വിവോയ്ക്കു പകരം പതഞ്ജലി ? ഐപിഎല്ലിന്റെ ടൈറ്റില്‍ സ്‌പോണ്‍സര്‍ഷിപ്പിനായി ബാബാ രാംദേവിന്റെ പതഞ്ജലിയും രംഗത്ത്…

ഇന്ത്യ-ചൈന അതിര്‍ത്തി സംഘര്‍ഷം രൂക്ഷമായ സാഹചര്യത്തിലാണ് ഐപിഎല്‍ ടൈറ്റില്‍ സ്‌പോണ്‍സര്‍ഷിപ്പില്‍ നിന്ന് ചൈനീസ് കമ്പനിയായ വിവോ പിന്മാറിയത്. ഇതോടെ പ്രതിസന്ധിയിലായ ബിസിസിഐയെ രക്ഷിക്കാന്‍ യോഗ ഗുരു രാംദേവ് അവതരിക്കുമോ ? വിവോയുടെ അവസാന നിമിഷത്തെ പിന്‍മാറ്റത്തെ തുടര്‍ന്ന് പുതിയ ടൈറ്റില്‍ സ്‌പോണ്‍സറെ കണ്ടെത്താന്‍ ബിസിസിഐ തീവ്രശ്രമം തുടരുന്നതിനിടെയാണ് പതഞ്ജലിയുടെ രംഗപ്രവേശം. ‘ഈ വര്‍ഷത്തെ ഐപിഎല്‍ ടൈറ്റില്‍ സ്‌പോണ്‍സര്‍ഷിപ്പ് ഏറ്റെടുക്കുന്ന കാര്യം ഞങ്ങള്‍ ഗൗരവമായി പരിഗണിക്കുന്നുണ്ട്. അതുവഴി ആഗോള വിപണിയില്‍ പതഞ്ജലിക്ക് മുന്നേറ്റമുണ്ടാക്കാനാകുമെന്നാണ് പ്രതീക്ഷ’ – പതഞ്ജലി വക്താവ് വ്യക്തമാക്കി. ഇക്കാര്യത്തില്‍ ബിസിസിഐയ്ക്കു മുന്നില്‍ പ്രൊപ്പോസല്‍ അവതരിപ്പിക്കുന്ന കാര്യവും പരിഗണനയിലാണെന്ന് അദ്ദേഹം അറിയിച്ചു. പ്രതിവര്‍ഷം 440 കോടി രൂപയാണ് ടൈറ്റില്‍ സ്‌പോണ്‍സറെന്ന നിലയില്‍ വിവോ ബിസിസിഐയ്ക്ക് നല്‍കിയിരുന്നത്. പതഞ്ജലി സ്‌പോണ്‍സര്‍ഷിപ്പ് ഏറ്റെടുത്താലും ഇതേ തുക നല്‍കാന്‍ അവര്‍ക്കാകുമോ എന്ന് കണ്ടറിയണം. ഇന്ത്യ-ചൈന അതിര്‍ത്തി സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തിലാണ് ഐപിഎല്‍ ടൈറ്റില്‍…

Read More