊതി വെച്ചു കൊടുക്കുമ്പോള്‍ സന്തോഷം അയാള്‍ക്ക് മാത്രമായിരുന്നില്ല. ആ വീഡിയോ കണ്ടവര്ക്കെല്ലാമായിരുന്നു.ടിക് ടോക്കില്‍ പ്രത്യക്ഷപ്പെട്ട ഒരു വീഡിയോയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയായിരിക്കുന്നത്. തെരുവോരത്ത് കപ്പലണ്ടി കച്ചവടം നടത്തുന്ന യുവാവാണ് വിഡിയോയില്‍. അയാള്‍ക്ക് മുന്നില്‍ ഒരു കുഞ്ഞ് വല്ലാതെ കൊതിയോടെ അയാളെ നോക്കി നിന്നിരുന്നു. പണം നല്കി കപ്പലണ്ടി വാങ്ങി കഴിക്കാനുള്ള സ്ഥിതി ഇല്ലാത്തത് കൊണ്ടാകണം കുട്ടി വില്പനക്കാരനെ ഏറെ നേരം നോക്കി നിന്നു. ബാലന്റെ വിശപ്പ് പറയാതെ തന്നെ ആ കപ്പലണ്ടി വില്‍പ്പനക്കാരനും വ്യക്തമായി. യുവാവ് ഒരു പൊതി അവന് നേരെ വെച്ച് നീട്ടി. സന്തോഷത്തോടെ ചെറു ചിരിയോടെ കുഞ്ഞ് ആ പൊതി വാങ്ങിതിരികെ നടന്നു. സമീപത്ത് നിന്നിരുന്ന ആരോ മൊബൈലില്‍ പകര്‍ത്തിയ വീഡിയോയ്ക്ക് കാഴ്ചക്കാര്‍ ഏറുകയാണ്.
Read Moreബഷീര്‍ ബഷിയുടെയും ഭാര്യമാരുടെയും കളികളെല്ലാം ഇപ്പോള്‍ ടിക്ടോക്കിലാണ് ! ഇരുഭാര്യമാരും ഒന്നിച്ചുള്ള വീഡിയോ സമൂഹമാധ്യമങ്ങളില്‍ തരംഗമാവുന്നു…
ബിഗ്ബോസ് റിയാലിറ്റി ഷോയിലൂടെ പ്രശസ്തനായ കൊച്ചിയിലെ ഫ്രീക്കന്‍ ബഷീര്‍ ബഷിയുടെയും ഭാര്യമാരുടെയും ടിക് ടോക് വീഡിയോയാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. ബഷീര്‍ ബഷിയ്ക്കു രണ്ടു ഭാര്യമാരാണുള്ളത്. സുഹാനയും മഷൂരയും. ഇവരോടൊപ്പമുള്ള ബഷീര്‍ ബഷിയുടെ ടിക് ടോക് വിഡിയോയാണ് ആളുകള്‍ ഏറ്റെടുത്തിരിക്കുന്നത്. മലയാളത്തിലെ പ്രശസ്ത ഹാസ്യപരിപാടികളിലെയും സിനിമകളിലെയും സംഭാഷണങ്ങളാണു ബഷീറും കുടുംബവും ടിക് ടോകില്‍ അവതിപ്പിച്ചിരിക്കുന്നത്. ഇരുഭാര്യമാരും ഒന്നിച്ചുള്ള ടിക്ടോകും വിഡിയോയിലുണ്ട്. സമൂഹമാധ്യമങ്ങളില്‍ തരംഗമായ വിഡിയോയ്ക്കു നിരവധി പേരാണ് അഭിനന്ദനങ്ങള്‍ അറിയിക്കുന്നത്. ആദ്യ ഭാര്യ സുഹാനയില്‍ ബഷീറിനു രണ്ടു മക്കളുണ്ട്. രണ്ടാം ഭാര്യ മഷൂര ബിഫാം വിദ്യാര്‍ഥിനിയാണ്. ആദ്യ ഭാര്യയുടെ സമ്മതത്തോടെയായിരുന്നു ബഷീറിന്റെ രണ്ടാം വിവാഹം. ബിസിനസ്സുകാരനായി തുടങ്ങിയ ബഷീര്‍ അവതാരകനും ഡിജെയും അഭിനേതാവും കൂടിയാണ്. മോഡലിംഗിലൂടെയും മലയാളികള്‍ക്കു സുപരിചിതനാണ് ബഷീര്‍. നിരവധി കമന്റുകളും വീഡിയോയ്ക്ക് താഴെ വരുന്നുണ്ട്.
Read More