കഴിഞ്ഞ ദിവസം കാളിദേവിയെക്കുറിച്ച് തൃണമൂല്‍ എംപി മഹുവ മൊയ്ത്ര നടത്തിയ പരാമര്‍ശം വന്‍വിവാദമായിരുന്നു. ഇതേത്തുടര്‍ന്ന് മഹുവയുടെ പരാമര്‍ശത്തെ അപലപിച്ചു കൊണ്ട് പാര്‍ട്ടി നേതൃത്വം തന്നെ രംഗത്തെത്തിയിരുന്നു. എന്നാല്‍ ഇതിനു പിന്നാലെ തൃണമൂല്‍ കോണ്‍ഗ്രസിന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ട് അണ്‍ഫോളോ ചെയ്തു കൊണ്ടായിരുന്നു മഹുവ പ്രതികരിച്ചത്. ഇന്ത്യാ ടുഡേ സംഘടിപ്പിച്ച പരിപാടിയില്‍ അതിഥിയായി എത്തിയപ്പോഴാണ് ലീനാ മണിമേഖലയുടെ ചിത്രത്തിന്റെ പോസ്റ്ററില്‍ അവതരിപ്പിച്ചിരിക്കുന്ന കാളീദേവിയുടെ ചിത്രം വിവാദമായ വിഷയത്തെ കുറിച്ച് മഹുവയോട് അഭിപ്രായം ആരാഞ്ഞത്. കാളിയെന്നാല്‍ തന്നെ സംബന്ധിച്ചിടത്തോളം മാംസഭുക്കായ, മദ്യം സ്വീകരിക്കുന്ന ദേവതയാണ് എന്നായിരുന്നു മഹുവയുടെ വിവാദ പരാമര്‍ശം. സിക്കിമില്‍ ചെന്നാല്‍, കാളീദേവിക്ക് വിസ്കി നേദിക്കുന്നത് കാണാം. എന്നാല്‍ ഉത്തര്‍ പ്രദേശില്‍ചെന്ന് ദേവിക്ക് പ്രസാദമായി വിസ്കി നേദിക്കാറുണ്ടെന്ന് പറഞ്ഞാല്‍ അവര്‍ അതിനെ ഈശ്വരനിന്ദയെന്ന് പറയും എന്നും മഹുവ പറഞ്ഞിരുന്നു. അതേസമയം, മഹുവയുടെ പരാമര്‍ശത്തെ അപലപിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് രംഗത്തെത്തുകയായിരുന്നു.…
Read More