ടോക്കിയോ: കാഹളമുയരട്ടെ, വിജയഭേരി മുഴങ്ങട്ടെ… കോവിഡ് തീർത്ത കണ്ണീർ ചങ്ങലകൾ ഭേദിച്ച് ലോകം ഒന്നായി ആർത്തുല്ലസിക്കട്ടെ… അതെ ഇന്നു മുതൽ അടുത്ത മാസം എട്ട് വരെ ടോക്കിയോയുടെ മണ്ണിൽ സന്താപത്തിനു സ്ഥാനമില്ല, മരണത്തിന്റെ കെണിപൊട്ടിച്ച് പറന്നുയരുന്ന മനുഷ്യരാശിയുടെ ഒത്തുകൂടലായി ടോക്കിയോ 2020 ഒളിന്പിക്സ് ഇന്നു മിഴിതുറക്കും. മെഡലുകൾക്കപ്പുറം ജീവന്റെ പോരാട്ടമായി ഈ ഒളിന്പിക്സിനെ വിശേഷിപ്പിക്കാം. കോവിഡ് ഭീഷണിയെത്തുടർന്ന് കഴിഞ്ഞ വർഷം നടക്കേണ്ടിയിരുന്ന ടോക്കിയോ ഒളിന്പിക്സിനാണ് ഒരു വർഷത്തെ ഇടവേളയ്ക്കുശേഷം ഇന്നു തിരിതെളിയുന്നത്. 2016 റിയൊ ഒളിന്പിക്സിന്റെ സമാപനത്തിൽ ടോക്കിയോയിൽ കാണാം എന്ന ആശംസയുമായി മടങ്ങിയ ഭൂഗോളത്തിലെ കായിക പ്രതിനിധികൾ ഇന്നു മുതൽ കളിക്കളങ്ങളിൽ രക്തം വിയർപ്പാക്കി പോരാടും. ഭൂഗോളത്തിലെ ഏറ്റവും വലിയ കായികമാമാങ്കം ചരിത്രത്തിൽ ആദ്യമായി കാണികളില്ലാതെ നടക്കുന്നു എന്ന പ്രത്യേകതയുമുണ്ട്. എന്നാൽ, ലോകത്തിന്റെ വിവിധ കോണുകളിൽ ടെലിവിഷനു മുന്നിലിരുന്ന് കോടാനുകോടി ആളുകൾ ഇന്നു മുതൽ ടോക്കിയോയിലേക്ക്…
Read More