തിരുവനന്തപുരം: അവിനാശി അപകടത്തിന്റെ പൂർണ ഉത്തരവാദിത്വം ലോറി ഡ്രൈവർക്കെന്ന് ഗതാഗത മന്ത്രി എ.കെ. ശശീന്ദ്രൻ. അപകട കാരണം ടയർ പൊട്ടിയല്ലെന്ന് വ്യക്തമായിട്ടുണ്ട്. ടയർ പൊട്ടിയാണ് അപകടമെന്ന് വരുത്തിത്തീർക്കാൻ ശ്രമമുണ്ടായെന്നും മന്ത്രി പറഞ്ഞു. കണ്ടയ്നർ ലോറികളുടെ ഓട്ടം നിയന്ത്രിക്കാൻ നടപടി സ്വീകരിക്കും. ചൊവ്വാഴ്ച റോഡ് സേഫ്റ്റി ഉദ്യോഗസ്ഥരുടെ യോഗം ചേരും. തമിഴ്നാടിന്റെ അന്വേഷണത്തിൽ തൃപ്തിയുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു. അതേസമയം കണ്ടെയ്നർ ലോറി ഡ്രൈവർ ഹേമരാജിനെതിരേ പോലീസ് കേസെടുത്തു. മനപൂർവ്വമല്ലാത്ത നരഹത്യക്കാണ് കേസെടുത്തിരിക്കുന്നത്. അശ്രദ്ധമായി വാഹനമോടിച്ചതിനാണ് നടപടി. ഹേമരാജിന്റെ ഡ്രൈവിംഗ് ലൈസൻസ് റദ്ദാക്കുമെന്നും പോലീസ് അറിയിച്ചു. ഹേമരാജ് അപകടത്തിന് പിന്നാലെ പോലീസിൽ കീഴടങ്ങിയിരുന്നു. കണ്ടെയ്നർ ലോറി നിയന്ത്രണം വിട്ട് ദേശീയപാതയുടെ മീഡിയനിലൂടെ 50 മീറ്റർ സഞ്ചരിച്ച ശേഷമാണ് എതിർ ദിശയിൽ വന്ന ബസിലിടിച്ചതെന്ന് മോട്ടോർ വാഹനവകുപ്പിന്റെ പ്രാഥമിക പരിശോധനയിൽ വ്യക്തമായിട്ടുണ്ട്.
Read MoreTag: tirupur accident
അവിനാശി ദുരന്തം; കണ്ടെയ്നർ ലോറി ഓടിച്ചതാര്? പോലീസ് സിസി ടിവി ദൃശ്യങ്ങൾ പരിശോധിക്കുന്നു
സ്വന്തം ലേഖകൻ തൃശൂർ: അവിനാശി അപകടത്തിൽ കണ്ടൈനർ ലോറി ഓടിച്ചിരുന്നത് ഡ്രൈവർ ഹേമരാജ് തന്നെയാണോ എന്ന കാര്യത്തിൽ അഭ്യൂഹങ്ങൾ. ഹേമരാജല്ല മറിച്ച് ലോറിയിലുണ്ടായിരുന്ന സഹായിയാണ് വണ്ടി ഓടിച്ചിരുന്നതെന്നാണ് തമിഴ്നാട്ടിൽ പ്രചരിക്കുന്നത്. എന്നാൽ താനാണ് ലോറി ഓടിച്ചതെന്ന് സമ്മതിച്ച് ഹേമരാജ് പോലീസിൽ കീഴടങ്ങിയിട്ടുണ്ട്. അഭ്യൂഹം വന്ന പശ്ചാത്തലത്തിൽ ഇതെക്കുറിച്ച് തമിഴ്നാട് പോലീസ് വിശദമായി അന്വേഷിക്കാൻ തീരുമാനിച്ചിട്ടുണ്ട്. ലോറിയിൽ ഹേമരാജ് മാത്രമേയുണ്ടായിരുന്നുള്ളുവെന്നാണ് പോലീസിന്റെ നിഗമനം. ലോറി കടന്നുവന്ന വഴികളിലെ സിസി ടിവി ദൃശ്യങ്ങൾ പരിശോധിച്ച് ഇക്കാര്യം ഉറപ്പുവരുത്താൻ തമിഴ്നാട് പോലീസ് നടപടികളാരംഭിച്ചിട്ടുണ്ട്. സഹായിയാണ് വണ്ടി ഓടിച്ചതെന്ന അഭ്യൂഹത്തെക്കുറിച്ച് കേട്ടിരുന്നുവെന്നും ചിലർ നേരിട്ട് ഇക്കാര്യം തന്നോട് ചോദിച്ചെന്നും എന്നാൽ പോലീസാണ് ഇതെക്കുറിച്ച് വ്യക്തമായ അഭിപ്രായം പറയേണ്ടതെന്നും പാലക്കാട് എൻഫോഴ്സ്മെന്റ് ആർടിഒ പി.ശിവകുമാർ രാഷ്ട്രദീപികയോട് പറഞ്ഞു.
