കെഎസ്ആര്‍ടിസിയിലെ വെള്ളാനകളെ തുരത്താന്‍ ശക്തമായ നടപടികളുമായി മുമ്പോട്ടു പോകുന്ന തച്ചങ്കരിയെ ഒതുക്കാന്‍ ഇടത്-വലത് തൊഴിലാളി സംഘടനകള്‍ കൈകോര്‍ക്കുന്നു ? മന്ത്രി എ.കെ ശശീന്ദ്രന്റെ പരോക്ഷ പിന്തുണയും ഇവര്‍ക്കുണ്ട്. മുതിര്‍ന്ന നേതാക്കളായ വൈക്കം വിശ്വന്‍, കെ.പി രാജേന്ദ്രന്‍, തമ്പാനൂര്‍ രവി എന്നിവരെ മുന്‍നിര്‍ത്തിയാണ് ഇടത്, വലത് തൊഴിലാളി സംഘടനകള്‍ തച്ചങ്കരിക്കെതിരെ പടപ്പുറപ്പാട് ആരംഭിച്ചത്. ശമ്പളം കൃത്യസമയത്ത് ലഭ്യമാക്കിയതടക്കം തച്ചങ്കരിയുടെ നടപടികള്‍ ജീവനക്കാരെ ആകര്‍ഷിച്ചതോടെ സംഘടനകളുടെ സ്വാധീനം കുറഞ്ഞിരുന്നു. സംഘടനാ പ്രവര്‍ത്തനം മാത്രം തൊഴിലാക്കിയ നേതാക്കളെ ജോലി ചെയ്യാന്‍ നിര്‍ബന്ധിതരാക്കി. യൂണിയന്‍ നേതാക്കളെ നിരീക്ഷിക്കാന്‍ കോര്‍പ്പറേഷനില്‍ രഹസ്യാന്വേഷണ വിഭാഗത്തെ നിയമിച്ചതോടെ ശത്രുത വര്‍ധിച്ചു. ഇതേത്തുടര്‍ന്നാണ് എല്ലാ തൊഴിലാളി സംഘടനകളും കൂടി സംയുക്തമായി സമ്മേളനം വിളിച്ചുചേര്‍ത്ത് തച്ചങ്കരിക്കെതിരേ പരസ്യമായി രംഗത്തുവന്നിരിക്കുന്നത്. കോര്‍പ്പറേഷനില്‍ സിഎംഡി നടപ്പാക്കുന്നത് സര്‍ക്കാര്‍ നയങ്ങളാണെന്നാണ് മന്ത്രി എ.കെ. ശശീന്ദ്രന്‍ ഇന്നലെ പറഞ്ഞത്. മുഖ്യമന്ത്രിയുടെ പിന്തുണയോടെ തച്ചങ്കരി നടപ്പാക്കുന്ന പുനരുദ്ധാരണ…
Read MoreTag: tomin thachankari
തച്ചങ്കരി വേറെ ലെവലാ മോനേ… കെഎസ്ആര്‍ടിസിയില്‍ ചാരപ്പോലീസിനെ നിയോഗിച്ച് തച്ചങ്കരി; യൂണിറ്റുകളിലെ ചെറുചലനങ്ങള്‍ പോലും ഇനി സിഎംഡിയുടെ കാതില്‍ എത്തും
തിരുവനന്തപുരം: കെഎസ്ആര്‍ടിസി യൂണിറ്റുകളിലെ ചെറുചലനങ്ങള്‍ വരെ അറിയാന്‍ പുതിയ തന്ത്രങ്ങളുമായി സിഎംഡി ടോമിന്‍ തച്ചങ്കരി. ഇതിനായി പോലീസിലെ സ്‌പെഷല്‍ ബ്രാഞ്ച് മാതൃകയില്‍ രഹസ്യാന്വേഷണ വിഭാഗം രൂപീകരിച്ചു. കോര്‍പ്പറേഷന്‍ രൂപീകരണത്തിനു നേതൃത്വം നല്‍കിയ സോള്‍ട്ടര്‍-5 ന്റെ സ്മരണാര്‍ഥം ‘സോള്‍ട്ടര്‍’ എന്ന പേരില്‍ പ്രവര്‍ത്തനം തുടങ്ങി. ഇവരില്‍ 94 പേരുടെ ആദ്യയോഗം ഇന്നലെ എറണാകുളത്ത് നടന്നു. ഇവരെ 24 പേരടങ്ങിയ മറ്റൊരു സംഘം നിരീക്ഷിച്ചു കൊണ്ടിരിക്കും. രഹസ്യാന്വേഷണത്തിന്റെ മറവില്‍ സഹപ്രവര്‍ത്തകരോടുള്ള വൈരാഗ്യം തീര്‍ക്കാന്‍ സോള്‍ട്ടര്‍ അംഗങ്ങള്‍ ശ്രമിച്ചാല്‍ അതും അറിയാനാണിത്. സര്‍വീസ് നടത്താതെ ബസുകള്‍ വെറുതേയിടുക, ഡ്യൂട്ടി സമയത്ത് ജോലി ചെയ്യാതിരിക്കുക, സിംഗിള്‍ ഡ്യൂട്ടിയുടെ പേരു പറഞ്ഞ് തിരക്കുള്ളസമയങ്ങളില്‍ ബസുകള്‍ വെറുതേ ഇടുക, കോണ്‍വേ ആയി സര്‍വീസ് നടത്തുക, ഗ്യാരേജുകളില്‍ അറ്റകുറ്റപ്പണി സമയത്ത് തീര്‍ക്കാതിരിക്കുക, ഓഫീസ് സമയങ്ങളില്‍ ആരൊക്കെ മറ്റു പ്രവര്‍ത്തനം നടത്തുന്നു, ആരൊക്കെ ഒപ്പിട്ട് മുങ്ങുന്നു തുടങ്ങി മുഴുവന്‍…
Read Moreഊരാളുങ്കല്‍ സൊസൈറ്റിയുടെ ഫ്യൂസ് ഊരി തച്ചങ്കരി ! ഓണ്‍ലൈന്‍ റിസര്‍വേഷന്റെ മറവില്‍ കോടികള്‍ വെട്ടിച്ച സംഘത്തെ കണ്ടംവഴി ഓടിച്ചതോടെ തച്ചങ്കരിയെ നോട്ടപ്പുള്ളിയാക്കി സിപിഎം നേതാക്കള്‍…
തിരുവനന്തപുരം:നഷ്ടത്തില്‍ നിന്നും നഷ്ടത്തിലേക്ക് കൂപ്പുകുത്തിയ കെഎസ്ആര്‍ടിസിയെ കൈപിടിച്ചുയര്‍ത്താന്‍ എംഡി ടോമിന്‍ തച്ചങ്കരിയുടെ നടപടികള്‍ തുടരുന്നു. സിപിഎം സഹായത്തോടെ കോര്‍പ്പറേഷനില്‍ കടിച്ചു തൂങ്ങി ഓണ്‍ലൈന്‍ റിസര്‍വേഷന്റെ ഇടനിലക്കാരിയ നിന്ന് കോടികള്‍ കൊണ്ടുപോയ ഊരാളുങ്കല്‍ സൊസൈറ്റിക്കാണ് ഇക്കുറി പണി കിട്ടിയത്. നേരിട്ടു കരാര്‍ നല്‍കിയതു വഴി യാത്രക്കാര്‍ക്കും കോര്‍പ്പറേഷനും ലാഭമുണ്ടാക്കാമായിരുന്നിടത്താണ് ഇവര്‍ നുഴഞ്ഞു കയറിയത്. ഇവരെ ഒഴിവാക്കിയതോടെ ചില സിപിഎം നേതാക്കളുടെയും നോട്ടപ്പുള്ളിയായി തച്ചങ്കരി മാറിയിട്ടുണ്ട്. ഓണ്‍ലൈന്‍ റിസര്‍വേഷന്‍ സംവിധാനത്തിനുള്ള ഇടനിലക്കാരെ ഒഴിവാക്കി ബംഗളൂരുവിലുള്ള കമ്പനിയുമായി കെ.എസ്.ആര്‍.ടി.