ഇവിടെ രാജ്യമാകമാനം ടോയ്‌ലറ്റ് നിര്‍മിക്കാനുള്ള യജ്ഞവുമായി കേന്ദ്രസര്‍ക്കാര്‍ മുമ്പോട്ടു പോകുമ്പോള്‍ ഒരു ടോയ്‌ലറ്റ് യൂണിവേഴ്‌സിറ്റി തന്നെ തീര്‍ത്താണ് ചൈന വിസ്മയം തീര്‍ത്തിരിക്കുന്നത്. യൂറോപ്യന്‍ യൂണിയന്റെ മാതൃകയിലാണ് ഈ യൂണിവേഴ്‌സിറ്റിയുടെ രൂപകല്‍പ്പന. പേര് കേട്ട് വിവിധ തരത്തിലുള്ള ടോയ്‌ലറ്റുകളുള്ള യൂണിവേഴ്‌സിറ്റിയാണെന്ന് തെറ്റിദ്ധരിക്കരുത് 12 നിലകളിലുള്ള നെറ്റിസെന്‍സ് യൂണിവേഴ്സിറ്റിയാണ് ഭീമന്‍ ടോയ്ലറ്റിന്റെ മാതൃകയില്‍ നിര്‍മിച്ചിരിക്കുന്നത്. വ്യത്യസ്തമായ രൂപത്തിലുള്ള കെട്ടിടങ്ങള്‍ ഇപ്പോള്‍ ചൈനയില്‍ പതിവ് കാഴ്ച്ചയാണ്.നോര്‍ത്ത് ചൈനയിലെ ഹെനാന്‍ പ്രവിശ്യയിലാണ് നെറ്റിസെണ്‍മോക്ക് യൂണിവേഴ്സിറ്റി സ്ഥിതിചെയ്യുന്നത്. 13 മില്ല്യണ്‍ ഡോളറാണ് യൂണിവേഴ്സിറ്റിയുടെ നിര്‍മാണത്തിന് ചിലവായ തുക. യൂണിവേഴ്സിറ്റിയ്ക്കായി കെട്ടിടം രൂപകല്‍പ്പന ചെയ്തപ്പോള്‍ ടോയ്ലറ്റിന്റെ മാതൃക ഉദ്ദേശിച്ചിരുന്നില്ല. എന്നാല്‍ ഇന്റര്‍നെറ്റ് വഴി ചിത്രം പ്രചരിച്ചതോടെ ചിലര്‍ ഇതിനെ ടോയ്‌ലറ്റ് ബില്‍ഡിംഗ്് എന്നു വിശേഷിപ്പിക്കുകയായിരുന്നു. ടോയ്‌ലറ്റ് എന്ന് ചീത്തപ്പേരുണ്ടായെങ്കിലും യൂണിവേഴ്‌സിറ്റിയുടെ പ്രശസ്തി ലോകമാകമാനം വ്യാപിച്ചതിന്റെ സന്തോഷത്തിലാണ് അധികൃതര്‍.
Read More