നടന് ടൊവിനോ തോമസിനെ ഇന്‍സ്റ്റഗ്രാമിലൂടെ അപകീര്‍ത്തിപ്പെടുത്തിയെന്ന പരാതിയില്‍ അന്വേഷണം നടത്തി പോലീസ് കണ്ടെത്തിയ പ്രതി മാനസിക വെല്ലുവിളി നേരിടുന്ന യുവാവ്. കൊല്ലം സ്വദേശിയായ ഇയാളെ കസ്റ്റഡിയിലെടുത്തിട്ടില്ല. ഇയാളുടെ മൊബൈല്‍ ഫോണ്‍ പൊലീസ് പരിശോധിച്ചു വരികയാണ്. ചോദ്യം ചെയ്യലില്‍ പരസ്പര വിരുദ്ധമായ രീതിയിലാണ് സംസാരിക്കുന്നതെന്ന് പോലീസ് അറിയിച്ചു. കഴിഞ്ഞയാഴ്ചയാണ് സമൂഹമാധ്യമത്തിലൂടെ അപമാനപ്പെടുത്തിയെന്ന ടൊവിനോ തോമസിന്റെ പരാതിയില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. ഇന്‍സ്റ്റാഗ്രാമിലൂടെ അപകീര്‍ത്തിപ്പെടുത്തിയെന്ന് കാട്ടി ടൊവിനോ സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയിരുന്നു. പരാതിക്കൊപ്പം ഇതിന് ആസ്പദമായ ഇന്‍സ്റ്റഗ്രാം ലിങ്കും നല്കി. കമ്മീഷണര്‍ക്ക് നല്കിയ പരാതി പനങ്ങാട് പൊലീസിന് കൈമാറുകയായിരുന്നു. എറണാകുളം പനങ്ങാട് പൊലീസാണ് കേസെടുത്ത് അന്വേഷണം നടത്തുന്നത്.
Read MoreTag: tovino
പ്രളയം സ്റ്റാര്‍ എന്ന വിളി ഏറെ വിഷമിപ്പിച്ചു ! തന്റെ സിനിമകള്‍ ഇറങ്ങുമ്പോള്‍ ദുരന്തം വരുമെന്ന് പ്രചാരണമുണ്ടായെന്ന് ടൊവിനോ
മലയാളികളുടെ പ്രിയ നടന്മാരിലൊരാളാണ് ടൊവിനോ തോമസ്. ചെറിയ ചെറിയ വേഷങ്ങള്‍ ചെയത് തുടങ്ങിയ ടൊവിനോ പിന്നീട് മലയാളത്തിലെ മുന്‍നിര നായകനടനായി മാറുകയായിരുന്നു. അഭിനയത്തിനോടുള്ള ആഗ്രഹവും വര്‍ഷങ്ങളായുള്ള കഠിന പ്രയത്നവുമാണ് ടൊവിനോയെ ഇന്നു കാണുന്ന താര പദവിയില്‍ എത്തിച്ചത്. യൂത്തും കുടുംബ പ്രേക്ഷകരും ഒരുപോലെ സ്നേഹിക്കുകയും ആരാധിക്കുകയും ചെയ്യുന്ന താരമാണ് ടൊവിനോ തോമസ്. ഇപ്പോഴിതാ പ്രളയം സ്റ്റാര്‍ എന്ന വിളി തന്നെ വേദനിപ്പിച്ചുവെന്ന് തുറന്നുപറയുകയാണ് താരം. തന്റെ സിനിമകള്‍ ഇറങ്ങുമ്പോള്‍ കേരളത്തില്‍ ദുരന്തം എത്തുമെന്നൊക്കെ പ്രചാരണങ്ങളുണ്ടായിരുന്നു. ഇത് തന്നെ ഏറെ വേദനിപ്പിച്ചുവെന്ന് താരം പറയുന്നു. 