സി. കുറഞ്ഞ നിരക്കില്‍ കരാര്‍ ഒപ്പിട്ടു കൊണ്ടാണ് തച്ചങ്കരി തീരുമാനം കൈക്കൊണ്ടത്. ഇതോടെ ടിക്കറ്റൊന്നിന് കമ്മിഷന്‍ 3.25 രൂപയായി ചെലവ് കുറഞ്ഞു. കെല്‍ട്രോണും ഊരാളുങ്കല്‍ സര്‍വീസ് സൊസൈറ്റിയും ഇടനിലക്കാരായിരുന്ന കരാര്‍പ്രകാരം ടിക്കറ്റൊന്നിന് 15.50 രൂപയാണ് കെഎസ്ആര്‍ടിസി. നല്‍കേണ്ടിയിരുന്നത്. കെല്‍ട്രോണ്‍ കരാറെടുത്ത ശേഷം ചെറിയകമ്മീഷന് ഊരാളുങ്കല്‍ സൊസൈറ്റിക്ക് മറിച്ച നല്‍കുകയായിരുന്നു ഇതുവരെ. ഇത് കോര്‍പ്പറേഷനെ…
Read Moreകെഎസ്ആര്‍ടിസിയില്‍ പുതിയ തന്ത്രം പയറ്റാനൊരുങ്ങി തച്ചങ്കരി; നാളെ സെന്‍ട്രല്‍ ഡിപ്പോയില്‍ സ്‌റ്റേഷന്‍ മാസ്റ്ററാകും; ഉപയോഗ ശൂന്യമായ ബസുകള്‍ ഇനി കുടുംബശ്രീ കാന്റീന്‍ ആകും
തിരുവനന്തപുരം: കെഎസ്ആര്‍ടിസി സിഎംഡിയായ തച്ചങ്കരിയെ ഒരുനാളില്‍ നീല യൂണിഫോമണിഞ്ഞ് കണ്ടക്ടറുടെ വേഷത്തില്‍ ബസില്‍ കണ്ടപ്പോള്‍ ഞെട്ടിയത് ജനങ്ങള്‍ മാത്രമല്ല കെഎസ്ആര്‍ടിസിയിലെ ജീവനക്കാര്‍ കൂടിയായിരുന്നു. ഇുപ്പോഴിതാ തച്ചങ്കരി വീണ്ടും പുതിയ വേഷമണിയുന്നു. ഇക്കുറി സ്റ്റേഷന്‍മാസ്റ്ററുടെ റോള്‍ നിര്‍വഹിക്കാനാണ് തച്ചങ്കരി ഒരുങ്ങുന്നത്. തമ്പാനൂര്‍ സെന്‍ട്രല്‍ ഡിപ്പോയല്‍ മോര്‍ണിംഗ് ഷിഫ്റ്റിലാണ് സി.എം.ഡി സ്‌റ്റേഷന്‍ മാസ്റ്ററാകുന്നത്. ഇതിനായുള്ള പരിശീലനത്തിലാണ് അദ്ദേഹം ഇപ്പോള്‍. ചീഫ് ഓഫീസില്‍ സിനീയര്‍ സ്‌റ്റേഷന്‍ മാസ്റ്ററുടെ ശിക്ഷണത്തിലാണ് ഇപ്പോള്‍ അദ്ദേഹം സ്‌റ്റേഷന്‍ മാസ്റ്ററുടെ ചുമതലകളെക്കുറിച്ച് പഠിക്കുന്നത്. കൊല്ലം ഡിപ്പോയില്‍ മിന്നല്‍ പരിശോധന നടത്തി കാര്യങ്ങള്‍ ഏറെകുറേ ഗ്രഹിച്ചശേഷമാണ് സി.എം.ഡിയായി അദ്ദേഹം ചുമതല ഏറ്റെടുത്തത്. പിറ്റേന്നു തന്നെ തമ്പാനൂര്‍ സെന്‍ട്രല്‍ ഡിപ്പോയില്‍ മിന്നല്‍ പരിശോധന ഉണ്ടായി. പിന്നീട് സംസ്ഥാനമെമ്പാടുമുള്ള ഡിപ്പോകളില്‍ നേരിട്ട് എത്തി ജീവനക്കാരുമായി സംവദിച്ചു. ധീരമായ നിലപാടുകളിലുടെ കോര്‍പ്പറേഷനെ നഷ്ടത്തിന്റെ പടുകുഴിയില്‍ നിന്ന് കരകയറ്റി വരികയാണിപ്പോള്‍. ഇതിനിടയില്‍ തമ്പാനൂരില്‍ നിന്ന്…
