താനൊരു ഇമോഷണല്‍ ബീസ്റ്റാണെന്നും ട്രോളന്മാര്ക്കുവേണ്ടിത്തന്നെയാണ് ഇതു പറയുന്നതെന്നും നടന് സുരേഷ് ഗോപി. പ്രതീക്ഷ ഫൗണ്ടേഷനും മുംബൈ വസായിയും ചേര്‍ന്ന് സംഘടിപ്പിച്ച ട്രാന്‍സ്ജെന്‍ഡേഴ്സ് ഓണാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇതു പറയുമ്പോള്‍ ചില ഭാഗങ്ങള്‍ അടര്‍ത്തിയെടുത്ത് ട്രോളുമെന്നറിയാം. എന്നാല്‍, ട്രോളുന്നവരെപ്പോലെ ട്രോളപ്പെടുന്നവരെയും ജനം വിലയിരുത്തും. വേട്ടയാടപ്പെടുന്നേയെന്ന നിലവിളി കേള്‍ക്കുന്നുണ്ട്. വേട്ടയാടുന്നവരെയും വേട്ടയാടപ്പെടുന്നവരെയും കാണുന്നവര്‍ക്ക് നന്നായി അറിയാമെന്നും സുരേഷ് ഗോപി പറഞ്ഞു. താനൊരു ദേഷ്യക്കാരനായത് രാഷ്ടീയത്തിലിറങ്ങിയതിനുശേഷമാണ്. അദ്ദേഹം ട്രാന്സ്ജെന്ഡറുകള്ക്കുമുന്നില് തലകുനിച്ച് അനുഗ്രഹം തേടുകയും ചെയ്തു. പ്രതീക്ഷ ഫൗണ്ടേഷന് ചെയര്മാന് ഉത്തംകുമാര്‍ അധ്യക്ഷനായി. ബി.ജെ.പി. ജില്ലാ പ്രസിഡന്റ് കെ.കെ. അനീഷ് കുമാര്‍, കൗണ്‍സിലര്‍ പൂര്‍ണിമാ സുരേഷ്, പി.ആര്. ശിവശങ്കരന്, ദേവൂട്ടി ഷാജി, സംവിധായകന് വിഷ്ണുമോഹന് തുടങ്ങിയവര്‍ പ്രസംഗിച്ചു. കവി വിജയരാജമല്ലിക, ഡോ. വി.എസ്. പ്രിയ ഉള്‍പ്പെടെ വിവിധ മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച ട്രാന്സ്വ്യക്തികള്ക്ക് ആദരമായി ഓണപ്പുടവയും ഫലകവും സുരേഷ് ഗോപി കൈമാറി.…
Read MoreTag: transgender
ജനനം കൊണ്ട് സ്ത്രീകളായിരിക്കുന്നവരായിരിക്കണം പങ്കെടുക്കേണ്ടത് ! മിസ് ഇറ്റലി മത്സരത്തില്‍ നിന്നും ട്രാന്സ്ജെന്ഡേഴ്സിനെ വിലക്കി
മിസ് ഇറ്റലി സൗന്ദര്യ മത്സരത്തില്‍ പങ്കെടുക്കുന്നതില്‍ നിന്ന് ട്രാന്‍സ്ജെന്‍ഡേഴ്സിന് വിലക്ക്. അടുത്തിടെ നടന്ന ഒരു അഭിമുഖത്തിലാണ് സൗന്ദര്യ മത്സരത്തിന്റെ രക്ഷാധികാരിയായ പാട്രിസിയ മിരിഗ്ലിയാനി ഇതു വ്യക്തമാക്കിയത്. സൗന്ദര്യ മത്സരത്തില്‍ പങ്കെടുക്കുന്നവര്‍ ജനനം കൊണ്ട് ഒരു സ്ത്രീയായിരിക്കണമെന്നും 84 വര്‍ഷമായി പിന്തുടരുന്ന മത്സരത്തിന്റെ പാരമ്പര്യം അങ്ങനെയാണെന്നും അവര്‍ പറഞ്ഞു. ‘ഇതുവരെ ട്രാന്‍സ്ജെന്‍ഡേഴ്സിന് സൗന്ദര്യ മത്സരത്തില്‍ പങ്കെടുക്കാന്‍ ഞങ്ങള്‍ അനുവാദം നല്‍കിയിട്ടില്ല. കാരണം മത്സരത്തില്‍ പങ്കെടുക്കുന്നവര്‍ ജനനം കൊണ്ട് സ്ത്രീകളായിരിക്കണം എന്ന് ഞാന്‍ വിശ്വസിക്കുന്നു. എന്റെ മേല്‍നോട്ടത്തില്‍ നടപടിക്രമങ്ങള്‍ മുന്നോട്ട് പോകുന്നിടത്തോളം കാലം അതങ്ങനെ തന്നെയായിരിക്കും. ഇപ്പോള്‍ അത് മാറ്റുന്നില്ല’. ഒരു അഭിമുഖത്തില്‍ മിരിഗ്ലിയാനി പറഞ്ഞു. ട്രാന്സ്ജെന്ഡേഴ്സിനെ സൗന്ദര്യമത്സരങ്ങളിലേക്ക് പ്രവേശിപ്പിക്കാന്‍ തീരുമാനിക്കുന്ന ആളുകളോട് തനിക്ക് വിരോധമില്ലെന്നും മിരിഗ്ലിയാനി കൂട്ടിച്ചേര്‍ത്തു. ട്രാന്‍സ്ജെന്‍ഡര്‍ മോഡലായ റിക്കി വലേരി കൊല്ലെ മിസ് നെതര്ലന്ഡായി തിരഞ്ഞെടുക്കപ്പെട്ട് ആഴ്ചകള്‍ക്ക് ശേഷമാണ് മിസ് ഇറ്റലി മത്സരത്തില്‍ ട്രാന്സ്ജെന്റര് കമ്യൂണിറ്റിയിലുള്ളവര്‍ക്ക്…
Read Moreനീണ്ട പ്രണയത്തിനൊടുവില്‍ കല്യാണം കഴിക്കാന്‍ ലിംഗമാറ്റ ശസ്ത്രക്രിയ ! ‘ഭര്‍ത്താവ്’ ഉപേക്ഷിച്ചതായി പരാതിപ്പെട്ട് യുവാവ്…
കല്യാണം കഴിക്കുന്നതിനായി നിര്‍ബന്ധിച്ച് ലിംഗമാറ്റ ശസ്ത്രക്രിയ നടത്തിയ ശേഷം ഉപേക്ഷിച്ചുവെന്ന് യുവാവിന്റെ പരാതി. സ്ത്രീയാവാന്‍ ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയനായി എന്ന് കാണിച്ച് 22കാരനാണ് ‘ഭര്‍ത്താവിനെതിരെ’ പോലീസില്‍ പരാതി നല്‍കിയത്. കല്യാണം കഴിഞ്ഞ് രണ്ടുവര്‍ഷം ഒരുമിച്ച് കഴിഞ്ഞ ശേഷം തന്നെ ‘ഭര്‍ത്താവ്’ ഉപേക്ഷിച്ചതായും പരാതിയില്‍ പറയുന്നു. പ്രയാഗ് രാജിലെ കൗസംബിയിലാണ് വ്യത്യസ്ത സംഭവം. ‘ഭര്‍ത്താവിനും’ ‘ഭര്‍തൃവീട്ടുകാര്‍’ക്കുമെതിരെയാണ് യുവാവ് പരാതി നല്‍കിയത്. വിശ്വാസ വഞ്ചന, ഭീഷണി അടക്കം വിവിധ വകുപ്പുകള്‍ അനുസരിച്ച് കേസെടുത്ത് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇവര്‍ പണം തട്ടിയെടുത്തതായും ജാതീയ പരാമര്‍ശങ്ങള്‍ നടത്തിയതായും മര്‍ദ്ദിച്ചതായും 22കാരന്റെ പരാതിയില്‍ പറയുന്നു. 2016ലാണ് താന്‍ സുഹൃത്തുമായി പ്രണയത്തിലാവുന്നതെന്നും കല്യാണം കഴിക്കുന്നതിന് ലിംഗമാറ്റ ശസ്ത്രക്രിയ നടത്താന്‍ സുഹൃത്ത് നിര്‍ബന്ധിക്കുകയായിരുന്നുവെന്നും ഇയാള്‍ പറഞ്ഞു. തുടര്‍ന്ന് രണ്ടുവര്‍ഷം മുന്‍പ് തങ്ങള്‍ ഇരുവരും വിവാഹിതരായി. കല്യാണത്തിന് ശേഷം ഇരുവരും ഭാര്യയും ഭര്‍ത്താവും എന്ന നിലയിലാണ് ജീവിച്ചിരുന്നതെന്ന്…
