തച്ചങ്കരിയെ പുകച്ചു പുറത്തു ചാടിച്ചതിന് അനുഭവിച്ച് യൂണിയന്‍ നേതാക്കള്‍ ! മാര്‍ച്ചിലെ ശമ്പളം വിഷു കഴിഞ്ഞാലും കൊടുക്കാനാവുമെന്ന് പ്രതീക്ഷയില്ല; ടയര്‍ക്ഷാമവും ഡീസല്‍ക്ഷാമവും ആനവണ്ടിയെ വീണ്ടും ഷെഡില്‍ കയറ്റുന്നു…

എന്നും നഷ്ടക്കണക്കുകള്‍ മാത്രം പറയാനുണ്ടായിരുന്ന കെഎസ്ആര്‍ടിസിലെ ലാഭത്തിന്റെ പാതയിലാക്കാന്‍ ഏറെ അധ്വാനിച്ച ശേഷമാണ് ടോമിന്‍ തച്ചങ്കരി പടിയിറങ്ങിയത്. തച്ചങ്കരിയെ പുകച്ചു ചാടിക്കാന്‍ ഉത്സാഹം കാട്ടിയ യൂണിയന്‍ നേതാക്കള്‍ക്ക് പക്ഷെ ആ ഉത്സാഹം ജീവനക്കാര്‍ക്ക് ശമ്പളം കൊടുക്കുന്നതിലില്ല.കഴിഞ്ഞ മാസത്തെ ശമ്പളം മൂന്നുദിവസമാണ് വൈകിയതെങ്കില്‍ മാര്‍ച്ചിലെ ശമ്പളം ഏപ്രില്‍ പത്തായാലും ലഭിച്ചേക്കില്ലെന്ന സൂചനകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. തച്ചങ്കരി പുറത്തായതിനു ശേഷം ശമ്പളം മുടങ്ങുകയും ശമ്പളം പാതിയും മറ്റും നല്‍കുകയും ചെയ്തുവരികയാണ്. ഇതിനിടെ ഒരു വിഭാഗം ജീവനക്കാര്‍ക്ക് കുറച്ച് ശമ്പളം നല്‍കുകയും ചെയ്തിട്ടുണ്ട്. ഡ്രൈവര്‍മാര്‍, കണ്ടക്ടര്‍മാര്‍, മെക്കാനിക്കുകള്‍ എന്നിവര്‍ക്ക് 13000 രൂപ ഇന്നലെ ശമ്പളം നല്‍കി. അതായത് ലഭിക്കേണ്ട ശമ്പളത്തിന്റെ 30% മാത്രമാണ് നല്‍കിയിട്ടുള്ളത്. ഓഫിസര്‍ കേഡറിലുള്ളവര്‍ക്കു ഒരു രൂപപോലും ശമ്പളം കിട്ടിയതുമില്ല. തച്ചങ്കരി മാറ്റപ്പെട്ട മാസം സര്‍ക്കാര്‍ സഹായമോ ബാങ്ക് ലോണോ എടുക്കാതെ കെഎസ്ആര്‍ടിസിയുടെ സ്വന്തം കളക്ഷനില്‍ നിന്നായിരുന്നു 90…

Read More

തച്ചങ്കരിയെ പറപ്പിച്ചാല്‍ എല്ലാം ശരിയാകുമെന്നു വിചാരിച്ച യൂണിയന്‍ നേതാക്കള്‍ക്ക് അമ്പേ പണിപാളി ! കെഎസ്ആര്‍ടിസിയുടെ പ്രതിദിന വരുമാനത്തില്‍ ഒന്നരക്കോടിയുടെ കുറവ്; പുതിയ എംഡിയ്ക്ക് കടുത്ത തീരുമാനങ്ങള്‍ എടുക്കേണ്ടി വന്നേക്കും…