Read Moreവിപ്ലവകരമായ തീരുമാനവുമായി തച്ചങ്കരി വീണ്ടും; ഇന്ധന വില ബാധിക്കാത്ത ഇലക്ട്രിക് ബസുകളിലേക്ക് കൂടുമാറാന്‍ ആലോചന; വാങ്ങാന്‍ പണമില്ലാത്തതിനാല്‍ ബസുകള്‍ വാടകയ്ക്ക് എടുക്കും…
തിരുവനന്തപുരം: രാജ്യത്ത് ഇന്ധനവില പ്രതിദിനം കുതിച്ചുയരുന്ന സാഹചര്യത്തില്‍ വിപ്ലവകരമായ തീരുമാനവുമായി ടോമിന്‍ തച്ചങ്കരി. ഇന്ധനവില കൂടുന്നത് ബാധിക്കാത്ത ഇലക്ട്രിക് ബസിലേക്ക് കൂടുമാറാനാണ് പുതിയ നീക്കം. വാങ്ങാന്‍ പണമില്ലാത്തതിനാല്‍ വാടകയ്ക്ക് ബസ് ഓടിക്കാനാണ് കെഎസ്ആര്‍ടിസി മാനേജ്‌മെന്റിന്റെ ആലോചന. വെറ്റ് ലീസ് മാതൃകയിലുളള കരാറാണ് ഇതിനായി ആലോചനയിലുളളതെന്നാണ് വിവരം. കിലോമീറ്റര്‍ നിരക്കില്‍ വാടകയും വൈദ്യുതിയും കണ്ടക്ടറെയും കെഎസ്ആര്‍ടിസി നല്‍കും. ബസിന്റെ മുതല്‍മുടക്കും അറ്റകുറ്റപ്പണിയും ഡ്രൈവറും ഉള്‍പ്പെടെയുള്ളവ കരാര്‍ ഏറ്റെടുക്കുന്ന കമ്പനി വഹിക്കുന്ന രീതിയിലാണ് പദ്ധതി രൂപരേഖ. വിശദമായ പദ്ധതി രേഖയും ടെണ്ടറും തയ്യാറാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ പൂനെ സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് റോഡ് ട്രാന്‍സ്‌പോര്‍ട്ടിനോട് ആവശ്യപ്പെടും. ഇലക്ട്രിക് ബസുകള്‍ക്ക് ഒന്നരക്കോടിയ്ക്കു മേല്‍പ്പോട്ടാണ് വില. ഈ തുകയ്ക്ക് ബസ് വാങ്ങാന്‍ കെഎസ്ആര്‍ടിസിക്ക് ഇപ്പോഴത്തെ സാമ്പത്തിക നിലയില്‍ സാധിക്കാത്തതിനാലാണ് വാടകയ്ക്ക് ഓടിക്കുന്ന കാര്യം ആലോചിച്ചത്. തെലുങ്കാന, ഹിമാചല്‍ പ്രദേശ്, മുംബൈ എന്നിവിടങ്ങളില്‍…
Read Moreതച്ചങ്കരി പണി തുടങ്ങി !പണി എടുക്കാത്തവര്‍ക്കെല്ലാം പണികിട്ടി; ഒറ്റയടിക്ക് പിരിച്ചു വിട്ടത് 141 ആളുകളെ; എല്ലാവരും സ്ഥിര നിയമനം നേടിയവര്‍…
