ടോക്കിയോ: ഒളിമ്പിക്സ് ഗോൾഫിൽ അപ്രതീക്ഷിത മെഡൽ പ്രതീക്ഷയുമായി ഇന്ത്യയെ ത്രസിപ്പിച്ച അദിതി അശോകിന് നിരാശ. അവസാന റൗണ്ടിൽ നാലാം സ്ഥാനത്തേക്ക് വഴുതിയ അദിതി മെഡൽ കൈവിട്ടു. വനിതകളുടെ വ്യക്തിഗത സ്ട്രോക്പ്ലേയിൽ ആദ്യ മൂന്നു റൗണ്ട് പൂർത്തിയായപ്പോൾ രണ്ടാം സ്ഥാനത്തായിരുന്ന അദിതി നിർണായകമായ നാലാം റൗണ്ടിൽ പിന്നിലേക്കുപോയി. ലോക ഒന്നാം നമ്പർ താരം അമേരിക്കയുടെ നെല്ലി കോർഡയ്ക്കാണ് സ്വർണം. മോശം കാലാവസ്ഥ നിമിത്തം നാലാം റൗണ്ട് മത്സരങ്ങൾ വൈകിയാണ് ആരംഭിച്ചത്. മെഡൽ നഷ്ടപ്പെട്ടെങ്കിലും ഗോൾഫിൽ അഭിമാനപോരാട്ടം കാഴ്ചവച്ചാണ് ഇന്ത്യൻ താരം മടങ്ങുന്നത്. അദിതിയുടെ രണ്ടാമത്തെ ഒളിമ്പിക്സായിരുന്നു ഇത്.
Read MoreTag: tokyo olympics
വനിതാ ഹോക്കി പരിശീലകൻ സ്യോര്‍ദ് മാരിന് രാജിവച്ചു
ടോക്കിയോ: ഒളിമ്പിക്സിൽ വനിതാ ഹോക്കി ടീം ചരിത്ര നേട്ടം സ്വന്തമാക്കിയതിനു പിന്നാലെ പരിശീലകൻ സ്യോര്‍ദ് മാരിന് രാജിവച്ചു. ബ്രിട്ടനുമായുള്ള വെങ്കല മെഡൽ പോരാട്ടമായിരുന്നു ഇന്ത്യന്‍ ടീമിനൊപ്പമുള്ള തന്റെ അവസാന മത്സരമെന്ന് മാരിന് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. തനിക്ക് ടീമുമായി ബന്ധപ്പെട്ട് ഭാവി പരിപാടികളൊന്നുമില്ല. ഇത് തന്റെ അവസാന മത്സരമായിരുന്നു- വെർച്വൽ വാർത്താ സമ്മേളനത്തിൽ അദ്ദേഹം അറിയിച്ചു. മാരിനെ നിലനിർത്താൻ ഇന്ത്യ ശ്രമിച്ചെങ്കിലും വ്യക്തിപരമായ കാരണങ്ങളാൽ അദ്ദേഹം നിരസിച്ചതായാണ് അറിയുന്നത്. 2017ലാണ് ഡച്ചുകാരനായ മാരിന് ഇന്ത്യന്‍ വനിതാ ഹോക്കി ടീമിന്റെ പരിശീലകനായത്. ഹോക്കി ഇന്ത്യ പിന്നീട് അദ്ദേഹത്തോട് പുരുഷ ടീമിന്റെ പരിശീലകനാവാന്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് കുറച്ചുകാലം ഇന്ത്യന്‍ പുരുഷ ടീമിന്റെ പരിശീലകനുമായി. 2018ലെ കോമണ്‍വെല്‍ത്ത് ഗെയിംസിനുശേഷം വനിതാ ടീമിന്റെ പരിശീലക സ്ഥാനത്ത് തിരിച്ചെത്തി.
Read Moreമെഡൽ ഇല്ലെങ്കിലും വനിതാ ഹോക്കി ടീം ഉന്നതങ്ങളിൽ തന്നെ…
ടോക്കിയോ: ഒളിമ്പിക്സ് വനിതാ ഹോക്കിയിൽ ഇന്ത്യക്ക് നിരാശ. വെങ്കല മെഡൽ പോരാട്ടത്തിൽ ഗ്രേറ്റ് ബ്രിട്ടനോട് ഇന്ത്യ പൊരുതി തോറ്റു. മൂന്നിനെതിരെ നാല് ഗോളുകൾക്കാണ് ഇന്ത്യ തോറ്റത്. ഒരു ഗോളിന് പിന്നിട്ടുനിന്ന ശേഷം മൂന്ന് ഗോളടിച്ച് തിരിച്ചുവന്നതിന് ഒടുവിലാണ് ഇന്ത്യന്‍ വനിതകള്‍ തോല്‍വി സമ്മതിച്ചത്. രണ്ടാം ക്വാര്‍ട്ടറിന്റെ തുടക്കം തന്നെ ഇരട്ട ഗോളുകളുമായി ബ്രിട്ടന് മുന്നിലെത്തി. എന്നാല്‍ ഗുര്‍ജിത് കൗര്‍ നേടിയ ഇരട്ടഗോളിലൂടെ ഇന്ത്യ ഒപ്പമെത്തി. വന്ദന കത്താരിയയിലൂടെ മൂന്നാം ഗോളും നേടി ഇന്ത്യ മുന്നിലെത്തി. എന്നാല്‍ മൂന്നാം ക്വാര്‍ട്ടറില്‍ ബ്രിട്ടന് 3-3ന് സമനില പിടിച്ചതോടെ അവസാന ക്വാര്‍ട്ടര്‍ നിര്‍ണായകമായി. 48-ാം മിനിറ്റിൽ ഗ്രേസിലൂടെ ബ്രിട്ടൻ മുന്നിലെത്തി. ഒപ്പമെത്താനുള്ള ഇന്ത്യയുടെ ശ്രമങ്ങൾ ഫലം കാണാതിരുന്നതോടെ മെഡലില്ലാതെ ഇന്ത്യയുടെ മടക്കം.
Read Moreവെങ്കലത്തിൽ പൂട്ടി ബുസെനാസ് ; ലവ്ലിന ബോർഗോഹെയ്ന് വെങ്കലം
ടോക്കിയോ: ഒളിമ്പിക്സ് വനിതാ ബോക്സിംഗിൽ ലവ്ലിന ബോർഗോഹെയ്നിലൂടെ ഇന്ത്യക്ക് വെങ്കലം. 64-69 കിലോ വിഭാഗം സെമിയിൽ പരാജയപ്പെട്ടതോടെ ലവ്ലിനയുടെ പോരാട്ടം വെങ്കലത്തിളക്കത്തിൽ അവസാനിച്ചു. ലോകചാമ്പ്യൻ തുർക്കിയുടെ ബുസെനാസ് സൂർമെനേലിയാണ് ലവ്ലിനയെ പരാജയപ്പെടുത്തിയത്. മൂന്ന് റൗണ്ടുകളിലും ഇന്ത്യൻ താരത്തിനു മേൽ വ്യക്തമായ മേൽക്കൈ നേടിയാണ് ബുസെനാസ് ഫൈനൽ ടിക്കറ്റ് നേടിയത്. ഒമ്പത് വർഷത്തിനു ശേഷമാണ് ഒളിമ്പിക്സ് ബോക്സിംഗ് റിംഗിൽ ഇന്ത്യ മെഡൽ കണ്ടെത്തുന്നത്. മേരികോമിനു ശേഷം ഇന്ത്യക്കായി മെഡൽ നേടുന്ന വനിതാ താരമായി ലവ്ലിന. 2008 ൽ വിജേന്ദർ സിംഗും 2012 ൽ മേരി കോമും ഒളിമ്പിക് ഇടിക്കൂട്ടിൽനിന്നും മെഡൽ നേടിയിരുന്നു.