2018ല്‍ കേരളത്തില്‍ പ്രളയമുണ്ടായപ്പോള്‍ സന്നദ്ധ പ്രവര്‍ത്തനങ്ങളില്‍ ടൊവിനോ മുന്നിലുണ്ടായിരുന്നു. പ്രളയകാലത്ത് തന്നെ കുറിച്ച് നല്ല വാര്‍ത്തകള്‍ വന്നിരുന്നുവെന്നും എന്നാല്‍ കുറച്ച് കഴിഞ്ഞപ്പോള്‍ വിമര്‍ശനങ്ങള്‍ ഉയര്‍ന്നുവെന്നും താരം പറയുന്നു. കേരളത്തില്‍ പ്രളയം ഉണ്ടായത് മായാനദി എന്ന തന്റെ ചിത്രം ഇറങ്ങിയതുകൊണ്ടാണെന്നുവരെ പ്രചാരണങ്ങളുണ്ടായി എന്നും താരം…
Read More‘ടോവിനോയ്ക്ക് വേണ്ടതൊക്കെ ചെയ്യട്ടെ’ !ടൊവിനോയ്ക്കൊപ്പം ഒരു ദിവസം ലഭിച്ചാല്‍ എന്തു ചെയ്യുമെന്ന ചോദ്യത്തിന് അഡാര്‍ ലവിലെ ‘സ്നേഹ മിസ് ‘ നല്കിയ മറുപടി കേട്ട് ഞെട്ടി ആരാധകര്‍…
റോഷ്ന ആന്‍ റോയ് എന്ന പേരിലുള്ള ഒരു നടിയെ ഒരു പക്ഷെ മലയാളികള്‍ക്ക് അറിയില്ലായിരിക്കാം, എന്നാല്‍ ഒരു അഡാര്‍ ലവ് എന്ന സിനിമയിലെ ‘സ്നേഹ മിസി’നെ അറിയാത്ത മലയാളി യുവാക്കള്‍ ചുരുക്കമായിരിക്കാം. ചിത്രത്തിലെ സുന്ദരി ടീച്ചര്‍ അത്ര പെട്ടെന്നാണ് ആളുകളുടെ മനസ്സില്‍ ഇടം പിടിച്ചത്്. ഈയടുത്ത് മറ്റൊരു സിനിമാ താരം കൂടിയായ കിച്ചുവിനെ താരം കല്യാണം കഴിക്കുകയായിരുന്നു. കല്യാണത്തിന്റെ ഫോട്ടോകള്‍ സോഷ്യല്‍ മീഡിയയിലൂടെ താരം തന്നെ ആരാധകരുമായി പങ്കുവെച്ചിരുന്നു. സിനിമ മേഖലയില്‍ നിന്നുള്ള പല പ്രമുഖരും കല്യാണത്തില്‍ പങ്കെടുത്തിരുന്നു. ഇതിനോടകം നിരവധി ഇന്റര്‍വ്യൂകളിലും താരം പങ്കെടുത്തിട്ടുണ്ട്. അടുത്തിടെ ഒരു ഇന്റര്‍വ്യൂവില്‍ വെളിപ്പെടുത്തിയ കാര്യമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിക്കുന്നത്. താരത്തോട് അവതാരക പല ചോദ്യങ്ങളും ചോദിക്കുന്നുണ്ട്. അതിലെ ഒരു ചോദ്യത്തിന് താരം നല്കിയ മറുപടിയാണ് വൈറലായത്. തന്റെ ക്രഷ് ടോവിനോയാണെന്ന് താരം പറയുന്നുണ്ട്. അപ്പോള്‍ അവതാരക മറുചോദ്യം…
Read Moreനിർധന കുട്ടികൾക്കു പഠിക്കാൻ സൗകര്യമൊരുക്കുന്നതിൽ മത്സരബുദ്ധിയോടെ എല്ലാവരും മുന്നിട്ടിറങ്ങണം; ആദിവാസി വിദ്യാർത്ഥിനിക്കു ടിവിയുമായി ടൊവിനോ
വരന്തരപ്പിള്ളി: ഓണ്‍ലൈൻ പഠനത്തിനു ബുദ്ധിമുട്ടനുഭവിച്ച എച്ചിപ്പാറ ആദിവാസി കോളനിയിലെ വിദ്യാർത്ഥിനിക്കു നടൻ ടൊവിനോ തോമസ് ടെലിവിഷൻ സമ്മാനിച്ചു. ടി.എൻ. പ്രതാപൻ എംപിയുടെ അതിജീവനം എംപീസ് വിദ്യാഭ്യാസ സംരക്ഷണ പദ്ധതിയുടെ എച്ചിപ്പാറയിൽ നടന്ന ജില്ലാതല ഉദ്ഘാടന വേദിയിലാണ് പദ്ധതിയുടെ ബ്രാൻഡ് അംബാസിഡർ കൂടിയായ ടൊവിനോ തോമസ് മലയൻ കൂട്ടാല രഘു – ഷീജ ദന്പതികളുടെ മകളായ രഞ്ചുവിനു ടിവി സമ്മാനിച്ചത്. ഓണ്‍ലൈൻ വിദ്യാഭ്യാസത്തിന്റെ കാലത്ത് നിർധന കുട്ടികൾക്കു പഠിക്കാൻ സൗകര്യമൊരുക്കുന്നതിൽ മത്സരബുദ്ധിയോടെ എല്ലാവരും മുന്നിട്ടിറങ്ങണമെന്നു പറഞ്ഞ ടൊവിനോ തന്റെ മകളുടെ സ്കൂൾ പ്രവേശനത്തിന്റെ സന്തോഷം പങ്കുവച്ചുകൊണ്ടാണ് ടെലിവിഷൻ നൽകിയത്. എച്ചിപ്പാറ ട്രൈബൽ സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിനിയായ രഞ്ചുവിന്റെ വീട്ടിലെ ടിവി ആറുമാസം മുന്‍പ് തകരാറിലായിരുന്നു. കൂലിപ്പണിക്കാരനായ രഘുവിനു ലോക്ക് ഡൗണിനെതുടർന്ന് പണിയില്ലാതായതോടെ ടിവിയുടെ കേടുപാടുകൾ തീർക്കാൻ സാധിച്ചിരുന്നില്ല. ഓണ്‍ലൈൻ ക്ലാസുകൾ ആരംഭിച്ചതോടെ ഏറെ വിഷമത്തിലായിരുന്നു ഈ കുടുംബം.…
Read Moreമതം നോക്കി ആളുകളെ ഏട്ടായെന്നും ഇക്കായെന്നും ഇച്ചായായെന്നും വിളിക്കുന്നതിനോട് വിയോജിക്കുന്നു ! ക്രിസ്ത്യാനി ആയതുകൊണ്ട് ‘മാത്രം’ ഇച്ചായാ എന്നു വിളിക്കുന്നതിനോട് താല്പര്യമില്ലെന്ന് ടൊവിനോ
മലയാള സിനിമയിലെ യുവതാരങ്ങളില്‍ മുന്‍നിരയിലാണ് ടൊവിനോ തോമസിന്റെ സ്ഥാനം. ഇപ്പോള്‍ മലയാളത്തില്‍ ടൊവിനോയ്ക്ക് കൈനിറയെ ചിത്രങ്ങളാണ്. താരത്തിന് ഇഷ്ടംപോലെ ആരാധകരുമുണ്ട്. എന്നാല്‍ ആരാധകര്‍ തന്നെ ക്രിസ്ത്യാനി ആയതുകൊണ്ട് ഇച്ചായ എന്ന് വിളിക്കുന്നതിനോട് തിരെ യോജിപ്പില്ലെന്നാണ് നടന് പറയുന്നത്. വന്‍ ആരാധകവൃന്ദമുള്ള ടൊവീനോയെ ‘ഇച്ചായാ’ എന്നാണ് ആരാധകര്‍ വിളിക്കുന്നത്. എന്നാല്‍ ഒരു മാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് ഈ വിളിയിലുള്ള തന്റെ അതൃപ്തി നടന് തുറന്നു പറഞ്ഞത്. ‘ഏതെങ്കിലും