തിരുവനന്തപുരം: തകര്‍ച്ചയില്‍ നിന്നു തകര്‍ച്ചയിലേക്ക് കെഎസ്ആര്‍ടിസി കൂപ്പുകുത്തുമ്പോഴായിരുന്നു സിഎംഡിയായി ടോമിന്‍ തച്ചങ്കരിയുടെ രംഗപ്രവേശം. കെഎസ്ആര്‍ടിസിയെ രക്ഷിക്കാന്‍ കൈമെയ് മറന്നു പോരാടിയ തച്ചങ്കരി സ്ഥാപനത്തെ സ്വന്തം വരുമാനത്തില്‍ നിന്നു ശമ്പളം കൊടുക്കാന്‍ വരെ പ്രാപ്തമാക്കി. എന്നാല്‍ കെഎസ്ആര്‍ടിസി നഷ്ടത്തിലായാലും തങ്ങളുടെ തോന്ന്യവാസം നടന്നാല്‍ മതിയെന്ന ഉറച്ച തീരുമാനവുമായി യൂണിയന്‍ നേതാക്കള്‍ മുന്നോട്ടു പോയതോടെ തച്ചങ്കരി പടിയ്ക്കു പുറത്തായി. എന്നാല്‍ തച്ചങ്കരി പോയാലും കാര്യങ്ങളെല്ലാം സുഗമമായി പോകുമെന്നു വിചാരിച്ച യൂണിയന്‍കാര്‍ക്ക് ഇപ്പോള്‍ അമ്പേ പിഴച്ചിരിക്കുകയാണ്. കോര്‍പ്പറേഷന്റെ വരുമാനത്തില്‍ വലിയ ഇടിവാണ് ഉണ്ടായത്. ബസ് ഡേ ആചരിച്ചു സേവ് കെഎസ്ആര്‍ടിസി കാമ്പയിന്‍ നടത്തിയിട്ടും അതൊന്നും ഗുണകരമായി മാറാത്ത അവസ്ഥയിലാണ്. ബസ് ഡേ ആചരണം പരാജയപ്പെട്ടതോടെ കലക്ഷനില്‍ ഒന്നര കോടി രൂപയുടെ കുറവാണ് അനുഭവപ്പെട്ടത്.സിഐടിയു യൂണിയനായിരുന്നു ബസ്‌ഡേ ആചരണ ആഹ്വാനത്തിന് പിന്നില്‍. പ്രതിദിനം ഏഴുകോടി രൂപ വരുമാനം ലക്ഷ്യമിട്ടിട്ടുള്ളതായിരുന്നു ഈ പ്രചരണം. എന്നാല്‍…

Read More

ഒരു കെഎസ്ആര്‍ടിസി കഥയുമായി തച്ചങ്കരി ! നായകനായി മനസില്‍ കണ്ടിരിക്കുന്നത് ഫഹദ്ഫാസിലിനെ; പിരിച്ചു വിട്ട എംപാനല്‍ കണ്ടക്ടറാണ് നായിക; വില്ലന്റെ കാര്യത്തില്‍ സസ്‌പെന്‍സ്

