കോട്ടയം: ഒരു ട്രെയിനില്‍ നിറയെ കയറാനുള്ള യാത്രക്കാരാണ് കോട്ടയം സ്റ്റേഷനില്‍ മാത്രം വൈകുന്നേരങ്ങളില്‍ കാത്തുനില്‍ക്കുന്നത്. ജനറല്‍ കോച്ചില്‍ ഇരിപ്പിടം വേണ്ട, ഒന്നു കാല്കുത്തി നില്ക്കാന് ഇടം മതിയെന്ന ആഗ്രഹമാണ് സീസണ് യാത്രക്കാരുടേത്. വണ്ടി നിറുത്തി ആളിറങ്ങിയാലുടന് ഇടിച്ചുകയറേണ്ട ഗതികേട്. തെക്കോട്ടു പോകാന്‍ വൈകുന്നേരം 5.40ന് കൊല്ലം പാസഞ്ചറും 6.10ന് കേരളയും 6.40ന് വേണാടുമുണ്ട്. ഇതില്‍ പാസഞ്ചറിലെയും വേണാടിലെയും തിരക്ക് പറയാനില്ല. കേരളയില്‍ ജനറല്‍ കോച്ചുകള്‍ പേരിനു മാത്രം. നാലര മുതല്‍ കോട്ടയത്ത് കാത്തുനില്ക്കുന്ന ജനം ട്രെയിനില്‍ വീട്ടിലെത്തുമ്പോള്‍ രാവേറെയാകും. വടക്കോട്ടുള്ള യാത്രയും ഇങ്ങനെതന്നെ. നാലിന് ഐലൻഡും 5.20ന് എറണാകുളം പാസഞ്ചറും 5.40ന് ചെന്നൈ സൂപ്പര്‍ ഫാസ്റ്റും. ഏതാനും ദിവസങ്ങളില്‍ 5.50ന് ജന്ശതാബ്ദിയുമുണ്ട്. കോട്ടയത്തു നിന്നും തൃശൂരിലേക്കും തിരുവനന്തപുരത്തേക്കും വൈകുന്നേരങ്ങളില്‍ ഓരോ ട്രെയിനുകള്‍ അനുവദിച്ചാല്‍ യാത്രാദുരിതത്തിന് ഒരു പരിധിവരെ പരിഹാരമാകും.
Read MoreTag: train
ഓടുന്ന ട്രെയിനിനടിയില്‍ സാരിയുടുത്ത സ്ത്രീ ! ഞെട്ടിക്കുന്ന സംഭവം
ബംഗളൂരു: നിര്‍ത്തിയിട്ട ട്രെയിനിനടിയില്‍ കൂടി ട്രാക്ക് മുറിച്ച് കടക്കാന്‍ ശ്രമിക്കുന്നതിനിടെ ട്രെയിന്‍ നീങ്ങിത്തുടങ്ങിയാൽ എന്താവും അവസ്ഥ. ഒന്നും ആലോചിക്കാനില്ല, മരണം ഉറപ്പ് ! പക്ഷേ, കർണാടകയിലെ രാജൻകുണ്ടെ റെയിൽവേ സ്റ്റേഷനു സമീപം ഇത്തരമൊരു സംഭവം ഉണ്ടായെങ്കിലും ട്രാക്കിൽ കുടുങ്ങിയയാൾ പോറൽപോലുമില്ലാതെ രക്ഷപ്പെട്ടു. അതും ഒരു യുവതി. നിര്‍ത്തിയിട്ട ഗുഡ്സ് ട്രെയിനിനടിയില്‍ കൂടിയാണ് സാരിയുടുത്ത യുവതി റെയില്‍വേ ട്രാക്ക് മുറിച്ചു കടക്കാന്‍ ശ്രമിച്ചത്. ട്രാക്കിനു നടുവിലെത്തിയപ്പോൾ ട്രെയിന്‍ ചലിച്ച് തുടങ്ങി. ട്രാക്ക് മറികടക്കാനുള്ള സമയം യുവതിക്കു