Read Moreസ്വർണകുതിപ്പ് കൈവിട്ട് ഇന്ത്യ; പുരുഷ ഹോക്കിയിൽ ഇനി പ്രതീക്ഷ വെങ്കലത്തിൽ
ടോക്കിയോ: ഒളിമ്പിക്സ് പുരുഷ ഹോക്കി സെമിയിൽ ഇന്ത്യക്ക് തോൽവി. ലോക ചാമ്പ്യൻമാരായ ബെൽജിയത്തിനെതിരേ 2-5 എന്ന സ്കോറിനാണ് ഇന്ത്യ പരാജയപ്പെട്ടത്. ഇതോടെ ഇന്ത്യയുടെ ഫൈനല്‍ മോഹങ്ങള്‍ അവസാനിച്ചു. എന്നാല്‍ മെഡല്‍ പ്രതീക്ഷ അവസാനിച്ചിട്ടില്ല. വെങ്കല മെഡലിനായുള്ള മത്സരത്തില്‍ ഇന്ത്യ, ഓസ്ട്രേലിയ-ജര്‍മനി മത്സരത്തില്‍ പരാജയപ്പെടുന്ന ടീമിനെ നേരിടും. ബെൽജിയത്തിനായി അലക്സാണ്ടര്‍ ഹെന്‍ഡ്രിക്സിന് ഹാട്രിക് നേടി. 2-1ന് ലീഡെടുത്ത ശേഷമായിരുന്നു ഇന്ത്യയുടെ തോല്‍വി. ഇന്ത്യയ്ക്ക് വേണ്ടി മന്‍പ്രീത് സിംഗും ഹര്മന് പ്രീത് സിംഗും ഗോള്‍ നേടി.
Read Moreബോക്സിംഗിൽ മെഡൽ ഉറപ്പിച്ച് ഇന്ത്യ
ടോക്കിയോ: ഒളിമ്പിക്സിൽ ഒരു മെഡൽ കൂടി ഉറപ്പിച്ച് ഇന്ത്യ. വനിതാ ബോക്സിംഗിൽ ലാവ്ലിന ബോർഗോഹെയ്ൻ സെമിഫൈനൽ ബർത്ത് നേടിയതോടെയാണ് ഇന്ത്യയ്ക്ക് മെഡൽ ഉറപ്പായത്. ബോക്സിംഗിൽ സെമിയിൽ എത്തിയാൽ വെങ്കല മെഡൽ ലഭിക്കും. ക്വാർട്ടറിൽ ചൈനീസ് തായ്പേയിയുടെ ചെൻ നീൻ ചിന്നിനെ 4-1 എന്ന സ്കോറിന് തകർത്താണ് മണിപ്പൂർ സ്വദേശിനി ലാവ്ലിന അവസാന നാലിലെ പോരാട്ടത്തിന് അർഹയായത്. ഓഗസ്റ്റ് നാലിനാണ് സെമിഫൈനൽ. 2018, 2019 വർഷങ്ങളിലെ ലോക ചാമ്പ്യൻഷിപ്പുകളിൽ വെങ്കല മെഡൽ നേട്ടവും ഇന്ത്യൻ താരം സ്വന്തമാക്കിയിട്ടുണ്ട്. ഒരു മെഡൽ കൂടി ഉറപ്പിച്ചതോടെ റിയോ ഒളിമ്പിക്സിലെ നേട്ടത്തിനൊപ്പം എത്താൻ ഇന്ത്യയ്ക്ക് കഴിഞ്ഞു. റിയോയിൽ ഇന്ത്യയ്ക്ക് ഒരു വെള്ളിയും വെങ്കല മെഡലുമാണ് ലഭിച്ചിരുന്നത്.
Read Moreവിടവാങ്ങൽ ഒളിംപിക്സിൽ പൊരുതി വീണ് മേരി കോം
ടോക്കിയോ: ഒളിന്പിക്സ് ബോക്സിംഗിൽ ഇന്ത്യയ്ക്ക് കനത്ത തിരിച്ചടി. ഇന്ത്യൻ മെഡൽ പ്രതീക്ഷയായിരുന്നു മേരി കോം പ്രീക്വാർട്ടറിൽ വീണു. 51 കിലോ വിഭാഗത്തിൽ കൊളംബിയൻ താരം ഇൻഗ്രിറ്റ് വലൻസിയയോടാണ് മേരി കോം പരാജയപ്പെട്ടത്. ലണ്ടൻ ഒളിന്പിക്സിൽ വെങ്കലമെഡൽ ജേതാവായിരുന്നു മേരി കോം. മേരിയുടെ അവസാന ഒളിന്പിക്സായിരുന്നു ഇത്.
