ഒരു നാടിന്റെ അടിസ്ഥാന സൗകര്യങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് ശൗചാലയം. ഇക്കാര്യത്തില്‍ ഇന്ത്യ പിന്നിലാണെന്ന് തോന്നിപ്പിക്കുന്നതാണ് പല കാഴ്ചകളും. ദൂരയാത്രകള് പോകുമ്പോള്‍ പൊതു ശൗചാലയങ്ങളിലില്ലാത്തത് ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കുമെന്നതില്‍ തര്‍ക്കമുണ്ടാവാനിടയില്ല. അത്തരത്തില്‍ ഒരു പൊതു ശൗചാലയത്തില്‍ നിന്നുള്ള ഞെട്ടിക്കുന്ന കാഴ്ചയാണ് ഇപ്പോള്‍ വൈറലാകുന്നത്. ഹൈവേ സൈഡിലുള്ള പൊതു ശൗചാലയത്തില്‍ നിന്ന് ഇറങ്ങി വരുന്ന ആളാണ് ഏവരെയും ഞെട്ടിച്ചിരിക്കുന്നത്. ഒരു സിംഹമാണ് ശൗചാലയത്തിന്റെ വാതില്‍ തുറന്ന് പുറത്തേക്ക് വന്നത്. വഴിയിലൂടെ പോയവര്‍ ചിത്രീകരിച്ച വീഡിയോ ആണ് ഇപ്പോള്‍ ട്വിറ്ററില്‍ പങ്കുവച്ചിരിക്കുന്നത്. ‘നോക്കൂ ശൗചാലയത്തിനകത്ത് ആരാണെന്ന്’ എന്ന് ഒരു സ്ത്രീ പറയുന്നതും ചിരിക്കുന്നതും വിഡിയോയില്‍ കേള്‍ക്കാം. സിംഹം പുറത്തേക്കിറങ്ങി അവിടെയുള്ള ആളുകളെ ഒന്നു നോക്കി പിന്നിലെ ചെടികള്‍ക്കിടയിലേക്ക് മറയുന്നതും വിഡിയോയില്‍ കാണാം: ‘അവബോധത്തിന്റെ ഗുണം’, ‘ശുചിത്വബോധമുള്ള സിംഹം’ തുടങ്ങിയ രസകരമായ കമന്റുകളാണ് വീഡിയോക്ക് ലഭിക്കുന്നത്.
Read MoreTag: toilet
അച്ഛന് മക്കളെ വളര്‍ത്തിയത് തന്റെ ജോലി എന്തെന്ന് അറിയിക്കാതെ ! അച്ഛന്റെ ജോലി ശൗചാലയങ്ങള്‍ വൃത്തിയാക്കുന്നതാണെന്ന് അറിഞ്ഞ മൂന്നു പെണ്മക്കള് ചെയ്തത്…
സ്വന്തം മക്കള്‍ക്ക് ഒരു കുറവും വരുത്താതെ നോക്കുന്നവരാണ് ലോകത്തെ ഒട്ടുമിക്ക മാതാപിതാക്കളും. തങ്ങള്‍ തങ്ങള്‍ പട്ടിണിയിലായാലും മക്കളെ ഊട്ടണമെന്ന ചിന്തയോടെയാണ് പലരും ജീവിക്കുന്നത്. പലപ്പോഴും മാതാപിതാക്കള്‍ ചെയ്യുന്ന ജോലിയുടെ ബുദ്ധിമുട്ട് മക്കള്‍ അറിയുന്നില്ല. തന്റെ പെണ്മക്കള്ക്കായി ജീവിതം ഉഴിഞ്ഞു വച്ച ഒരു പിതാവാണ് ഇപ്പോള്‍ ശ്രദ്ധാകേന്ദ്രമാകുന്നത്. തന്റെ ജോലി എന്തെന്ന് അദ്ദേഹം മക്കളോട് ഒരിക്കലും വെളിപ്പെടുത്തിയിരുന്നില്ല. താന്‍ ചെയ്യുന്ന ജോലി എന്താണെന്നു മക്കള്‍ അറിഞ്ഞാല്‍ അത് അവരെ ഏറെ വേദനിപ്പിക്കും എന്ന് ആ പിതാവ് ചിന്തിച്ചു. ജോലി ചെയ്ത ലഭിച്ച പണം കൊണ്ട് അദ്ദേഹം മക്കള്‍ക്ക് വിദ്യാഭ്യസം നല്കി. സോഷ്യല്‍ മീഡിയയില്‍ വയറല്‍ ആയി കൊണ്ടിരിക്കുകയാണ് ഈ പിതാവിന്റെ കഥ. ഫോട്ടോ ജേര്‍ണലിസ്റ്റ് ആയ ജി എം പി ആകാശാണ് ഇബ്ലീസ് എന്ന പിതാവിന്റെ കഥ പങ്കു വെച്ചത്. ലക്ഷക്കണക്കിനാളുകള്‍ ആണ് പോസ്റ്റ് ഷെയര്‍ ചെയ്തിരിക്കുന്നത്. ഇബ്ലീസിന്റെ…