കിട്ടിയില്ല. നിരവധിപ്പേർ നോക്കിനിൽക്കേയായിരുന്നു സംഭവം. ഓടിത്തുടങ്ങിയ ട്രെയിനിന് അടിയിലേക്കു നോക്കിയവർക്ക് യുവതി പാളത്തിൽ കിടക്കുന്നതു കാണാമായിരുന്നു. മരിച്ചെന്നാണ് ഏവരും കരുതിയത്. പക്ഷേ, ട്രെയിൻ പോയതിന് പിന്നാലെ ഓടിയെത്തിയവർ കണ്ടത് യുവതി കൂളായി എഴുന്നേറ്റു വരുന്നതാണ്. ട്രെയിൻ ചലിച്ചു തുടങ്ങിയപ്പോൾ ട്രാക്കിനു സമാന്തരമായി അനങ്ങാതെ കിടന്നതാണു രക്ഷയായത്. ദൃക്സാക്ഷിയായ ആരോ പകർത്തിയ ഇതിന്റെ…
Read Moreഒത്തില്ല ഒത്തില്ല ! വന്ദേഭാരതില്‍ ടിക്കറ്റെടുക്കാതെ കയറി ടോയ്ലറ്റില് ഒളിച്ചിരുന്ന് യുവാവ്; എന്നാല്‍ ആ ദുശ്ശീലം വിനയായി
ടിക്കറ്റെടുക്കാതെ വന്ദേഭാരത് ട്രെയിനില്‍ കയറി ടോയ്ലെറ്റില് ഒളിച്ചിരുന്ന യുവാവിനെ കൈയ്യോടെ പൊക്കി ഉദ്യോഗസ്ഥര്‍. ആന്ധ്രാപ്രദേശിലെ തിരുപ്പതിയില്‍ നിന്ന് സെക്കന്തരാബാദിലേയ്ക്ക് പോകുന്ന വന്ദേ ഭാരത് ട്രെയിനിലാണ് സംഭവം. ടിക്കറ്റെടുക്കാതെ ട്രെയിനില്‍ കയറിയ ശേഷം ഇയാള്‍ നേരെ ടോയ്ലറ്റിനുള്ളിലേക്ക് പോയി അവിടെ ഒളിച്ചിരിക്കുകയായിരുന്നു. ട്രെയിന്‍ ഗുഡൂര്‍ ഭാഗത്തെത്തിയപ്പോള്‍ യുവാവ് ഉള്ളിലിരുന്ന് സിഗരറ്റ് വലിക്കാന്‍ ആരംഭിച്ചു. ഇതിനു പിന്നാലെ ട്രെയിനിലെ ഫയര്‍ അലാറങ്ങള്‍ മുഴങ്ങുകയും ഓട്ടോമാറ്റിക് അഗ്നിശമന ഉപകരണം കമ്പാര്‍ട്ടുമെന്റില്‍ എയറോസോള്‍ സ്പ്രേ ചെയ്തുകൊണ്ട് പ്രവര്‍ത്തിക്കാന്‍ തുടങ്ങുകയും ചെയ്തു. ഇത് മറ്റ് യാത്രക്കാരെ പരിഭ്രാന്തിയിലാക്കി. തുടര്‍ന്ന് ഇവര്‍ കമ്പാര്‍ട്ടുമെന്റിലെ എമജന്‍സി ഫോണ്‍ ഉപയോഗിച്ച് ട്രെയിന്‍ ഗാര്‍ഡിനെ വിവരം അറിയിച്ചു. പിന്നാലെ ട്രെയിന്‍ മനുബുലു സ്റ്റേഷന് സമീപം നിര്‍ത്തി. തുടര്‍ന്ന് ഉദ്യാേഗസ്ഥര്‍ അലാറം കേട്ട കോച്ചില്‍ പരിശോധന നടത്തിയപ്പോഴാണ് ടോയ്ലറ്റില് നിന്ന് പുക ഉയരുന്നത് ശ്രദ്ധയില്‍പെട്ടത്. അഗ്നിശമന ഉപകരണം ഉപയോഗിച്ച് ടോയ്ലറ്റിന്റെ ജനല്‍…
Read Moreട്രെയിനില്‍ വിദ്യാര്‍ഥിനിയ്ക്കു നേരെ നഗ്നതാ പ്രദര്‍ശനം ! വീഡിയോ പകര്‍ത്തി പെണ്‍കുട്ടി; മധ്യവയസ്കന് പിടിയില്‍
ട്രെയിനില്‍ പെണ്‍കുട്ടിയ്ക്കു നേരെ നഗ്നതാ പ്രദര്‍ശനം നടത്തിയ മധ്യവയസ്കന് പിടിയില്‍. പെണ്‍കുട്ടിയുടെ പരാതിയില്‍ കണ്ണൂര്‍ കൂവേരി സ്വദേശി ജോര്‍ജ് ജോസഫിനെയാണ് റെയില്‍വേ പോലീസ് അറസ്റ്റ് ചെയ്തത്. കോയമ്പത്തൂര്‍ മംഗളൂരു ഇന്റര്‍സിറ്റിയില്‍ കണ്ണൂരും പയ്യന്നൂരിനുമിടയില്‍ ഇന്നലെ രാവിലെയോടെയാണ് സംഭവം. ട്രെയിന്‍ കണ്ണൂര്‍ റെയില്‍വേ സ്റ്റേഷന് പിന്നിട്ട ശേഷമാണ് പ്രതി നഗ്നത പ്രദര്‍ശനം നടത്തിയത്. ട്രെയിനില്‍ പെണ്‍കുട്ടിയ്ക്ക് എതിര്‍വശമായി ഇരുന്ന ഇയാള്‍ ലൈംഗികാവയവം പ്രദര്‍ശിപ്പിച്ചുവെന്നാണ് പരാതി. രണ്ടു സ്ത്രീകള്‍ നല്കിയ പരാതിയില്‍ അറസ്റ്റു ചെയ്ത ജോര്‍ജിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും. ഷൊര്‍ണൂരില്‍നിന്ന് കാസര്‍ഗോട്ടേക്ക് യാത്ര ചെയ്യുകയായിരുന്ന വിദ്യാര്‍ഥിനിക്കു നേരെയായിരുന്നു ജോര്‍ജ് ജോസഫിന്റെ നഗ്നതാ പ്രദര്‍ശനം. കാസര്‍ഗോഡ് കോളജില്‍ പഠിക്കുകയാണ് പെണ്‍കുട്ടി. കോഴിക്കോടു നിന്നാണ് ഇയാള്‍ ട്രെയിനില്‍ കയറിയത്. ഇയാളുടെ പ്രവൃത്തി പെണ്‍കുട്ടി ചോദ്യം ചെയ്തപ്പോള്‍ സീറ്റില്‍നിന്ന് എഴുന്നേറ്റു പോയെങ്കിലും ഇയാളെ സഹയാത്രികര്‍ ചേര്‍ന്ന് പിടികൂടി റെയില്‍വേ പോലീസില്‍ ഏല്പിച്ചു. കാസര്‍ഗോഡ്…
Read Moreശുചിമുറിയിലെ ഗ്ലാസ് ഇളക്കിമാറ്റി പ്ലാറ്റ്ഫോമില്‍ നില്ക്കുന്ന സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെ നഗ്നതാ പ്രദര്‍ശനം ! പ്രതി പിടിയില്‍
ട്രെയിനില്‍ വീണ്ടും നഗ്നതാ പ്രദര്‍ശനം. ട്രെയിനില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെ സ്ഥിരമായി നഗ്നതാ പ്രദര്‍ശനം നടത്തുന്ന ആളെ യാത്രക്കാരും നാട്ടുകാരും ചേര്‍ന്ന് പിടികൂടി. ശ്രീകാര്യം ഇടവക്കാട് സ്വദേശി സുരേഷ് കുമാര്‍ (57) ആണ് പിടിയിലായത്. ട്രെയിനിലെ ബാത്ത് റൂമിന്റെ ഗ്ലാസ് ഇളക്കി മാറ്റി പ്ലാറ്റ് ഫോമിലുള്ള സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെ നഗ്നതാ പ്രദര്‍ശനം നടത്തുമ്പോഴാണ് ഇയാള്‍ പിടിയിലായത്. ട്രെയിനില്‍ നിന്നുള്ള ഇയാളുടെ പ്രവൃത്തി പതിവായതോടെ യാത്രക്കാര്‍ പ്രതിയെ പിടികൂടാന്‍ തീരുമാനിച്ചു.തുടര്‍ന്ന് ചിറയിന്‍കീഴ് മുതല്‍ ഇയാളെ നിരീക്ഷിച്ചു വന്ന യാത്രക്കാര്‍ കഴക്കൂട്ടത്തു വച്ചാണ് ഇയാളെ പിടികൂടിയത്. ട്രെയിന്‍ സ്റ്റേഷനുകളിലെത്തുമ്പോഴാണ് ഇയാള്‍ ബാത്റൂം വിന്‍ഡോ വഴി നഗ്നതാ പ്രദ്രര്ശനം നടത്തുന്നത്. അതിനാല്‍ തന്നെ ഇയാളുടെ മുഖം കാണാന്‍ കഴിഞ്ഞിരുന്നില്ല. സംഭവം നിരന്തരമായതോടെ പെണ്‍കുട്ടികള്‍ വീട്ടുകാരെ വിവരം അറിയിച്ചു. തുടര്‍ന്ന് ചിറയിന്‍കീഴ് പോലീസില്‍ പരാതി നല്‍കിയിരുന്നു. ഇന്ന് നാട്ടുകാരും സ്കൂള്‍ ജീവനക്കാരും…
Read Moreകുണ്ടറയില്‍ ആണ്‍കുട്ടിയും പെണ്‍കുട്ടിയും ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ ! ആത്മഹത്യയെന്ന് സൂചന
കൊല്ലം, കുണ്ടറയ്ക്ക് സമീപം കേരളപുരത്ത് ട്രെയിന്‍ തട്ടി ആണ്‍കുട്ടിയും പെണ്‍കുട്ടിയും മരിച്ച നിലയില്‍. കേരളപുരം മാമ്പുഴ കോളശേരി സ്വദേശി കാര്‍ത്തിക്(15), പുത്തന്‍കുളങ്ങര സ്വദേശി മാളവിക(15) എന്നിവരാണ് മരിച്ചത്. കൊല്ലം-ചെങ്കോട്ട പാതയിലാണ് സംഭവം ഉണ്ടായത്. ശനിയാഴ്ച രാത്രി 8.50ന് കേരളപുരം മാമൂടിന് സമീപമാണ് അപകടം നടന്നത്. പുനലൂരില്‍നിന്ന് കൊല്ലത്തേക്ക് പോയ മെമു ട്രെയിന്‍ തട്ടിയാണ് അപകടം. ഇരുവരും ട്രെയിനിന് മുന്നിലേക്ക് ചാടുകയായിരുന്നുവെന്നാണ് അധികൃതര്‍ പറയുന്നത്. അപകടമുണ്ടായ ഉടന്‍ ട്രെയിന്‍ നിര്‍ത്തി ലോക്കോ പൈലറ്റ് പോലീസിന് വിവരം അറിയിച്ചു. ട്രെയിന്‍ ഒരു മണിക്കൂറോളം സംഭവസ്ഥലത്ത് നിര്‍ത്തിയിട്ടുണ്ട്. ട്രെയിന്‍ കുണ്ടറ സ്റ്റേഷന് പിന്നിട്ട് അല്‍പസമയത്തിനകമാണ് അപകടം ഉണ്ടായത്. പോലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹങ്ങള്‍ കൊല്ലം ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്കുശേഷം മൃതദേഹങ്ങള്‍ ഇന്ന് ഇരുവരുടെയും ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ആത്മഹത്യയാണെന്നാണ്…