ടോമിന്‍ തച്ചങ്കരി കെഎസ്ആര്‍ടിസി സിഎംഡിയായിരുന്ന കാലം സംഭവബഹുലമായിരുന്നു. ചില്‍ ബസും ആളുകളുടെ ചങ്കായി മാറിയ ബസും തന്റെ കണ്ടക്ടര്‍ വേഷവും സ്റ്റേഷന്‍ മാസ്റ്റര്‍ കുപ്പായവുമെല്ലാം ഉള്‍പ്പെടുത്തിയുള്ള കഥയാണു മനസിലെന്നു തച്ചങ്കരി പറഞ്ഞു. രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരുമെല്ലാം കഥാപാത്രങ്ങളാകും. സിനിമയ്ക്കുവേണ്ട എല്ലാ ചേരുവയും ‘ആനവണ്ടി’യുടെ ഇന്നലെകളെക്കുറിച്ചുള്ള കഥയിലുണ്ടാകും. സംഭവം വെള്ളിത്തിരയില്‍ ഹിറ്റാകുമെന്ന പ്രതീക്ഷയുമുണ്ട്. സിനിമയാകുമ്പോള്‍ പാട്ടെഴുതുന്നതും തച്ചങ്കരിതന്നെയാകും. നായകനായി തച്ചങ്കരിയുടെ മനസിലുള്ളതു ഫഹദ് ഫാസിലാണ്. പിരിച്ചുവിടപ്പെട്ട എംപാനല്‍ കണ്ടക്ടറാകും നായികാകഥാപാത്രം. തീപ്പൊരി ഡയലോഗുകള്‍ രഞ്ജി പണിക്കരുടെ വകയായിരിക്കുമെന്നാണു സൂചന. സിഎംഡിയെന്ന നിലയില്‍ തച്ചങ്കരിക്കു മികച്ച പിന്തുണ നല്‍കിയ മുഖ്യമന്ത്രി പിണറായി വിജയനും ഒരു കഥാപാത്രമാകും. കഥയുടെ അവകാശത്തിനായി ചലച്ചിത്രമേഖലയിലുള്ള സുഹൃത്തുക്കള്‍ തച്ചങ്കരിയെ സമീപിച്ചുകഴിഞ്ഞു. എം.ഡി. സ്ഥാനം ഒഴിഞ്ഞശേഷം അനുഭവക്കുറിപ്പുകള്‍ തയാറാക്കി.എന്നാല്‍ സര്‍ക്കാര്‍ അനുമതി നല്‍കിയാലേ അടുത്തഘട്ടത്തിലേക്കു കടക്കൂവെന്നാണ് തച്ചങ്കരിയുടെ നിലപാട്. കഥയിലെ നായകനും നായികയും പാട്ടും സംഭാഷണവുമൊക്കെ ഏറെക്കുറെ തീരുമാനമായെങ്കിലും…

Read More

തച്ചങ്കരി പടിയിറങ്ങിയതോടെ കെഎസ്ആര്‍ടിസിയുടെ ഗതി അധോഗതി ! വരുമാനത്തില്‍ വന്‍ ഇടിവ്;ഓഫീസില്‍ നിന്നും പണിചെയ്യാന്‍ തച്ചങ്കരി പുറത്തേക്ക് അയച്ചവര്‍ മടങ്ങിയെത്തിത്തുടങ്ങി ! ആനവണ്ടിയെ വീണ്ടും കട്ടപ്പുറത്തു കയറ്റാനുള്ള നീക്കങ്ങള്‍ ഇങ്ങനെ…

തിരുവനന്തപുരം: തകര്‍ച്ചയുടെ പടുകുഴിയില്‍ നിന്നും കെഎസ്ആര്‍ടിസിയെ രക്ഷിക്കാന്‍ ആവുംവിധമെല്ലാം നോക്കിയ ശേഷമാണ് ടോമിന്‍ തച്ചങ്കരി പടിയിറങ്ങിയത്. ആരുടെയും മുന്നില്‍ കൈനീട്ടാതെ സ്വന്തം വരുമാനത്തില്‍ നിന്നും ശമ്പളം നല്‍കാന്‍ കോര്‍പ്പറേഷനെ പ്രാപ്തനാക്കിയ എംഡിയെ ഭരണപ്പാര്‍ട്ടിക്കാര്‍ ഇടപെട്ട് തെറിപ്പിച്ചതിന്റെ പിന്നാലെ കോര്‍പ്പറേഷന്റെ വരുമാനത്തിലും വന്‍ ഇടിവാണ് രേഖപ്പെടുത്തിരിക്കുന്നത്. ഇപ്പോള്‍ കാര്യങ്ങള്‍ പഴയപോലെ യൂണിയന്‍കാര്‍ക്ക് തോന്നിയതു പോലെയായിട്ടുണ്ട്.ഡ്യൂട്ടി പരിഷ്‌ക്കരണം വരുത്തിയതിന് പിന്നാലെയാണ് വരുമാനത്തില്‍ ഇടിവുണ്ടായത്. കൂടാതെ ചീഫ് ഓഫീസില്‍ ജോലി ചെയ്യാതിരുന്നവര്‍ പഴയതു പോലെ തിരിച്ച് പണിചെയ്യാതിരിക്കാന്‍ പുതിയ അടവുകളുമായെത്തിയിട്ടുണ്ട്. തച്ചങ്കരി സിഎംഡിയായിരിക്കേ കെഎസ്ആര്‍ടിസി. ചീഫ് ഓഫീസില്‍നിന്നു പണിക്കയച്ചവര്‍, അദ്ദേഹം തെറിച്ചതിനു പിന്നാലെയാണ് തിരിച്ചെത്തി തുടങ്ങിയത്. ജൂനിയര്‍ അസിസ്റ്റന്റുമാരായ നാലുപേരാണ് ഏറ്റവുമൊടുവില്‍ പാപ്പനംകോട്, പുനലൂര്‍, പിറവം, പത്തനംതിട്ട യൂണിറ്റുകളില്‍നിന്നു ‘വര്‍ക്കിങ് അറേഞ്ച്‌മെന്റി’ന്റെ മറവില്‍ ചീഫ് ഓഫീസിലെത്തിയത്. ചീഫ് ഓഫീസില്‍ തമ്പടിച്ചു യൂണിയന്‍ പ്രവര്‍ത്തനം മാത്രം നടത്തിയിരുന്നവരെയാണു തച്ചങ്കരി മുമ്പ് വിവിധ ഡിപ്പോകളിലേക്ക്…