Read Moreഅശ്രദ്ധമായ വാഹനമോടിക്കൽ, മനപൂർവ്വമല്ലാത്ത നരഹത്യ; അവിനാശി വാഹനാപകടത്തിലെ ലോറി ഡ്രൈവർക്കെതിരേ കേസെടുത്തു
തിരുപ്പതി: അവിനാശി വാഹനാപകടത്തിന് കാരണമായ കണ്ടെയ്നർ ലോറി ഡ്രൈവർ ഹേമരാജിനെതിരേ പോലീസ് കേസെടുത്തു. മനപൂർവ്വമല്ലാത്ത നരഹത്യക്കാണ് കേസെടുത്തിരിക്കുന്നത്. അശ്രദ്ധമായി വാഹനമോടിച്ചതിനാണ് നടപടി. ഹേമരാജിന്റെ ഡ്രൈവിംഗ് ലൈസൻസ് റദ്ദാക്കുമെന്നും പോലീസ് അറിയിച്ചു. ഹേമരാജ് അപകടത്തിന് പിന്നാലെ പോലീസിൽ കീഴടങ്ങിയിരുന്നു. കണ്ടെയ്നർ ലോറി നിയന്ത്രണം വിട്ട് ദേശീയപാതയുടെ മീഡിയനിലൂടെ 50 മീറ്റർ സഞ്ചരിച്ച ശേഷമാണ് എതിർ ദിശയിൽ വന്ന ബസിലിടിച്ചതെന്ന് മോട്ടോർ വാഹനവകുപ്പിന്റെ പ്രാഥമിക പരിശോധനയിൽ വ്യക്തമായിട്ടുണ്ട്. മീഡിയനിൽ കയറിയതിന് പിന്നാലെ കണ്ടെയ്നറിന്റെ ടയർ പൊട്ടി. ഇതോടെ വശത്തേക്ക് ചെരിഞ്ഞ് ബസിന്റെ വലത് വശത്തേക്ക് ഇടിച്ചുകയറുകയായിരുന്നു.
Read Moreഅവിനാശി അപകടം: മരിച്ചവരുടെ കുടുംബത്തിന് 10 ലക്ഷം രൂപ ധനസഹായം
തിരുപ്പതി: അവിനാശി അപകടത്തില്‍ മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് പത്ത് ലക്ഷം രൂപ നല്‍കുമെന്ന് മന്ത്രി എ.കെ. ശശീന്ദ്രന്. അടിയന്തരമായി രണ്ട് ലക്ഷം രൂപ നല്‍കുമെന്നും ബാക്കി തുക ഒരു മാസത്തിനുള്ളില്‍ നല്‍കുമെന്നും മന്ത്രി അറിയിച്ചു. പരിക്കേറ്റവർക്ക് ചികിത്സ നൽകുന്നതിനാണ് മുൻഗണന കൊടുക്കുന്നത്. ബാക്കി കാര്യങ്ങള്‍ പിന്നീട് തീരുമാനിക്കുമെന്നും മന്ത്രി അറിയിച്ചു. അപകടത്തിൽ മരിച്ച കെഎസ്ആർടിസി ജീവനക്കാരായ ഗിരീഷിന്റെയും ബൈജുവിന്റെയും കുടുംബത്തിന് 30 ലക്ഷം രൂപ നൽകുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. കെഎസ്ആർടി യാത്രക്കാരുടെ ഇൻഷുറൻസിൽനിന്നാണ് തുക നൽകുന്നത്. തിരുപ്പൂര്‍ അവിനാശിയില്‍ കെഎസ്ആര്‍ടിസി വോള്‍വോ ബസില്‍ കണ്ടെയ്നര്‍ ലോറിയിടിച്ച് 19 പേരാണ് മരിച്ചത്. ബംഗളൂരുവില്‍ നിന്ന് എറണാകുളത്തേക്ക് വരികയായിരുന്ന ബസിലെ യാത്രക്കാരാണ് അപകടത്തില്‍ പെട്ടത്.
