റസ്റ്ററന്റുകളില്‍ നിന്ന് ഭക്ഷണം ഓര്‍ഡര്‍ ചെയ്ത് കഴിക്കുന്നത് ഇക്കാലത്തെ ശീലമാണ്. നിരവധി ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി കമ്പനികളും ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. എന്നാല്‍ ഓര്‍ഡര്‍ ചെയ്യുന്ന ഭക്ഷണം പ്രതീക്ഷിച്ച നിലവാരം പുലര്‍ത്താതിരുന്നാല്‍ അത് ഉപഭോക്താക്കള്‍ക്ക് പലപ്പോഴും കടുത്ത നിരാശയാണുണ്ടാക്കുക. ചിലപ്പോഴൊക്കെ ഓര്‍ഡര്‍ ചെയ്ത ഭക്ഷണത്തിനു പകരം മറ്റു പലതും കയ്യില്‍ കിട്ടിയവരുണ്ട്. അത്തരത്തില്‍ ഭക്ഷണം മാറിപ്പോയ കഥയാണ് ഒരു യുവതിയ്ക്കു പറയാനുള്ളത്. ഓണ്‍ലൈന്‍ ആപ്പ് വഴി ഓര്‍ഡര്‍ ചെയ്തപ്പോള്‍ ലഭിച്ച ഭക്ഷണത്തിന്റെ പൊതി തുറന്നപ്പോഴാണ് യുവതി അക്ഷരാര്‍ഥത്തില്‍ ഞെട്ടിയത്. ജോലിബീ എന്ന യുവതിക്കാണ് ചിക്കന്‍ ഫ്രൈ ഓര്‍ഡര്‍ ചെയ്തപ്പോള്‍ ‘ടവല്‍ ഫ്രൈ’ ലഭിച്ചത്. ഫിലിപ്പീന്‍സിലാണ് സംഭവം. മകനായി ചിക്കന്‍ പീസുകള്‍ മുറിച്ചുനല്‍കാന്‍ ശ്രമിക്കുന്നതിനിടെ ഉള്ളില്‍ കണ്ടത് വിചിത്രമായ കാഴ്ച. അകത്ത് ഡീപ്പ് ഫ്രൈ ചെയ്ത രൂപുത്തിലുള്ള ടവ്വലാണ് ജോലീബിക്ക് കിട്ടിയത്. ഇത് ശരിക്കും ഞെട്ടിക്കുന്നതാണെന്നാണ് യുവതി പറയുന്നത്. ഫ്രൈ…
Read More