തിരുവനന്തപുരം: മുഖംനോക്കാതെയുള്ള ധീരമായ നടപടികള്‍ കൊണ്ട് ജനപ്രീതി പിടിച്ചുപറ്റിയ ആളാണ് എം.ജി രാജമാണിക്യം ഐഎഎസ്. ഇപ്പോള്‍ സംസ്ഥാനത്ത് വ്യാപകമായി വില്‍ക്കുന്ന ടൈംപാസ് ലോലിപോപ്പിന്റെ വില്‍പ്പന നിരോധിച്ചുള്ള ഉത്തരവ് പുറത്തിറക്കിയിരിക്കുകയാണ് ഇദ്ദേഹം. ഈ ലോലിപ്പോപ്പില്‍ അനുവദിച്ചിരിക്കുന്നതിലും പലമടങ്ങ് അളവില്‍ കൃത്രിമ കളറുകള്‍ ചേര്‍ത്തിട്ടുണ്ടെന്ന് ഭക്ഷ്യസുരക്ഷാ വിഭാഗം നടത്തിയ പരിശോധനയില്‍ കണ്ടെത്തിയതിനെത്തുടര്‍ന്നാണ് നിരോധനം. കൊച്ചു കുഞ്ഞുങ്ങളാണ് ലോലിപ്പോപ്പിന്റെ മുഖ്യ ഉപഭോക്താക്കള്‍ എന്നതിനാല്‍ വളരെയധികം പ്രാധാന്യമുള്ള വിഷയമാണിത്. ഈ സാഹചര്യത്തിലാണ് ലോലിപ്പോപ്പിന്റെ വില്‍പ്പന നിര്‍ത്താന്‍ രാജമാണിക്യം ഉത്തരവിട്ടത്. ചെന്നൈയിലെ അലപ്പാക്കത്തു പ്രവര്‍ത്തിക്കുന്ന അഭിഷേഖ് കോട്ടേജ് ഇന്‍ഡ്സ്ട്രീസ് എന്ന സ്ഥാപനമാണ് ഈ മിഠായിയുടെ നിര്‍മ്മാതാക്കള്‍. ഇവര്‍ മിഠായി വ്യാപകമായി കളര്‍ചേര്‍ത്ത് ഉല്‍പ്പാദിപ്പിച്ചു കേരളത്തില്‍ ഉടനീളം വില്‍പ്പന നടത്തുന്നുണ്ട്. ബ്രൗണ്‍, മഞ്ഞ, വെള്ള, ചുവപ്പ്, ഓറഞ്ച്, കറുപ്പ് പച്ച നിറങ്ങളിലാണ് ലോലിപ്പോപ്പിന്റെ വില്‍പ്പന. ഭക്ഷ്യസുരക്ഷാ വിഭാഗം നടത്തി പരിശോധനയില്‍ ടാര്‍ടാസിന്‍ 100 മില്ലിഗ്രാം അടങ്ങേണ്ടുന്നതിന്…
Read More