പശ്ചിമ ബംഗാള്‍ പഞ്ചായത്ത് തിരഞ്ഞെടുപ്പ് ഫലങ്ങളില്‍ കൃത്രിമത്വം ആരോപിച്ച് ധര്‍ണ നടത്തി ബിജെപി. ദക്ഷിണ ദിനാജ്പൂര്‍ ജില്ലയ്ക്ക് കീഴിലുള്ള ബാലൂര്‍ഘട്ട് കോളേജിലെ വോട്ടെണ്ണല്‍ കേന്ദ്രത്തിന് പുറത്ത് കഴിഞ്ഞ ദിവസം രാത്രി വൈകി പശ്ചിമ ബംഗാള്‍ ബിജെപി പ്രസിഡന്റ് സുകാന്ത മജുംദാറുടെ നേതൃത്വത്തിലായിരുന്നു ധര്‍ണ. വലിയ തോതില്‍ ബൂത്തുപിടിത്തം നടന്നുവെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ ആരോപിച്ചിരുന്നു. തെരഞ്ഞെടുപ്പ് ദിവസങ്ങളിലും വോട്ടെണ്ണിയ ദിവസമായ ഇന്നലെയും വന്‍സംഘര്‍ഷമാണ് പശ്ചിമബംഗാളില്‍ അരങ്ങേറിയത്. ഭരണകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസ് (ടിഎംസി) ഫലം കെട്ടിച്ചമച്ചതാണെന്നായിരുന്നു ബിജെപിയുടെ ആരോപണം, വിഷയത്തില്‍ നിയമനടപടി സ്വീകരിക്കുമെന്ന് സംസ്ഥാന ബിജെപി അധ്യക്ഷന്‍ മജുംദാര്‍ പറഞ്ഞു. ”തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചുവെന്നും പുറത്തുവന്ന ഫലം കെട്ടിച്ചമച്ചതാണെന്നും. ബിജെപി പറഞ്ഞു. സ്ഥലത്തെ ബ്ലോക്ക് ഡെവലപ്മെന്റ് ഓഫീസര്‍ (ബിഡിഒ) പക്ഷപാതപരമായി പെരുമാറിയെന്നും ഇയാള്‍ ടിഎംസിയുടെ ഏജന്റാണെന്നും മജുംദാര്‍ പറഞ്ഞു. വോട്ടെണ്ണല്‍ കേന്ദ്രത്തിന് പുറത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെയായിരുന്നു ആരോപണം. വോട്ടെണ്ണലില്‍…
Read MoreTag: tmc
ഞാനിപ്പോഴും ബിജെപി എംഎല്‍എ ! തനിക്ക് ബിജെപിയ്ക്കൊപ്പം നില്‍ക്കാനാണ് ആഗ്രഹമെന്ന് തൃണമൂല്‍ നേതാവ് മുകുള്‍ റോയ്…
മുതിര്‍ന്ന തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മുകുള്‍ റോയ് വീണ്ടും ബിജെപിയിലേക്കെന്ന് റിപ്പോര്‍ട്ട്. താന്‍ ഇപ്പോഴും ബിജെപി നിയമസഭാംഗമാണെന്നും പാര്‍ട്ടിയിലേക്ക് മടങ്ങാന്‍ താല്‍പ്പര്യമുള്ളതിനാല്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ കാണാന്‍ ആഗ്രഹിക്കുന്നുവെന്നും മുകുള്‍ റോയ് വ്യക്തമാക്കി. ”ഞാനൊരു ബിജെപി നിയമസഭാംഗമാണ്. എനിക്ക് ബിജെപിക്കൊപ്പം നില്‍ക്കണം. അമിത് ഷായെ കാണാനും ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി.നഡ്ഡയുമായി സംസാരിക്കാനും ആഗ്രഹമുണ്ട്” ഒരു ബംഗാളി വാര്‍ത്താ ചാനലിനോടായിരുന്നു അദ്ദേഹത്തിന്റെ തുറന്നു പറച്ചില്. താന്‍ ഒരിക്കലും തൃണമൂല്‍ കോണ്‍ഗ്രസുമായി പൊരുത്തപ്പെടില്ലെന്ന് 100 ശതമാനം ഉറപ്പുണ്ടെന്നും അദ്ദേഹം പറഞ്ഞു. തിങ്കളാഴ്ച വൈകിട്ട് മുകുള്‍ റോയിയെ ‘കാണാനില്ലെന്ന’ പരാതിയുമായി കുടുംബാംഗങ്ങള്‍ രംഗത്തെത്തിയതോടെയാണ് അഭ്യൂഹങ്ങള്‍ ശക്തമായത്. ചൊവ്വാഴ്ച രാത്രി ഡല്‍ഹിയിലെത്തിയ അദ്ദേഹം ഡല്‍ഹി യാത്രയ്ക്ക് ‘പ്രത്യേക അജണ്ടയില്ലെ’ന്നു വ്യക്തമാക്കിയിരുന്നു. ”ഞാന്‍ ഡല്‍ഹിയില്‍ എത്തി. പ്രത്യേക അജണ്ട ഒന്നുമില്ല. ഞാന്‍ എംപിയായിരുന്നു. എനിക്ക് ഡല്‍ഹിയില്‍ വരാന്‍ പറ്റില്ലേ?. നേരത്തെ ഞാന്‍…
Read Moreരാഷ്ട്രപതിയെ കാണാന്‍ എങ്ങനെയുണ്ട്? തൃണമൂല്‍ നേതാവിന്റെ വിവാദ പ്രസംഗം; വീഡിയോ…
രാഷ്ട്രപതി ദ്രൗപദി മുര്‍മുവിനെ ആക്ഷേപകരമായി പരാമര്‍ശിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും ബംഗാള്‍ മന്ത്രിയുമായ അഖില്‍ ഗിരി നടത്തിയ പ്രസംഗം വന്‍വിവാദത്തില്‍. രാഷ്ട്രപതിയെ കാണാന്‍ എങ്ങനെയുണ്ട് എന്ന ചോദ്യമാണ് വിവാദമായത്. പ്രസംഗത്തിനെതിരേ ബിജെപി രംഗത്തുവന്നു. ബിജെപി നേതാവ് സുവേന്ദു അധികാരിക്കെതിരെയായിരുന്നു പ്രസംഗമെങ്കിലും ഇടയ്ക്ക് മന്ത്രി രാഷ്ട്രപതിയെ പരാമര്‍ശിക്കുകയായിരുന്നു. തങ്ങള്‍ ആളുകളെ കാണാന്‍ എങ്ങനെയുണ്ടെന്നു നോക്കിയല്ല വിലയിരുത്തുന്നത് എന്നായിരുന്നു അഖില്‍ ഗിരി പറഞ്ഞത്. ”എന്നെ കാണാന്‍ ഭംഗിയില്ലെന്നാണ് അദ്ദേഹം പറയുന്നത്. അദ്ദേഹം എത്ര സുന്ദരനാണ്! കാണാന്‍ എങ്ങനെയുണ്ടെന്നു നോക്കിയല്ല ഞങ്ങള്‍ ആളുകളെ വിലയിരുത്തുന്നത്. രാഷ്ട്രപതി പദവിയെ ഞങ്ങള്‍ ബഹുമാനിക്കുന്നു. എങ്ങനെയുണ്ട് നമ്മുടെ രാഷ്ട്രപതി കാണാന്‍? ” ഇങ്ങനെയായിരുന്നു അഖില്‍ ഗിരിയുടെ പരാമര്‍ശം. ഗിരിയുടെ പ്രസംഗത്തിന്റെ വീഡിയോ ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. വീഡിയോ പ്രചരിച്ചതിനു പിന്നാലെ വിമര്‍ശനവുമായി ബിജെപി നേതാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ രംഗത്ത് വന്നിട്ടുണ്ട്.