ഒരു മതത്തിലോ, അങ്ങനെ എന്തിലെങ്കിലും തീവ്രമായി വിശ്വസിക്കുന്ന ആളല്ല ഞാന്‍. ഞാനൊരു ക്രിസ്ത്യാനി ആയതു കൊണ്ടാണ് എന്നെ ഇച്ചായന് എന്നു വിളിക്കുന്നതെങ്കില് അതു വേണോ എന്നാണ്. സിനിമയില്‍ വരുന്നതിനു മുമ്പോ അല്ലെങ്കില്‍ കുറച്ചു നാളുകള്‍ക്കു മുമ്പോ ഈ വിളി കേട്ടിട്ടില്ല. തൃശൂരിലെ സുഹൃത്തുക്കള്‍ പോലും ചേട്ടാ എന്നാണ് വിളിക്കുക. ആ ഒരു കണ്ണു കൊണ്ട് എന്നെ കാണുന്നതിനോട് ചെറിയ വിയോജിപ്പുണ്ട്.’…
Read Moreകേരളത്തിലെ പ്രളയത്തിനു കാരണക്കാരന്‍ ടൊവിനോ ! പ്രശസ്തിയ്ക്കും സിനിമാ പ്രൊമോഷനും വേണ്ടി ചെയ്തത്; പിഷാരടിയുടെ ആരോപണങ്ങള്‍ക്ക് ഉരുളയ്ക്ക് ഉപ്പേരി പോലെ ടൊവിനോയും…
കേരളത്തെ തകര്‍ത്തുകളഞ്ഞ പ്രളയത്തില്‍ ടൊവിനോയുടെ പങ്കിനെപ്പറ്റി നര്‍മത്തോടെ തുറന്നു പറഞ്ഞിരിക്കുകയാണ് നടനും സംവിധായകനുമായ രമേഷ് പിഷാരടി. പ്രശസ്തിക്കു വേണ്ടി ടൊവീനോ ആണ് പ്രളയമുണ്ടാക്കിയതെന്നു വരെ ചിലര്‍ പറഞ്ഞേക്കാമെന്ന് പിഷാരടി പറഞ്ഞപ്പോള്‍ ഒപ്പമുണ്ടായിരുന്ന ടൊവീനോയും പൊട്ടിച്ചിരിച്ചു. നല്ല കാര്യം ചെയ്യുന്നവരെപ്പോലും പുറകോട്ട് വലിക്കുന്നത് ഇത്തരം കമന്റുകളും പ്രവണതകളുമാണെന്നും ഇങ്ങനെയുള്ള വിമര്‍ശനങ്ങളോട് എങ്ങനെയാണ് പ്രതികരിക്കുന്നതെന്നും പിഷാരടി ടൊവീനോയോട് ചോദിക്കുകയുണ്ടായി. ‘സാമാന്യ ബുദ്ധിയുള്ളവര്‍ക്ക് അത് മനസ്സിലാകും. മഴ അന്ന് നിര്‍ത്താതെ പെയ്യുകയാണ്. നോക്കിനില്ക്കുമ്പോഴാണ്. വെള്ളം ഉയര്‍ന്നുകൊണ്ടിരുന്നത്. നാളെ കേരളം തന്നെ ഉണ്ടാകുമോ എന്ന ആശങ്കക്കിടയില്‍ എന്തു സിനിമ? എന്തു പ്രൊമോഷന്?’ ടൊവീനോ പറഞ്ഞു. കേരളത്തെ പ്രളയം തകര്‍ത്തപ്പോള്‍ രാത്രി പകല്‍ വ്യത്യാസമില്ലാതെ സമൂഹത്തിനിടയിലേക്ക് ഇറങ്ങിയ ആളായിരുന്നു ടൊവിനോ തോമസ്. എന്നാല്‍ ആളുകള്‍ ടൊവിനോയെ അഭിനന്ദിച്ചപ്പോള്‍ ചിലര്‍ ടൊവിനോയുടെ പ്രവൃത്തിയെ പ്രശസ്തിക്കും സിനിമാ പ്രൊമോഷനും വേണ്ടിയെന്ന് ആക്ഷേപിച്ചിരുന്നു. ഇതു ചൂണ്ടിക്കാട്ടിയായിരുന്നു പിഷാരടിയുടെ ചോദ്യം.
