പാക്കിസ്ഥാനില്‍ മരണപ്പെടുന്ന പെണ്‍കുട്ടികളുടെ കുഴിമാടങ്ങള്‍ മാതാപിതാക്കള്‍ താഴിട്ടു പൂട്ടുന്നതായി റിപ്പോര്‍ട്ട്. മൃതദേഹ രതി( നെക്രോഫീലിയ) രാജ്യത്ത് കൂടുന്നതിനെത്തുടര്‍ന്നാണ് കുഴിമാടങ്ങള്‍ക്ക് മുകളില്‍ ഇരുമ്പുകവാടങ്ങള്‍ സ്ഥാപിച്ച് താഴിട്ട് ഭദ്രമാക്കുന്നതെന്ന് ഡെയ്ലി ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. കുടുംബാധിഷ്ഠിത മൂല്യങ്ങള്‍ക്ക് ഏറെ വില കല്പിക്കുന്ന രാജ്യത്ത് രണ്ട് മണിക്കൂറിലൊരിക്കല്‍ ഒരു സ്ത്രീ ബലാല്‍സംഗത്തിനിരയാകുന്നതായുള്ള റിപ്പോര്‍ട്ടുകള്‍ സമൂഹമനസ്സാക്ഷിയെ കുത്തിനോവിക്കുന്നതാണ്. എന്നാല്‍ സ്ത്രീകളുടെ കുഴിമാടങ്ങള്‍ക്ക് മുകളില്‍ കാണുന്ന താഴുകള്‍ മൊത്തം സമൂഹത്തേയും ലജ്ജയാല്‍ തലകുനിക്കാനിടയാക്കുന്നതാണെന്ന് ഡെയ്ലി ടൈംസിന്റെ പത്രാധിപക്കുറിപ്പില്‍ പറയുന്നു. കാമാസക്തിയും ലൈംഗിക ദാരിദ്ര്യവുമുള്ള ഒരു സമൂഹത്തെയാണ് പാകിസ്താന് സൃഷ്ടിച്ചിരിക്കുന്നതെന്നും അക്കാരണത്താലാണ് തങ്ങളുടെ പെണ്മക്കളുടെ മൃതശരീരത്തെ ബലാത്സംഗത്തില്‍നിന്ന് സംരക്ഷിക്കാന്‍ പാകിസ്താനിലെ ജനങ്ങള്‍ക്ക് കുഴിമാടങ്ങള്‍ താഴിട്ട് പൂട്ടേണ്ട സാഹചര്യം ഉണ്ടായിരിക്കുന്നതെന്നും സാമൂഹിക പ്രവര്‍ത്തകനും ‘ദ കഴ്സ് ഓഫ് ഗോഡ്, വൈ ഐ ലെഫ്റ്റ് ഇസ്ലാം’ എന്ന പുസ്തകത്തിന്റെ രചയിതാവുമായ ഹാരിസ് സുല്‍ത്താന്‍ ട്വീറ്റ് ചെയ്തു. ലൈംഗികവൈകൃതത്തിനടിമയായ ആളുകള്‍…
Read MoreTag: tomb
മരിച്ചിട്ടും തീരാത്ത പക ! രണ്ടാം ഭാര്യയ്ക്കൊപ്പം മുന്‍ഭാര്യയുടെ കല്ലറയിലെത്തി പതിവായി മൂത്രമൊഴിക്കുന്ന മനുഷ്യന്; വിചിത്രമായ സംഭവം…
മരണത്തോടെ എല്ലാ വെറുപ്പും വിദ്വേഷവും അവസാനിക്കുമെന്നാണ് പൊതുവെ പറയാറുള്ളത്. എന്നാല്‍ മരിച്ചയാളോടും പകവെച്ചു പുലര്‍ത്തുന്ന ചിലരുണ്ട്. ഇത്തരത്തില്‍ തന്റെ ആദ്യ ഭാര്യയോട് തീര്‍ത്താല്‍ തീരാത്ത പകയുള്ള ഒരു വയോധികന് ചെയ്യുന്ന വിചിത്രമായ കാര്യമാണ് എല്ലാവരെയും ഞെട്ടിച്ചിരിക്കുന്നത്. എല്ലാ ദിവസവും മുടങ്ങാതെ മുന്‍ ഭാര്യയുടെ കല്ലറയില്‍ എത്തി മൂത്രമൊഴിച്ചാണ് ഇയാള്‍ തന്റെ പക വീട്ടുന്നത്. ന്യൂയോര്‍ക്കിലാണ് സംഭവം. കാന്‍സറിനെ തുടര്‍ന്ന് 2017 ലാണ് 66 കാരിയായ ടോറല്ല മരിക്കുന്നത്. ഇവരെ അടുത്തുള്ള സെമിത്തേരിലാണ് അടക്കം ചെയ്തിരിക്കുന്നത്. ഒരു ദിവസം ഇവരുടെ മക്കള്‍ അമ്മയുടെ കല്ലറ സന്ദര്‍ശിക്കാന്‍ പോയപ്പോള്‍ അവിടെ പ്ലാസ്റ്റിക് ബാഗിനുള്ളില്‍ വിസര്‍ജ്യം കിടക്കുന്നത് കണ്ടു. ഇത് അബദ്ധത്തില്‍ സംഭവിച്ചത് ആയിരിക്കും എന്നാണ് ആദ്യം കരുതിയിരുന്നത്. എന്നാല്‍ ഇത് പല ദിവസങ്ങളും ആവര്‍ത്തിച്ചതോടെ അവര്‍ സംഭവം പോലീസിന് അറിയിച്ചു. ഇതോടെ ആളിനെ കണ്ടെത്താന്‍ സെമിത്തേരിയുടെ മാനേജരുടെ അനുവാദത്തോടെ ഒരു…
Read Moreമരിക്കാത്ത സ്നേഹം ! രണ്ടുമാസമായി യജമാനന്റെ കുഴിമാടത്തിന് കാവലായി വളര്‍ത്തുപൂച്ച; നൊമ്പരപ്പെടുത്തുന്ന കാഴ്ച…
വളര്‍ത്തു മൃഗങ്ങള്‍ തങ്ങളുടെ യജമാനന്മാരോട് കാണിക്കുന്ന സ്നേഹം പലപ്പോലും മനുഷ്യരില്‍ പോലും കാണാന്‍ സാധിക്കില്ല. സ്വന്തം ജീവനേക്കാളേറെ അവര്‍ ഉടമകളെ സ്നേഹിക്കുകയും വിശ്വസിക്കുകയും ചെയ്യും. അത് നായകളായാലും പൂച്ചകളായാലും അങ്ങനെതന്നെ. അത്തരമൊരു പൂച്ചയുടെ ചിത്രങ്ങളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വേദനിപ്പിക്കുന്ന കാഴ്ചയാകുന്നത്. സെര്‍ബിയയില്‍ നിന്നുള്ള ചിത്രമാണിത്. ഉടമ മരിച്ച് രണ്ട് മാസം പിന്നിട്ടിട്ടും ഉടമയുടെ കുഴിമാടത്തിനരികില്‍ നിന്നു മാറാന്‍ കൂട്ടാക്കാതെ കാവലിരിക്കുന്ന വളര്‍ത്തു പൂച്ചയുടെ ചിത്രമാണിത്. ഹൃദയാഘാതത്തെ തുടര്‍ന്ന് നവംബര്‍ ആറിനാണ് പൂച്ചയുടെ ഉമയായ ഷെയ്ഖ് മുവാമെര്‍ സുകോര്‍ലി മരിച്ചത്. അദ്ദേഹത്തെ അടക്കിയ അന്നു മുതല്‍ സുകോര്‍ലിയുടെ പൂച്ച കൂടുതല്‍ സമയവും കുഴിമാടത്തിനരികില്‍ തന്നെയാണ്. അവിടെ നിന്നു മാറാന്‍ പൂച്ച കൂട്ടാക്കുന്നില്ല. തൊട്ടടുത്ത ദിവസങ്ങളില്‍ കുഴിമാടത്തിനരികില്‍ നിന്നു മാറാതെ നില്ക്കുന്ന പൂച്ചയുടെ ചിത്രങ്ങള്‍ പ്രദേശവാസിയായ ലാവേഡര്‍ ട്വിറ്ററില്‍ പങ്കുവച്ചിരുന്നു. ഇപ്പോള്‍ രണ്ടു മാസം പിന്നിട്ടിട്ടും കടുത്ത മഞ്ഞുവീഴ്ച പോലും…
Read Moreചൈനീസ് പിരമിഡുകള്ക്കുള്ളില് മറഞ്ഞിരിക്കുന്നത് ഞെട്ടിപ്പിക്കുന്ന രഹസ്യങ്ങള്‍ ! പിരമിഡുകള്‍ക്കുള്ളിലെ ശവകുടീരങ്ങളില്‍ പഠനം നടത്താനെത്തിയ ഗവേഷകര്‍ കണ്ട കാഴ്ച…
