തിരുവനന്തപുരം: കെഎസ്ആര്‍ടിസിയെ രക്ഷിക്കാനുള്ള സര്‍വ അടവും പയറ്റിനോക്കിയ ശേഷമാണ് രാഷ്ട്രീയക്കളിയില്‍ അടിതെറ്റി ടോമിന്‍ തച്ചങ്കരി കെഎസ്ആര്‍ടിസിയുടെ പടിയിറങ്ങിയത്. എന്നാല്‍ തച്ചങ്കരിയുടെ വിടവാങ്ങലിനു തൊട്ടുപിന്നാലെ തന്നെ കെഎസ്ആര്‍ടിസിയുടെ നിയന്ത്രണം യൂണിയന്‍കാര്‍ ഏറ്റെടുത്തു കഴിഞ്ഞു. ടോമിന്‍ തച്ചങ്കരി കൊണ്ടുവന്ന പരിഷ്‌കാരങ്ങള്‍ യൂണിയനുകള്‍ ഇടപെട്ട് മാറ്റുകയും ചെയ്തു. ഡ്രൈവര്‍ കം കണ്ടക്ടര്‍ രീതി വേണ്ടെന്ന് യൂണിയനുകള്‍ കട്ടായം പറയുകയും ഇന്ന് രാവിലെ ജോലിക്കെത്തിയ ഡ്രൈവര്‍ കം കണ്ടക്ടറെ തമ്പാനൂര്‍ സ്റ്റാന്‍ഡില്‍ നിന്ന് ഇറക്കിവിടുകയും ചെയ്തു. അധിക ഡ്യൂട്ടി ചെയ്യാന്‍ കഴിയില്ലെന്നും യൂണിയനുകള്‍ വിശദമാക്കി. സിഎംഡി സ്ഥാനത്ത് നിന്ന് മാറ്റിയതിന് തൊട്ടു പിന്നാലെയാണ് ടോമിന്‍ തച്ചങ്കരി കൊണ്ടുവന്ന ഭരണ പരിഷ്‌കാരങ്ങള്‍ മാറ്റുന്നത്. അപകടങ്ങള്‍ കുറയാന്‍ ഉപകരിക്കുമെന്ന വിലയിരുത്തലിന് ശേഷമായിരുന്നു ഡ്രൈവര്‍ കം കണ്ടക്ടര്‍ രീതി കെഎസ്ആര്‍ടിസിയില്‍ കൊണ്ടുവന്നത്. തച്ചങ്കരിയുടെ ഡ്യൂട്ടി പരിഷ്‌ക്കാരങ്ങള്‍ ഭരണ-പ്രതിപക്ഷ യൂണിയനുകള്‍ക്കിടയില്‍ കടുത്ത എതിര്‍പ്പിനു കാരണമായിരുന്നു. ബസ് വാടകക്കെടുക്കലും മിന്നല്‍…
Read MoreTag: trade union
ഞങ്ങള്‍ക്ക് നോക്കുകൂലി നിര്‍ബന്ധമാ! നോക്കുകൂലിയായി 10000 രൂപ ആവശ്യപ്പെട്ട് തൊഴിലാളി സംഘം; 5000 രൂപ വാങ്ങിക്കൊടുത്ത് പോലീസിന്റെ നാടകം
കാട്ടാക്കട:കുറ്റിച്ചല്‍ പഞ്ചായത്തിലെ ആദിവാസി ഊരുകളില്‍ വൈദ്യുതി എത്തിക്കാന്‍ കൊണ്ടുവന്ന ഭൂഗര്‍ഭ കേബിളുകള്‍ ഇറക്കുന്നതിനു 10,500 രൂപ നോക്കുകൂലി ആവശ്യപ്പെട്ട് കോട്ടൂരിലെ ഒരുസംഘം തൊഴിലാളികള്‍ മണിക്കൂറുകളോളം വാഹനം തടഞ്ഞു. ഒടുവില്‍ നെയ്യാര്‍ഡാം പോലീസ് സ്ഥലത്തെത്തിയാണ് പ്രശ്‌നം പരിഹരിച്ചത്. പോലീസ് ഇടപെട്ട് 5000 രൂപ തൊഴിലാളികള്‍ക്ക് വാങ്ങി നല്‍കുകയായിരുന്നു.കോട്ടൂര്‍ ആദിവാസി മേഖലയിലെ സമ്പൂര്‍ണ വൈദ്യുതീകരണത്തിന്റെ ഭാഗമായെത്തിയതായിരുന്നു കേബിള്‍. വെള്ളിയാഴ്ച രാത്രിയാണ് 14 ഡ്രം കേബിള്‍ ഹിമാചല്‍ പ്രദേശില്‍ നിന്ന് എത്തിയത്. ഇന്നലെ രാവിലെ തന്നെ കോട്ടൂരിലെ പലസംഘടനകളില്‍ പെട്ടവരും പെടാത്തവരുമായി തൊഴിലാളികള്‍ സ്ഥലത്തെത്തിയിരുന്നു. കഴിഞ്ഞ തവണ കൊണ്ടുവന്ന കേബിള്‍ തൊഴിലാളികള്‍ തോന്നിയപോലെ ഇറക്കിയപ്പോള്‍ കേബിള്‍ കേടായി. ഫലമോ വൈദ്യുതി വിതരണം തടസ്സപ്പെട്ടു. ഇക്കുറി കേബിള്‍ ഇറക്കാനായി വൈദ്യുതി ബോര്‍ഡ് ജീവനക്കാര്‍ ക്രെയിനും സംഘടിപ്പിച്ചു വന്നപ്പോഴാണു നോക്കുകൂലി നല്‍കാതെ ഇറക്കാനാവില്ലെന്നു തൊഴിലാളികളെന്ന് അവകാശപ്പെടുന്ന സംഘം വാശിപിടിച്ചത്. രാവിലെ എത്തിയ തൊഴിലാളികള്‍ മൂന്നുമണിവരെ…
Read More