Read Moreആ പടം വരച്ചവനെ ഇങ്ങ് വിളി ! പിടികൂടിയ പ്രതിയ്ക്ക് രേഖാചിത്രവുമായി പുലബന്ധമില്ലെന്ന് ആളുകള്‍; മറുപടിയുമായി കേരള പോലീസ്…
എലത്തൂര്‍ ട്രെയിന്‍ തീവെപ്പ് കേസില്‍ മഹാരാഷ്ട്രയില്‍ പിടിയിലായ ഷാരൂഖ് സെയ്ഫിയ്ക്ക് നേരത്തെ പുറത്തുവിട്ട രേഖാചിത്രവുമായി യാതൊരു സാമ്യമില്ലെന്ന പരിഹാസങ്ങള്‍ക്ക് മറുപടിയുമായി കേരള പോലീസ് രംഗത്ത്. പ്രതിയെ നേരിട്ട് കണ്ട് വരക്കുന്നതല്ല രേഖാചിത്രം. പ്രതിയെ കണ്ടവര്‍ ഓര്‍മ്മയില്‍ നിന്ന് പറഞ്ഞുകൊടുക്കുന്ന ലക്ഷണങ്ങള്‍ വച്ചിട്ടാണ് രേഖാചിത്രം തയ്യാറാക്കുന്നതെന്നും പറഞ്ഞുകിട്ടുന്ന വിവരങ്ങള്‍ എപ്പോഴും ശരിയാവണം എന്നില്ലെന്നും കേരള പോലീസ് വിശദീകരിച്ചു. ഫേസ്ബുക്ക് കമന്റിലൂടെയാണ് പോലീസിന്റെ വിശദീകരണം. അതേസമയം രേഖാചിത്രം ശരിയായിട്ടുള്ള നിരവധി കേസുകളുണ്ടെന്നും കുറ്റകൃത്യം നടന്ന സമയത്ത് ഉണ്ടാകുന്ന പരിഭ്രാന്തിയില്‍, ദൃക്സാക്ഷികള്‍ കുറ്റവാളികളെ കൃത്യമായി ഓര്‍ത്തെടുക്കാന്‍ തക്ക മാനസികാവസ്ഥയില്‍ ആകണമെന്നില്ലെന്നും പോലീസ് പറഞ്ഞു. ബുധനാഴ്ച രാവിലെ മഹാരാഷ്ട്രയില്‍ പിടിയിലായ പ്രതിയുടെ ചിത്രം പുറത്തുവന്നതിന് പിന്നാലെ സാമൂഹിക മാധ്യമങ്ങളില്‍ രേഖാചിത്രത്തിനെതിരേ വലിയ തോതിലുള്ള പരിഹാസം ഉയര്‍ന്നിരുന്നു. പോലീസിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ ഉള്‍പ്പെടെ നിരവധി പേര് രേഖാചിത്രത്തെ പരിഹസിച്ച് അഭിപ്രായം രേഖപ്പെടുത്തി. ഇതിനുപിന്നാലെയാണ്…
Read Moreയാത്രക്കാരിയുടെ ഷാള്‍ ഊരിക്കൊണ്ടു പോയി ടിക്കറ്റ് പരിശോധക ! വിചിത്രമായ സംഭവം കോഴിക്കോട് സ്റ്റേഷനില്‍…
ട്രെയിന്‍ മാറിക്കയറിയ യുവതിയുടെ ചുരിദാറിന്റെ ഷാള്‍ ടിക്കറ്റ് പരിശോധത ഊരിക്കൊണ്ടു പോയതായി പരാതി. ബാലുശ്ശേരി സ്വദേശിനിയായ നൗഷത്തിനാണ് ഈ ദുരനുഭവമുണ്ടായത്. കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ നേരിട്ട ദുരനുഭവത്തില്‍ കേന്ദ്ര റെയില്‍വേ മന്ത്രിക്കും മുഖ്യമന്ത്രിക്കും ഉള്‍പ്പെടെ ഇവര്‍ പരാതി നല്‍കിയിട്ടുണ്ട്. ഷാള്‍ അഴിച്ചെടുത്ത് കൊണ്ടുപോയ ഉദ്യോഗസ്ഥ രണ്ടുമണിക്കൂറിന് ശേഷമാണ് ഇത് തിരികെ നല്‍കിയതെന്നും കരഞ്ഞുപറഞ്ഞിട്ടും ഷാള്‍ തിരികെ നല്കാന് തയ്യാറായില്ലെന്നും ആള്‍ക്കൂട്ടത്തിനിടയില്‍ അപമാനിച്ചെന്നുമാണ് യുവതിയുടെ പരാതി. പിഴ അടച്ചശേഷം ഉദ്യോഗസ്ഥ ഷാള്‍ തിരികെ നല്‍കുന്നതിന്റെ വീഡിയോയും ഇവര്‍ പുറത്തുവിട്ടിട്ടുണ്ട്. സംഭവത്തെക്കുറിച്ച് യുവതി പറയുന്നത് ഇങ്ങനെ… കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു സംഭവം. തലശ്ശേരിയില്‍ നിന്ന് കൊയിലാണ്ടിയിലേക്ക് മെമു ട്രെയിനില്‍ യാത്ര ചെയ്യാന്‍ ടിക്കറ്റ് എടുത്ത താന്‍ ട്രെയിന്‍ മാറി ഇന്റര്‍സിറ്റി എക്സ്പ്രസില്‍ കയറുകയായിരുന്നു. ആദ്യമായാണ് ട്രെയിനില്‍ തനിച്ച് യാത്ര ചെയ്യുന്നത്, ട്രെയിന്‍ മാറിയപ്പോള്‍ പരിഭ്രാന്തിയിലായി. ഇന്റര്‍സിറ്റി എക്സ്പ്രസിന് കൊയിലാണ്ടിയില്‍ സ്റ്റോപ്പില്ലാത്തതിനാല്‍ കോഴിക്കോട്ട്…
Read Moreചീറിപ്പാഞ്ഞു വരുന്ന ട്രെയിനു മുമ്പില്‍ തലച്ചുമടുമായി വയോധികര്‍ ! തക്കസമയത്ത് പോലീസെത്തിയത് രക്ഷയായി; വീഡിയോ വൈറല്‍…
ട്രാക്കിലൂടെ ട്രെയിന്‍ ചീറിപ്പാഞ്ഞു വരുമ്പോള്‍ തലച്ചുമടും ബാഗുകളും താങ്ങി റെയില്‍വേ ട്രാക്കിലൂടെ നടന്നു നീങ്ങിയ രണ്ട് വൃദ്ധകളെ ഞൊടിയില്‍ രക്ഷപ്പെടുത്തി റെയില്‍വേ പോലീസ്. മധ്യപ്രദേശിലെ ഹൊഷങ്കാബാദിലാണ് സംഭവം. സംഭവത്തിന്റെ സിസിടിവി ദൃശ്യം സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. റെയില്‍വേ ട്രാക്കുകള്‍ ഓരോന്നായി