പാളത്തിലൂടെയല്ലാതെ റോഡിലൂടെ ട്രെയിന്‍ ഓടുന്നതു ചിന്തിക്കാനാവുമോ ? എന്നാല്‍ റോഡിലൂടെ സുന്ദരമായി ട്രെയിന്‍ ഓടിച്ച് ചൈന ലോകത്തെത്തന്നെ ഞെട്ടിച്ചിരിക്കുകയാണ്. ട്രാക്കിലൂടെ അല്ലാതെ റോഡിലൂടെ ട്രെയിന്‍ സഞ്ചരിക്കുന്ന ചിത്രങ്ങളും വിഡിയോകളും ഇതിനകം പുറത്തുവന്നു കഴിഞ്ഞു. ലോകത്ത് തന്നെ ഇത്തരമൊരു പദ്ധതി ആദ്യമായിട്ടാണ് പരീക്ഷിക്കുന്നത്. സാധാരണ ട്രെയിനുകളില്‍ നിന്ന് ഇവയ്ക്ക് ചെറിയ വ്യത്യാസങ്ങളൊക്കെയുണ്ട്. ഉരുക്ക് ട്രെയിനുകള്‍ക്കു പകരം റബ്ബര്‍ ടയറുകളാണ് ഇവിടെ ഉപയോഗിച്ചിരിക്കുന്നത്. ചൈനീസ് നഗരം ഹ്യുനാന്‍ പ്രവിശ്യയിലാണ് ജൂണ്‍ രണ്ടിന് പുതിയ സര്‍വീസ് അവതരിപ്പിച്ചത്. അത്യാധുനിക ടെക്നോളജിയുടെ സഹായത്തോടെ നിര്‍മിച്ചിട്ടുള്ള ട്രെയിന്‍ ലോകത്ത് തന്നെ വന്‍ വിപ്ലവം സൃഷ്ടിച്ചേക്കുമെന്നാണ് കരുതുന്നത്. 2013 ലാണ് ഈ പദ്ധതിക്ക് തുടക്കം കുറിക്കുന്നത്. ചൈനീസ് റെയില്‍ കോര്‍പ്പറേഷന്റെ പുതിയ പദ്ധതി 2018 ല്‍ മാത്രമേ പൂര്‍ണമായി പ്രവര്‍ത്തിച്ചു തുടങ്ങൂ. റോഡില്‍ അടയാളപ്പെടുത്തിയിട്ടുള്ള വഴികളിലൂടെയാണ് ട്രെയിന്‍ സഞ്ചരിക്കുക. ട്രെയിന്‍ നിയന്ത്രിക്കാനായി നിരവധി സെന്‍സറുകളും ഉപയോഗിക്കുന്നുണ്ട്.…
Read More