അതിര്‍ത്തി കടന്ന് നിയമലംഘനം നടത്തിയ ടൂറിസ്റ്റ് ബസിന്റെ ഫിറ്റ്നസ് മോട്ടോര്‍വാഹനവകുപ്പ് റദ്ദാക്കി. കഴിഞ്ഞ ദിവസം കുറുപ്പന്തറയിലെ സ്കൂളില്‍നിന്നും മൈസൂരുവിലേക്ക് വിനോദയാത്ര പോയ ബസിനെയാണ് മോട്ടോര്‍വാഹന വകുപ്പ് പിടികൂടിയത്. യാത്രയ്ക്ക് മുമ്പ് വൈക്കം സബ് ആര്.ടി. ഓഫീസില്‍ വാഹനം ഹാജരാക്കി പരിശോധന നടത്തി നിയമലംഘനങ്ങള്‍ ഇല്ലെന്ന് ഉറപ്പുവരുത്തി അധികൃതര്‍ സര്‍ട്ടിഫിക്കറ്റും നല്കി. സംസ്ഥാന അതിര്‍ത്തി കടന്നയുടന്‍ ലേസര്‍ ലൈറ്റുകളും കളര്ലൈറ്റുകളും ശബ്ദസംവിധാനങ്ങളും ഘടിപ്പിച്ചാണ് ബസുകാര് അതിബുദ്ധി കാണിച്ചത്. എന്നാല്‍ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയ വഴി പ്രചരിച്ചതോടെ പണിപാളി. സംഭവം ശ്രദ്ധയില്‍പ്പെട്ട വൈക്കം ജോയിന്റ് ആര്.ടി.ഒ പി.ജി കിഷോര്‍, ഡാഡീസ് ടൂറിസ്റ്റ് ബസ് വഴിയില്‍ തടഞ്ഞു നിര്‍ത്തി പരിശോധിക്കുകയായിരുന്നു. നിയമലംഘനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് ഫിറ്റ്നെസ് റദ്ദാക്കുകയായിരുന്നു. ഡ്രൈവറുടെ ലൈസന്‍സ് റദ്ദ് ചെയ്യുന്നതിന് ശുപാര്‍ശയും നല്കി. പരിശോധനയില്‍ എ.എം.വി.ഐ.മാരായ പി.വി. വിവേകാനന്ദ്, എസ്.രഞ്ജിത്ത് എന്നിവരും ഉണ്ടായിരുന്നു. വിദ്യാലയങ്ങളില്‍നിന്നു വിനോദയാത്രയ്ക്കു പോകുന്ന വാഹനങ്ങള്‍…
Read MoreTag: tourist bus
സിനിമാസ്‌റ്റൈലില്‍ കാറിലെത്തി ടൂറിസ്റ്റ് ബസിനു നേരെ തുരുതുരാ വെടിയുതിര്‍ത്ത് വിദ്യാര്‍ഥി സംഘം ! ഞെട്ടിവിറച്ച് ബസിലുണ്ടായിരുന്നവര്‍; രാമനാട്ടുകരയില്‍ നടന്ന അത്യന്ത്യം നാടകീയമായ സംഭവങ്ങള്‍ ഇങ്ങനെ…
രാമനാട്ടുകര: വാഹനം ഓവര്‍ടേക്ക് ചെയ്യുന്നതിനെ ചൊല്ലിയുള്ള തര്‍ക്കം നീണ്ടത് നാടകീയ സംഭവങ്ങളിലേക്ക്.സംഘര്‍ഷത്തെത്തുടര്‍ന്ന് വിദ്യാര്‍ഥികള്‍ ടൂറിസ്റ്റ് ബസിനു നേരെ തുരുതുരു വെടിയുതിര്‍ക്കുകയായിരുന്നു. കോഴിക്കോട് രാമനാട്ടുരകരയില്‍ ഇന്ന് പുലര്‍ച്ചെയോടെയാണ് സംഭവം. കാറിലെത്തിയ സംഘമാണ് എയര്‍ഗണ്‍ ഉപയോഗിച്ച് വെടിവച്ചത്. വാഹനം മറികടന്നതിനെ ചൊല്ലിലുള്ള തര്‍ക്കമാണ് സംഭവത്തിന് പിന്നില്‍. രണ്ട് വിദ്യാര്‍ത്ഥികളെ ഫറോക്ക് പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ രാത്രി 1 മണിയോടെ രാമനാട്ടുകര മേല്‍പ്പാലത്തിലാണ് സംഭവം. കാറിലെത്തിയ വിദ്യാര്‍ഥികള്‍ മലപ്പുറം ഭാഗത്തേക്കു പോയ ടൂറിസ്റ്റ് ബസിനു നേരെ വെടിയുതിര്‍ക്കുകയായിരുന്നു. സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ ദേശീപാതയിലൂടെ കാറില്‍ യാത്ര ചെയ്ത വിദ്യാര്‍ത്ഥികളും ബസ് ജീവനക്കാരും തമ്മില്‍ ഓവര്‍ടേക്ക് ചെയ്തതിനെ ചൊല്ലി തര്‍ക്കമുണ്ടായി. പലതവണ ബസിനെ മറികടന്ന് വിദ്യാര്‍ത്ഥികള്‍ പരിഭ്രാന്തി സൃഷ്ടിച്ചു. ഒടുവില്‍ മേല്‍പ്പാലത്തില്‍ എത്തിയപ്പോള്‍ എയര്‍ഗണ്‍ ഉപയോഗിച്ച് ബസിന് നേരെ വെടിയുതിര്‍ത്തു. ബസ് ജീവനക്കാരാണ് ഫറോക്ക് പൊലീസില്‍ വിവരം അറിയിച്ചത്. പിന്നാലെ പൊലീസ് നടത്തിയ…
Read Moreഉടമ നോക്കിയപ്പോളതാ കാണാതായ ടൂറിസ്റ്റ് ബസ് കണ്‍മുമ്പിലൂടെ പാഞ്ഞുപോകുന്നു; സിനിമാ സ്‌റ്റൈലില്‍ പിക്കപ്പ് വാന്‍ ബസിനു കുറുകെ നിര്‍ത്തി; പിന്നീട് സംഭവിച്ചത്…
തൃശൂര്‍:’ചേട്ടാ, പാര്‍ക്കിങ് ഏരിയയില്‍ നമ്മുടെ ബസ് കാണാനില്ല.’ പുലര്‍ച്ചെ മൂന്നു മണിക്ക് ഫോണിലൂടെ ഈ വാക്കുകള്‍ കേട്ടപ്പോള്‍ അബ്ദുള്‍ കരിമിന്റെ ഉറക്കം ആവിയായി പോയി. കല്‍പ്പറ്റയില്‍ നിന്നും തന്റെ ടൂറിസ്റ്റ് ബസിലെ ഡ്രൈവറുടേതായിരുന്നു കോള്‍.’ വ്യാപാരാവശ്യത്തിനായി കോട്ടയത്തു തങ്ങുകയായിരുന്ന അബ്ദുള്‍ കരീം ഇതുകേട്ട് അമ്പരന്നു – വലിയൊരു ടൂറിസ്റ്റ് ബസ് രായ്ക്കുരാമാനം മോഷ്ടിക്കപ്പെടുകയോ? ബസ് കാണാനില്ലെന്നറിഞ്ഞ അബ്ദുല്‍ കരീം കോട്ടയത്തു നിന്നു കല്‍പ്പറ്റയിലേക്കു പുറപ്പെട്ടു. ഒല്ലൂര്‍ റോഡിലൂടെ തൃശൂര്‍ ഭാഗത്തേക്കു സഞ്ചരിക്കുന്നതിനിടെയാണ് കാണാതായ തന്റെ ബസ് എതിര്‍ദിശയിലൂടെ കടന്നുവരുന്നത് അബ്ദുല്‍ കരീം കണ്ടത്. ഉടന്‍ തന്നെ പിക്കപ് വാന്‍ സിനിമാ സ്‌റ്റൈലില്‍ വെട്ടിച്ചു ബസിനു മുന്നില്‍ നിര്‍ത്തി. എന്നാല്‍, ബസിലുണ്ടായിരുന്ന നാലംഗ സംഘം ഡോര്‍ തുറക്കാനോ ഗ്ലാസുകള്‍ താഴ്ത്താനോ തയാറായില്ല. ഇതോടെ ബസുടമ ഒല്ലൂര്‍ പൊലീസിനെ വിവരമറിയിച്ചു. പൊലീസ് സ്ഥലത്തെത്തി നാലംഗ സംഘത്തെ കസ്റ്റഡിയിലെടുക്കുകയും ബസ് സ്റ്റേഷനിലേക്കു…
Read More