ബ്രസീലില്‍ ചെറു വിമാനം കാട്ടില്‍ തകര്‍ന്നു വീണ് അച്ഛനും മകനും മരിച്ച സംഭവത്തിന്റേതെന്ന് കരുതുന്ന ദൃശ്യങ്ങള്‍ പുറത്ത്. വിമാനത്തിന്റെ നിയന്ത്രണം മകനെ ഏല്‍പ്പിച്ച് ബിയര്‍ കുടിക്കുന്ന അച്ഛന്റെ വീഡിയോയാണ് ഇപ്പോള്‍ വൈറലാകുന്നത്. ഗാരോണ്‍ മയയും മകന് ഫ്രാന്‍സിസ്കോ മയയുമാണ് കഴിഞ്ഞ മാസം 29ന് ഉണ്ടായ അപകടത്തില്‍ മരിച്ചത്. വിമാനത്തിന്റെ കണ്ട്രോള് പതിനൊന്നു വയസ് മാത്രമുള്ള മകനെ ഏല്പിച്ച് ബിയര്‍ കുടിക്കുന്ന ഗാരോണിന്റെ വീഡിയോ വൈറലായതിനെ തുടര്‍ന്ന് ബ്രസീല്‍ നാഷനല്‍ സിവില്‍ ഏവിയേഷന്‍ ഏജന്‍സി അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. സമൂഹമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ട വീഡിയോ അപകടത്തിന് തൊട്ടു മുമ്പ് പകര്‍ത്തിയതാണോ അതോ മുന്പത്തേതാണോ എന്നു വ്യക്തമല്ല. ജൂലൈ 29ന് വൈകുന്നേരം 5.50 ന് പറന്നുയര്‍ന്ന വിമാനം എട്ടു മിനിറ്റിന് ശേഷം അപ്രത്യക്ഷമാകുകയായിരുന്നു. തുടര്‍ന്നു നടത്തിയ തിരച്ചിലിലാണ് വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. ഇരുവരുടേയും മരണ വാര്‍ത്ത അറിഞ്ഞതിനെത്തുടര്‍ന്ന് ഗാരോണിന്റെ ഭാര്യയും സ്വയം വെടിവച്ചു…
Read MoreTag: tragedy
‘ഫൂല്’ഫിര്‍ ഗയാ ‘പൂല്’ഫിര്‍ ഗയാ ആയി മാറിയപ്പോള്‍ പൊലിഞ്ഞത് 23 ജീവനുകള്‍; മുംബൈ മേല്‍പ്പാലം അപകടത്തിനു കാരണം പൂക്കച്ചവടക്കാരന്റെ ഈ വാക്കുകള്‍…
മുംബൈ: 23 പേരുടെ മരണത്തിനിടയാക്കിയ മുംബൈ എല്ഫിന്സ്റ്റണ് മേല്‍പ്പാലം അപകടത്തിനു കാരണം യാത്രക്കാര്‍ക്കിടയിലുണ്ടായ തെറ്റിദ്ധാരണമൂലമെന്നു മൊഴി. പൂക്കള്‍ താഴെ വീണെന്ന് (ഫൂല് ഗിര്‍ ഗയാ) ഒരു പൂക്കച്ചവടക്കാരന് നിലവിളിച്ചത് പാലം താഴെ വീണു(പൂല് ഗിര്‍ ഗയാ) എന്നാണു യാത്രക്കാര്‍ തെറ്റിദ്ധരിച്ചതെന്ന് അപകടത്തില്‍ പരുക്കേറ്റു ചികിത്സയില്കഴിയുന്ന വിദ്യാര്‍ഥിനി അന്വേഷണസംഘത്തിനു മൊഴി നല്കി. പാലം തകര്‍ന്നെന്നു തെറ്റിദ്ധരിച്ച യാത്രക്കാര്‍ തിക്കിത്തിരക്കിയതോടെയാണ് അപകടമുണ്ടായത്. ഇതു സംബന്ധിച്ച് അന്വേഷണം നടത്തുമെന്ന് വെസ്റ്റേണ്‍ റെയില്‍വേ വക്താവ് രവീന്ദ്ര ഭ്കര്‍ അറിയിച്ചു. കഴിഞ്ഞ 29നാണ് മുംെബെക്കു സമീപമുള്ള എല്ഫിന്സ്റ്റണ് റെയില്‍വേ സ്റ്റേഷനിലെ മേല്‍പ്പാലത്തിലെ തിക്കിലും തിരക്കിലം പെട്ട് 23പേര് മരിച്ചത്. മുപ്പതിറെപ്പേര്‍ക്ക് പരുക്കേറ്റു. എല്ഫിന്സ്റ്റണ് സ്റ്റേഷനിലെ മേല്‍പ്പാലത്തില്‍ പൂക്കള്‍ ഉള്‍പ്പെടെയുള്ളവ വില്‍ക്കുന്ന നിരവധി കച്ചവടക്കാരുണ്ട്. പൂക്കച്ചവടക്കാരന്റെ വാക്കുകള്‍ യാത്രക്കാര്‍ തെറ്റിദ്ധരിച്ചതാണ് തിക്കുംതിരക്കുമുണ്ടാകാന്‍ കാരണമെന്നു അപകടത്തില്‍ പരുക്കേറ്റ യുവതിയാണു കഴിഞ്ഞദിവസം മൊഴിനല്‍കിയത്. ”ഫൂല് ഗിര്‍ ഗയാ” എന്നു…
Read More