ജീവിതത്തില്‍ ഫിറ്റ്നസിനുള്ള പ്രാധാന്യത്തെക്കുറിച്ച് വാചാലനായി ക്രിക്കറ്റ് ഇതിഹാസം സച്ചിന് തെണ്ടുല്‍ക്കര്‍. തനിക്ക് പുകയില ഉത്പന്നങ്ങളുടെ പരസ്യത്തില്‍ അഭിനയിക്കാന്‍ അവസരം ലഭിച്ചെങ്കിലും താനത് ഒഴിവാക്കിയതിനെക്കുറിച്ചും അദ്ദേഹം വെളിപ്പെടുത്തി. മഹാരാഷ്ട്ര സര്‍ക്കാരിന്റെ സ്വച്ഛ് മുഖ് അഭിയാന്റെ സ്മൈല്‍ അംബാസിഡറായി ധാരണാപത്രം ഒപ്പിട്ടശേഷം സംസാരിക്കുകയായിരുന്നു സച്ചിന്. സ്കൂളില്‍നിന്ന് പുറത്തുവന്നയുടനേയാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് വേണ്ടി കളിക്കാന്‍ ആരംഭിച്ചത്. ഒരുപാട് പരസ്യങ്ങളില്‍ അഭിനയിക്കാനുള്ള അവസരം അന്നുമുതല്‍ വന്നുകൊണ്ടിരുന്നു. എന്നാല്‍, പുകയില ഉത്പന്നങ്ങള്‍ ഒരിക്കലും പ്രോത്സാഹിപ്പിക്കരുതെന്ന് പിതാവ് പറഞ്ഞു. ഇത്തരം ഓഫറുകള്‍ അനവധി വന്നു, എന്നാല്‍ ഒന്നുപോലും താന്‍ സ്വീകരിച്ചിട്ടില്ലെന്നും സച്ചിന് തെണ്ടുല്‍ക്കര്‍ വ്യക്തമാക്കി. നല്ല ആരോഗ്യമുള്ള വായ, മൊത്തം ആരോഗ്യത്തിന്റെ ലക്ഷണമാണ്. ഫിറ്റായിരിക്കുന്നത് തന്നെ ജീവിതലക്ഷ്യങ്ങള്‍ സാക്ഷാത്കരിക്കാന്‍ സഹായിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഫിറ്റായിരിക്കുകയെന്നത് ഇന്ന് ഒരു ട്രെന്‍ഡായി മാറിയിട്ടുണ്ട്. കാഴ്ചയിലും മാനസിക ആരോഗ്യത്തിലും വായയുടെ ആരോഗ്യത്തിലും ആളുകള്‍ കൂടുതല്‍ ശ്രദ്ധിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.…
Read MoreTag: tobacco
എടപ്പാളില്‍ വന്‍ പാന്‍മസാല വേട്ട ! ബിസ്ക്കറ്റ് പായ്ക്കറ്റുകള്‍ക്കിടയില്‍ ഒളിപ്പിച്ചു കടത്തിയത് ഒന്നരക്കോടിയുടെ പുകയില ഉത്പ്പന്നങ്ങള്‍…
എടപ്പാളില്‍ ഒന്നരക്കോടി രൂപയുടെ നിരോധിത പുകയില ഉത്പന്നങ്ങളുടെ ശേഖരം പിടികൂടി. ലോറികളില്‍ ബിസ്കറ്റ് പാക്കറ്റുകള്‍ക്കിടയില്‍ ഒളിപ്പിച്ച് കടത്തിയ പുകയില ഉത്പന്നങ്ങളാണ് എക്സൈസ് പിടികൂടിയത്. സംഭവത്തില്‍ പട്ടാമ്പി സ്വദേശി രമേശ്, വല്ലപ്പുഴ സ്വദേശി അലി, നെടുമങ്ങാട് സ്വദേശി ഷെമീര്‍ എന്നിവരെ അറസ്റ്റ് ചെയ്തു. ബംഗളൂരുവില്‍നിന്ന് കൊണ്ടുവന്ന പുകയില ഉത്പന്നങ്ങള്‍ എടപ്പാള്‍ വട്ടംകുളത്തെ ബിസ്കറ്റ് ഗോഡൗണില്‍ ഇറക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ എക്സൈസ് സംഘം ഇവരെ വളയുകയായിരുന്നു. രണ്ട് ലോറികളില്‍നിന്നായി മൂന്നുലക്ഷത്തിലധികം പാക്കറ്റ് പുകയില ഉത്പന്നങ്ങളാണ് പിടിച്ചെടുത്തതെന്നും കേരളത്തിലെ ഏറ്റവും വലിയ പാന്‍മസാല വേട്ടകളിലൊന്നാണിതെന്നും എക്സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. എടപ്പാളില്‍ എത്തിച്ച പുകയില ഉത്പന്നങ്ങള്‍ തിരുവനന്തപുരത്തേക്ക് കൊണ്ടുപോകാനാണ് ലക്ഷ്യമിട്ടിരുന്നതെന്ന് പ്രതികള്‍ മൊഴി നല്‍കിയിട്ടുണ്ട്. ഗോഡൗണിന്റെ ഉടമ വെളിയങ്കോട് സ്വദേശി ഷൗക്കത്ത് ഒളിവിലാണ്. പാന്‍മസാല കടത്തിന് പിന്നിലുള്ളവരെ കണ്ടെത്താന്‍ അന്വേഷണം വ്യാപിപ്പിക്കുമെന്ന് എക്സൈസ് അറിയിച്ചു.