Read Moreനമ്മുടെ ശബ്ദം കൂടുതല്‍ ഉയരേണ്ടതുണ്ട്…കരിമണല്‍ ഖനനം നാശോന്മുഖമാക്കിയ ആലപ്പാടിനു വേണ്ടി ശബ്ദമുയര്‍ത്തി പൃഥിരാജും ടൊവിനോയും അടക്കമുള്ള താരങ്ങള്‍ ! സേവ് ആലപ്പാട് ക്യാമ്പയ്ന് കേരളമാകെ വ്യാപിക്കുന്നു…
ഏതാനും മാസം മുമ്പ് ഉണ്ടായ മഹാപ്രളയത്തില്‍ വലഞ്ഞ കേരളത്തില്‍ രക്ഷാപ്രവര്‍ത്തനങ്ങളുമായി മുന്‍പന്തിയിലുണ്ടായിരുന്നവരാണ് കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളി താലൂക്കില്‍ കടലിനും കായലിനും മധ്യേ കിടക്കുന്ന ചെറുഗ്രാമമായ ആലപ്പാട്ടിലെ മത്സ്യത്തൊഴിലാളികള്‍. അന്ന് കേരളത്തെ രക്ഷിക്കാന്‍ മുന്‍പന്തിയില്‍ നിന്ന അവരെ രക്ഷിക്കാന്‍ ഇന്ന് ആരുമില്ലാത്ത അവസ്ഥയാണ്. കരിമണല്‍ ഖനനം ഒരു ഗ്രാമത്തെ മുഴുവന്‍ വിഴുങ്ങുന്ന അവസ്ഥയാണ് സംജാതമായിരിക്കുന്നത്. അന്നാട്ടിലെ ഒരു പെണ്‍കുട്ടി സോഷ്യല്‍ മീഡിയയില്‍ വന്നു സംസാരിച്ചതോടെയാണ് സംഭവത്തിന്റെ ഗുരുതരാവസ്ഥ പുറംലോകം അറിഞ്ഞത്. ഇപ്പോള്‍ ആലപ്പാടിനു പിന്തുണയുമായി പല പ്രമുഖരും രംഗത്തെത്തിയിരിക്കുകയാണ്. പൃഥിരാജും ടൊവിനോയും സണ്ണിവെയ്നും അടക്കമുള്ള സിനിമാതാരങ്ങളും സേവ് ആലപ്പാട് ക്യാമ്പെയ്നുമായി മുന്‍പന്തിയിലുണ്ട്. സമൂഹമാധ്യമങ്ങള്‍ ഏറ്റെടുത്തപോലെ മുഖ്യധാരയിലേക്കും ആലപ്പാട് കടന്നുവരണമെന്നാണ് ടൊവിനോയ്ക്ക് പറയാനുല്ളത്. എല്ലാവരുടെയും ശബ്ദം ആലപ്പാടിനുവേണ്ടി ഉയരണമെന്നും താന്‍ അവരോടൊപ്പം ഉണ്ടെന്നും സണ്ണി വെയ്ന്‍ പറയുന്നു. ഒരു സോഷ്യല്‍ മീഡിയ പോസ്റ്റ് എത്രമാത്രം ഫലം ചെയ്യുമെന്ന് തനിക്കറിയില്ലെന്നും തുറന്നുപറഞ്ഞാല്‍…
Read Moreഭാര്യയുമായി പലപ്പോഴും തല്ല് കൂടാറുണ്ടെങ്കിലും സിനിമയിലെ ചുംബനരംഗങ്ങളുടെ പേരില്‍ തല്ലു കൂടിയിട്ടില്ല; ചുംബനങ്ങളെക്കുറിച്ച് വാചാലനായി ടൊവിനോ…
