ലോകം മുഴുവന്‍ പ്രാര്‍ഥനയോടെ കാത്തിരിക്കുന്ന ഒന്നാണല്ലൊ ടൈറ്റന് സമുദ്രപേടകത്തിന്റെ തിരിച്ചു വരവ്. അറ്റ്ലാന്റിക്കില്‍ മുങ്ങിക്കിടക്കുന്ന ടൈറ്റാനിക് കപ്പല്‍ കാണാനുള്ള യാത്രയ്ക്കിടെ ആളുകളുമായി അപ്രത്യക്ഷമാവുകയായിരുന്നു ടൈറ്റന് എന്ന അന്തര്‍വാഹിനി. നാല് ദിവസത്തോളമായിട്ടും ഇപ്പോഴും പേടകം എവിടെയെന്ന് കണ്ടെത്താനായിട്ടില്ല. അമേരിക്കയിലെ ഓഷന്‍ എക്സ്പഡിഷന് എന്ന കമ്പനിയാണ് ടൈറ്റാനിക് കാണാന്‍ യാത്ര സംഘടിപ്പിച്ചത്. കമ്പനിയുടെ സ്ഥാപകന്‍ സ്റ്റോക്റ്റണ് റഷ്, ബ്രിട്ടീഷ് ശതകോടീശ്വരന്‍ ഹാമിഷ് ഹാര്‍ഡിംഗ്, പാക് വംശജനായ ബ്രിട്ടീഷ് ബിസിനസുകാരന് ഷെഹ്സാദാ ദാവൂദ്, അദ്ദേഹത്തിന്റെ മകന് സുലൈമാന്‍, ഫ്രഞ്ച് പര്യവേക്ഷകന് പോള്‍ ഒന്റി നാഷലെറ്റ് എന്നിവരാണ് സംഘത്തിലുള്ളത്. പക്ഷേ യാത്ര പുറപ്പെട്ട് ഒന്നേമുക്കാല്‍ മണിക്കൂറിനകം അന്തര്‍വാഹിനിയുമായുള്ള ബന്ധം നഷ്ടപ്പെടുകയായിരുന്നു. എന്നാലിപ്പോള്‍ മറ്റൊരു കാരണംകൊണ്ടും ഈ സംഭവം സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചയാവുകയാണ്. അതിന് കാരണം കാണാതായ സ്റ്റോക്റ്റണ് റഷ് ആണ്. ഇദ്ദേഹത്തിന്റെ ഭാര്യ വെന്‍ഡി റഷ് 1912 ല്‍ ടൈറ്റാനിക് മുങ്ങി മരിച്ച…
Read MoreTag: titan ocean
ടൈറ്റാനിക് ദുരന്തത്തോട് ചേർത്തുവയ്ക്കാൻ മറ്റൊരു ദുരന്തം കൂടി; ടൈറ്റാനിക് 12,500 അടി താഴെ; സുരക്ഷാ നിർദേശമില്ലാത്ത ടൈറ്റൻ യാത്ര ഒടുവിൽ…
കടലിനടിയിൽ 12,500 അടിയോളം താഴെ ചെന്ന് ടൈറ്റാനിക് കണ്ട് തിരികെ മുകളിലെത്താവുന്ന തരത്തിലായിരുന്നു ടൈറ്റന്റെ യാത്ര. മികച്ച അന്തർവാഹിനികൾക്കുപോലും കടന്നുചെല്ലാവുന്നതിന്റെ ഇരട്ടിയോളം ആഴത്തിലാണു ടൈറ്റൻ പര്യടനം നടത്തുന്നത്. സ്വകാര്യ ഉടമസ്ഥതയിലുള്ള ഏക സമുദ്രപേടകം കൂടിയാണ് ടൈറ്റൻ. ടൈറ്റാനിക്കിന്റെ അവശിഷ്ടങ്ങൾ ഏറ്റവും അടുത്തു കാണാമെന്നതാണ് ഈ സമുദ്രപര്യവേഷണത്തിന്റെ പ്രധാന ആകർഷണം. 