കോട്ടയം: നഗരത്തിലെ റോഡുവക്കിൽ അലക്ഷ്യമായി വാഹനം പാർക്ക് ചെയ്താൽ ഇന്നു മുതൽ കോളറിൽ പിടിവീഴും. അനധികൃത പാർക്കിംഗും ട്രാഫിക് നിയമലംഘനങ്ങളും നഗരത്തിൽ കർശനമായി തടയാനായി ട്രാഫിക് പോലീസ് രംഗത്ത്. വാഹന അപകടങ്ങൾ കൂടിവരുന്ന സാഹചര്യത്തിൽ കർശനമായ ട്രാഫിക് സംവിധാനങ്ങളാണ് പോലീസ് ഒരുക്കുന്നത്. ഇടതുവശം ചേർന്നുള്ള ഓവർടേക്കും നഗരമധ്യത്തിൽ ഉൾപ്പെടെ യു ടേണ്‍ എടുക്കലും ഉൾപ്പെടെയുള്ള ട്രാഫിക് നിയമലംഘനങ്ങൾ തടയുകയാണ് ലക്ഷ്യം. ഇതിന്റെ ഭാഗമായി കഴിഞ്ഞ ദിവസങ്ങളിലായി നഗരപ്രദേശത്ത് 35 ഇടങ്ങളിൽ പാർക്കിംഗ് കർശനമായി നിരോധിച്ച് ട്രാഫിക് പോലീസ് ബോർഡുകൾ സ്ഥാപിച്ചു. ബേക്കർ ജംഗ്ഷനിൽനിന്നും കുമരകം റോഡിൽ ഒരുവശത്തു മാ ത്രം പാർക്കിംഗ് അനുവദിച്ചുകൊണ്ട് മറുവശത്ത് നോ പാർക്കിംഗ് ബോർഡുകൾ ഇന്നലെ സ്ഥാപിച്ചു. കെകെ റോഡിലും എംസി റോഡിലും നിരവധി സ്ഥലങ്ങളിലായും തിരുനക്കര അന്പലത്തിനു സമീപം, ജനറൽ ആശുപത്രിക്കു സമീപം, കഞ്ഞിക്കുഴിയിൽ പുതുപ്പള്ളി റോഡ്, കളക്ടറേറ്റിനു എതിർവശം, പിജെ…
Read More