കോഴിക്കോട്: ഗ്രാമപഞ്ചായത്ത് പ്രസിഡന്റായ സിപിഎം േനതാവിന്റെ മുഖത്തടിക്കുകയും നേതാക്കളെ തെറിവിളിക്കുകയും ചെയ്ത എസ്ഐക്കെതിരേ മിന്നല്‍ വേഗത്തില്‍ നടപടി. സംഭവം നടന്ന് അരമണിക്കൂറിനകം എസ്ഐയെ എആര്‍ ക്യാമ്പിലേക്ക് സ്ഥലംമാറ്റി. മലപ്പുറം തിരൂര്‍ പോലീസ് സ്റ്റേഷനിലെ പ്രൊബേഷന്‍ എസ്ഐ കെ.വി. വിപിനെതിരേയാണു നടപടിയെടുത്തത്. വെട്ടം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നൗഷാദ് നെല്ലാഞ്ചേരിയെ മുഖത്തടിക്കുകയും തിരൂര്‍ ബ്ളോക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് യു. സൈനുദ്ദീനെയും സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗം ഇ. ജയനെയും തെറിവിളിക്കുകയും ചെയ്തെന്നാണു പരാതി. ഒരു കേസിന്റെ ആവശ്യവുമായി സ്റ്റേഷനില്‍ എത്തിയതായിരുന്നു നേതാക്കള്‍. നൗഷാദിന്റെ വാര്‍ഡിലെ ഒരു മത്സ്യതൊഴിലാളിയോട് ഒരു കേസുമായി ബന്ധപ്പെട്ട് ഇന്നലെ രാവിലെ പത്തിന് സ്റ്റേഷനില്‍ എത്താന്‍ എസ്ഐ ആവശ്യപ്പെട്ടിരുന്നു. ജോലി സംബന്ധമായ ആവശ്യമുള്ളതിനാല്‍ മത്സ്യത്തൊഴിലാളിക്ക് എത്താന്‍ പറ്റില്ലെന്നും മറ്റൊരു ദിവസം അനുവദിക്കണമെന്നുമാവശ്യപ്പെട്ട് നൗഷാദ് എസ്ഐ വിപിനെ ഫോണില്‍ വിളിച്ചു. എന്നാല്‍, പ്രശ്നത്തില്‍ ഇടപെടേണ്ടെന്ന് നൗഷാദിനെ എസ്ഐ താക്കീത്…
Read MoreTag: transfer
ഇനി സര്‍ക്കാര്‍ അധ്യാപകര്‍ക്കും അഞ്ചു വര്‍ഷത്തിലൊരിക്കല്‍ നിര്‍ബന്ധിത സ്ഥലം മാറ്റം ! ഉടന്‍ നടപ്പിലാകുമോയെന്ന് സംശയം…
ഇനി സര്‍ക്കാര്‍ സ്കൂളിലെ അധ്യാപകര്‍ക്കും നിര്‍ബന്ധിത സ്ഥലംമാറ്റം. അധ്യാപകര്‍ക്ക് അഞ്ചു വര്‍ഷത്തിലൊരിക്കല്‍ സ്ഥലം മാറ്റം നല്‍കാനാണ് വിദ്യാഭ്യാസ വകുപ്പ് ആലോചിക്കുന്നത്. ഇത് സംബന്ധിച്ച കരടുനയം വിദ്യാഭ്യാസ വകുപ്പ് തയ്യാറാക്കി. നിലവില്‍ മറ്റ് സര്‍ക്കാര്‍ ജീവനക്കാര്‍ക്കുള്ള സ്ഥലംമാറ്റരീതി അധ്യാപകര്‍ക്കും ബാധകമാക്കാനാണ് ഈ നീക്കം. അധ്യാപക സംഘടനകളുമായി ചര്‍ച്ച നടക്കാത്ത സാഹചര്യത്തില്‍ പുതിയ പരിഷ്കാരം വരുന്ന അധ്യയന വര്‍ഷം നടപ്പാക്കുമോയെന്ന് വ്യക്തമല്ല. വര്‍ഷങ്ങളായുള്ള സമ്പ്രദായം മാറ്റണമെങ്കില്‍ സര്‍ക്കാരിന്റെ നയപരമായ ഇടപെടല്‍ വേണ്ടിവരും. അഞ്ചുവര്‍ഷം കൂടുമ്പോള്‍ സ്ഥലംമാറ്റം നല്കുന്ന രീതി ഹയര്‍ സെക്കന്‍ഡറി സ്കൂളുകളില്‍ ഇപ്പോള്‍ തന്നെയുണ്ട്. ഒന്നുമുതല്‍ പത്തുവരെ ക്ലാസുകളിലെ അധ്യാപകരെല്ലാം പുതിയ നയത്തിന്റെ പരിധിയില്‍ കൊണ്ടുവന്നേക്കും. സംസ്ഥാന യോഗ്യതാപട്ടികയനുസരിച്ചാണ് ഹയര്‍ സെക്കന്‍ഡറി അധ്യാപകനിയമനം നടക്കുന്നത്. എല്‍.പി., യു.പി, ഹൈസ്കൂള്‍ എന്നിവയിലേക്കാവട്ടെ ജില്ലാതല പി.എസ്.സി. പട്ടികയില്‍ നിന്നാണ് നിയമനം. അതുകൊണ്ടുതന്നെ, നിയമനം ലഭിച്ച ജില്ലയില്‍ത്തന്നെ സ്ഥലംമാറ്റം പരിഗണിക്കുന്ന തരത്തിലാവും പുതിയ…
Read Moreജോലിയ്ക്കിടെ ടിക്ടോക്ക് കളിക്കുന്നവര്‍ ജാഗ്രതൈ ! ടിക്ടോക്കില്‍ അഭിനയിച്ച സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് പണികിട്ടി ! വീഡിയോ വൈറലായതിനു പിന്നാലെ ജില്ലാ കളക്ടറുടെ വക സ്ഥലംമാറ്റം
പണി പാലുംവെള്ളത്തില്‍ കിട്ടുക എന്നു പറഞ്ഞാല്‍ ഇതാണ്. സമൂഹ മാധ്യമങ്ങളില്‍ ഇപ്പോള്‍ ടിക് ടോക് തരംഗമാണ്. ജോലിയ്ക്കിടെ ടിക് ടോക് ചെയ്യുന്നതും പലരുടെയും വീക്ക്നെസ്സായി മാറിക്കൊണ്ടിക്കുകയാണ്. ജോലി സമയത്ത് ടിക് ടോക്കില്‍ കളിക്കുന്നവര്‍ക്ക് ഇടയ്ക്കിടെ നല്ല എമണ്ടന്‍ പണിയും കിട്ടുന്നുണ്ട്. ഓഫീസ് ജോലിക്കിടെ ടിക് ടോക് ആപ്പില്‍ അഭിനയിച്ച സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് വീഡിയോ വൈറലായതിനു പിന്നാലെ അഭിനന്ദനത്തിനു പകരം കിട്ടിയതാവട്ടെ സ്ഥലംമാറ്റവും.തെലങ്കാനയിലാണ് സംഭവം. തെലങ്കാനയിലെ ഖമ്മം മുന്‍സിപ്പല്‍ കോര്‍പ്പറേഷനിലെ സര്‍ക്കാര്‍ ജീവനക്കാരാണ് ജോലിക്കിടയില്‍ ടിക് ടോക്കില്‍ അഭിനയിച്ച് പണി വാങ്ങിച്ചത്.സിനിമ പാട്ടുകള്‍ക്കും ഡയലോഗുകള്‍ക്കും അനുസരിച്ചായിരുന്നു അഭിനയം. വീഡിയോകളില്‍ പലതും സോഷ്യല്‍മീഡിയയില്‍ വൈറലായിട്ടുണ്ട്. ഇതിന് പിന്നാലെ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ജോലി സമയത്ത് ടിക് ടോക്കില്‍ കളിച്ചിരിക്കുകയാണെന്ന വാര്‍ത്തകളും പുറത്തു വന്നു. ഇതേ തുടര്‍ന്ന് ജില്ലാ കളക്ടര്‍ ഇടപെട്ട് സ്ഥലംമാറ്റ നടപടിക്ക് പുറമെ ഇവരുടെ വേതനം വെട്ടിക്കുറക്കാനും ഉത്തരവിട്ടു. ഇവര്‍ക്കെതിരെയും…
Read More