അതിരുകളില്ലാത്ത മനസുകൊണ്ട് അതിരുകളില്ലാത്ത സ്വപ്നങ്ങള്‍ ഇഷ്ടംപോലെ കാണാമല്ലോ… അങ്ങനെയൊരു സ്വപ്നത്തിന്റെ പിന്നാലെയാണ് മലയാള സിനിമയിലെ പ്രമുഖ യുവതാരം ടൊവിനോ തോമസ്. ചുരുങ്ങിയ കാലംകൊണ്ടു തന്നെ മലയാള സിനിമയില്‍ തന്റേതായ ഇടം കണ്ടെത്തിയ ടൊവിനോ താന്‍ പിന്നിട്ട കഠിനമായ വഴികളേക്കുറിച്ച് പലപ്പോഴും പറഞ്ഞിട്ടുണ്ട്. ഗോഡ്ഫാദര്‍മാരില്ലാതെ സിനിമയില്‍ തന്റേതായ മുദ്രപതിപ്പിച്ച താരം താന്‍ വലിയ സ്വപ്നങ്ങള്‍ കാണാറുള്ള വ്യക്തിയാണെന്ന് തുറന്നു പറയുന്നു. ‘അന്യഭാഷകളിലെ നല്ല പ്രോജക്ടുകള്‍ ഞാന്‍ എന്തിനു വേണ്ടെന്നു വെയ്ക്കണം? ഹോളിവുഡിലെത്തുന്നത് സ്വപ്നം കാണാറുണ്ട്. അത് വലിയൊരു ലക്ഷ്യമാണ്. അതുകൊണ്ട് ഞാനവിടെയെത്താന് പരിശ്രമിക്കും. എന്നിരുന്നാലും എപ്പോഴും മലയാളത്തില്‍ കാണും.’ ടൊവിനോ പറയുന്നു.അടുത്തിടെ ഇറങ്ങിയ മായാനദി ടൊവിനോയ്ക്ക് ഏറെ ജനപ്രീതി നേടികൊടുത്തിരുന്നു. ധനുഷിന്റെ മാരി 2വില്‍ വില്ലനായും ടൊവിനോ എത്തും. ഒരു കുപ്രസിദ്ധ പയ്യന്, തീവണ്ടി, മറഡോണ എന്നീ ചിത്രങ്ങളും ഒരുങ്ങുകയാണ്. ടൊവിനോയുടെ സ്വപ്നം പൂവണിയട്ടെ എന്നാശംസിക്കാം.
Read MoreTag: tovino
സിനിമകളില്‍ സ്ത്രീവിരുദ്ധത കുത്തിക്കയറ്റുന്നതിനോടു യോജിപ്പില്ല; എന്നാല്‍ അത് സിനിമയ്ക്ക് ആവശ്യമാണെന്നു തോന്നിയാല്‍ തീര്‍ച്ചയായും ഉള്‍പ്പെടുത്താം; മംഗലശ്ശേരി നീലകണ്ഠനെ ഉദാഹരണമാക്കി ടൊവിനോ…
സിനിമകളില്‍ മനപ്പൂര്‍വം സ്ത്രീവിരുദ്ധത തിരുകിക്കയറ്റുന്നതിനോട് തനിക്ക് യോജിപ്പില്ലെന്ന് നടന് ടൊവിനോ. എന്നാല്‍ അത്തരം രംഗങ്ങള്‍ സിനിമയ്ക്ക് ആവശ്യമാണെങ്കില്‍ അതില്‍ തെറ്റില്ലെന്നും ടൊവിനോ വ്യക്തമാക്കി. അങ്ങനെ ഏതെങ്കിലും തരത്തില്‍ സ്ത്രീവിരുദ്ധത ഉള്‍പ്പെടുത്തുന്നുണ്ടെങ്കില്‍ അത് കറക്ട് ചെയ്യുന്ന ഒരു സീനും ഉണ്ടാകുമെന്നും ടോവിനോ വ്യക്തമാക്കി. ‘എന്താണ് യഥാര്‍ത്ഥത്തില്‍ ഈ സ്ത്രീവിരുദ്ധ സിനിമ? സിനിമ, പാട്ട് ഇതൊക്കെ ഒരു കലാകാരന്റെ ആവിഷ്ക്കാര സ്വാതന്ത്ര്യത്തില്‍പ്പെടുന്ന കാര്യമാണ്. അതൊരു സിനിമ എന്ന നിലയില്‍ എന്നെ എക്സൈറ്റ് ചെയ്യിച്ചാല്‍ ഞാനത് ചെയ്യും. എന്നാല്‍ ‘ഏച്ചു കെട്ടിയാല്‍ മുഴച്ചിരിക്കും എന്നു പറയുന്നതുപോലെ’ സ്ത്രീ വിരുദ്ധത