എതിരാളികളെ തറപറ്റിച്ചുകൊണ്ട് ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിന്റെ തലവനായി അധികാരമേറ്റ നരേന്ദ്രമോദി എന്ന പ്രധാനമന്ത്രിക്ക് മറ്റൊരു തെരഞ്ഞടുപ്പില്‍ ഒരു വോട്ടുപോലും കിട്ടിയില്ല എന്നു പറയുമ്പോള്‍ അതിശയകരമായി തോന്നാം. അതേത് തെരഞ്ഞെടുപ്പ് എന്നല്ലേ. ലോകത്തെ ഏറ്റവും സ്വാധാനം ചെലുത്തിയ വ്യക്തികളെ കണ്ടെത്താന്‍ ടൈം മാഗസിന്‍ വായനക്കാര്‍ക്ക് വേണ്ടി നടത്തിയ ഓണ്‍ലൈന്‍ തെരഞ്ഞെടുപ്പിലാണ് ഒരു ശതമാനം പോലും വോട്ടുകള്‍ നേടാനാവാതെ നരേന്ദ്രമോദി പരാജയപ്പെട്ടത്. മോദിയെ പോലെ തന്നെ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ മകള്‍ ഇവാങ്കയ്ക്കും 0% വോട്ടാണ് ലഭിച്ചത്. ഫിലിപ്പീന്‍സ് പ്രസിഡന്റ് രോഡ്രിഗ്രോ ഡ്യൂട്ടര്‍ട്ടാണ് 5% യെസ് വോട്ടുകള്‍ നേടി ഒന്നാമതെത്തിയത്. രണ്ടാം സ്ഥാനത്തെത്തിയത് കനേഡിയന്‍ പ്രസിഡണ്ട് ജസ്റ്റിന്‍ ട്രൂഡോ ആണ്. പോപ്പ് ഫ്രാന്‍സിസ്, ബില്‍ ഗേറ്റ്സ്, മാര്‍ക്ക് സക്കര്‍ബര്‍ഗ് എന്നിവരും ട്രൂഡോക്കൊപ്പമുണ്ട്. മോദിയോടും ഇവാങ്ക ട്രംപിനും ഒപ്പം 0% വോട്ട് നേടിയ മറ്റ് പ്രമുഖരാണ് മൈക്രോസോഫ്റ്റ് സിഇഒ…
Read More