കോവിഡ് മുക്തര്‍ക്കു മാത്രം പ്രവേശനം ! ബ്രസീലിലെ ഈ അദ്ഭുത ദ്വീപിലേക്കെത്തണമെങ്കില്‍ കടക്കേണ്ട കടമ്പകള്‍ ഏറെ…

കൊവിഡ് ബാധ മൂലം ലോകത്തെ ടൂറിസരംഗം ആകെ തകര്‍ന്നിരിക്കുകയാണ്. ടൂറിസം പ്രധാനവരുമാന മാര്‍ഗമായ നിരവധി രാജ്യങ്ങളാണ് ഇതോടെ ദുരിതത്തിലായത്. ഇത്തരത്തില്‍ ഏറെ നഷ്ടം സംഭവിച്ച രാജ്യങ്ങളിലൊന്നാണ് ബ്രസീല്‍. എന്നാല്‍ നഷ്ടത്തില്‍ നിന്ന് കരകയറാനും വിനോദസഞ്ചാരികളെ ആകര്‍ഷിക്കാനുമുള്ള പുതിയ പദ്ധതിയിലാണ് അധികൃതര്‍. ഇതിന്റെ ഭാഗമായി രാജ്യത്തെ പ്രധാന വിനോദസഞ്ചാരകേന്ദ്രങ്ങളിലൊന്നായ ഫെര്‍ണാണ്ടോ ഡി നൊറോഞ്ഞ വിദേശ സഞ്ചാരികളുള്‍പ്പെടെയുള്ളവര്‍ക്കായി തുറന്നുനല്‍കാന്‍ തീരുമാനിച്ചിരിക്കുകയാണവര്‍. പക്ഷേ സന്ദര്‍ശകര്‍ എല്ലാവരും കൊറോണ മുക്തരായിരിക്കണം എന്നാണ് നിബന്ധന. ബ്രസീലിയന്‍ തീരത്ത് സ്ഥിതിചെയ്യുന്ന ഒരു ദ്വീപസമൂഹമാണ് ഫെര്‍ണാണ്ടോ ഡി നൊറോഞ്ഞ. യുനെസ്‌കോയുടെ ലോക പൈതൃകപ്പട്ടികയിലുള്‍പ്പെട്ട വിനോദസഞ്ചാരകേന്ദ്രം കൂടിയാണിവിടം. വൈറസില്‍ നിന്നു മുക്തരായതിന്റെ വ്യക്തമായ രേഖകള്‍ നല്‍കിയെങ്കില്‍ മാത്രമേ ദ്വീപില്‍ പ്രവേശിപ്പിക്കുകയുള്ളൂ. കൂടാതെ ദ്വീപില്‍ എത്തുന്നതിന് 20 ദിവസം മുമ്പ് പിസിആര്‍ വൈറസ് പരിശോധനയോ ഐജിജി ആന്റിബോഡി പരിശോധനകളോ നടത്തണമെന്നാണ് റിപ്പോര്‍ട്ടുകള്‍. വിനോദസഞ്ചാരം അപകടരഹിതമായ രീതിയില്‍ പുനഃസ്ഥാപിക്കുന്നതിനുള്ള ഏറ്റവും നല്ല…

Read More

ലോകത്തെ ഏറ്റവും വലിയ പ്രതിമ കാണാന്‍ ആളുകളുടെ കുത്തൊഴുക്ക് ! സ്റ്റാച്യു ഓഫ് യൂണിറ്റി സന്ദര്‍ശിക്കാന്‍ ഇതുവരെ എത്തിയത് 27000 ആളുകള്‍; കണക്കുകള്‍ ഇങ്ങനെ…

ലോകത്തെ ഏറ്റവും വലിയ പ്രതിമ ‘സ്റ്റാച്യു ഓഫ് യൂണിറ്റി’ കാണാന്‍ ആളുകളുടെ കുത്തൊഴുക്ക്. ഗുജറാത്തിലെ നര്‍മ്മദാജില്ലയില്‍ സ്ഥാപിച്ചിരിക്കുന്ന സര്‍ദാര്‍ വല്ലഭായി പട്ടേലിന്റെ പ്രതിമ കാണാന്‍ ഞായറാഴ്ച വരെ എത്തിയത് 27,000 പേര്‍. കേവാദിയയിലെ സര്‍ദാര്‍ സരോവര്‍ ഡാമിന് സമീപം സ്ഥാപിച്ചിരിക്കുന്ന 182 മീറ്റര്‍ ഉയരമുള്ള ഈ കൂറ്റന്‍ പ്രതിമ ഒക്ടോബര്‍ 31ന് പ്രധാനമന്ത്രി അനാഛാദനം ചെയ്ത പ്രതിമ നവംബര്‍ ഒന്നു മുതല്‍ പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുത്തിരുന്നു. ദീപാവലി അവധി കിട്ടിയതോടെ ഇവിടേക്ക് ആള്‍ക്കാരുടെ പ്രവാഹമാണെന്നാണ് അധികൃതര്‍ പറയുന്നത്. പ്രതിമയ്ക്കുള്ളില്‍ 135 മീറ്റര്‍ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ഗ്യാലറി ദിവസവും സന്ദര്‍ശിച്ചത് 5,000 പേരാണ്. ഹൈസ്പീഡ് ലിഫ്റ്റ് സംവിധാനത്തിലൂടെയാണ് ആള്‍ക്കാര്‍ ഇവിടേക്ക് പ്രവേശിക്കുന്നത്. ഒരുസമയം 200 പേര്‍ക്ക് ഇവിടെ എത്താനാകും. ടൂറിസം വികസനം ലക്ഷ്യമിട്ട് ഇവിടേയ്ക്കുള്ള ബസുകളുടേയും ബോട്ടുകളുടെയും എണ്ണം 15 ല്‍ നിന്നും 40 ലേക്ക് ഉയര്‍ത്തിയിട്ടുണ്ട്. അതേസമയം…

Read More