തിരുവനന്തപുരം: കെഎസ്ആര്‍ടിസിയെ നന്നാക്കുമെന്ന ദൃഢപ്രതിജ്ഞയില്‍ മുമ്പോട്ടു പോകുന്ന തച്ചങ്കരി പണി തുടങ്ങി. കെഎസ്ആര്‍ടിസിയെ ശുദ്ധീകരിക്കുന്നതിന്റെ ആദ്യപടിയായി 141 പേരെയാണ് ഒറ്റയടിക്ക് പിരിച്ചുവിട്ടത്. ഒരു വര്‍ഷം 120ല്‍ താഴെ ഡ്യൂട്ടി മാത്രം ഉള്ളവരാണ് പുറത്താക്കപ്പെട്ട എല്ലാവരും.കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് സ്ഥിര നിയമനം നേടിയവരാണ് ഇവര്‍. 10 വര്‍ഷത്തെ പ്രവൃത്തി പരിചയവും 120 ഡ്യൂട്ടിയുമായിരുന്നു സ്ഥിരനിയമനം നേടാനുള്ള മാനദണ്ഡം. എന്നാല്‍ കഴിഞ്ഞ സര്‍ക്കാരിന്റെ സമയത്ത് സ്ഥിര നിയമനം നേടിയ 3500 പേരില്‍ 141 പേര്‍ക്ക് വര്‍ഷം 120 ഡ്യൂട്ടി ഇല്ലായിരുന്നു. ഇതോടെയാണ് പിരിച്ചു വിടാന്‍ തീരുമാനമായത്.ഡ്രൈവര്‍, കണ്ടക്ടര്‍ തസ്തികകള്‍ക്കു പുറമെ മെക്കാനിക്കല്‍ ജീവനക്കാരും ഇക്കൂട്ടത്തിലുണ്ട്. നേരത്തെ ജീവനക്കാര്‍ ഹൈക്കോടതിയില്‍ നിന്ന് അനുകൂലമായ വിധി നേടിയിരുന്നെങ്കിലും സുപ്രീം കോടതി മാനേജ്‌മെന്റിന്റെ തീരുമാനം അംഗീകരിക്കുകയായിരുന്നു.
Read Moreകെഎസ്ആര്‍ടിസിയെ നേരെയാക്കണമെങ്കില്‍ ജീവനക്കാര്‍ക്ക് കൃത്യസമയത്ത് ശമ്പളം കൊടുക്കണമെന്ന് തിരിച്ചറിഞ്ഞ് തച്ചങ്കരി; ശമ്പളം 30-ാം തീയതി തന്നെ കൊടുക്കാന്‍ ശ്രമം; തച്ചങ്കരിയുടെ പരിഷ്‌കരണങ്ങള്‍ ഇങ്ങനെ…
തിരുവനന്തപുരം: കെഎസ്ആര്‍ടി നഷ്ടത്തില്‍ നിന്ന് നഷ്ടത്തിലേക്ക് കൂപ്പു കുത്തുന്നതില്‍ ജീവനക്കാര്‍ക്കും ഒരു പങ്കില്ലേയെന്ന് പൊതുജനങ്ങള്‍ കുറേനാളായി ചോദിക്കുന്ന ചോദ്യമാണ്. കെഎസ്ആര്‍ടിസിയെ ലാഭത്തിലാക്കാന്‍ തൊഴിലാളികളെ കൂടെ നിര്‍ത്താന്‍ കൃത്യസമയത്ത് ശമ്പളം കൊടുക്കുകയാണ് ആദ്യ നടപടിയെന്ന് പുതിയ എംഡി ടോമിന്‍ തച്ചങ്കരി തിരിച്ചറിഞ്ഞിരിക്കുകയാണ്. കാലാകാലങ്ങളില്‍ ഭരിച്ചവരുടെ കെടുകാര്യസ്ഥത തകര്‍ത്ത ഒരു സ്ഥാപനമാണ് കെഎസ്ആര്‍ടിസി. ഇത്തരം കെടുകാര്യസ്ഥത ആവര്‍ത്തിച്ചതോടെ ജീവനക്കാര്‍ക്ക് കൃത്യ സമയത്ത് ശമ്പളം