Read More

തച്ചങ്കരി പടിയിറങ്ങിയതോടെ യൂണിയന്‍കാര്‍ പണി തുടങ്ങി ! ജോലിയ്ക്കു വന്ന ഡ്രൈവര്‍ കം കണ്ടക്ടറെ ഇറക്കിവിട്ടു; പഴയ പാമ്പുകള്‍ തലപൊക്കുമ്പോള്‍ കെഎസ്ആര്‍ടിസി വീണ്ടും അരക്ഷിതാവസ്ഥയില്‍…

തിരുവനന്തപുരം: കെഎസ്ആര്‍ടിസിയെ രക്ഷിക്കാനുള്ള സര്‍വ അടവും പയറ്റിനോക്കിയ ശേഷമാണ് രാഷ്ട്രീയക്കളിയില്‍ അടിതെറ്റി ടോമിന്‍ തച്ചങ്കരി കെഎസ്ആര്‍ടിസിയുടെ പടിയിറങ്ങിയത്. എന്നാല്‍ തച്ചങ്കരിയുടെ വിടവാങ്ങലിനു തൊട്ടുപിന്നാലെ തന്നെ കെഎസ്ആര്‍ടിസിയുടെ നിയന്ത്രണം യൂണിയന്‍കാര്‍ ഏറ്റെടുത്തു കഴിഞ്ഞു. ടോമിന്‍ തച്ചങ്കരി കൊണ്ടുവന്ന പരിഷ്‌കാരങ്ങള്‍ യൂണിയനുകള്‍ ഇടപെട്ട് മാറ്റുകയും ചെയ്തു. ഡ്രൈവര്‍ കം കണ്ടക്ടര്‍ രീതി വേണ്ടെന്ന് യൂണിയനുകള്‍ കട്ടായം പറയുകയും ഇന്ന് രാവിലെ ജോലിക്കെത്തിയ ഡ്രൈവര്‍ കം കണ്ടക്ടറെ തമ്പാനൂര്‍ സ്റ്റാന്‍ഡില്‍ നിന്ന് ഇറക്കിവിടുകയും ചെയ്തു. അധിക ഡ്യൂട്ടി ചെയ്യാന്‍ കഴിയില്ലെന്നും യൂണിയനുകള്‍ വിശദമാക്കി. സിഎംഡി സ്ഥാനത്ത് നിന്ന് മാറ്റിയതിന് തൊട്ടു പിന്നാലെയാണ് ടോമിന്‍ തച്ചങ്കരി കൊണ്ടുവന്ന ഭരണ പരിഷ്‌കാരങ്ങള്‍ മാറ്റുന്നത്. അപകടങ്ങള്‍ കുറയാന്‍ ഉപകരിക്കുമെന്ന വിലയിരുത്തലിന് ശേഷമായിരുന്നു ഡ്രൈവര്‍ കം കണ്ടക്ടര്‍ രീതി കെഎസ്ആര്‍ടിസിയില്‍ കൊണ്ടുവന്നത്. തച്ചങ്കരിയുടെ ഡ്യൂട്ടി പരിഷ്‌ക്കാരങ്ങള്‍ ഭരണ-പ്രതിപക്ഷ യൂണിയനുകള്‍ക്കിടയില്‍ കടുത്ത എതിര്‍പ്പിനു കാരണമായിരുന്നു. ബസ് വാടകക്കെടുക്കലും മിന്നല്‍…

