ബോളിവുഡിലെ യുവ നടന്മാരില്‍ ഏറ്റവും ശ്രദ്ധേയനാണ് ആയുഷ്മാന്‍ ഖുറാന. വ്യത്യസ്ഥമായ കഥാപാത്രങ്ങളിലൂടെയാണ് ആയുഷ്മാന്‍ ആളുകളുടെ ഇഷ്ടം പിടിച്ചുപറ്റിയത്. ആദ്യ ചിത്രമായ വിക്കി ഡോണര്‍ തൊട്ട് ഇങ്ങോട്ട് സ്വന്തമായി ഒരു ആരാധര വൃന്ദത്തെ സൃഷ്ടിച്ചെടുക്കാനും ആയുഷ്മാന് കഴിഞ്ഞു. പുതിയ ചിത്രമായ ബാലയിലും ഈ അഭിനയ മികവ് പ്രകടമാണ്. നല്ല കഷണ്ടിയുള്ള ഒരു യുവാവ് നേരിടുന്ന പ്രശ്‌നങ്ങളാണ് സിനിമയുടെ ഇതിവൃത്തം. ഇയാള്‍ കഷണ്ടി മറച്ചു വച്ച് വിവാഹം ചെയ്യുന്നതും തുടര്‍ന്നുണ്ടാകുന്ന സംഭവവികാസങ്ങളുമാണ് ചിത്രം പറയുന്നത്.ചിത്രത്തിന്റെ ട്രെയിലര്‍ ഇതിനോടകം ശ്രദ്ധേയമായിക്കഴിഞ്ഞു. അമര്‍ കൗശിക് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഭൂമി പട്‌നേക്കര്‍, യാമി ഗൗതം എന്നിവരും വേഷമിടുന്നു. നവംബര്‍ 22നാണ് റിലീസ്.
Read MoreTag: trailer
അങ്ങനെ ചങ്ങനാശേരിയും ഹോളിവുഡിലെത്തി ! ബസ്മതി ബ്ലൂസിന്റെ ട്രെയിലറില്‍ നിറഞ്ഞു നില്‍ക്കുന്നത് ചങ്ങനാശേരിയും പരിസരവും…
ഇന്ത്യന്‍ പശ്ചാത്തലത്തില്‍ വന്നിട്ടുള്ള ഹോളിവുഡ് സിനിമകള്‍ നിരവധിയാണ്. എങ്കിലും കേരളത്തെപ്പറ്റി പരാമര്‍ശിക്കുന്ന സിനിമകള്‍ വിരലില്‍ എണ്ണാനേയുള്ളൂ എന്നതാണ് സത്യം. എന്തായാലും ആ കുറവ് തീര്‍ക്കുകയാണ് ബസ്മതി ബ്ലൂസ് എന്ന ഹോളിവുഡ് സിനിമ. സിനിമയുടെ ട്രെയിലറില്‍ അടിമുടി കേരളമാണ്. ചങ്ങനാശേരിക്കാണ് ആ ഭാഗ്യം ഉണ്ടായത്. പ്രശസ്ത സംവിധായകനും എഴുത്തുകാരനുമായ ഡാന്‍ ബാരന്‍ ആണ് ബസ്മതി ബ്ലൂസിന്റെ സംവിധായകന്‍. മുന്‍ ഓസ്‌കാര്‍ ജേതാവ് ബ്രീ ലാര്‍സണ്‍ ആണ് നായിക. ഡൊണാള്‍ഡ് സതര്‍ലാന്‍ഡ്സും ഒരു പ്രധാന റോളില്‍ എത്തുന്നു. നിരവധി ഇന്ത്യന്‍ താരങ്ങളും സിനിമയിലുണ്ട്. ആമേനിലും സിങ്കം ടുവിലും അഭിനയിച്ച ആന്‍ഡ്രിയ, ആഞ്ചല എന്നീ ബാലതാരങ്ങളും മറ്റു അഞ്ചു ഇന്ത്യന്‍ പുതുമുഖങ്ങളും സിനിമയിലുണ്ട്. സിനിമയില്‍ യുവ ശാസ്ത്രജ്ഞയുടെ വേഷമാണ് ബ്രീ ലാര്‍സന്റേത്. ലിന്‍ഡ എന്നാണ് കഥാപാത്രത്തിന്റെ പേര്. ജനിതക മാറ്റം വരുത്തിയ നെല്‍വിത്ത് ഇന്ത്യയില്‍ എത്തിക്കുന്ന വിദേശ കമ്പനികളും അത് ഇവിടെ…
Read Moreആളുകളെ പേടിപ്പിച്ചു കൊല്ലാന്‍ കോണ്‍ജറിംഗ് വീണ്ടുമെത്തുന്നു; അനബെല്ല ക്രിയേഷന്റെ ട്രെയിലര്‍ രക്തം മരവിപ്പിക്കുന്നത്
കോണ്‍ജറിംഗ് സീരീസിലെ ഏറ്റവും പുതിയ ചിത്രം അനബെല്ല ക്രിയേഷന്റെ ട്രെയിലര്‍ പുറത്തിറങ്ങി. രക്തം മരവിപ്പിക്കുന്ന ഭീകരരംഗങ്ങള്‍ കൊണ്ട് സമ്പന്നമാണ് ട്രെയിലര്‍. ഇതിനു മുമ്പിറങ്ങിയ കോണ്‍ജറിംഗ്-2 കേരളത്തിലും വിജയമായിരുന്നു. ആ ചിത്രം സംവിധാനം ചെയ്ത ജയിംസ് വാന്‍ ഇത്തവണ നിര്‍മാതാവിന്റെ റോളിലേക്ക് മാറിയിരിക്കുകയാണ്. കണ്‍ജറിംഗ് 2 കേരളത്തില്‍ പ്രേക്ഷക സ്വീകാര്യത നേടിയ ആദ്യ ഹോളിവുഡ് ഹൊറര്‍ ചിത്രമാണ് കോണ്‍ജറിംഗ്-2. മികച്ച ബോക്‌സ് ഓഫീസ് കളക്ഷനായിരുന്നു ചിത്രം നേടിയത്. കോണ്‍ജറിംഗ് ചിത്രങ്ങളിലെ പൈശാചിക പാവയായ അനബെല്ല തന്നെയാണ് ഈ സിനിമയിലും ഭീകരത വിതയ്ക്കുന്നത്.കോണ്‍ജറിംഗിനു പിന്നാലെ പുറത്തിറങ്ങിയ ലൈറ്റ്‌സ് ഔട്ടും കേരളത്തില്‍ നിന്നും മികച്ച നേട്ടം കൊയ്തു. ലൈറ്റ്‌സ് ഔട്ടിന്റെ നിര്‍മാതാവ് ജയിംസ് വാനായിരുന്നു. സംവിധായകന്‍ ഡേവിഡ് എഫ് സാനബര്‍ഗും. ഇതേ ടീം തന്നെയാണ് പുതിയ ചിത്രത്തിനു പിന്നിലും. ഒരു പാവ നിര്‍മാതാവിന്റേയും ഭാര്യയുടേയും മകള്‍ ചെറുപ്പത്തില്‍ മരിച്ചുപോകുന്നു. വര്‍ഷങ്ങള്‍ക്ക് ശേഷം…
Read More