വിദ്യാര്‍ഥികളുടെ വിനോദയാത്രയുമായി ചേര്‍ത്ത് കൊല്ലം എസ്എന്‍ കോളജിന്റെ പേരില്‍ പ്രചരിക്കുന്ന സര്‍ക്കുലറുമായി ബന്ധമില്ലെന്ന് കോളജ് പ്രിന്‍സിപ്പല്‍ നിഷ തറയില്‍. വിനോദയാത്രയ്ക്കു പോകുമ്പോള്‍ കോളജിലെ വിദ്യാര്‍ഥികള്‍ പാലിക്കേണ്ട മാര്‍ഗനിര്‍ദ്ദേശങ്ങള്‍ എന്ന പേരിലാണ് സര്‍ക്കുലര്‍ പ്രചരിച്ചത്. ഇത് വലിയ വിവാദമാകുകയും ചെയ്തു. ഇതിനിടെയാണ്, ഈ സര്‍ക്കുലറുമായി ബന്ധപ്പെട്ട് കോളജ് മാനേജ്മെന്റിനോ പ്രിന്‍സിപ്പലിനോ യാതൊരു ഉത്തരവാദിത്തവുമില്ല എന്ന് പ്രിന്‍സിപ്പല്‍ വിശദീകരിച്ചത്. പ്രിന്‍സിപ്പലിന്റെ വാക്കുകള്‍ ഇങ്ങനെ…എസ്എന്‍ കോളജില്‍നിന്ന് സര്‍ക്കുലര്‍ ഇറക്കണമെങ്കില്‍ അതിന്റെ പ്രിന്‍സിപ്പലായ ഞാനാണ് ചെയ്യേണ്ടത്. ഞാന്‍ ഒരു സര്‍ക്കുലര്‍ ഇറക്കുമ്പോള്‍ അത് എന്റെ ലെറ്റര്‍ പാഡിലായിരിക്കും. അതില്‍ എന്റെ ഒപ്പു കാണും. സീലും കാണും. ഇങ്ങനെയൊന്നും കാണാത്ത ഒരു സര്‍ക്കലുറാണ് ഇപ്പോള്‍ പ്രചരിക്കുന്നത്. എന്തായാലും ഞാന്‍ അറിഞ്ഞുകൊണ്ട് അങ്ങനെയൊരു സര്‍ക്കുലര്‍ ഇറക്കിയിട്ടില്ല. ഇവിടെനിന്ന് കുട്ടികള്‍ വിനോദയാത്രയ്ക്കു പോയിട്ടുണ്ട് എന്നതു ശരിയാണ്. അതില്‍ ലാസ്റ്റ് ബാച്ച് ഇന്ന് തിരിച്ചെത്തി. അവരും ഇതുവരെ യാതൊരുവിധ…
Read MoreTag: tour
റാന്നിയിലെ സ്കൂളില്‍ നിന്ന് ടൂര്‍ പോയ ബസ് പിടികൂടി ! ബസില്‍ ആകമാനം നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍…
റാന്നിയിലെ സ്കൂളില്‍ നിന്ന് വിദ്യാര്‍ഥികളുമായി ടൂര്‍ പോയ ബസ് അടൂരില്‍ വെച്ച് പിടികൂടി മോട്ടോര്‍ വാഹന വകുപ്പ്. പരിശോധനയില്‍ ബസില്‍ നിയമവിരുദ്ധമായ ലൈറ്റുകളും സംഗീത സംവിധാനങ്ങളും കണ്ടെത്തി. റാന്നിയിലെ സിബിഎസ്ഇ സ്കൂളില്‍ നിന്നും പഠനയാത്ര പോയ ടൂറിസ്റ്റ് ബസാണ് മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ പിടികൂടിയത്. ബസുകളില്‍ കാഴ്ച മറയ്ക്കുന്ന കൂളിങ് ഫിലിമും ഒട്ടിച്ചിട്ടുണ്ട്. അടൂര്‍ ബൈപ്പാസില്‍ നടത്തിയ വാഹനപരിശോധനയിലാണ് ബസ് പിടികൂടിയത്. കുണ്ടറ സെറാമിക്സിലേക്കായിരുന്നു പഠനയാത്ര. ഇതു മാത്രമല്ല, സ്കൂള്‍ അധികൃതര്‍ യാത്രയ്ക്ക് അനുമതി വാങ്ങിയിട്ടില്ലെന്നും മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. 42 വിദ്യാര്‍ത്ഥികളും രണ്ട് അധ്യാപകരുമാണ് പഠനയാത്രാ സംഘത്തില്‍ ഉണ്ടായിരുന്നത്. അനുമതി തേടാത്തതില്‍ അധ്യാപകരോട് വിശദീകരണം ചോദിച്ചിട്ടുണ്ട്. പഠനയാത്ര അനുവദിച്ചിട്ടുണ്ട്. യാത്ര പൂര്‍ത്തിയാക്കി നാളെ ഉച്ചയ്ക്ക് മുമ്പ് അമിതമായി ഘടിപ്പിച്ചിട്ടുള്ള ലൈറ്റുകളും ശബ്ദസംവിധാനങ്ങളും മാറ്റി ആര്‍ടിഒയ്ക്ക് മുന്നില്‍ ബസ് ഹാജരാക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. പത്തനംതിട്ടയില്‍…
Read More