അയല്‍വാസിയുടെ ടോയ്‌ലറ്റ് ഫ്‌ളഷിന്റെ ശബ്ദം ഉറക്കം കെടുത്തുന്നുവെന്ന പരാതിയെത്തുടര്‍ന്ന്ദമ്പതികള്‍ക്ക് നഷ്ടപരിഹാരമായി ലഭിച്ചത് എട്ടു ലക്ഷം രൂപ. 2003ലാണ് ഗള്‍ഫ് ഓഫ് പോയറ്റ്സില്‍ താമസിക്കുന്ന ദമ്പതികള്‍ അയല്‍വാസിയ്‌ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്. അയല്‍വാസിയുടെ ടോയ്‌ലറ്റ് ഫ്ളഷിന്റെ വലിയ ശബ്ദം തങ്ങള്‍ക്ക് രാത്രിയില്‍ ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്നും മതിയായ ഉറക്കം ലഭിക്കുന്നില്ലെന്നുമായിരുന്നു പരാതി. കേസ് രജിസ്റ്റര്‍ ചെയ്ത് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കോടതി ദമ്പതികള്‍ക്ക് എട്ടു ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ അയല്‍വാസിയോട് ഉത്തരവിട്ടത്. നാല് സഹോദരങ്ങളാണ് ദമ്പതികളുടെ അയല്‍പ്പക്കത്ത് താമസിക്കുന്നത്. ഇവരുടെ ഫ്ളാറ്റിലെ ഫ്ളഷില്‍ നിന്നാണ് ഉച്ചത്തിലുള്ള ശബ്ദം ഉണ്ടാകുന്നത്. ദമ്പതികളുടെ കിടപ്പുമുറിയുടെ എതിര്‍വശത്താണ് അയല്‍വാസിയുടെ ടോയ്‌ലറ്റ് സ്ഥിതി ചെയ്യുന്നത്. അതിനാല്‍ തന്നെ ടോയ്‌ലറ്റ് ഉപയോഗിക്കുമ്പോഴെല്ലാം ഈ ശബ്ദം ദമ്പതികളുടെ രാത്രിയിലെ ഉറക്കത്തിന് തടസമാകുന്നുണ്ട്. മാത്രമല്ല, അവരുടെ ബെഡ്റൂം തീരെ ചെറുതായതിനാല്‍ ബെഡ് മറ്റൊരു വശത്തേക്ക് മാറ്റിയിടാനും കഴിയാത്ത അവസ്ഥയാണ്. കോടതി ഇക്കാര്യം…
Read More