കിട്ടാതായി. മുന്‍ ജീവനക്കാര്‍ പെന്‍ഷന്‍ കിട്ടാന്‍ മാസങ്ങള്‍ കാത്തിരിക്കേണ്ട അവസ്ഥയായി. ഇതോടെ കെഎസ്ആര്‍ടിസിക്ക് വേണ്ടി പണിയെടുക്കുന്ന തൊഴിലാളികള്‍ കടക്കെണിയിലും ആയി. കോര്‍പറേഷനെക്കുറിച്ചുള്ള ഈ മോശം അഭിപ്രായങ്ങള്‍ മാറ്റാനുള്ള തീവ്രശ്രമത്തിലാണ് പുതിയ എംഡി. ലാഭത്തിലായില്ലെങ്കിലും നഷ്ടത്തില്‍ നിന്നും കരകയറ്റാനും ജീവനക്കാര്‍ക്ക് കൃത്യസമയത്തു ശമ്പളം കൊടുക്കാനുമുള്ള തത്രപ്പാടിലാണ് ടോമിന്‍ തച്ചങ്കരി. കെഎസ്ആര്‍ടിസിയെ നേരെ ആക്കണമെങ്കില്‍ ജീവനക്കാര്‍ക്ക് കൃത്യ സമയത്ത് തന്നെ ശമ്പളം നല്‍കണം. അതുകൊണ്ട് 30-ാം തിയതി തന്നെ…
Read Moreതച്ചങ്കരി പണി തുടങ്ങി ! പണിയെടുക്കാതെ സംഘടനാ പ്രവര്‍ത്തനത്തിന് ശമ്പളം വാങ്ങിയിരുന്നവര്‍ക്ക് കിട്ടിയത്’കിടിലന്‍ പണി’; അവധിയെടുത്ത് ഗള്‍ഫില്‍ പോയവര്‍ക്കും പണികിട്ടും…
തിരുവനന്തപുരം: കെഎസ്ആര്‍ടിസിയെ ശരിയാക്കാന്‍ തച്ചങ്കരി പണി തുടങ്ങി. പണം വാങ്ങി സംഘടനാ പ്രവര്‍ത്തനത്തില്‍ മാത്രം വ്യാപൃതരായിരുന്ന ഇന്‍സ്‌പെക്ടര്‍മാരെ മര്യാദ പഠിപ്പിക്കാനാണ് തച്ചങ്കരിയുടെ തീരുമാനം.പാറശാല മുതല്‍ കാസര്‍ഗോഡ് വരെ മുഴുവന്‍ റൂട്ടുകളിലും ബസുകള്‍ പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കാനാണു പുതിയ എം.ഡി: ടോമിന്‍ ജെ. തച്ചങ്കരിയുടെ ഉത്തരവ്. ഇതിനൊപ്പം ഗതാഗതത്തിരക്ക് കൂടുതലുള്ള സ്ഥലങ്ങളില്‍ രാവിലെ 07-11 വരെയും ഉച്ചകഴിഞ്ഞ് മൂന്നുമുതല്‍ രാത്രി എട്ടുവരെയും പോയിന്റ് ഡ്യൂട്ടി ക്രമീകരിച്ച്, കോണ്‍വോയ് ഒഴിവാക്കി പരമാവധി യാത്രക്കാരെ കയറ്റി സര്‍വീസ് കാര്യക്ഷമമാക്കാനും നിര്‍ദേശമുണ്ട്. ഇതുവഴി കെഎസ്ആര്‍ടിസിയുടെ പ്രതിദിനവരുമാനം 10% വര്‍ധിപ്പിച്ച് എട്ടരക്കോടി രൂപയാക്കി ഉയര്‍ത്തുന്ന വിധത്തില്‍ സര്‍വീസുകള്‍ ക്രമീകരിക്കാനാണു ഡിപ്പോ അധികൃതര്‍ക്കു തച്ചങ്കരി നല്‍കിയ നിര്‍ദേശം. മേഖലാ ഓഫീസര്‍മാര്‍ വിജിലന്‍സ് ഓഫീസറുമായും യൂണിറ്റ് ഓഫീസര്‍മാരുമായും ആലോചിച്ച്, ഇന്‍സ്പെക്ടര്‍മാരെയും ഉള്‍പ്പെടുത്തി ഇന്നത്തെ പരിശോധനാവിവരം എം.