Read Moreഅടി സക്കെ അങ്ങനെ വരട്ടെ ? തെരഞ്ഞെടുപ്പ് തോല്‍വിയെത്തുടര്‍ന്ന് തൃണമൂല്‍ സ്ഥാനാര്‍ഥി കോടതിയെ സമീപിച്ചു ! പരിശോധിച്ചപ്പോള്‍ ബംഗ്ലാദേശ് പൗര
തിരഞ്ഞെടുപ്പ് തോല്‍വിയില്‍ പരാതിയുമായാണ് തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി കോടതിയെ സമീപിച്ചത്. എന്നാല്‍ പരിശോധനയില്‍ ഇവര്‍ ബംഗ്ലാദേശ് പൗരയാണെന്ന് കോടതി കണ്ടെത്തുകയായിരുന്നു. 2021-ലെ ബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബംഗാവോണ്‍ ദക്ഷിണ് മണ്ഡലത്തില്‍ നിന്ന് ബി.ജെ.പി സ്ഥാനാര്‍ഥിയോട് പരാജയപ്പെട്ട അലോ റാണി സര്‍ക്കാരാണ് തിരഞ്ഞെടുപ്പ് പരാജയം ചോദ്യംചെയ്ത് കല്‍ക്കട്ട ഹൈക്കോടതിയെ സമീപിച്ചത്. കേസില്‍ വാദംകേട്ട ശേഷമാണ് അലോ റാണി സര്‍ക്കാര്‍ ബംഗ്ലാദേശ് പൗരയാണെന്നും ഹര്‍ജി നിലനില്‍ക്കില്ലെന്നും കോടതി കണ്ടെത്തിയത്. അവര്‍ക്കെതിരെ നടപടിക്കും ജസ്റ്റിസ് ബിബേക് ചൗധരി നിര്‍ദ്ദേശിച്ചു. തിരഞ്ഞെടുപ്പില്‍ 2000 വോട്ടിനായിരുന്നു അലോ റാണി സര്‍ക്കാര്‍ ബി.ജെ.പി സ്ഥാനാര്‍ഥി സ്വപന് മഞ്ജുംദാറിനോട് പരാജയപ്പെട്ടത്. ഇന്ത്യന്‍ നിയമങ്ങള്‍ ഇരട്ടപൗരത്വം അനുവദിക്കാത്ത കാലത്തോളം അലോ റാണി സര്‍ക്കാരിന് ഇന്ത്യന്‍ പൗരയാണെന്ന് സ്ഥാപിക്കാനാവില്ലെന്ന് കോടതി നിരീക്ഷിച്ചു. മാത്രമല്ല കോടതിയെ തെറ്റിദ്ധരിപ്പിച്ചതിന് നിയമ നടപടിയും നേരിടേണ്ടി വരും. അനധികൃതമായി ഇന്ത്യയില്‍ താമസിച്ചതിന് നടപടിയെടുക്കാനും നാടുകടത്താനും കോടതി…
Read Moreമുഖ്യമന്ത്രിയ്ക്കു വേണ്ടിയാണെങ്കില്‍ പോലും ഞാനിത് ചെയ്യില്ല ! പൊട്ടിത്തെറിച്ച് നുസ്രത് ജഹാന്; വീഡിയോ വൈറലാകുന്നു…
ഒരു മണിക്കൂറിലേറേ തിരഞ്ഞെടുപ്പ് പ്രചാരണം നീണ്ടതോടെ രോഷാകുലയായി പ്രതികരിക്കുന്ന തൃണമൂല്‍ കോണ്‍ഗ്രസ് എംപിയും നടിയുമായ നുസ്രത്ത് ജഹാന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നു. വീഡിയോ എന്നത്തേതാണ് എന്നതില്‍ വ്യക്തതയില്ലെങ്കിലും തിരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട് നടന്ന