ടൂത്ത് ബ്രഷ് തെരഞ്ഞെടുക്കുന്പോൾ മൃദുവായ ബ്രസിൽസുള്ള ബ്രഷ് തെരഞ്ഞെടുക്കണം. മൂന്നു മാസത്തിലൊരിക്കൽ ടൂത്ത് ബ്രഷ് മാറ്റാനും മറക്കരുത്. വെപ്പുപല്ലുകൾ വൃത്തിയാക്കുന്നതിനു കട്ടി കൂടിയ ടൂത്ത് ബ്രഷുകൾ ഉപയോഗിക്കണം. പല്ലിൽ കന്പിയിട്ട് ചികിത്സ ചെയ്യുന്നവർ ദന്തഡോക്ടർ നിർദേശിക്കുന്ന ബ്രഷ് ഉപയോഗിക്കുക. എത്ര അളവിൽ ടൂത്ത് പേസ്റ്റ്..?ടൂത്ത് ബ്രഷിന്റെ സഹായത്തോടെ പല്ലുകൾ വൃത്തിയാക്കുന്നതിന് ഉപയോഗിക്കുന്ന വസ്തുവാണു ടൂത്ത് പേസ്റ്റ്. ഇവ പല്ലിലെ അഴുക്കു കുറയ്ക്കാനും ദന്തക്ഷയം തടയാനും വായ ഫ്രഷായിരിക്കാനും സഹായിക്കുന്നു. ആറുമാസം മുതൽ രണ്ടു വയസു വരെയുള്ള കുട്ടികളിൽ നേരിയ അളവിലും രണ്ടു മുതൽ ആറു വയസുവരെയുള്ള കുട്ടികളിൽ പയറുമണിയുടെ വലുപ്പത്തിലും ടൂത്ത് പേസ്റ്റ് ബ്രഷിൽ എടുത്തു പല്ലു തേയ്ക്കേണ്ടതാണ്. മുതിർന്നവരിൽ ബ്രഷിന്റെ ബ്രസിൽസിന്റെ മുഴുനീളത്തിൽ പേസ്റ്റ് ഉപയോഗിക്കേണ്ടതാണ്. പല്ലു സെറ്റ് ഉപയോഗിക്കുന്നവരാണെങ്കിൽ അതിന്റെ ബ്രഷും പേസ്റ്റുംവച്ച് സെറ്റ് വൃത്തിയാക്കണം. എങ്ങനെ ബ്രഷ് ചെയ്യണം?ഫ്ളൂറൈഡ് ടൂത്ത് പേസ്റ്റ് ഉപയോഗിച്ചു…
Read MoreTag: toothbrush
ദുരിതാശ്വാസ ക്യാമ്പില്‍ എത്തിച്ച ടൂത്ത്ബ്രഷുകളില് 1988ല്‍ നിര്‍മിച്ചവയും ! യുവാവിന്റെ ലൈവ് വീഡിയോ വൈറലാവുന്നു…
ആലപ്പുഴ: ദുരിതാശ്വാസ ക്യാമ്പില്‍ വ്യാപകമായി പഴകിയ സാധനങ്ങള്‍ എത്തിക്കുന്നുവെന്ന ആരോപണങ്ങള്‍ക്കിടെ 1988 മെയില്‍ നിര്‍മ്മിച്ച ടൂത്ത്ബ്രഷുകള്‍ ദുരിതാശ്വാസ ക്യാമ്പിലെത്തിച്ചെന്ന് പരാതി. അര്‍ത്തുങ്കല്‍ സെന്റ് ഫ്രാന്‍സിസ് അസീസി സ്കൂളിലുള്ള ക്യാമ്പിലാണ് 30 വര്‍ഷം പഴക്കമുള്ള ബ്രഷുകള്‍ എത്തിച്ചത്. രണ്ടര രൂപയാണ് വില. ബ്രഷിന്റെ കവറില്‍ ഇതുരണ്ടും വ്യക്തമായി കാണാം. ഇത്തരത്തില്‍ ഒരു പെട്ടി ബ്രഷുകള്‍ ക്യമ്പിലെത്തിയതായി യുവാവ് പറയുന്നു. എന്നാല്‍ മുപ്പതുവര്‍ഷം മുമ്പ് ബ്രഷിന് രണ്ടര രൂപയില്ലെന്ന ആരോപണവുമായി ചിലര്‍ വിഡിയോക്കെതിരെ രംഗത്തെത്തി. എന്നാല്‍ 1988 എന്നത് പ്രിന്റ് ചെയ്തപ്പോള്‍ വന്ന പിശക് മാത്രമാകാമെന്നാണ് ചിലര്‍ ചൂണ്ടിക്കാണിക്കുന്നത്. ചില ആശുപത്രികളിലും ഹോട്ടലിലുമെല്ലാം ഇത്തരം യൂസ് ആന്റ് ത്രോ ബ്രഷുകള്‍ ഉണ്ടെന്നും മറ്റു ചിലര്‍ പറയുന്നു.
Read More