ഡിക്കു കൈമാറണം. ചിലയിടങ്ങളില്‍ എം.ഡിയും പരിശോധനയില്‍ പങ്കെടുക്കും. ഡിപ്പോ/ട്രാഫിക് കണ്‍ട്രോളിങ് ഇന്‍സ്പെക്ടര്‍മാരും…
Read Moreതച്ചങ്കരി കെഎസ്ആര്‍ടിസിയുടെ പെരുംതച്ചനാവുമോ ? ചുമതലയേറ്റ ആദ്യദിനം തന്നെ പരിഷ്‌കാരങ്ങള്‍ക്ക് തുടക്കം കുറിച്ച് ടോമിന്‍ ജെ തച്ചങ്കരി; ഷെഡില്‍ കിടക്കുന്ന വണ്ടികള്‍ നിരത്തിലിറക്കുന്നതിന് പ്രഥമ പരിഗണന…
തിരുവനന്തപുരം: എന്നെ തല്ലണ്ടമ്മാവാ ഞാന്‍ നന്നാവൂല… എന്നു പറഞ്ഞതു പോലയാണ് കെഎസ്ആര്‍ടിസിയുടെ കാര്യമെന്നു പറയാറുണ്ട്. ഭരണം മാറിമാറി വന്നാലും കെഎസ്ആര്‍ടിസി പഴയ കെഎസ്ആര്‍ടിസി തന്നെ എന്നാണ് പൊതുവെയുള്ള പറച്ചില്‍. എം.ജി രാജമാണിക്യത്തിന്റെ വരവോടെയാണ് അതിന് അല്‍പം മാറ്റമുണ്ടായത്. രാജമാണിക്യത്തെ തെറിപ്പിച്ചതോടെ ജനങ്ങളുടെ ആ പ്രതീക്ഷയും വൃഥാവിലായി. രാജമാണിക്യത്തിന് പകരക്കാരനായി നിയമിച്ചതാവട്ടെ ആരോപണങ്ങള്‍ ഏറെയുള്ള ടോമിന്‍ ജെ തച്ചങ്കരിയെയും. എന്നാല്‍ ചുമതലയേറ്റതിന്റെ ആദ്യ ദിവസം തന്നെ വിപ്ലവകരമായ നീക്കവുമായി തച്ചങ്കരി കെഎസ്ആര്‍ടിസിയെ നന്നാക്കാന്‍ ഇറങ്ങിത്തിരിച്ചിരിക്കുകയാണ്. കോര്‍പ്പറേഷനെ ശുദ്ധീകരിക്കുക എന്ന ലക്ഷ്യത്തോടെ രംഗത്തിറങ്ങി തച്ചങ്കരി പ്രഥമ പരിഗണന കൊടുക്കുന്നത് കോര്‍പ്പറേഷന് കീഴിലുള്ള ബസുകള്‍ യഥാസമയം സര്‍വീസ് നടത്തുക എന്ന് ഉറപ്പാക്കുന്നതിനാണ്. പ്രത്യേകിച്ചും സൂപ്പര്‍ എക്‌സ്പ്രസ്, ഫാസ്റ്റ് ഗണത്തില്‍ പെടുന്ന ബസുകള്‍. കെഎസ്ആര്‍ടിസിയുടെ മുഖ്യ സാമ്പത്തിക സ്രോതസ്സായ ഇത്തരം ബസുകളില്‍ എല്ലായ്‌പ്പോഴും തിരക്കു തന്നെയാണ്. അടുത്തിടെ ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവ് നടപ്പിലായാല്‍…
Read More