Read Moreഇനി മുമ്പോട്ടു പോകാന്‍ കഴിയില്ല ! തങ്ങള്‍ വേര്‍പിരിയുകയാണെന്നും ആരും മാനസികമായി വേദനിപ്പിക്കരുതെന്നും പ്രവീണും ഐഷുവും…
സോഷ്യല്‍മീഡിയയില്‍ സജീവമായ ട്രാന്‍സ് ദമ്പതികളായിരുന്നു പ്രവീണ്‍ നാഥും റിഷാന ഐഷുവും പ്രണയ ദിനമായ ഫെബ്രുവരി 14നായിരുന്നു വിവാഹിതരായത്. ഇപ്പോഴിതാ ഇരുവരും വേര്‍പിരിയുകയാണെന്ന വാര്‍ത്തയാണ് പുറത്തുവരുന്നത്. പ്രവീണ്‍ നാഥാണ് തങ്ങള്‍ വേര്‍പിരിയുകയാണെന്ന വിവരം ഫേസ്ബുക്കിലൂടെ അറിയിച്ചത്. രണ്ടര മാസത്തോളം നീണ്ട ദാമ്പത്യ ജീവിതത്തിനൊടുവിലാണ് ഇരുവരും വേര്‍പിരിയാനൊരുങ്ങുന്നത്. ഇനി മുന്നോട്ട് ഒരുമിച്ച് പോവേണ്ടതില്ലെന്നും വേര്‍പിരിയുകയാണ് നല്ലതെന്നും ഇരുവരും ഒന്നിച്ചെടുത്ത തീരുമാനമാണെന്ന് പ്രവീണ്‍ നാഥ് സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു. തങ്ങള്‍ വേര്‍പിരിയാന്‍ തീരുമാനിച്ചത് ചില വ്യക്തിപരമായ കാരണം കൊണ്ടാണ്. ഇതുമായി ബന്ധപ്പെട്ട് തങ്ങള്‍ക്ക് മാനസിക സമ്മര്‍ദ്ദങ്ങളുണ്ടാക്കുന്ന ചോദ്യങ്ങള്‍ ആരില്‍ നിന്നും ഉണ്ടാവില്ലെന്ന് വിശ്വസിക്കുന്നുവെന്നും പ്രവീണ്‍ പറയുന്നു. ഇപ്പോള്‍ തങ്ങള്‍ ഒന്നിച്ചല്ല കഴിയുന്നതെന്നും തങ്ങളുടെ രണ്ടാളുടെയും ജീവിതം നല്ല രീതിയില്‍ തന്നെ മുന്നോട്ട് പോകുകയാണെന്നും ഇത്രയും കാലം തങ്ങളെ പിന്തുണക്കുകയും സ്നേഹിക്കുകയും ചെയ്ത എല്ലാവര്ക്കും നന്ദിയെന്നും പ്രവീണ്‍ കൂട്ടിച്ചേര്‍ത്തു. പ്രവീണിന്റെ കുറിപ്പില്‍…
Read More16കാരനെ ലൈംഗികമായി പീഡിപ്പിച്ചു ! ട്രാന്‍സ് ജെന്‍ഡര്‍ ‘സഞ്ജു സാംസണ്’ ഏഴുവര്‍ഷം തടവ്…
കൗമാരക്കാരനെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ട്രാന്‍സ്ജെന്‍ഡര്‍ക്ക് ഏഴു വര്‍ഷം കഠിന തടവും 25,000 രൂപ പിഴയും വിധിച്ച് കോടതി. ചിറയിന്‍കീഴ് ആനത്തലവട്ടം എല്‍പിഎസിന് സമീപം സഞ്ജു സാംസണെയാണ് (34) തിരുവനന്തപുരം പ്രത്യേക അതിവേഗ കോടതി ശിക്ഷിച്ചത്. കേരളത്തില്‍ ആദ്യമായാണ് ഇത്തരമൊരു കേസില്‍ ട്രാന്‍സ്ജെന്‍ഡറെ ശിക്ഷിക്കുന്നത്. 2016 ഫെബ്രുവരി 23നാണ് സംഭവം. ചിറയിന്‍കീഴ് നിന്ന് ട്രെയിനില്‍ തിരുവനന്തപുരത്തേക്ക് വരികയായിരുന്ന 16കാരനെ പ്രതി പരിചയപ്പെടുകയായിരുന്നു. തുടര്‍ന്ന് തമ്പാനൂര്‍ പബ്ലിക് കംഫര്‍ട്ട് സ്റ്റേഷനില്‍ കൊണ്ട് പോയി ലൈംഗിക പീഡനത്തിന് വിധേയനാക്കുകയായിരുന്നു.