പോണ് ഇന്ഡസ്ട്രിയിലെ സൂപ്പര്‍താരമായിരുന്ന സണ്ണിലിയോണി പിന്നീട് ആ മേഖല വിട്ട് ബോളിവുഡില്‍ ചേക്കേറുകയായിരുന്നു. ഇന്ന് ഇന്ത്യന്‍ സിനിമയിലെ മിന്നും താരമായ സണ്ണിയ്ക്ക് മലയാളത്തിലടക്കം നിരവധി ആരാധകരാണുള്ളത്. ബോളിവുഡ് സിനിമകള്‍ കൂടാതെ തെന്നിന്ത്യന്‍ സിനിമകളിലും സണ്ണി ലിയോണി അഭിനയിച്ചിട്ടുണ്ട്. ഇപ്പോഴിതാ വിജയകരമായ ദാമ്പത്യ ജീവിതത്തിന്റെ ടിപ്സ് ആരാധകരായ പ്രേക്ഷകരുമായി സണ്ണി ലിയോണി പങ്കു വെയ്ക്കുകയാണ്. ഭര്‍ത്താവ് ഡാനിയേലിനൊപ്പം നൃത്തം ചെയ്തുകൊണ്ടുള്ള വീഡിയോ പങ്കുവെച്ചാണ് താരം ഇക്കാര്യം അറിയിച്ചിരിക്കുന്നത് അഞ്ച് ടിപ്സ് ആണ് ദാമ്പത്യ ബന്ധത്തിന്റെ തിളക്കം നിലനിര്‍ത്താന്‍ സണ്ണി നിര്‍ദ്ദേശിക്കുന്നത്. മനസ്സുണ്ടെങ്കില്‍ ഈ കാര്യങ്ങള്‍ നടത്തിയെടുക്കാന്‍ വളരെ എളുപ്പമാണ്. ഡേറ്റ് നൈറ്റുകള്‍ നടത്തുക, ഒന്നിച്ചു ഭക്ഷണം പാകം ചെയ്യുക, പരസ്പരം അനുമോദിക്കുക, പരസ്പരം പൊട്ടിചിരിപ്പിക്കുക, ആശയവിനിമയം നടത്തുക എന്നിവയാണ് സണ്ണി പറയുന്ന ടിപ്സുകള്‍ പോണ് താരമായിരുന്നതിനാല്‍ തനിക്ക് സിനിമയില്‍ തുടക്ക കാലത്ത് ചില പ്രതിസന്ധികള്‍ അഭിമുഖീകരിച്ചിരുന്നതായി നടി മുമ്പ്…
Read More