ചെന്നൈ: തമിഴ്‌നാടിന്റെ രാഷ്ട്രീയം കലക്കി മറിക്കുന്ന വെളിപ്പെടുത്തലുമായി ടൈംസ് നൗ. സര്‍ക്കാരിന് ഒപ്പം നില്‍ക്കാന്‍ വിശ്വാസവോട്ടിന് ശശികല പക്ഷം കോഴ നല്‍കിയതായി എംഎല്‍എമാരുടെ വെളിപ്പെടുത്തല്‍ സ്റ്റിങ് ഓപ്പറേഷനിലൂടെ പകര്‍ത്തിയാണ് ടൈംസ് നൗ പുറത്തു വിട്ടത്. വിവരം പുറത്തു വന്നതോടെ മന്ത്രിസഭയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം രംഗത്ത് എത്തി. അതിനിടയില്‍ കൂടുതല്‍ പദവികള്‍ ആവശ്യപ്പെട്ട് ദിനകരന്‍ പക്ഷം എംഎല്‍എമാര്‍ മുഖ്യമന്ത്രിയെ കാണാന്‍ തീരുമാനിച്ചിരിക്കുകയാണ് എന്നും വിവരമുണ്ട്. എഐഎഡിഎംകെയില്‍ മുഖ്യമന്ത്രി പളനി സ്വാമിക്ക് ഒപ്പമാണ് കൂടുതല്‍ എംഎല്‍എമാര്‍. ദിനകരനൊപ്പം 21 പേരുണ്ട്. അതുകൊണ്ട് തന്നെ ഈ രണ്ട് പക്ഷവും ഒന്നിച്ചു നിന്നില്ലെങ്കില്‍ എഐഎഡിഎംകെയ്ക്ക് ഭരണം നഷ്ടമാകും. ഈ പ്രതിസന്ധിക്കിടെയാണ് പുതിയ വിവാദം എത്തുന്നത്. നിയസഭ പിരിച്ചുവിടണമെന്നാ ആവശ്യമാണ് പ്രതിപക്ഷമായ ഡിഎംകെ ഉന്നയിച്ചിരിക്കുന്നത്. കുതിരക്കച്ചവടത്തിന്റെ വിശദാംശങ്ങള്‍ വീഡിയോയിലൂടെ പുറത്തുവന്നതോടെ എല്ലാ ശ്രദ്ധയും രജനീകാന്തിലേക്ക് എത്തിയിരിക്കുകയാണ്. രാഷ്ട്രീയത്തില്‍ ഇറങ്ങുമെന്ന സൂചന നല്‍കിയ സ്‌റ്റൈല്‍…
Read MoreTag: times now
പണിപാളി! തരൂരിനെ കുടുക്കാന്‍ റിപബ്ലിക് ടിവി പുറത്തുവിട്ട ടേപ്പുകള്‍ ടൈംസ് നൗവില്‍ നിന്നും പൊക്കിയത്; മോഷണത്തിനു കേസെടുത്ത് മുംബൈ പോലീസ്;മുതിര്‍ന്ന വനിതാ ജേര്‍ണലിസ്റ്റ് അര്‍ണാബിനോട് തെറ്റിപ്പിരിഞ്ഞു
മുംബൈ: ശശിതരൂരിനെ കുടുക്കാന്‍ ഓഡിയോ ടേപ്പുകള്‍ പുറത്തുവിട്ട റിപബ്ലിക് ടിവിയും ചാനല്‍ ഉടമ അര്‍ണാബ് ഗോസ്വാമി ഒടുവില്‍ വെട്ടിലായി. താന്‍ കുഴിച്ച കുഴിയില്‍ താന്‍ തന്നെ വീണു എന്നു പറയുന്നതു പോലെയായി അര്‍ണാബിന്റെ കാര്യം. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും തിരുവനന്തപുരം എംപിയുമായ ശശി തരൂരിനെ കുടുക്കാനായി പുറത്തുവിട്ട ഓഡിയോ ടേപ്പുകള്‍ മോഷ്ടിച്ചതാണെന്നു കാട്ടി ടൈംസ് നൗ ചാനല്‍ കേസു കൊടുത്തതോടെയാണ് അര്‍ണാബിന്റെ പണിപാളിയത്. പരാതിയില്‍ പോലീസ് കേസെടുത്തിട്ടുണ്ട്. ടൈംസ് നൗ ചാനലിന്റെ ഉടമസ്ഥരായ ബെന്നറ്റ് കോള്‍മാന്‍ ആന്‍ഡ് കമ്പനിയാണ് അര്‍ണാബിനെതിരേ മുംബൈ ആസാദ് മൈതാന്‍ പൊലീസ് സ്റ്റേഷനില്‍ പരാതിപ്പെട്ടിരിക്കുന്നത്. മുമ്പ് ടൈംസ് നൗവിലെ വാര്‍ത്താ അവതാരകനായിരുന്നു അര്‍ണാബ്. ഈ ചാനലിലെ പ്രൈംടൈം വാര്‍ത്താ അവതരണമാണ് അര്‍ണാബിനെ രാജ്യത്തെ ഏറ്റവും പേരെടുത്ത മാധ്യമപ്രവര്‍ത്തകനാക്കിയത്. നേഷന്‍ വാട്സ് ടു നോ എന്ന ആക്രോശവുമായി അര്‍ണാബ് കത്തിക്കയറുമ്പോള്‍ ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുക്കുന്ന…
Read More