ഐഎഎസ് പരീക്ഷയില്‍ ഒന്നാം റാങ്ക് നേടി വാര്‍ത്തകളിലിടം പിടിച്ച ടീന ദാബി വീണ്ടും വിവാഹിതയാകുന്നു. ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത ചിത്രത്തിലൂടെയാണ് ദാബി തന്റെ വിവാഹ വാര്‍ത്ത പങ്കുവെച്ചത്. 2013 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനായ പ്രദീപ് ഗാവണ്ടേയാണ് ടീനയുടെ പ്രതിശ്രുത വരന്. ഏഴുവര്‍ഷം മുമ്പ് ഐഎഎസ് നേടിയ ടീനയുടെ പ്രണയവും വിവാഹവും അന്ന് വലിയ വാര്‍ത്തയായിരുന്നു. ടീനക്ക് ഇന്‍സ്റ്റാഗ്രാമില്‍ 14 ലക്ഷത്തിലധികം ഫോളോവേഴ്സുണ്ട്. ടീന ഐഎസ്എസ് ഒന്നാം റാങ്ക് നേടിയതിന് പിന്നാലെ അന്നത്തെ രണ്ടാംറാങ്കുകാരന്‍ അത്താര്‍ ഖാനെ വിവാഹം ചെയ്തിരുന്നു. കാശ്മീര്‍ സ്വദേശിയും ഇതരമതസ്ഥനുമായ അത്തറുമായുള്ള വിവാഹം അന്ന് സോഷ്യല്‍മീഡിയയടക്കം വലിയ രീതിയില്‍ ആഘോഷിച്ചിരുന്നു. 2018ല്‍ ഡല്‍ഹിയില്‍ നടന്ന ഇവരുടെ വിവാഹ സല്‍ക്കാരത്തില്‍ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു, കേന്ദ്രമന്ത്രിമാര്‍, അന്നത്തെ ലോക്സഭാ സ്പീക്കര്‍ സുമിത്ര മഹാജന് എന്നിവര്‍ പങ്കെടുത്തിരുന്നു. പിന്നീട് ഇരുവരും പിരിഞ്ഞതും സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയായി. സിവില്‍ സര്‍വീസ്…
Read More