പീഡനത്തില്‍ ഭയന്ന കുട്ടി വീട്ടുകാരോട് സംഭവം പറഞ്ഞില്ല. വീണ്ടും പല തവണ പ്രതി കുട്ടിയെ ഫോണിലൂടെ വിളിച്ച് കാണണമെന്ന് പറഞ്ഞെങ്കിലും പോകാന്‍ തയാറായില്ല. ഫോണിലൂടെ നിരന്തരം മെസേജുകള്‍ അയച്ചതും കുട്ടി പലപ്പോഴും ഫോണില്‍ സംസാരിക്കുന്നതില്‍ ഭയപ്പെടുന്നതും അമ്മ ശ്രദ്ധിച്ചു. കുട്ടി ഫോണ്‍ ബ്ലോക്ക് ചെയതപ്പോള്‍ പ്രതി ഫേസ്ബുക്ക് മെസഞ്ചറിലൂടെ മെസേജുകള്‍ അയച്ചു.…
Read Moreഭാര്യ പിണങ്ങിപ്പോയപ്പോൾ ട്രാൻസ്ജെൻഡർ യുവതിയെ ഒപ്പം കൂട്ടി; പിണക്കം മറന്ന് ഭാര്യതിരിച്ചു വന്നു; യുവാവിന്റെ നെഞ്ചിൽ കത്തി കുത്തിയിറക്കി ട്രാൻസ്ജെൻഡർ
കൊച്ചി: ഭാര്യ എത്തിയതിനെത്തുടർന്ന് ഒപ്പം താമസിച്ചിരുന്ന യുവാവിനെ കുത്തിപ്പരിക്കേൽപ്പിച്ച ട്രാൻസ്ജെൻഡർ യുവതിയെ റിമാൻഡ് ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട് ചെന്നൈ സ്വദേശി രേഷ്മ(32) ആണ് എറണാകുളം നോർത്ത് പോലീസിന്റെ പിടിയിലായത്. ഭാര്യ പിണങ്ങിപ്പോയ തമിഴ്നാട് സ്വദേശി മുരികേശനൊപ്പമായിരുന്നു രേഷ്മ താമസിച്ചിരുന്നത്. ഇതിനിടെ തമിഴ്നാട്ടിൽനിന്ന് കഴിഞ്ഞ ദിവസം മുരുകേശന്റെ ഭാര്യ കൊച്ചിയിലെത്തി ഈ ബന്ധത്തെ ചോദ്യം ചെയ്യുകയുണ്ടായി. തുടർന്ന് ഭാര്യയോടൊപ്പം താമസിക്കാനുള്ള തയാറെടുപ്പിലായിരുന്നു മുരുകേശൻ. ഇതേ ചൊല്ലി രേഷ്മയും മുരുകേശനും തമ്മിൽ വഴക്കുണ്ടായി. പ്രകോപിതമായ രേഷ്മ കൈയിൽ കരുതിയിരുന്ന കത്തിക്കൊണ്ട് മുരുകേശനെ കുത്തുകയായിരുന്നു. കഴിഞ്ഞ ദിവസം രാത്രി എറണാകുളത്തെ സ്വകാര്യ ആശുപത്രിയുടെ പാർക്കിംഗ് ഗ്രൗണ്ടിലായിരുന്നു സംഭവം. തുടർന്ന് സൗത്ത് റെയിൽവേ സ്റ്റേഷനിൽ നിന്ന് ട്രെയിൻ മാർഗം ചെന്നൈയിലേക്ക് കടക്കാൻ ശ്രമിച്ച രേഷ്മയെ നോർത്ത് പോലീസ് ഇ്ൻസ്പെക്ടർ ബ്രിജുകുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്യുകയായിരുന്നു. നെഞ്ചിൽ കുത്തേറ്റ മുരുകേശൻ കോട്ടയം…
Read Moreട്രാന്‍സ്ജെന്‍ഡറുകളുടെ വിവാഹത്തിന് അനുമതി നല്‍കാതെ ദേവസ്വം ബോര്‍ഡ് ക്ഷേത്രം ! തീരുമാനം വിവാദമാകുന്നു…