Read Moreകരുനാഗപ്പള്ളിയില്‍ ഒന്നരക്കോടിയുടെ ലഹരിവസ്തുക്കള്‍ കടത്തിയത് ‘കട്ട സഖാക്കള്‍’ ! കൂടുതല്‍ വിവരങ്ങള്‍ പുറത്ത്…
ആലപ്പുഴ നഗരസഭയിലെ സിപിഎം കൗണ്‍സിലറുടെ വാഹനത്തില്‍ ഒന്നരക്കോടി രൂപയുടെ ലഹരി വസ്തുക്കള്‍ കടത്തിയ കേസിലെ മുഖ്യപ്രതികളെല്ലാം സിപിഎം, ഡിവൈഎഫ്ഐ അംഗങ്ങള്‍. കേസിലെ മുഖ്യപ്രതി ഇജാസ് സിപിഎം ആലപ്പുഴ സീവ്യൂ വെസ്റ്റ് ബ്രാഞ്ച് അംഗമാണ്. മറ്റൊരു പ്രതി സജാദ്, ഡിവൈഎഫ്ഐ ആലപ്പുഴ വലിയമരം യൂണിറ്റ് സെക്രട്ടറിയാണ്. ലഹരി വസ്തുക്കള്‍ കൊണ്ടുവന്ന ലോറിയുടെ ഉടമ സിപിഎം നേതാവ് ഷാനവാസും പ്രതി ഇജാസും തമ്മിലുളള ദൃശ്യങ്ങളും പുറത്തുവന്നു. എ. ഷാനവാസിന്റെ ലഹരി ബന്ധം അന്വേഷിക്കുമെന്ന് സിപിഎം ജില്ലാ നേതൃത്വം വ്യക്തമാക്കിയിട്ടുണ്ട്. ആരോപണത്തില്‍ കഴമ്പുണ്ടെങ്കില്‍ നടപടിയെടുക്കുമെന്ന് സിപിഎം ജില്ലാ സെക്രട്ടറി ആര്. നാസര്‍ പറഞ്ഞു. ഒരുകോടി രൂപയുടെ ഒന്നേകാല്‍ ലക്ഷം നിരോധിത പുകയില ഉല്‍പ്പന്നത്തിന്റെ(ഹാന്‍സ്) പായ്ക്കറ്റുകളാണ് ഞായര്‍ പുലര്‍ച്ചെ കരുനാഗപ്പള്ളിയില്‍ പോലീസ് പിടികൂടിയത്. കേസിലെ മുഖ്യപ്രതികളായ ഇജാസും സജാദും പിടിയിലായതോടെ ആലപ്പുഴയിലെ സിപിഎം നേതൃത്വം വെട്ടലായി. ലോറി വാടയ്ക്ക് നല്‍കിയതാണെന്നായിരുന്നു ഷാനവാസിന്റെ വിശദീകരണം.…
Read Moreലോകത്തിലെ ഏറ്റവും വലിയ ‘കഞ്ചാവ് ബ്രൗണി’ ! പുതിയ റെക്കോഡുമായി കമ്പനി…
ലോകത്തിലെ തന്നെ ഏറ്റവും അധികം കഞ്ചാവ് കലര്‍ന്ന ബ്രൗണി നിര്‍മ്മിച്ച് റെക്കോര്‍ഡിട്ടതായി ഒരു മസാച്യുസെറ്റ്സ് കമ്പനി. 850 പൗണ്ട് ബ്രൗണിയില്‍ 63 മരിജുവാന സിഗരറ്റുണ്ടാക്കാന്‍ ആവശ്യമായ ടിഎച്ച്സി അടങ്ങിയിട്ടുണ്ട് എന്നാണ് കമ്പനിയുടെ അവകാശവാദം. 