Read More

തച്ചങ്കരിയെ പുറത്താക്കാന്‍ ചരടുവലി നടത്തിയത് വിയര്‍പ്പിന്റെ അസുഖമുള്ള യൂണിയന്‍കാര്‍ മാത്രമല്ല ലോലഹൃദയനായ മന്ത്രി ശശീന്ദ്രനും ; അഴിമതി ശ്രമം തച്ചങ്കരി എതിര്‍ത്തതോടെ ശശീന്ദ്രന്‍ കളി തുടങ്ങിയതിങ്ങനെ…

കൊച്ചി: വിവാദങ്ങള്‍ നിറഞ്ഞ പോലീസ് ജീവിതത്തില്‍ നിന്നാണ് തച്ചങ്കരി കണ്‍സ്യൂമര്‍ ഫെഡിന്റെ എംഡിയായത്. കണ്‍സ്യൂമര്‍ഫെഡിനെ ലാഭത്തിലാക്കിയതോടെ പാപഭാരങ്ങള്‍ തച്ചങ്കരിയെ വിട്ടൊഴിയാന്‍ തുടങ്ങി. പിന്നീട് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറായപ്പോഴും നേരിന്റെ പാതയിലൂടെത്തന്നെയായിരുന്നു സഞ്ചാരം. എന്നാല്‍ ജന്മദിനാഘോഷ വിവാദത്തിന്റെ പേരില്‍ എകെ ശശീന്ദ്രന്‍ തച്ചങ്കരിയെ അവിടെ നിന്നും പറപ്പിച്ചു. കെഎസ്ആര്‍ടിസിയില്‍ എംജി രാജമാണിക്യം പോയ ഒഴിവിലേക്ക് അപ്രതീക്ഷിതമായായിരുന്നു സിഎംഡിയായി തച്ചങ്കരി എത്തുന്നത്. വലിയ മാറ്റമാണ് തച്ചങ്കരി അവിടെ നടപ്പാക്കിയത്. യൂണിയനുകളെ വെട്ടിയൊതുക്കി എല്ലാം ഭംഗിയാക്കി. സ്വന്തം കാലില്‍ നില്‍ക്കാന്‍ കെഎസ്ആര്‍ടിസിക്ക് കഴിയുമെന്നും തെളിയിച്ചു. അവിടെയും പേരെടുത്ത തച്ചങ്കരിയെ സര്‍ക്കാര്‍ വെട്ടിമാറ്റി. ഇതിന് കാരണം ഗതാഗതമന്ത്രി എകെ ശശീന്ദ്രന്റെ പരാതി പറച്ചിലാണ്. അഴിമതി മോഹം പൊളിഞ്ഞതാണ് ഇതിന് കാരണമെന്നാണ് പുറത്തു വരുന്ന വിവരം. യൂണിയന്‍കാരുടെ സമ്മര്‍ദ്ദത്തിനു പുറമേ വകുപ്പ് മന്ത്രി ശശീന്ദ്രന്റെ ചരടുവലിയാണ് തച്ചങ്കരിയെ തെറിപ്പിച്ചത്. കളിച്ചതാകട്ടെ സിപിഎം സെക്രട്ടറി കൊടിയേരി ബാലകൃഷ്ണനെ…

Read More

ഇനി തീരുമാനമെടുക്കേണ്ടത് പിണറായി ! യൂണിയന്‍കാരെക്കൊണ്ട് പൊറുതിമുട്ടിയ തച്ചങ്കരിയുടെ ഭാവി തുലാസില്‍; ഡയറക്ടര്‍ ബോര്‍ഡ് ഭരിച്ചിരുന്നത് അംഗന്‍വാടി ജീവനക്കാര്‍ മുതല്‍ കൂലിപ്പണിക്കാര്‍ വരെ…