കൊച്ചി: സിനിമയിലെ ചുംബനരംഗങ്ങളുടെ പേരില്‍ മലയാളത്തിലെ ഇമ്രാന് ഹാഷ്മിയെന്ന വിളിപ്പേര് കിട്ടിയ താരമാണ് ടൊവിനോ തോമസ്. എന്നാല്‍ ഈ ചുംബനരംഗങ്ങളുടെ പേരില്‍ ഒരിക്കല്‍ പോലും ഭാര്യ തന്നോട് തല്ലുകൂടിയിട്ടില്ലെന്നാണ് താരം പറയുന്നത്.അത് ജോലിയുടെ ഭാഗമാണെന്ന് ഉള്‍ക്കൊള്ളാന്‍ ഭാര്യയ്ക്ക് കഴിയാറുണ്ടെന്ന് ടൊവിനോ പറയുന്നു. പല കാര്യങ്ങളിലും തങ്ങള്‍ തല്ല് കൂടാറുണ്ട്. എന്നാല്‍ ചുംബനത്തിന്റെ പേരില്‍ മാത്രം ഇന്നേവരെ തല്ലുണ്ടായിട്ടില്ലെന്നാണ് ടൊവിനോയുടെ വെളിപ്പെടുത്തല്‍. ഞാന്‍ ചെയ്യുന്ന സിനിമകളിലെ നിലപാടുകള്‍, രാഷ്ട്രീയം എല്ലാം എന്റെതാവണമെന്നില്ല. അത് ആ സിനിമയില്‍ കഥാപാത്രം സംസാരിക്കുന്നതാണ്. അതുമായി തന്നെ ബന്ധിപ്പിക്കരുത്. ചില ചിത്രങ്ങളില്‍ ചുംബനരംഗങ്ങളില്‍ അഭിനയിക്കുന്നത് ആ കഥാപാത്രത്തിന് ആവശ്യമായതിനാലാണ്. തനിക്ക് അമ്മയുണ്ട്, സഹോദരിയുണ്ട്, ഭാര്യയുണ്ട്, മകളുണ്ട്. അതിന് യോജിച്ചരീതിയിലാണ് പൊതുസമൂഹത്തില്‍ തന്റെ ഇടപെടല്‍. സ്നേഹിക്കുന്നവര്‍ പൊതു ഇടങ്ങളില്‍ ചുംബിക്കുന്നതിനോട് എതിര്‍പ്പില്ല. എന്നാല്‍ എല്ലാവരും പരസ്പരം പൊതുഇടങ്ങളില്‍ ചുംബിക്കണമെന്ന തോന്നല്‍ തനിക്കില്ല. ഇത് ഒരു സമരരൂപമാകുന്നതിനോടും…
Read Moreഇരിങ്ങാലക്കുടയില്‍ എന്റെ വീട്ടില്‍ വെള്ളം ഇതുവരെ കയറിയിട്ടില്ല; പരമാവധി ആളുകള്‍ക്ക് ഇവിടെ താമസിക്കാം; ടൊവിനോയുടെ പോസ്റ്റ് വൈറലാവുന്നു…
പ്രളയക്കെടുതി അനുഭവിക്കുന്നവര്‍ക്ക് സഹായഹസ്തവുമായി നടന് ടൊവിനോ. തന്റെ വീടിന് ചുറ്റും അപകടകരമായ രീതിയില്‍ വെള്ളം പൊങ്ങിയിട്ടില്ലെന്നും അതിനാല്‍ വെള്ളപ്പൊക്ക ഭീഷണി നേരിടുന്ന ആര്‍ക്കും ഇരിങ്ങാലക്കുടയിലെ തന്റെ വീട്ടിലേക്ക് വരാമെന്നും വേണ്ട സൗകര്യങ്ങള്‍ ഒരുക്കാമെന്നും