Read Moreടോയ്ലറ്റിന്റെ സ്ത്രീപുരുഷ സമത്വം ! പുരുഷന്മാര്ക്കും സ്ത്രീകള്‍ക്കും വ്യത്യസ്ഥമായ ടോയ്ലറ്റിന്റെ ആവശ്യമില്ല; നമ്മുടെ വീടുകളില്‍ അങ്ങനെ തന്നെയല്ലേ; മുരളി തുമ്മാരുക്കുടി പറയുന്നത്…
സ്ത്രീപുരുഷ സമത്വത്തെപ്പറ്റി കൊണ്ടു പിടിച്ച ചര്‍ച്ചകള്‍ നടക്കുന്ന ഈ കാലഘട്ടത്തില്‍ ഏറെ പ്രസക്തമായ ഒരു ചോദ്യം പലരും ചോദിക്കാറുണ്ട്.’എന്നാല്‍ പിന്നെ ആണുങ്ങള്‍ക്കും പെണ്ണുങ്ങള്‍ക്കും വേറെ വേറെ ടോയ്ലറ്റ് എന്തിനാണ് ?’ എന്നത്. ഇക്കാര്യത്തെക്കുറിച്ച് തുറന്ന അഭിപ്രായം പറയുകയാണ് യുഎന്‍ ദുരന്തലഘൂകരണ വിദഗ്ധന്‍ മുരളി തുമ്മാരുക്കുടി. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഇക്കാര്യത്തെക്കുറിച്ച് അഭിപ്രായ പ്രകടനം നടത്തിയത് മുരളി തമ്മാരക്കുടിയുടെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ… ടോയ്ലറ്റിലെ സ്ത്രീ പുരുഷ സമത്വം! സ്ത്രീ പുരുഷ സമത്വത്തെപ്പറ്റിയുള്ള ചര്‍ച്ചകള്‍ക്കിടയില്‍ പാരന്പര്യവാദികളുടെ ‘ഉത്തരം മുട്ടിക്കുന്ന’ സ്ഥിരം ചോദ്യമാണ് ‘എന്നാല്‍ പിന്നെ ആണുങ്ങള്‍ക്കും പെണ്ണുങ്ങള്‍ക്കും വേറെ വേറെ ടോയ്ലറ്റ് എന്തിനാണ്?’ എന്ന്.വാസ്തവത്തില്‍ സ്ത്രീകള്‍ക്കും പുരുഷന്മാര്ക്കും വ്യത്യസ്തമായ ടോയ്ലറ്റിന്റെ ആവശ്യം ഒന്നുമില്ല. നമ്മുടെ വീടുകളില്‍ ഒക്കെ ഇപ്പോള്‍ തന്നെ കാര്യങ്ങള്‍ ഇങ്ങനെ അല്ലെ. അതുകൊണ്ട് സംസ്കാരം ഉള്ള ഒരു ജനത ആണെങ്കില്‍ പുരുഷന്മാരും സ്ത്രീകളും അല്ലാത്തവരും ഒക്കെ…
Read Moreആരോടും ഒന്നും ചോദിക്കാതെ തന്നെ എനിക്ക് കാര്യം മനസിലായി… എനിക്ക് മാത്രമേ കാര്യം മനസിലായുള്ളൂ… സ്ത്രീകളുടെ മൂത്രശങ്കയില്‍ വരെ വന്‍ ബിസിനസ് സാധ്യത കണ്ടെത്തുന്നവരെക്കുറിച്ച് യുവതിയുടെ കുറിപ്പ് വൈറലാവുന്നു…
പൊതുവിടങ്ങളില്‍ സ്ത്രീകളെ ഏറ്റവുമധികം വലയ്ക്കുന്ന സംഗതി ഏതെന്നു ചോദിച്ചാല്‍ അത് വൃത്തിയുള്ള ടോയ്ലെറ്റുകളുടെ അഭാവമാണ്. ഇ-ടോയ്ലെറ്റുകള് എത്തിയതോടെ ആശങ്കയ്ക്ക് പരിഹാരമായി എന്ന് പലരും ആശ്വസിച്ചിരുന്നു. എന്നാല്‍ ആ വിചാരം അസ്ഥാനത്താണെന്നു തെളിയിക്കുന്ന കാഴ്ചകളാണ് പല ഇ-ടൊയ്ലെറ്റുകളിലും ആളുകളെ കാത്തിരിക്കുന്നത്. തിരുവനന്തപുരത്തെ ശംഖുമുഖം ബീച്ചില്‍ പോയപ്പോഴുണ്ടായ അനുഭവത്തെക്കുറിച്ചും കണ്ടാലറയ്ക്കുന്ന കാഴ്ചയെക്കുറിച്ചും വിശദീകരിച്ചുകൊണ്ട് ഒരു യുവതി പങ്കുവച്ച ഫെയ്സ്ബുക്ക് കുറിപ്പ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ തരംഗമാവുകയാണ്. ട്രിവാന്‍ഡ്രം-ലെറ്റ്സ് മേക്ക് അവര്‍ സിറ്റി ദ് ബെസ്റ്റ് എന്ന ഫെയ്സ്ബുക്ക് ഗ്രൂപ്പിലാണ് റീംസ് റീ എന്ന യുവതിയെഴുതിയ ഫെയ്സ്ബുക്ക് കുറിപ്പ് പ്രത്യക്ഷപ്പെട്ടത്. കണ്ടാല്‍ അറപ്പുളവാക്കുന്ന കാഴ്ചകളുള്ള ഇലക്ട്രോണിക് ടോയ്ലെറ്റിനെക്കുറിച്ചും അതിന്റെ പേരില്‍ ആളുകളുടെ നിസ്സായാവസ്ഥയെ മുതലെടുത്ത് കൊള്ളലാഭം നേടുന്ന കച്ചവടക്കാരെക്കുറിച്ചുമാണ് യുവതിയുടെ ഫെയ്സ്ബുക്ക് കുറിപ്പ്. ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം… എല്ലാവരും ഒന്ന് ശ്രദ്ധിക്കണേ എന്റെ ഈ ചെറിയ (വലിയ ) മൂത്ര കഥ… ശംഖുമുഖം…..…
Read Moreശൗചാലയ നിര്‍മാണ പദ്ധതിയ്ക്ക പണം അനുവദിക്കണമെന്ന ആവശ്യവുമായി നാട്ടുകാര്‍ റോഡിലിറങ്ങി; പ്രതിഷേധക്കാരില്‍ ഒരാളെ കാറിന്റെ ബോണറ്റില്‍ വച്ച് ബിഡിഒ കാര്‍ പറത്തിയത് നാല് കിലോമീറ്റര്‍; വീഡിയോ വൈറല്‍…
ശൗചാലയം പണിയാന്‍ പണം അനുവദിക്കണമെന്ന ആവശ്യപ്പെട്ട് പ്രതിഷേധിച്ച നാട്ടുകാരില്‍ ഒരാളെ ബോണറ്റില്‍ വച്ചുകൊണ്ട് ബിഡിഒ കാര്‍ ഓടിച്ചത് നാലുകിലോമീറ്റര്‍ ദൂരം. ഉത്തര്‍ പ്രദേശിലെ രാംനഗറിലാണ് സംഭവം ഗ്രാമത്തിലെ ശൗചാലയ നിര്‍മാണ പദ്ധതിക്ക് രണ്ടാംഘട്ട തുക അനുവദിക്കണമെന്ന് ബിഡിഒ പങ്കജ് കുമാര്‍ ഗൗതമിനോട് ആവശ്യപ്പെട്ടുകൊണ്ട് രാംനഗര്‍ വാസികള്‍ ഓഫീസിനു പുറത്ത് പ്രതിഷേധം ആരംഭിച്ചു. എന്നാല്‍ അപ്പോഴും ഗ്രാമവാസികളെ കാണാനോ എന്താണ് ആവശ്യമെന്ന് ചോദിക്കാനോ ആരുമെത്തിയില്ല. അവസാനം പങ്കജ് കുമാര്‍ ഓഫീസിനു പുറത്തെത്തി. എന്നാല്‍ പ്രതിഷേധക്കാരോട് വിവരം ചോദിക്കുന്നതിനു പകരം വാഹനത്തില്‍ കയറി പോകാനൊരുങ്ങി. അതോടെ പ്രതിഷേധക്കാര്‍ പങ്കജ് കുമാറിന്റെ വാഹനത്തെ വളഞ്ഞു.നിരവധി തവണ ഹോണ്‍ മുഴക്കിയിട്ടും പ്രതിഷേധക്കാര്‍ മാറാന്‍ തയ്യാറായില്ല. ഇതിനിടെ പ്രതിഷേധവുമായെത്തിയ ബ്രിജ് പാല് എന്നയാള്‍ പങ്കജിന്റെ വാഹനത്തിന്റെ ബോണറ്റില്‍ കയറി. എന്നാല്‍ അയാള്‍ താഴെ ഇറങ്ങുന്നതിന് മുന്‍പ് തന്നെ വാഹനം മുന്നോട്ട് എടുക്കുകയുമായിരുന്നു. നാലു…
Read More