കുത്തിക്കേറ്റുന്നതിനോട് എനിക്ക് യോജിപ്പില്ല. നേരെമറിച്ച് ഒരു സിനിമയ്ക്കാവശ്യമുള്ള സ്ത്രീവിരുദ്ധമായ ഒരു സീനുണ്ടെങ്കില്‍ ആ സ്ക്രിപ്റ്റ് ആവശ്യമുണ്ടെന്നു തോന്നുകയാണെങ്കില്‍ തീര്‍ച്ചയായും ചെയ്യും. ടൊവിനോ പറയുന്നു. ഏതെങ്കിലും സിനിമയില്‍ സ്ത്രീവിരുദ്ധ ഡയലോഗുകള്‍ പറയുന്നുണ്ടെങ്കില്‍ അത് കറക്ട് ചെയ്യുന്ന ഒരു സീന്‍ കൂടി ഉണ്ടാകുമെന്ന് ടോവിനോ…
Read Moreആ ലിപ് ലോക്ക് ഒഴിവാക്കാനാകില്ലായിരുന്നു ! അല്ലായിരുന്നെങ്കില്‍ ഇത്തരം രംഗങ്ങളില്‍ ഒരിക്കലും അഭിനയിക്കില്ലായിരുന്നു; മായാനദിയിലെ പ്രണയം തുളുമ്പുന്ന ലിപ് ലോക്ക് സീനിനെക്കുറിച്ച് ടൊവിനോ പറയുന്നത്
കേരളക്കരയാകെ പ്രണയിപ്പിച്ചു കൊണ്ട് പ്രദര്‍ശനം തുടരുന്ന ചിത്രമായ മായാനദിയിലെ ലിപ് ലോക്ക് സീനിനെക്കുറിച്ച് നായകന് ടൊവിനോ മനസു തുറന്നു. മാത്തന്റെയും അപ്പുവിന്റെയും പ്രണയമാണ് ഒരു സാധാരണ നദിപോലെ ഒഴുകേണ്ട സിനിമയെ മായാനദിയാക്കിയത്. പ്രണയത്തിന്റെ ആര്‍ദ്രത ചിത്രീകരിക്കാന്‍ ആ ലിപ് ലോക്ക് രംഗം അത്യാവശ്യമായിരുന്നതു കൊണ്ടു മാത്രമാണ് താന്‍ ആ ലിപ് ലോക്ക് രംഗത്തില്‍ അഭിനയിച്ചതെന്ന് ടൊവിനോ പറയുന്നു. അല്ലായിരുന്നെങ്കില്‍ താന്‍ ഒരിക്കലും അത്തരമൊരു രംഗത്ത് അഭിനയിക്കില്ലായിരുന്നെന്നും ഒരു ഓണ്‍ലൈന്‍ മാധ്യമത്തിനു നല്കിയ അഭിമുഖത്തില്‍ ടൊവിനോ തുറന്നു പറഞ്ഞു. ‘സിനിമയെ പൂര്‍ണമാക്കുന്നത് ഈ രംഗങ്ങളാണ്. അതുകൊണ്ട് എന്തായാലും ചെയ്യണം. ചെയ്യുമ്പോള്‍ പരമാവധി ഭംഗിയായി ചെയ്യുക എന്നുമാത്രമേ ഞാന്‍ ചിന്തിച്ചിരുന്നുള്ളൂ. എനിയ്ക്കുണ്ടായിരുന്ന ഏറ്റവും വലിയ ആത്മവിശ്വാസം സിനിമയുടെ മേക്കേഴ്സ് തന്നെയായിരുന്നു. ആളുകള്‍ അശ്ലീലം പറയുന്ന രീതിയില്‍ അവര്‍ അത് ചിത്രീകരിക്കില്ലെന്ന് ഉറപ്പുണ്ടായിരുന്നു’. ടോവിനോ പറയുന്നു. ഞങ്ങളെ കംഫര്‍ട്ടബിള്‍ ആക്കാന്‍ മേക്കേഴ്സിന്…
Read Moreപുറത്തിറങ്ങുന്നതിനു മുമ്പേ വിവാദമുയര്‍ത്തി ‘തരംഗം’; ഷൂട്ടിംഗിനിടെ ടൊവിനോയെ നായിക തല്ലി: ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി സംവിധായകന്
ധനുഷിന്റെ നിര്‍മാണത്തില്‍ ടൊവിനോ നായകനാകുന്ന ചിത്രമായ ‘തരംഗം’ ഒരു കോമഡി മൂഡില്‍ ഒരുക്കുന്ന ചിത്രമാണ്. സിനിമയുടെ ഷൂട്ടിംഗ് അനുഭവങ്ങളെപ്പറ്റി സംവിധായകന് അരുണ്‍ ഡൊമിനിക് വെളിപ്പെടുത്തിയ ഒരു കാര്യം ഏവരെയും അമ്പരപ്പിച്ചിരിക്കുകയാണ്. ഷൂട്ടിംഗിനിടയില്‍ നായിക ടൊവീനോയെ തല്ലിയ കഥയാണ് സംവിധായകന് പ്രേക്ഷകരുമായി പങ്കുവച്ചത്. “ഷൂട്ടിങ്ങിന്റെ എല്ലാ ദിവസവും നിരവധി തമാശകള്‍ നിറഞ്ഞതായിരുന്നു. ഒരു ദിവസം ടൊവീനോയുടെ ഒരു പ്രധാനപ്പെട്ട രംഗം ഷൂട്ട് ചെയ്യുകയാണ്. നായിക ടൊവീനോയെ തല്ലുന്നതാണ് ആ രംഗം. ഷൂട്ടിങ് നാച്ചുറലാകാനായി ഞാന്‍ നായികയോട് ശരിക്കും ടൊവീനോയെ തല്ലാന്‍ പറഞ്ഞിരുന്നു. എന്നാല്‍ അടി യഥാര്ഥത്തിലാണെന്ന് ടൊവീനോയോട് മാത്രം പറഞ്ഞില്ല.ആ സീനില്‍ നായിക ടൊവീനോയുടെ ചെകിടത്ത് നല്ല രണ്ട് തല്ലും കൊടുത്തു. ഷൂട്ടിങ് ആയതുകൊണ്ട് ആ സമയം ടൊവീനോയ്ക്ക് പ്രതികരിക്കാനും സാധിച്ചില്ല. എന്നാല്‍ ആ സംഭവത്തിനുശേഷം ടൊവിനോയുടെ മുഖം ഒന്ന് കാണേണ്ടത് തന്നെയായിരുന്നു.” ഡൊമിനിക് അരുണ്‍ പറയുന്നു. ചിത്രത്തില്‍…
Read Moreഎനിക്ക് വിശക്കുന്നു; ഇപ്പോ പൊറോട്ടയും ബീഫും കഴിക്കണം; തലതല്ലി ചിരിപ്പിച്ച് ടൊവിനോയുടെ വീഡിയോ
കന്നുകാലികളെ കശാപ്പിനായി വില്ക്കുന്നതിനു രാജ്യവ്യാപകമായി നിരോധനം ഏര്‍പ്പെടുത്തിയതിനെതിരേ പ്രതിഷേധങ്ങള്‍ ഉയരുകയാണ്. പ്രതിഷേധ സൂചകമായി എസ്എഫ്ഐ ബീഫ് ഫെസ്റ്റും പ്രഖ്യാപിച്ചുകഴിഞ്ഞു. സോഷ്യല്‍ മീഡിയയിലും ട്രോളുകളും പ്രതിഷേധങ്ങളും നിറയുകയാണ്. ഇതിനിടെ വ്യത്യസ്തമായ ഒരു പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുകയാണ് മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ്. മറ്റൊന്നുമല്ല, ഇപ്പോള്‍ തീയറ്ററുകളില്‍ തകര്‍ത്തോടുന്ന സ്വന്തം ചിത്രമായ ഗോദയിലെ ക്ലിപ്പ് ഇട്ടാണ് താരത്തിന്റെ പ്രതിഷേധം. “ഈ പൊറോട്ടയും ബീഫ്റോസ്റ്റും നമ്മള് മലയാളികള്‍ക്ക് വെറുമൊരു ഭക്ഷണമാത്രമല്ല.. ഒരു വികാരമാണ്…’ എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. ടോവിനോയുടെ കഥാപാത്രം പൊറോട്ടയുടെയും ബീഫ് റോസ്റ്റിന്റെയും മഹത്വം പറയുന്നതാണ് വീഡിയോയില്‍. ബീഫ് റോസ്റ്റ് ഉണ്ടാക്കുന്ന വിധവും വിവരിക്കുന്നു. ടോവിനോ ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്ത വീഡിയോ ഇതിനോടകം വൈറലായിക്കഴിഞ്ഞു. അജു വര്‍ഗീസും സംവിധായകന് ബേസില്‍ ജോസഫുമടക്കം നിരവധി പേര് വീഡിയോ ഷെയര്‍ ചെയ്തിട്ടുണ്ട്.
Read More