ടോവിനോ തന്റെ ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചു. ടോവിനോയുടെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ… ഞാന്‍ തൃശൂര്‍ ഇരിങ്ങാലക്കുടയില്‍ എന്റെ വീട്ടിലാണുള്ളത്. ഇവിടെ അപകടകരമായ രീതിയില്‍ വെള്ളം പൊങ്ങിയിട്ടില്ല. കറന്റ് ഇല്ല എന്ന പ്രശ്നം മാത്രമേ ഉള്ളൂ. തൊട്ടടുത്തുള്ള സുരക്ഷിത കേന്ദ്രമായി കണ്ട് ആര്‍ക്കും ഇവിടെ വരാവുന്നതാണ്. കഴിയും വിധം സഹായിക്കും. പരമാവധി പേര്‍ക്ക് ഇവിടെ താമസിക്കാം. സൗകര്യങ്ങള്‍ ഒരുക്കാം . ദയവ് ചെയ്തു ദുരുപയോഗം ചെയ്യരുതെന്നപേക്ഷ
Read Moreഈ പാട്ട് ഭാഷാഭേദങ്ങള്‍ മറികടക്കും നിങ്ങള്‍ക്കെല്ലാം ഇഷ്ടമാകും; ശ്രേയാ ഘോഷാല്‍ പറഞ്ഞത് അച്ചട്ടായി; മനോഹരമായ ‘ഉമ്മ പാട്ട്’ വൈറലാവുന്നു…
ഒരു പാട്ട് പുറത്തിറങ്ങുന്നതിനു മുമ്പ് അതു പാടിയ ഗായിക ആ പാട്ട് ഭാഷാഭേദമന്യേ എല്ലാവര്ക്കും ഇഷ്ടമാകുമെന്ന് ഉറപ്പു പറയുക. ഒരു മലയാള ഗാനം പാടിയ ശേഷം പ്രിയ ഗായിക ശ്രേയാ ഘോഷാലാണ് ഇങ്ങനെ പറഞ്ഞത്. പുറത്തിറങ്ങി നാലു ദിവസങ്ങള്‍ ആയതേ ഉള്ളുവെങ്കിലും ശ്രേയയുടെ ഈ പ്രവചനം സത്യമായി എന്നാണ് ‘ഉമ്മ പാട്ട്’ എന്ന ചെല്ലപ്പേരില്‍ അറിയപ്പെടുന്ന തീവണ്ടി സിനിമയിലെ ജീവാംശമായി താനേ… എന്ന ഗാനം തെളിയിക്കുന്നത്. നാലു ദിവസങ്ങള്‍ കൊണ്ട് 8 ലക്ഷത്തിലധികം ആളുകളാണ് യൂട്യൂബിലൂടെ ഈ ഗാനം കണ്ടത്. മാത്രമല്ല െട്രെന്ഡിങ്ങ് ലിസ്റ്റില്‍ ഒന്നാം സ്ഥാനത്താണ് ഈ പാട്ട്. ‘ആദ്യം വലി നിര്‍ത്ത്, എന്നിട്ടു മതി ഉമ്മ’ എന്ന് നായിക പാട്ടിനിടയില്‍ ടൊവീനോയുടെ കഥാപാത്രത്തോട് പറയുന്ന ഡയലോഗും ഹിറ്റായി കഴിഞ്ഞു. പ്രധാനമായും പ്രണയരംഗങ്ങള്‍ ഉള്‍പ്പെടുത്തിയാണ് ഈ പാട്ട് ചിത്രീകരിച്ചിരിക്കുന്നത്. ഈ ഗാനം പാടാനെത്തിയ ശ്രേയ അന്ന്…
Read More