സംസ്ഥാനത്തെ കള്ള് ഷാപ്പുകള്‍ക്കും ഇനി സ്റ്റാര്‍ പദവി. ഏപ്രില്‍ ഒന്നിന് നിലവില്‍ വരുന്ന പുതിയ മദ്യനയത്തില്‍ കള്ള് ഷാപ്പുകള്‍ക്കും സ്റ്റാര്‍ പദവി നല്കാന് തീരുമാനമുണ്ടാകുക. ബാറുകളെ പോലെ ഷാപ്പുകള്‍ക്കും ക്ലാസിഫിക്കേഷന്‍ നല്‍കാനാണ് നീക്കം. കള്ള് വ്യവസായത്തെ പ്രോത്സാഹിപ്പിക്കാനും കൂടുതല്‍ പേരെ ആകര്‍ഷിക്കാനുമാണ് ക്ലാസിഫിക്കേഷന്‍ മദ്യനയത്തിലെ കരടില്‍ ഉള്‍പ്പെടുത്തിയത്. കള്ള് വ്യവസായം പ്രോത്സാഹിപ്പിക്കാന്‍ ടോഡി ബോര്‍ഡ് കഴിഞ്ഞ മദ്യനയത്തില്‍ നിര്‍ദ്ദേശിച്ചിരുന്നു. ഇതിന്റെ ചട്ടങ്ങള്‍ രൂപീകരിക്കുന്നത് അന്തിമഘട്ടത്തിലാണ്. ക്ലാസിഫിക്കേഷന്‍ വരുന്നതോടെ ഷാപ്പുകള്‍ കള്ള് ഷാപ്പുകളുടെ ലേലം ഓണ്‍ ലൈന്‍ വഴിയാക്കും. നിലവില്‍ കളക്ടര്‍മാരുടെ സാധ്യത്തില്‍ നറുക്കിട്ടാണ് കള്ള് ഷാപ്പ് നടത്തിപ്പുകാര്‍ക്ക് നല്‍കുന്നത്. കള്ള് ഷാപ്പില് വൃത്തിയുള്ള സാഹചര്യം ഒരുക്കണമെന്നാണ് എക്സൈസിന്റെ ശുപാര്‍ശ. ഒരു തെങ്ങില്‍ നിന്നും നിലവില്‍ രണ്ട് ലിറ്റര്‍ കള്ള് ചെത്താനാണ് അനുമതി. അളവ് കൂട്ടാന്‍ അനുമതി വേണമെന്ന ചെത്ത് തൊഴിലാളികളുടെ ആവശ്യം പഠിക്കാന്‍ സമിതിയെ വെക്കാനും നയത്തില്‍…
Read MoreTag: toddy bar
കള്ളു കുടിക്കുവാന്‍ മോഹം ! പരാളിലിറങ്ങിയ കൊലക്കേസ് പ്രതി പോലീസിനെ വെട്ടിച്ചോടിയത് കള്ളുഷാപ്പിലേക്ക്…
പോലീസ് സംരക്ഷണത്തില്‍ പരോളില്‍ വീട്ടിലെത്തിയ ശേഷം കടന്നു കളഞ്ഞ കൊലക്കേസ് പ്രതി പിടിയില്‍.രാജാക്കാട് പൊന്മുടി കളപ്പുരയ്ക്കല്‍ ജോമോനെയാണ് മണിക്കൂറുകളുടെ തെരെച്ചിലിനൊടുവില്‍ പിടികൂടിയത്. പോലീസിനെ വെട്ടിച്ച് ജോമോന് പൊന്മുടി ജലാശയത്തിന്റെ വൃഷ്ടിപ്രദേശത്തെ വനത്തിലേയ്ക്ക് ഓടി മറയുകയായിരുന്നു. കള്ള് കുടിക്കണമെന്നുള്ള അതിയായ ആഗ്രഹം തീര്‍ക്കാനാണ് പോലീസിനെ വെട്ടിച്ച് ഓടിയതെന്നാണ് ജോമോന് പറയുന്നത്. ഇടുക്കിയിലെ പൊന്മുടിയില് താമസിക്കുന്ന പ്രായമായ മാതാപിതാക്കളെ കാണാനാണ് ജോമോന് ഒരു ദിവസത്തെ പരോള്‍ അനുവദിച്ചത്. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നും രണ്ട് പോലീസുദ്യോഗസ്ഥരുടെ സംരക്ഷണയിലാണ് ബുധനാഴ്ച ഉച്ചയോടെ ജോമോനെ പൊന്മുടിയിലെ വീട്ടില്‍ എത്തിച്ചത്. ഇവിടെ നിന്ന് തിരിച്ചിറങ്ങാന്‍ തുടങ്ങുമ്പോഴായിരുന്നു പൊലീസ് ഉദ്യോഗസ്ഥരെ വെട്ടിച്ച് കടന്നുകളഞ്ഞത്. വീട്ടില്‍ നിന്നും രണ്ടു കിലോമീറ്റര്‍ അകലെ നിന്നാണ് പോലീസ് ജോമോനെ കണ്ടെത്തിയത്. പൊന്മുടിക്കടുത്തുള്ള കുളത്തുറകുഴി വഴി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടയിലാണ് പോലീസിന്റെ പിടിയിലായത്. 2015 ഫെബ്രുവരിയില്‍ കോട്ടയം അയര്‍ക്കുന്നം സ്വദേശി രാജേഷിന്റെ കൊലപ്പെടുത്തിയ…
Read Moreദിനേശനെ തോല്‍പ്പിക്കാനാവില്ല മക്കളേ!കള്ളുഷാപ്പ് ഒരു സുപ്രഭാതത്തില്‍ നാടന്‍ തട്ടുകടയായി; കോടതി വിധിയെ കൈപുണ്യം കൊണ്ട് തോല്‍പ്പിച്ച് ദിനേശന്
അത്തോളി: സംസ്ഥാന പാതയോരത്തെ ഷാപ്പുകള്‍ പൂട്ടിയതോടെ ഇത് ഉപജീവനമാക്കിയ പലരുടെയും കഞ്ഞികുടി മുട്ടി. എന്നാല്‍ 30 വര്‍ഷമായി പ്രവര്‍ത്തിച്ചു വന്ന പൂളാടിക്കുന്ന് ജംഗ്ഷനു സമീപത്തെ എരഞ്ഞിക്കല്‍ ഷാപ്പ് ഒറ്റയടിയ്ക്ക് പൂട്ടാന്‍ ദിനേശന്റെ മനസ്സനുവദിച്ചില്ല. പക്ഷെ കോടതി വിധി എതിരാണല്ലോ. അപ്പോഴാണ് ദിനേശന്റെ തലയില്‍ ബുദ്ധിയുദിച്ചത്. അതോടെ ദിനേശന്റെ ഷാപ്പ് ഒറ്റരാത്രി കൊണ്ട് നാടന്‍ തട്ടുകടയായി രൂപാന്തരം പ്രാപിച്ചു. ഷാപ്പായിരുന്ന കാലത്ത് തന്നെ ഇവിടുത്തെ ഭക്ഷണവിഭവങ്ങളും മത്സ്യക്കറികളും ഏറെ പ്രസിദ്ധമായിരുന്നു. പണ്ടേ ഭക്ഷണത്തിനു വേണ്ടി മാത്രം അനധവധിയാളുകളായിരുന്നു ഷാപ്പിലെത്തിയിരുന്നത്. ആ വിശ്വാസമാണ്് 18 വര്‍ഷമായി ഷാപ്പില് ഭക്ഷണമൊരുക്കിയ ദിനേശന് നാടന്‍ ഹോട്ടല്‍ തുടങ്ങാന്‍ ധൈര്യം നല്‍കിയത്. ഞണ്ടുകറിയും പുഴമത്സ്യ വിഭവങ്ങള്‍ക്കുമായിരുന്നു ഏറെ പ്രിയം. അതു കൊണ്ടു തന്നെ ഷാപ്പിലെ കറികള്‍ എന്നു പറഞ്ഞു തന്നെയാണ് വില്‍പ്പന. ഞണ്ടിനെ കൂടയില്‍ വളര്‍ത്തി ആവശ്യക്കാര്‍ക്ക് അപ്പപ്പോള്‍ തന്നെ പാകം ചെയ്തു നല്‍കുകയാണിവിടുത്തെ…
Read More