ബെവ്കോ ഔട്ട്ലെറ്റില് നിന്ന് അളവില്‍ കൂടുതല്‍ ബിയര്‍ വാങ്ങിയെന്ന ആരോപണം ഉന്നയിച്ച് കര്‍ണാടകയില്‍ നിന്നുള്ള വിനോദസഞ്ചാരികള്‍ക്കെതിരേ കേസെടുത്ത് എക്സൈസ്. തേക്കടി, പരുന്തുംപാറ സന്ദര്‍ശനത്തിന് ശേഷം ആലപ്പുഴയിലേക്ക് പോകുകയായിരുന്ന വിനോദ സഞ്ചാരികളുടെ സംഘത്തെയാണ് എക്സൈസ് കസ്റ്റഡിയിലെടുത്ത് കേസ് രജിസ്റ്റര്‍ ചെയ്തത്. ട്രാവലറില്‍ കേരളത്തിലെത്തിയ 16 അംഗ സംഘം പീരുമേട് ബെവ്കോ ഔട്ലെറ്റില് നിന്ന് ഏഴ് ബിയര്‍ വാങ്ങി വണ്ടിയില്‍ കയറുന്നതിനിടെ എക്സൈസ് സംഘം ഇവരെ പിടികൂടുകയായിരുന്നു. തുടര്‍ന്ന് വിനോദസഞ്ചാരികളില്‍ മൂന്ന് പേരെ എക്സൈസ് വാഹനത്തില്‍ കയറ്റി കൊണ്ടുപോയി.മറ്റുള്ളവരോട് പിന്നാലെ ഓഫിസിലേക്ക് വരാനും നിര്‍ദേശിച്ചു. 1500 മുതല്‍ 5000 രൂപ വരെ പിഴ ഈടാക്കാവുന്ന വകുപ്പ് ചുമത്തിയാണ് ഇവര്‍ക്കെതിരേ കേസ് എടുത്തിരിക്കുന്നത്. പല സംസ്ഥാനങ്ങളില്‍ കൂടി യാത്ര ചെയ്തിട്ടുണ്ടെങ്കിലും ഇത്തരത്തിലുള്ള ദുരനുഭവം ആദ്യമായാണെന്ന് സംഘാംഗങ്ങള്‍ പറയുന്നു. ഒരാള്‍ അളവില്‍ കൂടുതല്‍ മദ്യം കൈവശം വച്ചു എന്ന പേരിലാണ് കേസ് ചുമത്തിയത്.…
Read MoreTag: tourists
ദോശയ്ക്കൊപ്പം വെറും സാമ്പാറ് നല്‍കിയതിന് ബില്ല് 100 രൂപ ! തര്‍ക്കിച്ച വിനോദസഞ്ചാരികളെ പൂട്ടിയിട്ട് ഹോട്ടലുടമ…
ഹോട്ടലില്‍ ദോശയ്ക്കൊപ്പം നല്കിയ സാമ്പാറിന് 100 രൂപ വിലയിട്ടത് ചോദ്യംചെയ്ത വിനോദസഞ്ചാരികളെ ഹോട്ടലുടമ ഹോട്ടലിനുള്ളില്‍ പൂട്ടിയിട്ടു. രാമക്കല്‍മേട് കൊമ്പംമുക്കിലെ ഹോട്ടല്‍ ഉടമയും കോട്ടയത്തുനിന്നുള്ള സംഘവും തമ്മിലാണ് വാക്കേറ്റമുണ്ടായത്. നെടുങ്കണ്ടം പൊലീസ് സ്ഥലത്തെത്തിയാണ് പ്രശ്നം പരിഹരിച്ചത്. കൊമ്പംമുക്കിലുള്ള ഹോട്ടലില്‍ മുറിയെടുത്ത കോട്ടയത്തുനിന്നുള്ള ആറുപേര്‍ ശനിയാഴ്ച പ്രഭാതഭക്ഷണം കഴിച്ചശേഷമാണ് തര്‍ക്കമുണ്ടായത്. ദോശയ്ക്ക് മിനിമം വിലയും ഒപ്പം നല്കിയ സമ്പാറിന് ഒരാള്‍ക്ക് നൂറ് രൂപയും ഈടാക്കിയാണ് ഹോട്ടലുടമ ബില്‍ നല്‍കിയത്. ഇത് ചോദ്യംചെയ്തതോടെയാണ് വാക്കേറ്റമുണ്ടായത്. വിനോദസഞ്ചാരികളുടെ സംഘത്തിലെ ഒരാള്‍ സംഭവം വീഡിയോയില്‍ പകര്‍ത്തിയതോടെയാണ് ഹോട്ടലുടമ ഇവരെ മുറിക്കുള്ളില്‍ പൂട്ടിയിട്ടത്. പോലീസിനൊപ്പം ഹോട്ടല്‍ ആന്‍ഡ് റെസ്റ്റോറന്റ്സ് അസോസിയേഷന്, ഹോംസ്റ്റേ റിസോര്‍ട്ട് അസോസിയേഷന് ഭാരവാഹികളും സ്ഥലത്തെത്തിയാണ് പ്രശ്നം പരിഹരിച്ചത്.
Read More