2021ലായിരുന്നു യാത്രക്കാരുമായി ടൈറ്റന്റെ കന്നിയാത്ര. കഴിഞ്ഞ വർഷം 10 ഡൈവുകൾ ടൈറ്റൻ നടത്തി. എന്നാൽ, ഇവയൊന്നും ടൈറ്റാനിക്കിന്റെ അവശിഷ്ടങ്ങൾ തേടിയുള്ള യാത്രയായിരുന്നില്ല. ലോഞ്ചിംഗ് പ്ലാറ്റ്ഫോമിൽനിന്ന് വേർപ്പെട്ടാൽ മണിക്കൂറിൽ നാലു കിലോമീറ്റർ വേഗത്തിലാണ് ടൈറ്റന്റെ സഞ്ചാരം. ഒരുയാത്രയിൽ ഒരു ദശലക്ഷം ഡോളറാണ് ടൈറ്റന്റെ ഇന്ധന ചെലവെന്ന് ഓഷൻഗേറ്റ് സിഇഒ സ്റ്റോക്ടൺ റഷ് കഴിഞ്ഞവർഷം പറഞ്ഞിരുന്നു. ടൈറ്റൻ യാത്രയ്ക്ക് പ്രത്യേക പരിശീലനമില്ല. യാത്രക്കാർക്കു 18 വയസ് പ്രായമുണ്ടായിരിക്കണമെന്നും പരിമിതമായ സ്ഥലങ്ങളിൽ ഇരിക്കാൻ സാധിക്കുന്നവരായിരിക്കണമെന്നും മാത്രമാണ് വ്യവസ്ഥ. യാത്രയ്ക്കു മുൻപ് സുരക്ഷ…
Read Moreടൈറ്റാനിക് കാണാൻ സഞ്ചാരികളുമായി പോയ അന്തർവാഹിനി കടലിനടിയിൽ കാണാതായി; സംഘത്തിൽ അഞ്ചു പേർ; അന്തർവാഹിനിയിൽ 96 മണിക്കൂറത്തേക്കുള്ള പ്രാണവായൂ മാത്രം
ബോസ്റ്റൺ: ടൈറ്റാനിക് കപ്പലിന്റെ അവശിഷ്ടങ്ങൾ സന്ദർശിക്കാൻ അന്തർവാഹിനിയിൽ പോകുന്നതിനിടെ കടലിനടിയിൽ കാണാതായ വിനോദസഞ്ചാരികൾക്കായുള്ള തെരച്ചിൽ യുഎസ് തീരസംരക്ഷണസേന ഊർജിതമാക്കി. കനേഡിയൻ തീരസംരക്ഷണസേനയും തെരച്ചിലിൽ പങ്കെടുക്കുന്നുണ്ട്. രക്ഷാപ്രവർത്തനത്തിന് ഹെലികോപ്ടർ ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ഉപയോഗിക്കുന്നു. ചെറിയ അന്തർവാഹിനിയിൽ അഞ്ചു പേരാണ് ഉണ്ടായിരുന്നത്. അറ്റ്ലാന്റിക് സമുദ്രത്തിൽ ഞായറാഴ്ചയാണ് ഇവരെ കാണാതാകുന്നത്. 96 മണിക്കൂർ നേരത്തേക്കുള്ള പ്രാണവായു മാത്രമാണ് അന്തർവാഹിനിയിലുള്ളത്. യാത്രയാരംഭിച്ച് ഒരു മണിക്കൂർ 45 മിനിറ്റിനുശേഷമാണ് അന്തർവാഹിനിയുമായുള്ള ബന്ധം നഷ്ടപ്പെട്ടതെന്ന് അധികൃതർ അറിയിച്ചു. ടൈറ്റൻ എന്നാണ് ചെറു അന്തർവാഹിനിയുടെ പേര്. ടൈറ്റാനിക് അവശിഷ്ടങ്ങൾ കിടക്കുന്നിടത്തേക്കു സഞ്ചരിക്കാൻ ഉപയോഗിക്കുന്ന അന്തർവാഹിനിയാണിത്. ഓഷൻഗേറ്റ് എക്സ്പഡിഷൻ എന്ന കന്പനിയാണ് യാത്ര സംഘടിപ്പിച്ചത്. ഒരാളിൽനിന്ന് രണ്ടര ലക്ഷം ഡോളറാണ് കന്പനി ഈടാക്കുന്നത്. 1912ലെ ടൈറ്റാനിക് ദുരന്തത്തിൽ 1,500ലധികം പേർ മരിച്ചിരുന്നു. കാനഡയിലെ ന്യൂഫൗണ്ട്ലാൻഡിൽനിന്ന് 600 കിലോമീറ്റർ അകലെ 3800 മീറ്റർ ആഴത്തിലാണ് കപ്പൽ മുങ്ങിക്കിടക്കുന്നത്.
Read More