20,000 മില്ലിഗ്രാം ടിഎച്ച്സി ആണത്രെ ഇതിലടങ്ങിയിരിക്കുന്നത്. ഈ മധുര പലഹാരം നിര്‍മ്മിച്ച കഞ്ചാവ് കമ്പനിയായ മരിമെഡ്, അതിന്റെ പുതിയ ബ്രാന്‍ഡായ ബബ്ബീസ് ബേക്കഡിന്റെ ആഘോഷത്തോടനുബന്ധിച്ച് ഡിസംബര്‍ 8 ദേശീയ ബ്രൗണി ദിനത്തില്‍ ഇത് അനാച്ഛാദനം ചെയ്തു. നിലവില്‍ ഏറ്റവും വലിയ ബ്രൗണിക്കുള്ള ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് അലബാമയിലെ ഡാഫ്നിലുള്ള സംതിംഗ് സ്വീറ്റ് ബേക്ക് ഷോപ്പിന്റേതാണ്. 2013ല്‍ നിര്‍മ്മിച്ച അതിന്റെ ഭാരം 243 പൗണ്ട് ആയിരുന്നു. മാരിമെഡിന്റെ സൃഷ്ടി അതിന്റെ മൂന്നര ഇരട്ടിയിലധികം വലിപ്പം വരും. ഈ കേക്ക് എന്താണ് ചെയ്യേണ്ടത് എന്നതിനെ കുറിച്ച് ആലോചിച്ചു കൊണ്ടിരിക്കുകയാണ് എന്നാണ് കമ്പനി പറയുന്നത്. കഞ്ചാവ് കൂടാതെ…
Read More‘പുകയാത്ത’ യുവതലമുറയ്ക്കു വേണ്ടി ! സിഗരറ്റ് ഉള്‍പ്പെടെയുള്ള പുകയില ഉല്‍പ്പന്നങ്ങള്‍ നിരോധിക്കാനൊരുങ്ങി ന്യൂസിലന്‍ഡ്…
ലോകത്തെ വലിയൊരു വിഭാഗം ആളുകളുടെ ജീവിതം കാര്‍ന്നെടുക്കുന്ന ഭീകരനാണ് പുകയില. പലയിടങ്ങളിലും പുകയില നിയമപരമായി നിരോധിച്ചിട്ടുണ്ടെങ്കിലും ഇത് വേണ്ടത്ര ഫലപ്രദമായിട്ടില്ല. എന്നാല്‍ ഇപ്പോള്‍ യുവജനതയുടെ ആരോഗ്യത്തെക്കരുതി രാജ്യത്ത് പുകയില ഉല്‍പ്പന്നങ്ങള്‍ നിരോധിക്കാനൊരുങ്ങുകയാണ് ന്യൂസിലന്‍ഡ്. 2008ന് ശേഷം ജനിച്ച ആര്‍ക്കും തന്നെ അവരുടെ ജീവിതകാലത്തിനിടയില്‍ സിഗരറ്റോ പുകയില ഉല്പന്നങ്ങളോ ന്യൂസിലന്‍ഡില്‍ വാങ്ങാന്‍ സാധിക്കില്ല. നിയമം അടുത്ത വര്‍ഷം പ്രാബല്യത്തില്‍ വരുമെന്നാണ് കരുതുന്നത്. 2025 ഓടെ രാജ്യത്തെ പുകവലി നിരക്ക് അഞ്ച് ശതമാനമായി കുറക്കുക എന്നതാണ് ലക്ഷ്യം. ശേഷം പതിയെ പുകയില ഉല്പന്നങ്ങളുടെ ഉപയോഗം പൂര്‍ണമായും ഇല്ലാതാക്കുക എന്നതും ലക്ഷ്യമിടുന്നതായി ന്യൂസിലാന്റ് ആരോഗ്യമന്ത്രി ഡോ. ആയിഷ വെരാള്‍ പറഞ്ഞു. നിലവില്‍ രാജ്യത്തെ 13 ശതമാനം ആളുകളാണ് പുകവലിക്കുന്നത്. മുമ്പിത് 18 ശതമാനമായിരുന്നു. എന്നാല്‍ പുകവലി മൂലമുള്ള അസുഖങ്ങളും മറ്റുമായി മരിക്കുന്ന ആളുകളുടെ നിരക്ക് 31 ശതമാനമാണ്. പ്രധാനപ്പെട്ട അര്‍ബുദരോഗങ്ങളുടെ കാരണങ്ങളിലൊന്ന്…
Read More