ആരോഗ്യമുള്ള പല്ലുകളുടെ സംരക്ഷണത്തിനാവശ്യമായ അടിസ്ഥാന ഘടകങ്ങളിലൊന്നാണ് ബ്രഷിംഗ്. ബ്രഷിംഗിന് ടൂത്ത് ബ്രഷും ടൂത്ത് പേസ്റ്റുമാണു പ്രധാനമായും ഉപയോഗിക്കന്നത്. ഇവയെ കൂടാതെ ഡെന്റൽ ഫ്ളോസ്, പല്ലിട ശുചീകരണ ബ്രഷ്, വാട്ടർ ഇറിഗേഷൻ ഉപകരണങ്ങൾ, ടംഗ് ക്ലീനറുകൾ എന്നിവയും ഉപയോഗിക്കുന്നു. പല്ലുകൾക്കിടയിൽ അടിഞ്ഞുകൂടിയിരിക്കുന്ന ഭക്ഷണമാലിന്യങ്ങളും പ്ലാക്കും നീക്കം ചെയ്യുക എന്നതാണ് ഇവയുടെ പ്രധാന ലക്ഷ്യം. ഇവ നീക്കം ചെയ്യാത്തതുമൂലം ദന്തക്ഷയം, പല വിധ മോണരോഗങ്ങൾ, വായ്നാറ്റം എന്നിങ്ങനെയുള്ള അവസ്ഥകൾ കാലക്രമേണ ഉണ്ടാകുന്നു. ആയതിനാൽ നിത്യേനയുള്ള വായയുടെ ശുചീകരണം ആവശ്യമാണ്. ഫ്ലൂറൈഡ് പേസ്റ്റ്പല്ലുകളും മോണയും വൃത്തിയാക്കുന്നതിനായി ഏറ്റവും സാധാരണയായി ഉപയോഗിക്കുന്ന ഉപകരണമാണു ടൂത്ത് ബ്രഷ്. എല്ലാ ദിവസവും രാവിലെയും രാത്രിയിൽ ഉറങ്ങുന്നതിനുമുന്പും ഫ്ളൂറൈഡ് അടങ്ങിയിട്ടുള്ള ടൂത്ത് പേസ്റ്റ് ഉപയോഗിച്ചു ബ്രഷ് ചെയ്യണം. ടൂത്ത് ബ്രഷ് എന്തിന്?* പല്ലുകളും അവയ്ക്കിടയും വൃത്തിയാക്കാൻ.* പ്ലാക്കിന്റെ രൂപീകരണം തടയാൻ * പ്ലാക്ക് നീക്കം ചെയ്യാൻ *…
Read More