റോഡ്ഷോയിലാണ് എംപിക്കു നിയന്ത്രണം വിട്ടത്. വാഹനത്തില്‍ പ്രചാരണം നടത്തുന്ന എംപിയോട് പ്രധാന റോഡ് തൊട്ടടുത്തതാണ്. അര കിലോമീറ്റര്‍ മാത്രം അകലെയെന്ന് ആരോ ഒരാള്‍ പറയുന്നതു വീഡിയോയില്‍ കേള്‍ക്കാം. ഒരു മണിക്കൂറില്‍ ഏറെയായി താന്‍ പ്രചാരണം നടത്തുകയാണെന്നും മുഖ്യമന്ത്രിക്കു വേണ്ടി പോലും താനിത് ചെയ്യില്ലെന്നും നുസ്രത്ത് ജഹാന് പറയുന്നതാണ് 25 സെക്കന്റ് മാത്രം ദൈര്‍ഘ്യമുള്ള വിഡിയോയിലുള്ളത്. രോഷാകുലയായ നുസ്രത്ത് വാഹനത്തില്‍ നിന്ന് ഇറങ്ങിപ്പോകുകയും ചെയ്തു. വീഡിയോ വൈറല്‍ ആയതോടെ നുസ്രത്തിനെതിരേ പരിഹാസവുമായി ബിജെപി രംഗത്തെത്തി. നന്ദിഗ്രാമില്‍ മമതയുടെ പതനം ഉറപ്പാണ് എന്ന ഹാഷ്ടാഗോടെ ബംഗാള്‍ ബിജെപിയുടെ ട്വിറ്റര്‍ പേജിലാണ് ഈ വീഡിയോ പ്രത്യക്ഷപ്പെട്ടത്.
Read Moreപ്രതിച്ഛായയില്ലാത്ത നേതാക്കളെ എടുത്ത് തൃണമൂലിന്റെ ‘ബി’ ടീമാവാനില്ല ! തൃണമൂലില്‍ നിന്ന് വരുന്ന നേതാക്കളെയെല്ലാം സ്വീകരിക്കേണ്ടതില്ലെന്ന നിലപാടുമായി ബിജെപി…
ബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കേ ഭരണകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസില്‍ നിന്ന് ദിനംപ്രതി നിരവധി നേതാക്കളാണ് ബിജെപിയിലേക്ക് എത്തുന്നത്. തുടക്കത്തില്‍ തൃണമൂലില്‍ നിന്നെത്തുന്ന നേതാക്കളെയെല്ലാം കണ്ണുമടച്ച് സ്വീകരിച്ചിരുന്ന ബിജെപി ഇപ്പോള്‍ നിലപാടില്‍ മാറ്റം വരുത്തിയിരിക്കുകയാണ്. അഴിമതിക്കേസുകളില്‍ ആരോപണ വിധേയരായ പലരും ഇതിനിടയ്ക്ക് തൃണമൂലില്‍ നിന്നും ബിജെപിയിലേക്ക് ചേക്കേറിയിട്ടുണ്ട്. ഇത് പാര്‍ട്ടിയ്ക്കുള്ളില്‍ കടുത്ത അസംതൃപ്തി ഉണ്ടാക്കിയിട്ടുള്ളതായാണ് വിവരം. ഇതേത്തുടര്‍ന്നാണ് ഇക്കാര്യത്തില്‍ ബിജെപി പുനര്‍ വിചിന്തനം നടത്തുന്നത്. മോശം പ്രതിച്ഛായയുള്ള നേതാക്കളെ ഉള്‍പ്പെടുത്തി ബിജെപി തൃണമൂലിന്റെ ‘ബി’ ടീമായി മാറാന്‍ തങ്ങള്‍ ആഗ്രഹിക്കുന്നില്ലെന്നാണ് ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി കൈലാഷ് വിജയ് വര്‍ഗിയ പറയുന്നത്. ബംഗാളില്‍ ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് കൈലാഷ് വിജയ് വര്‍ഗിയയാണ്. ഇനി മുതല്‍ കൂട്ടത്തോടെ വരുന്നവരെ ഒറ്റയടിക്ക് പാര്‍ട്ടിയിലെടുക്കില്ലെന്നും സൂക്ഷ്മ പരിശോധനകള്‍ നടത്തിയ ശേഷമേ പാര്‍ട്ടിയില്‍ എടുക്കുകയുള്ളൂവെന്നും അദ്ദേഹം വ്യക്തമാക്കുന്നു. സീറ്റുകള്‍ ലക്ഷ്യമാക്കി തൃണമൂലില്‍ നിന്ന് എംഎല്‍എമാര്‍…
Read Moreഎത്ര സഖാക്കളെ തൃണമൂല്‍ കോണ്‍ഗ്രസുകാര്‍ പഞ്ഞിക്കിട്ടാലും അവരെ പിന്തുണയ്ക്കേണ്ടി വരുന്ന അവസ്ഥ എത്ര ഭയാനകമാണ് ! ബിജെപി വിരുദ്ധ മുന്നണിയില്‍ ചേരാന്‍ സിപിഎമ്മിന് കടന്നു പോകേണ്ടത് വമ്പന്‍ പ്രതിസന്ധികളിലൂടെ…
ഈ തെരഞ്ഞെടുപ്പില്‍ ഏറ്റവും വലിയ പ്രതിസന്ധി നേരിടുന്ന പാര്‍ട്ടി ഏതെന്ന ചോദ്യത്തിന് ഒരേയൊരു ഉത്തരമേയുള്ളൂ. ഒരു കാലത്ത് ശക്തിദുര്‍ഘങ്ങളായിരുന്ന ബംഗാളും ത്രിപുരയിലും പോലും ഇത്തവണ ഒറ്റ സീറ്റ് കിട്ടുമെന്ന് പ്രതീക്ഷയില്ല. ആകെ പ്രതീക്ഷയുള്ള കേരളത്തില്‍ നേട്ടം ഒറ്റയക്കത്തില്‍ ഒതുങ്ങുമെന്നാണ് വിലയിരുത്തല്‍. നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ എന്‍ഡിഎ വീണ്ടും അധികാരത്തില്‍ വരുന്നത് തടയാന്‍ കച്ചമുറുക്കുന്ന പ്രതിപക്ഷസഖ്യത്തില്‍ ചേരാന്‍ സിപിഎം നിര്‍ബന്ധിതമായിരിക്കുകയാണ്. ബിജെപി വിരുദ്ധ സഖ്യത്തെ പിന്തുണച്ചാല്‍ പശ്ചിമ ബംഗാളില്‍ തങ്ങളുടെ പരമ്പരാഗത ശത്രുവായ മമത ബാനര്‍ജിയുടെ നേതൃത്വത്തിലുള്ള തൃണമൂല്‍ കോണ്‍ഗ്രസിനെയും കേരളത്തില്‍ കോണ്‍ഗ്രസിനെയും സിപിഎമ്മിന് പിന്തുണക്കേണ്ടി വരും. ഇത്തരത്തില്‍ മമതയെ പിന്തുണയ്ക്കുന്ന ഗതികേട് ഒഴിവാക്കുന്നതിനായി തൃണമൂലിനെ ഒഴിവാക്കിക്കൊണ്ടുള്ള കോണ്‍ഗ്രസ് സഖ്യത്തിന് മുന്‍കൈയെടുക്കാനും സിപിഎം നിര്‍ബന്ധിതമായിരിക്കുന്ന അവസ്ഥയാണ് നിലവിലുള്ളത്. പ്രതിപക്ഷ സഖ്യത്തില്‍ നിന്ന് മമതയെ ഒഴിവാക്കുന്നതിനുള്ള മാര്‍ഗങ്ങളെക്കുറിച്ച് സിപിഎം ഗൗരവപരമായി ആലോചിച്ചു വരുന്നുവെന്നാണ് സിപിഐഎം പോളിറ്റ്ബ്യൂറോ അംഗങ്ങളിലൊരാളുടെ വെളിപ്പെടുത്തല്‍. ബംഗാളിലെ നിര്‍ണായക…
Read More