തിരുവനന്തപുരം:കെഎസ്ആര്‍ടിസി വേണോ തൊഴിലാളി യൂണിയന്‍ വേണോയെന്ന് ഇനി തീരുമാനിക്കേണ്ടത് മുഖ്യമന്ത്രി പിണറായി വിജയന്‍. ഈ ചോദ്യത്തിന് സര്‍ക്കാരും പിണറായിയും നല്‍കുന്ന മറുപടി അനുസരിച്ചായിരിക്കും കെഎസ്ആര്‍ടിസിയുടെയും ടോമിന്‍ തച്ചങ്കരിയുടെയും തലവര. മാറി വരുന്ന സര്‍ക്കാരുകള്‍ക്ക് അഴിമതിയും വെട്ടിപ്പും നടത്താനുള്ള പ്രസ്ഥാനമായി നഷ്ടത്തില്‍നിന്നും നഷ്ടത്തിലേക്കോടിയ കോര്‍പ്പറേഷനെ ലാഭത്തിന്റെ പാതയിലേക്കു മാറ്റിയോടിക്കാനുള്ള അമരക്കാരുടെ ശ്രമങ്ങള്‍ക്കു തുരങ്കം വച്ചിട്ടുള്ളത് തൊഴിലാളി സംഘടനകളും അവരുടെ അവരുടെ പ്രതിനിധികളായെത്തിയിട്ടുള്ള ഡയറക്ടര്‍ബോര്‍ഡ് അംഗങ്ങളുമാണെന്നാണ് പരക്കെയുള്ള ആക്ഷേപം. കോര്‍പ്പറേഷനെ വാരിക്കുഴിയില്‍ ആക്കിയതിനു പിന്നില്‍ ആനവണ്ടിയെ നേര്‍വഴി നയിക്കാനുള്ള ബാധ്യതയും ചുമതലയുമുള്ള ഡയറക്ടര്‍ ബോര്‍ഡാണ്. ഇവരുടെ കാലങ്ങളായുള്ള തെറ്റായ നയങ്ങളും നീക്കങ്ങളുമാണ് കോര്‍പ്പറേഷനെ ഇന്നു കാണുന്ന നിലയിലേക്കെത്തിച്ചത്. ഒന്‍പതംഗ സര്‍ക്കാര്‍ പ്രതിനിധികള്‍ക്കു പുറമേ പുറത്തുനിന്നുള്ള എട്ടംഗ ഡയറക്ടര്‍ ബോര്‍ഡാണ് കെഎസ്ആര്‍ടിസിക്കുള്ളത്. സുപ്രധാന തീരുമാനങ്ങള്‍ എടുക്കുന്നതും നടപ്പാക്കുന്നതും ഡയറക്ടര്‍ ബോര്‍ഡ് യോഗതീരുമാനം അനുസരിച്ചാണ്. ഒട്ടുമിക്ക ബോര്‍ഡ് യോഗങ്ങളിലും കേന്ദ്ര സര്‍ക്കാര്‍ പ്രതിനിധികളായ…

Read More

വടക്കന്‍ ജില്ലകള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കാനൊരുങ്ങി കെഎസ്ആര്‍ടിസി; വെറുതെ കിടക്കുന്ന ബസുകള്‍ ബസുകളില്ലാത്ത ഡിപ്പോയ്ക്ക് നല്‍കും; തച്ചങ്കരിയുടെ ഏറ്റവും പുതിയ പരിഷ്‌കാരങ്ങള്‍ ഇങ്ങനെ…

