സൗദിയിലെത്തുന്ന സ്ത്രീകള്‍ പൊതുവേദിയില്‍ തട്ടം ധരിക്കണമെന്നത് സൗദിയില്‍ നിര്‍ബന്ധമായ കാര്യമാണ്. എന്നാല്‍ രണ്ടു ദിവസത്തെ വ്യാപാര സന്ദര്‍ശനത്തിന്റെ ഭാഗമായി സൗദിയിലെത്തിയ ബ്രിട്ടിഷ് പ്രധാനമന്ത്രി തെരേസ മെയ് തട്ടമിടാന്‍ തയ്യാറായില്ല. ഇത് ഏറെ വിവാദങ്ങള്‍ക്കു വഴിയൊരുക്കിയെങ്കിലും വ്യാപാരക്കരാര്‍ നേടിയെടുക്കാന്‍ ഇതൊരു തടസമല്ലെന്നാണ് ഇപ്പോള്‍ തെളിയുന്നത്. സൗദിയിലെ രാജാവ് സല്‍മാന്‍ ബിന്‍ അബ്ദുള്‍അസീസുമായി നടത്തിയ ചര്‍ച്ചകളിലൂടെ ബ്രിട്ടീഷ് പ്രധാനമന്ത്രി കോടികളുടെ ബിസിനസ് ബ്രിട്ടന് വേണ്ടി നേടിയെടുത്തിരിക്കുകയാണ്. ഇതിന്റെ ഭാഗമായി 1.6 ബില്യണ്‍ പൗണ്ടിന്റെ ഷെയറുകള്‍ ലണ്ടന്‍ നഗരത്തിലേക്കെത്താനുള്ള സാധ്യതയും ഇതോടെ തെളിഞ്ഞു. ഇതിന്റെ ഭാഗമായി സൗദി ആരാംകോ ലണ്ടന്‍ ഷെയര്‍മാര്‍ക്കറ്റിലേക്കെത്തുകയും ചെയ്യും. ബ്രിട്ടനും സൗദി അറേബ്യയും തമ്മില്‍ 13 വര്‍ഷത്തേക്കുള്ള വ്യാപാരക്കരാറിലാണ് ധാരണയായിരിക്കുന്നത്. ലണ്ടന് വേണ്ടിയുള്ള 1.6 ട്രില്യണ്‍ പൗണ്ടിന്റെ കരാറിനെ പിന്തുണയ്ക്കാനായി തെരേസ സൗദി ഒഫീഷ്യലുകള്‍ക്ക് മേല്‍ പ്രേരണ ചെലുത്തിയിട്ടുണ്ട്. മുന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറോണ്‍, മുന്‍…
Read More