വിജയതിലകം ! 13 വയസിനിടെ പാര്‍സല്‍ കമ്പനിയുടെ ഉടമയായ പയ്യന്റെ വിജയഗാഥ; കമ്പനി അതിവേഗം കുതിക്കുന്നത് 100 കോടി വിറ്റുവരവിലേക്ക്…

ക്ഷണനേരത്ത് ചിലരുടെ മനസ്സില്‍ ഉദിക്കുന്ന ആശയങ്ങള്‍ ലോകത്തെ തന്നെ മാറ്റിമറിച്ച ചരിത്രമുണ്ട്. മുംബൈയിലെ ഗരോഡിയ ഇന്റര്‍നാഷനല്‍ സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥി തിലക് മേത്തയുടെ മനസിലുദിച്ച ഒരു ആശയം ഇന്ന് അതിവേഗം വളര്‍ന്നുകൊണ്ടിരിക്കുന്ന ഒരു സംരംഭമായി വികസിച്ചിരിക്കുകയാമ്. അമ്മാവന്റെ വീട്ടില്‍ മറന്നുവച്ച തന്റെ പ്രിയപ്പെട്ട പുസ്തകം എത്രയും വേഗത്തില്‍ തിരികെ എത്തിക്കാന്‍ ശ്രമിച്ചപ്പോള്‍ സാധ്യമാകാതെ വന്നപ്പോഴാണ് തിലകിന്റെ ചിന്തകള്‍ വികസിച്ചത്. അതേ ദിവസംതന്നെ ഡെലിവറി ചെയ്യാന്‍ കൊറിയര്‍ കമ്പനികള്‍ വലിയ തുകയാണു ചാര്‍ജ് ചെയ്തിരുന്നത്. എന്നാല്‍ ഓര്‍ഡര്‍ ചെയ്യുന്ന ദിവസംതന്നെ കുറഞ്ഞ തുകയില്‍ ചെറിയ പാഴ്‌സലുകള്‍ മുംബൈയില്‍ എവിടെയും എത്തിക്കാന്‍ പ്രായോഗികമായ ഒരു മാര്‍ഗം തിലക് കണ്ടെത്തി. പിഴവുകളില്ലാതെ സൂക്ഷ്മതയോടെയും കൃത്യതയോടെയും വേഗത്തിലും ഡെലിവറി ചെയ്യുന്നതില്‍ ആഗോള പെരുമ നേടിയ മുംബൈയിലെ ഡബ്ബാവാലകളുടെ പ്രവര്‍ത്തന രീതി തിലകിന്റെ ശ്രദ്ധയില്‍പ്പെട്ടു. അയ്യായിരത്തിലേറെ ഡബ്ബാവാലകള്‍ ദിവസേന ലക്ഷക്കണക്കിന് ആളുകള്‍ക്കാണ് കൃത്യതയോടെ…

Read More