Read Moreപി.വി. സിന്ധു പ്രീക്വാർട്ടറിൽ
ടോക്കിയോ: ഒളിന്പിക്സ് ബാഡ്മിന്റണിൽ ഇന്ത്യൻ മെഡൽ പ്രതീക്ഷയായ പി.വി. സിന്ധു മുന്നോട്ട്. ഗ്രൂപ്പ് ജെ-യിൽ ഹോങ്കോംഗ് താരം ചെയുങ് യെഗാൻ യിയെ പരാജയപ്പെടുത്തി സിന്ധു പ്രീക്വാർട്ടർ ഉറപ്പിച്ചു. 21-9, 21-16 എന്ന നിലയിലായിരുന്നു സിന്ധുവിന്റെ വിജയം. ഹോങ്കോംഗ് താരം രണ്ടാം ഗെയിമിൽ ചെറുത്തുനില്പുയർത്തി, ഒരു ഘട്ടത്തിൽ ലീഡ് നേടി. എന്നാൽ തന്റെ പരിചയസന്പത്ത് മുതലാക്കി സിന്ധു വിജയം കുറിയ്ക്കുകയായിരുന്നു.
Read Moreഹോക്കിയിൽ ഇന്ത്യ വീണ്ടും വിജയവഴിയിൽ
ടോക്കിയോ: ഒളിമ്പിക്സ് പുരുഷ വിഭാഗം ഹോക്കിയിൽ ഇന്ത്യ വീണ്ടും വിജയവഴിയിൽ. സ്പെയിനിനെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് ഇന്ത്യ തകർത്തത്. രുപീന്ദർപാൽ സിംഗ് രണ്ടും സിമറൻജീത് സിംഗ് ഒരു ഗോളും നേടി. മലയാളി ഗോൾ കീപ്പർ പി.ആർ.ശ്രീജേഷിന്റെ പ്രകടനവും ജയത്തിൽ നിർണായകമായി. കഴിഞ്ഞ ദിവസം ഓസ്ട്രേലിയയോട് ഒന്നിനെതിരേ ഏഴ് ഗോളുകൾക്ക് തോറ്റ ഇന്ത്യ ഇന്ന് ശക്തമായ തിരിച്ചുവരവാണ് നടത്തിയത്. ജയത്തോടെ ആറ് പോയിന്റുമായി പൂൾ എയിൽ ഇന്ത്യ രണ്ടാം സ്ഥാനത്തെത്തി. ഒൻപത് പോയിന്റുമായി ഓസ്ട്രേലിയയാണ് ഗ്രൂപ്പിൽ ഒന്നാമത്. വ്യാഴാഴ്ച അർജന്റീനയ്ക്കെതിരേയാണ് ഇന്ത്യയുടെ അടുത്ത മത്സരം. പൂൾ എ, ബി ഗ്രൂപ്പുകളിൽ ആദ്യ നാല് സ്ഥാനത്ത് എത്തുന്നവർ ക്വാർട്ടർ ഫൈനലിലേക്ക് യോഗ്യത നേടും.
Read Moreപ്രതീക്ഷകളുമായി മുന്നോട്ട് തന്നെ; ഫെൻസിംഗിൽ ഭവാനി ദേവിക്ക് വിജയത്തുടക്കം
ടോക്കിയോ: ഒളിമ്പിക്സ് ഫെന്‍സിംഗില്‍ ഇന്ത്യയുടെ ഭവാനി ദേവിക്ക് ആദ്യ റൗണ്ടില്‍ വിജയം. ടുണീഷ്യൻ താരം ബെന്‍ അസീസി നാദിയയെയാണ് ഭവാനി ദേവി തോൽപ്പിച്ചത്. 3-15നാണ് ആദ്യ റൗണ്ടില്‍ ഇന്ത്യന്‍ താരത്തിന്റെ ജയം. ഫെന്‍സിംഗിൽ വനിതാ വിഭാഗത്തില്‍ ഇന്ത്യയുടെ ഏക പ്രതീക്ഷയാണ് ഭവാനി ദേവി.
Read More