Read Moreഅന്നു കാരുണ്യത്തിന്റെ സാരഥികള്‍; ഇന്നു ദുരന്തത്തിലേക്കു വളയം പിടിച്ചു! അന്നു ബസിലുണ്ടായിരുന്ന യാത്രക്കാര്‍ ആരും മറക്കില്ല കെഎസ്ആര്‍ടിസി ബസ് ജീവനക്കാരായ ബൈജുവിനെയും ഗിരീഷിനെയും
സിജോ പൈനാടത്ത് കൊച്ചി: 2018 ജൂണ്‍ മൂന്നിന് ഒരാളുടെ ജീവന് രക്ഷിക്കാന്‍ ഓടിച്ചുകൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസ് വഴിതിരിച്ച് ആശുപത്രിയിലേക്കെത്തിച്ച ബസ് ജീവനക്കാരായ ബൈജുവിനെയും ഗിരീഷിനെയും അന്നു ബസിലുണ്ടായിരുന്ന യാത്രക്കാര്‍ ആരും മറക്കില്ല. അപസ്മാരം ബാധിച്ച് അവശനിലയിലായ ബസ് യാത്രികനു വേണ്ടി അന്നു കാരുണ്യത്തിന്റെ സാരഥികളായ പിറവം വെളിയനാട് സ്വദേശി ബൈജുവും (42), പെരുമ്പാവൂര്‍ പുല്ലുവഴി സ്വദേശി ഗിരീഷുമാണു (44), ഇന്നു കെഎസ്ആര്‍ടിസിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ അപകടങ്ങളിലൊന്നിലേക്കു വളയം പിടിച്ചതും. കോയമ്പത്തൂര്‍ അവിനാശിയില്‍ ഇന്നു പുലര്‍ച്ചെ കണ്ടെയ്നര്‍ ലോറിയിടിച്ച കെഎസ്ആര്‍ടിസി വോള്‍വോ ബസിന്റെ ഡ്രൈവര്‍മാരിലൊരാളായ ബൈജുവായിരുന്നു അന്നു ബസ് ഓടിച്ചത്. 2018 ജൂണ്‍ മൂന്നിന് എറണാകുളത്തുനിന്നു പുറപ്പെട്ട ബംഗളൂരു വോള്‍വോ ബസില്‍ ഡ്രൈവറായിരുന്ന ഇദേഹം, യാത്രക്കിടയില്‍ രോഗം മൂര്‍ച്ചിച്ച യാത്രക്കാരനു വണ്ടി തിരിച്ച് ആശുപത്രിയിലേക്കു വിട്ടത്. അന്നത്തെ സംഭവത്തെക്കുറിച്ചു ബൈജു തന്നെ പിന്നീടു സോഷ്യല്‍ മീഡിയയില്‍ കുറിച്ചതിങ്ങനെ:…
Read Moreകോയമ്പത്തൂർ അപകടം; മരിച്ചവരുടെ ബന്ധുക്കൾ എത്രയും വേഗം പാലക്കാട് എസ്പിയെ ബന്ധപ്പെടണ മെന്ന് ഡിജിപി; ഹെൽപ് ലൈൻ നമ്പർ – 9495099910
തിരുവനന്തപുരം: കോയന്പത്തൂരിന് സമീപം അവിനാശിയിൽ ഉണ്ടായ വാഹനാപകടത്തിൽ മരണമടഞ്ഞവരുടെ ബന്ധുക്കൾ മൃതദേഹം തിരിച്ചറിയുന്നതിനും മറ്റു നടപടികൾക്കുമായി എത്രയും വേഗം പാലക്കാട് ജില്ലാ പോലീസ് മേധാവി ശിവ വിക്രമുമായി ബന്ധപ്പെടണമെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ അറിയിച്ചു. (ഫോണ്‍: 9497996977, 9497990090, 9497962891). പാലക്കാട് ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള കേരളാ പോലീസിന്റെ സംഘം ഇപ്പോൾ അവിനാശിയിൽ ക്യാന്പ് ചെയ്യുന്നു. അപകടത്തിൽ മരണമടഞ്ഞവരുടെ പോസ്റ്റ്മോർട്ടം നടപടികൾ വേഗത്തിലാക്കുന്നതിനും മൃതശരീരങ്ങൾ എത്രയും വേഗം നാട്ടിലെത്തിക്കുന്നതിനും ആവശ്യമായ സജീകരണങ്ങൾ ഏർപ്പെടുത്താൻ നടപടിസ്വീകരിക്കുമെന്ന് തമിഴ്നാട് ഡി ജി പിയും കോയന്പത്തൂർ സിറ്റി പോലീസ് കമ്മീഷണറും സംസ്ഥാന പോലീസ് മേധാവിക്ക് ഉറപ്പ് നൽകി. അപകടവിവരം അറിഞ്ഞയുടൻതന്നെ സംസ്ഥാന പോലീസ് മേധാവി തമിഴ്നാട്ടിലെ ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ ഫോണിൽ സംസാരിച്ച് സഹായം അഭ്യർത്ഥിച്ചിരുന്നു. അപകടത്തിൽ മരണമടഞ്ഞവരുടെ കുടുംബാംഗങ്ങളെ സംസ്ഥാന പോലീസ് മേധാവി അനുശോചനം അറിയിച്ചു ഹെൽപ്…
