സര്‍വീസില്‍ നിന്ന് വിരമിയ്ക്കുന്ന മുറയ്ക്ക് സിനിമ രംഗത്ത് ചുവടുറപ്പിക്കാന്‍ ഡിജിപി ടോമിന് തച്ചങ്കരി. ഈ മാസം അവസാനം സര്‍വീസില്‍ നിന്ന് വിരമിക്കുന്നതിന് പിന്നാലെ സിനിമാ മേഖലയില്‍ സജീവമാകാനാണ് തച്ചങ്കരിയുടെ തീരുമാനം. ഭാര്യ അനിതയുടെ പേരില്‍ ഉണ്ടായിരുന്ന റിയാന്‍ സ്റ്റുഡിയോ വീണ്ടും സജീവമാക്കാനും തച്ചങ്കരി ആലോചിക്കുന്നു. സംസ്ഥാന പോലീസ് മേധാവിസ്ഥാനത്തേക്ക് എത്താന്‍ ഏറെ സാധ്യത കല്‍പ്പിച്ചിരുന്ന ഉദ്യോഗസ്ഥനായിരുന്നു തച്ചങ്കരി.എന്നാല്‍ അദ്ദേഹത്തിനെതിരേ ഉയര്‍ന്ന കേസുകള്‍ ആ സാധ്യത ഇല്ലാതാക്കുകയായിരുന്നു. ഉയര്‍ന്നുവന്ന കേസുകള്‍ക്ക് പിറകില്‍ ചില ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ പങ്കുണ്ടെന്ന സൂചനകളും പുറത്തുവന്നു. ആദ്യ സിനിമയുടെ തിരക്കഥാ രചന ഏറെക്കുറെ പൂര്‍ത്തിയായി കഴിഞ്ഞു. സംവിധായകനെയും താരങ്ങളെയും ഉടന്‍ തീരുമാനിക്കും. തന്റെ സര്‍വീസ് കാല അനുഭവങ്ങള്‍ ആദ്യ സിനിമയാക്കാനാണ് തച്ചങ്കരിയുടെ തീരുമാനം. ഇതിനൊപ്പം ഭാര്യ അനിതയുടെ ഉടമസ്ഥതയില്‍ ഉണ്ടായിരുന്ന റിയാന്‍ സ്റ്റുഡിയോയുടെ പ്രവര്‍ത്തനം സജീവമാക്കാനും തീരുമാനമുണ്ട്. വ്യാജ സി ഡി വേട്ടയുടെ…
Read MoreTag: tomin thachankary
കാല്‍നൂറ്റാണ്ടിനു ശേഷം സ്വന്തം വരുമാനത്തില്‍ നിന്ന് ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാനൊരുങ്ങി കെഎസ്ആര്‍ടിസി ! കെഎസ്ആര്‍ടിസിയുടെ ലാഭക്കണക്കുകള്‍ ഇങ്ങനെ…
തിരുവനന്തപുരം:കെഎസ്ആര്‍ടിസിയ്ക്ക് ഇത് അഭിമാനനിമിഷം. കാല്‍നൂറ്റാണ്ടിനിടയില്‍ ആദ്യമായി സ്വന്തം വരുമാനത്തില്‍ നിന്ന് ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാനൊരുങ്ങുകയാണ് കെഎസ്ആര്‍ടിസി. ജനുവരി മാസത്തെ ശമ്പളം സ്വന്തം വരുമാനത്തില്‍ നിന്ന് തന്നെ നല്‍കാനാണ് തീരുമാനം. 31270 സ്ഥിര ജീവനക്കാരും 3926 എംപാനല്‍ ജീവനക്കാരുമുള്ള കെഎസ്ആര്‍ടിസിക്ക് ഒരു മാസം പൂര്‍ണമായി ശമ്പളം നല്‍കാനായി വേണ്ടത് 90 കോടി രൂപയാണ്. ശബരിമല സര്‍വ്വീസാണ് കെഎസ്ആര്‍ടിസിക്ക് നേട്ടമുണ്ടാക്കിയെതെന്നാണ് വിലയിരുത്തല്‍. ഇത്തവണ നിലയ്ക്കല്‍ വരെ മാത്രമേ സ്വകാര്യ വാഹനങ്ങള്‍ അനുവദിച്ചിരുന്നുള്ളു. അവിടെ നിന്ന് തീര്‍ത്ഥാടകര്‍ പമ്പയിലെത്താന്‍ കെഎസ്ആര്‍ടിസിയെയാണ് ആശ്രയിച്ചത്. മണ്ഡല- മകരവിളക്കു കാലത്ത് കെഎസ്ആര്‍ടിസി റെക്കോര്‍ഡ് വരുമാനമാണ് സ്വന്തമാക്കിയത്. ഈ സീസണില്‍ 45.2 കോടി രൂപ വരുമാനമായി ലഭിച്ചു. പമ്പ-നിലയ്ക്കല്‍ സര്‍വീസില്‍നിന്ന് 31.2 കോടി രൂപയും, ദീര്‍ഘദൂര സര്‍വീസുകളില്‍നിന്ന് 14 കോടി രൂപയും വരുമാനമായി ലഭിച്ചു. കഴിഞ്ഞ വര്‍ഷത്തെ വരുമാനം 15.2 കോടി രൂപയായിരുന്നു. ഡബിള്‍ ഡ്യൂട്ടി സമ്പ്രദായം…
Read More