കടന്ന് പ്ലാറ്റ്ഫോമിലേക്ക് കയറാനായിരുന്നു വൃദ്ധകളുടെ ശ്രമം. ദൂരെ നിന്നും ട്രെയിന്‍ വരുന്നതു കണ്ട ഇവര്‍ അതേ ട്രാക്കിലൂടെ തന്നെ ഓടിയെത്തുകയായിരുന്നു. ഇതുകണ്ട റെയില്‍വേ പോലീസ് ഉദ്യോഗസ്ഥര്‍ വേഗം അവരുടെ കൈപിടിച്ച് പ്ലാറ്റ്ഫോമിലേക്ക് വലിച്ചിട്ടു. സമീപമുണ്ടായിരുന്ന യാത്രക്കാരും സഹായത്തിനെത്തി. ‘സുരക്ഷയാണ് പരമപ്രധാനം. അവിടെയുണ്ടായിരുന്ന ആര്‍പിഎഫ്, ജിആര്‍പി ഉദ്യോഗസ്ഥന്മാര് ജാഗ്രത പുലര്‍ത്തിയതുകൊണ്ടാണ് രണ്ടുപേരെ രക്ഷപ്പെടുത്താനായത്. എല്ലായ്പ്പോഴും ഓവര്‍ ബ്രിഡ്ജിലൂടെ തന്നെ പ്ലാറ്റ്ഫോമിലേക്ക് കടക്കാന്‍ ശ്രമിക്കുക’.വിഡിയോ പങ്കുവച്ച് റെയില്‍വേ മന്ത്രാലയം കുറിച്ചു.
Read Moreരണ്ടിടങ്ങളിലായി ട്രെയിൻ തട്ടി മൂന്നുപേർ മരിച്ചു
തൃശൂർ: തൃശൂരിൽ രണ്ടിടങ്ങളിലുണ്ടായ ട്രെയിൻ അപകടങ്ങളിൽ ഇരിങ്ങാലക്കുടയിലെ സാംസ്കാരിക പ്രവർത്തകൻ ചന്ദ്രൻ വാര്യർ ഉൾപ്പെടെ മൂന്ന് മരണം. മരിച്ച മറ്റു രണ്ടുപേർ ഇതര സംസ്ഥാന സ്വദേശികളാണ്. ഇവരെ തിരിച്ചറിഞ്ഞിട്ടില്ല. പുതുക്കാട് കുറുമാലി പാലത്തിന് സമീപമുണ്ടായ അപകടത്തിലാണ് കഴിഞ്ഞ അരനൂറ്റാണ്ടിലേറെ കാലമായി ഇരിങ്ങാലക്കുടയിലെ കലാസാംസ്കാരിക രംഗത്തെ സജീവ സാന്നിദ്ധ്യമായിരുന്ന വടക്കേ വാരിയത്ത് കെ.വി ചന്ദ്രൻ വാര്യർ (82) മരിച്ചത്. അവിണിശ്ശേരി തൃത്താമശ്ശേരി വാരിയത്താണ് ഇപ്പോൾ താമസമെങ്കിലും മിക്കവാറും ദിവസങ്ങളിൽ ചന്ദ്രൻ വാര്യർ തന്റെ പ്രവർത്തന മേഖലയായ ഇരിങ്ങാലക്കുടയിൽ എത്താറുണ്ട്. സ്നേഹപൂർവ്വം എല്ലാവരും ‘ചന്ദ്രേട്ടൻ’ എന്നു വിളിച്ചിരുന്ന കെ.വി. ചന്ദ്രൻ വാര്യർ ഇന്നലെ രാവിലേയും കൂടൽമാണിക്യം ദേവസ്വം വക കളത്തുംപടി പറമ്പിലെ വഴുതനങ്ങ വിളവെടുപ്പിന് സാക്ഷ്യം വഹിക്കാൻ എത്തിയിരുന്നു. മന്ത്രി ഡോ. ആർ ബിന്ദു അടക്കം എല്ലാവരുമായും സംസാരിച്ചതിനു ശേഷം ഉച്ചതിരിഞ്ഞ് ഒല്ലൂരിലുള്ള ബന്ധുവീട്ടിലേക്ക് പോയതായിരുന്നു. റെയിൽവേ ലൈൻ മുറിച്ചു…
Read More