Read Moreകോയമ്പത്തൂർ വാഹനാപകടം; അടിയന്തര വൈദ്യസഹായം നൽകാൻ മുഖ്യമന്ത്രിയുടെ നിർദേശം; രണ്ട് മന്ത്രിമാർ തമിഴ്നാട്ടിലേക്ക്
തിരുവനന്തപുരം : കോയമ്പത്തൂരിൽ ഉണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റവർക്ക് അടിയന്തര വൈദ്യസഹായം നൽകാനും മരണമടഞ്ഞവരുടെ മൃതദേഹങ്ങൾ എത്രയും വേഗം നാട്ടിൽ എത്തിക്കാനും വേണ്ട സൗകര്യങ്ങൾ ചെയ്യാൻ പാലക്കാട് ജില്ലാ കളക്ടർക്ക് മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശം നൽകി. കൂടാതെ ഗതാഗത മന്ത്രി എ കെ ശശീന്ദ്രൻ, കൃഷി മന്ത്രി വി എസ് സുനിൽകുമാർ എന്നിവരോട് തിരുപ്പൂരിലെത്തി ആശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ മുഖ്യമന്ത്രി നിർദേശം നൽകി. ബാംഗ്ലൂരിൽ നിന്ന് എറണാകുളത്തേക്ക് വരികയായിരുന്ന ബസ് ആണ് അപകടത്തിൽപ്പെട്ടത്. മരണമടഞ്ഞവരെ തിരിച്ചറിയാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. തമിഴ്നാട് സർക്കാരുമായും തിരുപ്പൂർ ജില്ലാ കളക്ടറുമായും സഹകരിച്ച് സാധ്യമായ എല്ലാ ആശ്വാസ നടപടികളും കൈക്കൊള്ളും. അപകടത്തിൽ മരണമടഞ്ഞവരുടെ കുടുംബങ്ങളെ അനുശോചനം അറിയിക്കുന്നതായി മുഖ്യമന്ത്രി പറഞ്ഞു.
Read Moreകോയന്പത്തൂർ വാഹനാപകടം: മരണസംഖ്യ 19; മരിച്ച 11 പേരെ തിരിച്ചറിഞ്ഞു; മൃതദേഹങ്ങൾ അവിനാശിയിലെ ആശുപത്രിയിൽ; അപകടത്തിൽപ്പെട്ട ഗരുഡ ബസിൽ യാത്രക്കാരായി 42 മലയാളികൾ
തിരുപ്പൂർ: തമിഴ്നാട്ടിൽ കെഎസ്ആർടിസി ബസും കണ്ടെയ്നർ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരിച്ചവരുടെ എണ്ണം 19 ആയി. പരിക്കേറ്റവരിൽ പലരുടെയും നില ഗുരുതരമായതിനാൽ മരണസംഖ്യ ഉയരാൻ സാധ്യതയുണ്ട്. കോയന്പത്തൂർ അവിനാശി റോഡിൽ വ്യാഴാഴ്ച പുലർച്ചെ മൂന്നോടെയാണ് അപകടമുണ്ടായത്. മരിച്ചവരിൽ അഞ്ചുപേർ സ്ത്രീകളാണ്. പുലർച്ചെ 3.15നായിരുന്നു അപകടം. അപകടത്തിൽ 20 പേരാണ് മരിച്ചത്. ബസിൽ ആകെ 48 യാത്രക്കാരാണുണ്ടായിരുന്നത്. 10 പേർ സംഭവ സ്ഥലത്തുതന്നെ മരിച്ചു. മൃതദേഹങ്ങൾ അവിനാശി ജനറൽ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്മോർട്ടത്തിനു ശേഷം മൃതദേഹങ്ങൾ ബന്ധുക്കൾക്കു വിട്ടുനൽകും. എറണാകുളം ഡിപ്പോയിലെ ആർ എസ് 784 നന്പർ ബംഗളുരു-എറണാകുളം ബസാണ് അപകടത്തിൽപെട്ടത്. ഫെബ്രുവരി 17-ന് എറണാകുളത്തുനിന്നു ബംഗളുരുവിലേക്കു പോയ ബസ്, വ്യാഴാഴ്ച രാവിലെ ഏഴുമണിക്ക് കൊച്ചിയിൽ മടങ്ങി എത്തിച്ചേരേണ്ടതായിരുന്നു. ബംഗളൂരുവിൽനിന്ന് എറണാകുളത്തേക്ക് വരികയായിരുന്ന കെഎസ്ആർടിസി ബസാണ് അപകടത്തിൽപ്പെട്ടത്. അമിത വേഗതയെ തുടർന്ന് ഡിവൈഡർ മറികടന്ന് വന്ന കണ്ടെയ്നർ ടൈൽ…
Read More