തിരുവനന്തപുരം: കെഎസ്ആര്‍ടിസിയെ രക്ഷിക്കാനുള്ള തച്ചങ്കരിയുടെ അടുത്ത ഉദ്യമം വടക്കന്‍ ജില്ലകളെ ഊന്നി. കെഎസ്ആര്‍ടിസിയെ തിരുവനന്തപുരം, എറണാകുളം,കോഴിക്കോട് മേഖലകളായി തിരിച്ചതിനു പിന്നാലെയാണ് വടക്കന്‍ മേഖലകള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കാനൊരുങ്ങുന്നത്. പ്രതിദിന വരുമാനം ഒമ്പതു കോടിയാക്കുകയാണ് ലക്ഷ്യം. പ്രതിദിന ശരാശരി വരുമാനം 7 കോടിയാണ്. അത് 8 കോടിയിലെത്തുന്നതോടെ നഷ്ടം മറികടക്കാം. 9 കോടിയിലെത്തുന്നതോടെ ലാഭത്തിലാവും. വായ്പകളെടുക്കാതെ ലാഭം ഉയര്‍ത്താനുള്ള ശ്രമമാണ് നടക്കുന്നത്. ഇതിന് വേണ്ടി വ്യക്തമായ പദ്ധതികള്‍ തയ്യാറായി കഴിഞ്ഞു. തിരക്കുകള്‍ ഉള്ള റൂട്ടിലെല്ലാം പരമാവധി ബസുകള്‍ എത്തിക്കാനാണ് നീക്കം. നിലവില്‍ ദക്ഷിണ കേരളത്തില്‍ മാത്രമാണ് കെ എസ് ആര്‍ ടി സി സജീവമായ ഇടപെടല്‍ നടത്തുന്നത്. കേരളത്തിന്റെ മുക്കിലും മൂലയിലും എത്തുന്ന തരത്തില്‍ ഇത് മാറ്റാനാണ് നീക്കം. സ്വകാര്യബസുകളുടെ കുത്തകയാണ് മലബാര്‍ മേഖല. ഈ അവസരത്തില്‍ ദീര്‍ഘദൂര സര്‍വീസുകളില്‍ ആധിപത്യം സ്ഥാപിക്കാനാണ് കെഎസ്ആര്‍ടിസിയുടെ ശ്രമം. കോഴിക്കോടിനേയും വയനാടിനേയും…

Read More

തച്ചങ്കരിയെ പുകയ്ക്കാന്‍ പുതിയ തന്ത്രവുമായി യൂണിയന്‍ നേതാക്കള്‍! ഇത്തവണ കളിക്കുന്നത് ഗതാഗത സെക്രട്ടറി ജ്യോതിലാലിനെ മുമ്പില്‍ നിര്‍ത്തി; ഇത്തവണ തച്ചങ്കരിയുടെ കസേര തെറിക്കുമോ ?

തിരുവനന്തപുരം: കെഎസ്ആര്‍ടിസി സിഎംഡി ടോമിന്‍ തച്ചങ്കരിയെ പുകയ്ക്കാന്‍ പുതിയ യുദ്ധമുറയുമായി യൂണിയന്‍ നേതാക്കള്‍. ഗതാഗത സെക്രട്ടറി ജ്യോതിലാലിനെ കൂട്ടുപിടിച്ചാണ് ഇത്തവണത്തെ നീക്കം. ജ്യോതിലാല്‍-തച്ചങ്കരി പോരാട്ടം ഐഎഎസ്-ഐപിഎസ് പോരായി മാറുമോയെന്നാണ് ഏവരും ഉറ്റുനോക്കുന്നത്. പോരു മുറുകിയാല്‍ രണ്ടിലൊരാളുടെ കസേര തെറിക്കാനും സാധ്യതയുണ്ട്. ബസുകളെ ജി.പി.എസ്. സംവിധാനത്തിനു കീഴില്‍ കൊണ്ടുവരാനും ടിക്കറ്റ് മെഷീനില്‍ ക്യു.ആര്‍. കോഡിങ് നടപ്പാക്കാനും കൂടുതല്‍ ഇ- ബസുകള്‍ വാങ്ങാനുമൊക്കെ കെഎസ്ആര്‍ടിസിയില്‍ നീക്കം നടക്കുമ്പോള്‍ തച്ചങ്കരി- ജ്യോതിലാല്‍ പോര് തിരിച്ചടിയാകുമെന്ന കണക്കുകൂട്ടലിലാണു സര്‍ക്കാര്‍. നേരത്തെതന്നെ ഏറ്റുമുട്ടലിന്റെ വക്കിലായിരുന്നു ഇരുവരും. ജീവനക്കാര്‍ക്കു ശമ്പളം നല്‍കാന്‍ ധനവകുപ്പ് അനുവദിച്ച 20 കോടി രൂപ വൈകിച്ചതിനെ തച്ചങ്കരി ചോദ്യംചെയ്തതാണ് ഇപ്പോള്‍ വിവാദമായത്. ഇതോടെ 50 ലക്ഷത്തില്‍ കൂടുതല്‍ ചെലവാക്കുന്നതില്‍ നിന്നു സിഎംഡിയെ വിലക്കി ഗതാഗത സെക്രട്ടറി ഉത്തരവിറക്കി. വന്‍കിട പര്‍ച്ചേസിംഗുകള്‍ കൂടുതല്‍ സുതാര്യമാക്കാനാണിതെന്നായിരുന്നു ജോതിലാലിന്റെ വാദം. ഇക്കാര്യം ഗതാഗത മന്ത്രി ശശീന്ദ്രനെ…