ജ്യോതിശാസ്ത്രത്തില്‍ അപാരമായ അറിവുള്ളവരായിരുന്നു പൗരാണിക ചൈനാക്കാര്‍. ഇതു വ്യക്തമാക്കുന്നതാണ് ചൈനീസ് രാജവംശത്തിന്റെ ശവകുടീരങ്ങളടങ്ങുന്ന പിരമിഡ്. പടിഞ്ഞാറന്‍ ഹാന്‍, സോങ് രാജവംശങ്ങളിലെ ശവകുടീരങ്ങളാണ് പിരമിഡുകള്‍ക്കുള്ളിലായി നിര്‍മിക്കപ്പെട്ടിട്ടുള്ളത്. ഇവ ഉത്തര നക്ഷത്രമെന്ന് വിളിക്കുന്ന പൊളാരിസിന് നേര് രേഖയിലാണ് നിര്‍മിച്ചിരിക്കുന്നതെന്നതാണ് പുതിയ കണ്ടെത്തല്‍. ചൈനയിലെ നാല്പതോളം പിരമിഡുകളില്‍ നടത്തിയ പഠനത്തിനിടെയാണ് ഇവയില്‍ പലതും നാല് ദിക്കിനും അഭിമുഖമായല്ല നിര്‍മിച്ചിരിക്കുന്നതെന്ന കാര്യം ശ്രദ്ധയില്‍ പെട്ടത്. ഭൂമിയുടെ അച്ചുതണ്ടിന് കാലാന്തരത്തില്‍ മാറ്റങ്ങള്‍ സംഭവിക്കുന്നുണ്ട്. ഇത് ഭൂമിയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ആകാശ കാഴ്ചയേയും സ്വാധീനിക്കുകയും മാറ്റി മറിക്കുകയും ചെയ്യും. ഇക്കാര്യം അറിവുള്ളവരായിരുന്നു പൗരാണിക ചൈനയിലെ ജ്യോതിശാസ്ത്രജ്ഞരെന്നാണ് ആര്‍ക്കിയോളജിക്കല്‍ റിസര്‍ച്ച് ഇന്‍ ഏഷ്യ ജേണലില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നത്. ഇപ്പോള്‍ ഉത്തരനക്ഷത്രമായ പൊളാരിസ് ഉത്തര ധ്രുവത്തിന് നേര്‍രേഖയിലെ ആകാശത്താണ് ദൃശ്യമാകുന്നത്. എന്നാല്‍ ചൈനയില്‍ ഈ പിരമിഡുകള്‍ നിര്‍മിച്ചിരുന്നപ്പോള്‍ അങ്ങനെയായിരുന്നില്ല. ഭൂമിയുടെ അച്ചുതണ്ടിന്റെ ചലനത്തെക്കുറിച്ച് ധാരണയുണ്ടായിരുന്ന ചൈനീസ്…
Read Moreജീവിതത്തില്‍ ഇനിയൊന്നും ചെയ്തു തീര്‍ക്കാനില്ല ! വീടിനടുത്ത് സ്വന്തം ശവക്കുഴിയൊരുക്കി എഴുപതുകാരന്; ഒടുവില്‍ സംഭവിച്ചത്…
ജീവിച്ചിരിക്കെ കുഴിമാടം ഒരുക്കി നാട്ടുകാരെ മൊത്തത്തില്‍ ഞെട്ടിച്ചിരിക്കുകയാണ് എഴുപതുകാരന് ലാച്ചി റെഡ്ഡി. ആന്ധ്രാപ്രദേശിലെ ഗുണ്ടൂരിനടുത്തുള്ള ഒരു ഗ്രാമത്തിലാണ് സംഭവം. പ്രാര്‍ഥനകളും പൂജകളും ശീലമാക്കിയ ഇയാള്‍ വീടിനോട് ചേര്‍ന്നുള്ള സ്ഥലത്താണ് 10 അടി താഴ്ചയില്‍ ശവക്കുഴിയുണ്ടാക്കിയത്. കുഴിയിലിറങ്ങി, കോണ്‍ക്രീറ്റ് സ്ലാബ് കൊണ്ടുമൂടാനായിരുന്നു നീക്കം. എന്നാല്‍ വിവരമറിഞ്ഞെത്തിയ പോലീസ് ഇയാളുടെ നീക്കം തടയുകയായിരുന്നു. സ്വയം ശവസംസ്കാരം നടത്താന്‍ ഇയാള്‍ കലക്ടറുടെ അനുമതി തേടി. കളക്ടറാണ് പൊലീസിനെ വിവരമറിയിച്ചത്. കുഴിയിലിറങ്ങിയ ശേഷം കോണ്‍ക്രീറ്റ് സ്ലാബ് കൊണ്ട് മൂടാനായിരുന്നു ഇയാളുടെ നീക്കം. പൊലീസ് കാര്യങ്ങള്‍ പറഞ്ഞു മനസ്സിലാക്കാന്‍ ശ്രമിച്ചെങ്കിലും ആദ്യം ഇയാള്‍ വഴങ്ങിയില്ല. ‘ദൈവം വിളിക്കുന്നുണ്ട്, ജീവിതത്തില്‍ ചെയ്തുതീര്ക്കാന് ഇനിയൊന്നുമില്ല. മകനും മരുമകനും നല്ല നിലയിലാണ്. ഇനി ഭൂമിയില്‍ കഴിഞ്ഞിട്ട് കാര്യമില്ല, പോകണം”. എന്നാണ് ഇദ്ദേഹം വ്യക്തമാക്കിയത്. എന്നാല്‍ ആത്മഹത്യയ്ക്ക് നിയമനടപടി നേരിടേണ്ടി വരുമെന്ന് പോലീസ് അറിയിച്ചതോടെ ഇയാള്‍ ഉദ്യാമത്തില്‍ നിന്ന് പിന്മാറുകയായിരുന്നു.…
Read Moreമൂന്ന് സഹസ്രാബ്ദം മുമ്പത്തെ മനുഷ്യര്‍ എങ്ങനെയായിരുന്നു; ടിബറ്റില്‍ നിന്നു കണ്ടെത്തിയ ശവകുടീരങ്ങള്‍ക്ക് 3000ലേറെ വര്‍ഷം പഴക്കം; നരവംശശാസ്ത്രത്തില്‍ വന്കുതിപ്പാകുന്ന കണ്ടെത്തല്‍ ഇങ്ങനെ…
ലാസ: മൂന്നു സഹസ്രാബ്ദങ്ങള്‍ക്ക് മുമ്പ് ജീവിച്ചിരുന്ന മനുഷ്യരുടെ ജീവിതരീതികള്‍ എങ്ങെയായിരുന്നു. ടിബറ്റില്‍ നിന്നു കണ്ടെത്തിയ 3000 വര്‍ഷത്തിലേറെ പഴക്കമുള്ള ശവകുടീരങ്ങള്‍ അക്കാലത്തെ മനുഷ്യരുടെ ജീവിതത്തിന്റെ മറനീക്കുമെന്നാണ് പ്രതീക്ഷ. യര്‍ലുംഗ് സംഗ്ബോ നദിക്കരയിലാണ് ശവകുടീരങ്ങള്‍ കണ്ടെത്തിയിരിക്കുന്നത്. സഹസ്രാബ്ദങ്ങള്‍ പഴക്കമുളള ഒന്‍പത് ശവകുടീരങ്ങളില്‍ നിന്ന് മൃതശരീരങ്ങളുടെ അവശിഷ്ടങ്ങളും ലഭിച്ചിട്ടുണ്ട്. ഷാന്‍സി പ്രൊവിന്‍ഷ്യല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആര്‍ക്കയോളജിയും സാംസ്കാരിക പൈതൃക സംരക്ഷണ സ്ഥാപനവും നടത്തിയ ഉത്ഖനനത്തിലൂടെയാണ് വന്‍ ഗവേഷണ മുന്നേറ്റം സാധ്യമായത്. ഇവര്‍ 2017 ജൂലൈ,ഓഗസ്റ്റ് മാസങ്ങളില്‍ നടത്തിയ ഗവേഷണത്തിന്റെയും പഠനത്തിന്റെയും അടിസ്ഥാനത്തിലായിരുന്നു ഉത്ഖനനം നടത്തിയത്.രണ്ട് കാലഘട്ടങ്ങളിലായി അടക്കം ചെയ്ത ശവകുടീരങ്ങളാണ് ഇവയെന്ന് തെളിഞ്ഞു. 3000 മുതല്‍ 3500വര്‍ഷത്തിനിടയില്‍ അടക്കം ചെയ്ത മൃതദേഹങ്ങളും 2100 മുതല്‍ 2300 വരെ വര്‍ഷങ്ങള്‍ക്കിടെ അടക്കം ചെയ്ത മൃതദേഹങ്ങളുമാണ് കണ്ടെത്തിയിരിക്കുന്നത്. കാര്‍ബണ്‍ ഡേറ്റിംഗ് പരിശോധനയിലാണ് ഇത് വ്യക്തമായത്. മൂന്ന് സഹസ്രാബ്ദങ്ങള്‍ മുന്‍പ് ജീവിച്ചിരുന്ന മനുഷ്യരുടെ ജീവിതാവസ്ഥകളിലേക്ക്…
Read More