കൊച്ചി: ദിലീപ് ജയിലിലായതോടെ അനശ്ചിതത്വത്തിലായ ബിഗ്ബജറ്റ് ചിത്രം രാമലീലയുടെ റീലീസ് ഇനിയും നീളും.് ദിലീപ് ജയില്‍ മോചിതനായാല്‍ മാത്രമേ ചിത്രം റിലീസാകൂ എന്ന വിവരമാണ് ഇപ്പോള്‍ പുറത്തു വരുന്നത്. ഇതോടെ ടോമിച്ചന് മുളകുപാടം കുത്തുപാളയെടുക്കുമെന്ന സ്ഥിതിയിലേക്കാണ് കാര്യങ്ങള്‍ എത്തിയിരിക്കുന്നത്. 150 കോടി വാരിയ ബ്രഹ്മാണ്ഡചിത്രം പുലിമുരുകനിലൂടെ ടോമിച്ചന് കിട്ടിയത് ഏതാണ് 30 കോടി രൂപയുടെ ലാഭമാണ്. എന്നാല്‍ മോഹന്‍ലാല്‍ ചിത്രത്തില്‍ നിന്നുണ്ടായ ലാഭമെല്ലാം രാമലീലയിലൂടെ കൈവിടുന്ന അവസ്ഥയിലാണ് ടോമിച്ചന് മുളകുപാടം ഇപ്പോള്‍. പുലിമുരുകന്റെ വിജയത്തോടെ ടോമിച്ചന്റെ സിനിമയില്‍ അഭിനയിക്കാന്‍ ദിലീപിന് മോഹമെത്തി. അങ്ങനെയാണ് രാമലീലയിലേക്ക് കാര്യങ്ങളെത്തിയത്. പുലി മുരുകന്റെ രചയിതാവ് ഉദയകൃഷ്ണ തിരക്കഥാ രചനയ്ക്ക് എത്തിയതോടെ പുതുമുഖ സംവിധായകന് അരുണ്‍ ഗോപിക്കായി പണം മുടക്കാന്‍ ടോമിച്ചന് തയ്യാറായി. ഫുട്ബോള്‍ കളിയുടെ പശ്ചാത്തലത്തിലെ കഥ രാമലീല പറയുന്നത് പ്രതികാരത്തിലൂടെയാണ്. സിനിമയിലെ കഥയിലെ പലതും ദിലീപെന്ന നായകന്റെ ജീവിതത്തിലും സംഭവിച്ചു.…
Read MoreTag: TOMICHAN
ദീലിപിന്റ ജാമ്യം പോലെ രാമലീല എന്നു പുറത്തിറക്കുമെന്നറിയാതെ ടോമിച്ചന് മുളകുപാടം; കമ്മാരസംഭവം പെട്ടിയിലാകുമെന്ന് തിരിച്ചറിഞ്ഞ് ഗോകുലം ഗോപാലന്;മലയാള സിനിമ കടുത്ത പ്രതിസന്ധിയിലേക്ക്…
ദിലീപിന് ഉടനൊന്നും ജാമ്യം ലഭിക്കില്ലെന്ന് വ്യക്തമായതോടെ മലയാള സിനിമാ ലോകം മുമ്പൊന്നുമില്ലാത്ത പ്രതിസന്ധിയില്‍. ദിലീപിന്റെ പുറത്തിറങ്ങാനിരുന്ന സിനിമയായ രാമലീലയുടെ നിര്‍മാതാവ് ടോമിച്ചന് മുളകുപാടം വെട്ടിലാവുകയും ചെയ്തു. 25 കോടി മുടക്കി നിര്‍മിച്ച പടത്തിന്റെ റീലീസ് ദിലീപിന്റെ ജാമ്യം പോലെ നീളുകയാണ്. അഥവാ റിലീസ് ചെയ്താല്‍ തന്നെ ദിലീപിന്റെ മോശം പ്രതിച്ഛായ സിനിമയെ പ്രതികൂലമായി ബാധിക്കാനും സാധ്യതയുണ്ട്. കാശ് ആറ്റില്‍ ഒഴുക്കിക്കളഞ്ഞ അവസ്ഥയിലാണ് ടോമിച്ചന് ഇപ്പോള്‍. പകുതി പൂര്‍ത്തിയായ കമ്മാരസംഭവത്തിന്റെ കാര്യവും ഏകദേശം ഗോവിന്ദയായി. ഗോകുലം ഗോപാലനാണ് ഇതിന്റെ നിര്‍മാതാവ്. പ്രഫസര്‍ ഡിങ്കനും മുടങ്ങും. ഇതോടെ മലയാള സിനിമ വമ്പന്‍ പ്രതിസന്ധിയിലേക്ക് പോവുകയാണ്. ഇന്നലത്തെ കോടതി വിധിയോടെ ദിലീപിനെ പരസ്യമായി പിന്തുണയ്ക്കാന്‍ ആര്‍ക്കും പറ്റാത്ത സ്ഥിതിയും വന്നു. ഓരോ ദിവസം പിന്നിടുമ്പോഴും സംഭവത്തില്‍ കൂടുതല്‍ ഉന്നതരുടെ പങ്കിലേക്കാണ് കാര്യങ്ങള്‍ വിരല്‍ചൂണ്ടുന്നത്. കൊച്ചി കേന്ദ്രീകരിച്ചുള്ള നിര്‍മ്മാതാവും നടിയും ഗായികയും ആണ്…
Read More