Read More

സമരങ്ങള്‍ തച്ചങ്കരിയുടെ പരിഷ്‌കാരങ്ങള്‍ക്ക് തടയിടുമോ ? തച്ചങ്കരിയെ പുകച്ച് പുറത്തു ചാടിക്കാന്‍ സകല അടവും പയറ്റി യൂണിയനുകള്‍; ഓഗസ്റ്റ് ഏഴിന് നടത്തുന്ന പണിമുടക്ക് ഇതിന്റെ ഭാഗം

തിരുവനന്തപുരം: കെഎസ്ആര്‍ടിസിയെ രക്ഷിക്കാന്‍ പരിശ്രമിക്കുന്ന തച്ചങ്കരിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ഏതുവിധേനയും തുരങ്കം വയ്ക്കാന്‍ സകല അടവും പയറ്റി യൂണിയന്‍കാര്‍. ഇതിന്റെ ഭാഗമായി ഓഗസ്റ്റ് ഏഴിന് നടത്തുന്ന 24 മണിക്കൂര്‍ പണിമുടക്ക്. കാര്യങ്ങള്‍ ഒരു വിധത്തില്‍ നന്നായി പോകുമ്പോള്‍ നടത്തുന്ന 24 മണിക്കൂര്‍ പണിമുടക്ക് കെഎസ്ആര്‍ടിസിയെ സംബന്ധിച്ചിടത്തോളം കനത്ത തിരിച്ചടി ഉണ്ടാക്കുന്നതാകുമെന്ന കാര്യം ഉറപ്പാണ്. കെ.എസ്.ആര്‍.ടി.ഇ.എ (സിഐ.ടി.യു), കെ.എസ്.ടി.ഇ.യു (എ.ഐ.ടി.യു.സി), കെ.എസ്.ടി.ഡബ്ല്യു.യു (ഐ.എന്‍.ടി.യു.സി), കെ.എസ്.ടി.ഡി.യു (ഐ.എന്‍.ടി.യു.സി) എന്നീ സംഘടനകളാണ് സംയുക്ത ട്രേഡ് യൂണിയന്‍ സമിതിയിലുള്ളത്. വാടകവണ്ടി നീക്കം ഉപേക്ഷിക്കുക, ശമ്പളപരിഷ്‌കരണ ചര്‍ച്ച സമയബന്ധിതമായി പൂര്‍ത്തിയാക്കുക, ഷെഡ്യൂള്‍ പരിഷ്‌കാരം ഉപേക്ഷിക്കുക, ഡ്യൂട്ടി പരിഷ്‌കരണം പിന്‍വലിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പണിമുടക്ക്. മാനേജ്‌മെന്റ് കാര്യങ്ങളില്‍ പോലും കൈകടത്തിയിരുന്ന തൊഴിലാളി യൂണിയനുകള്‍ക്കെതിരേ ശക്തമായി നടപടികളുമായി കെഎസ്ആര്‍ടിസി എംഡി ടോമിന്‍ തച്ചങ്കരി രംഗത്തെത്തിയപ്പോള്‍ കലിപ്പു തീര്‍ക്കാന്‍ വേണ്ടിയാണ് ഇവരുടെ സമരം. ഒരിക്കലും ഒരുമിക്കെല്ലെന്നു കരുതിയ സംഘടനകളുടെ…

Read More