ട്രാന്‍സ്ജെന്‍ഡറുകളുടെ വിവാഹത്തിന് ദേവസ്വം ബോര്‍ഡിനു കീഴിലുള്ള ക്ഷേത്രത്തിന്റെ ഭാരവാഹികള്‍ അനുമതി നിഷേധിച്ചതായി ആക്ഷേപം. പാലക്കാട് കൊല്ലങ്കോട് കാച്ചാംകുറിശ്ശി ക്ഷേത്രമാണ് വിവാഹത്തിന് അനുമതി നിഷേധിച്ചത്. ട്രാന്‍സ് ജെന്‍ഡറുകളായ നിലന്‍ കൃഷ്ണയും അദ്വികയുമാണ് വിവാഹത്തിന് അപേക്ഷ നല്‍കിയത്. എന്നാല്‍ കല്യാണത്തിന് രണ്ടു ദിവസം മുമ്പ് അനുമതിയില്ലെന്ന് ക്ഷേത്രം ഭാരവാഹികള്‍ അറിയിക്കുകയായിരുന്നു. ക്ഷണക്കത്തില്‍ വിവാഹവേദി കാച്ചാകുറിശ്ശി ക്ഷേത്രം എന്നാണ് അടിച്ചിരുന്നത്. മലബാര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള ക്ഷേത്രമാണ് കാച്ചാംകുറിശ്ശി. തങ്ങളുടെ പ്രശ്നം കൊണ്ടല്ല തങ്ങള്‍ ട്രാന്സ്ജെന്ഡറുകളായതെന്നും തങ്ങളെപ്പോലെയുള്ളവര്‍ക്ക് സമൂഹം പിന്തുണ നല്‍കുകയാണ് വേണ്ടതെന്നും നിലന്‍ കൃഷ്ണ പറഞ്ഞു. പിന്നീട് ഇവരുടെ വിവാഹം പാലക്കാട് ഒരു കല്യാണമണ്ഡപത്തില്‍ വെച്ച് നടന്നു. ക്ഷേത്രത്തില്‍ ഇതുവരെ ഇത്തരത്തിലൊരു വിവാഹം നടന്നിട്ടില്ലെന്നും ഭാവിയിലെ പ്രശ്നങ്ങള്‍ ഒഴിവാക്കാനാണ് വിവാഹത്തിന് അനുമതി നല്‍കാതിരുന്നതെന്നും ക്ഷേത്രം ഭാരവാഹികള്‍ പറയുന്നു. ആലപ്പുഴ, തിരുവനന്തപുരം സ്വദേശികളാണ് നിലനും അദ്വികയും.
Read Moreപിണറായിയുടെ ‘കറുപ്പ്ഫോബിയ’യില്‍ വലഞ്ഞ് ജനം ! കൊച്ചിയില്‍ കറുത്ത വസ്ത്രം ധരിച്ച ട്രാന്‍സ് ജെന്‍ഡേഴ്സിനെ തടഞ്ഞു…
മുഖ്യമന്ത്രിയുടെ ‘കറുപ്പ്’ പേടി തുടരുമ്പോള്‍ ദുരിതത്തിലാകുന്നത് ജനങ്ങള്‍. മുഖ്യമന്ത്രി പങ്കെടുത്ത പരിപാടിയില്‍ കറുത്ത മാസ്ക് ധരിച്ചവരെ വിലക്കിയതിന് പിന്നാലെ കലൂരില്‍ വഴിയരികിലൂടെ കറുത്ത വസ്ത്രം ധരിച്ച് പോയ ട്രാന്സ്ജെന്ഡേഴ്സിനെ തടഞ്ഞു. കലൂര്‍ മെട്രോ സ്റ്റേഷനിലേക്ക് പോകുകയായിരുന്ന രണ്ട് ട്രാന്‍സ്ജെന്‍ഡേഴ്സിനെയാണ് കറുത്ത വസ്ത്രത്തിന്റെ പേരില്‍ തടഞ്ഞത്. പ്രതിഷേധങ്ങളുടെ സാഹചര്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് പൊതുചടങ്ങില്‍ പങ്കെടുക്കുന്ന എറണാകുളത്ത് വന്‍ സുരക്ഷാ സന്നാഹമാണ് ഒരുക്കിയിരിക്കുന്നത്. കലൂര്‍ ഭാഗത്ത് കൂടി നടക്കുമ്പോള്‍ വനിതാ പോലീസുകാര്‍ എത്തി എവിടേക്ക് പോകുകയാണ് എന്ന് ചോദിച്ചു. മെട്രോ സ്റ്റേഷനിലേക്ക് ആണെന്ന് പറഞ്ഞപ്പോള്‍ കൊണ്ട് ചെന്നാക്കാം എന്ന് പറയുകയായിരുന്നു. കറുത്ത വസ്ത്രം ധരിച്ചതിനാലാകാം പോലീസ് അങ്ങനെ പറഞ്ഞതെന്നും ട്രാന്‍സ്ജെന്‍ഡേഴ്സ് പറയുന്നു. മുഖ്യമന്ത്രി എത്തുന്നുവെന്ന കാരണത്താല്‍ കറുത്ത വസ്ത്രം ധരിക്കരുതെന്ന് പറയുന്നതെന്ത് ന്യായമാണെന്ന് ട്രാന്‍സ്ജെന്‍ഡേഴ്സ് ചോദിക്കുന്നു. ഇഷ്ടമുള്ള നിറത്തിലെ വസ്ത്രം ധരിക്കാന്‍ ഭരണഘടന സ്വാതന്ത്ര്യം നല്‍കുന്നുണ്ടെന്നും അത് ചോദ്യം…
Read Moreകേരളപിറവി ദിനത്തില്‍ ചരിത്രം കുറിച്ച് ‘ആണ്‍പിറന്നോള്‍’ ! ആദ്യമായി ഒരു ട്രാന്‍സ്ജെന്‍ഡറിന്റെ കഥപറയുന്ന സീരിയല്‍ ഇന്നു മുതല്‍…
ബിഗ്സ്ക്രീന്‍ പ്രേക്ഷകര്‍ക്കൊപ്പമോ അല്ലെങ്കില്‍ അവരേക്കാളധികമോ ആണ് കേരളത്തിലെ മിനസ്ക്രീന്‍ പ്രേക്ഷകരുടെ എണ്ണം. സിനിമാതാരങ്ങളേക്കാള്‍ സ്വീകാര്യത പലപ്പോഴും സീരിയല്‍ താരങ്ങള്‍ക്ക് ലഭിക്കുന്നതും ഇതിനാലാണ്. മലയാള സീരിയല്‍ ചരിത്രത്തിലെ ഒരു പുതിയ ഏട്ടിലേക്കാണ് ഇത്തവണത്തെ കേരളപിറവി ദിനം ചുവടുവയ്ക്കുന്നത്. ആദ്യമായി ഒരു ട്രാന്‍സ്ജെന്‍ഡറിന്റെ കഥ പറയുന്ന ഒരു സീരിയല്‍ പ്രേക്ഷകരിലേക്ക് എത്തുകയാണ്. ഒരു ട്രാന്‍സ്മാനിന്റെ കഥ പറയുന്ന ആണ്‍പിറന്നോള്‍ അമൃത ടിവിയിലാണ് സംപ്രേക്ഷണം ആരംഭിക്കുന്നത്. മലയാളത്തിന്റെ പ്രിയപ്പെട്ട സംവിധായകന് ശിവ മോഹന്‍ തമ്പിയാണ് ഈ പുതിയ ചുവടുവയ്പ്പിന് പുറകില്‍. ഈ സീരിയലിനെക്കുറിച്ചുള്ള തന്റെ പ്രതീക്ഷകളെക്കുറിച്ചു സംവിധായകന് ഒരു സ്വകാര്യ മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ പങ്കുവെച്ചിരുന്നു. ‘ഇന്ത്യന്‍ ടെലിവിഷന്‍ ചരിത്രത്തില്‍ തന്നെ ആദ്യമാണ് ഒരു ട്രാന്‍സ്ജെന്‍ഡറിന്റെ കഥ സീരിയലാകുന്നത്. ഈ സീരിയല്‍ ഒരിക്കലും ട്രാന്‍സ് കമ്മ്യൂണിറ്റിയെ അപകീര്‍ത്തിപ്പെടുത്തുന്നതല്ല പകരം അവര്‍ കടന്നുപോകുന്ന ജീവിത പ്രശ്നങ്ങളിലേക്ക് വെളിച്ചം വീശുന്ന ഒന്നായിരിയ്ക്കും. പെണ്ണായി ജനിച്ചു…
Read Moreകേരളം ട്രാന്‍സ്ജെന്‍ഡറുകളുടെ ശവപ്പറമ്പാകുന്നുവോ ! 21 വയസുള്ള ട്രാന്‍സ് യുവതി എറണാകുളത്ത് മരിച്ച നിലയില്‍…
എറണാകുളത്ത് വീണ്ടും ട്രാന്‍സ് ജെന്‍ഡറിന്റെ അസ്വാഭാവിക മരണം. പോണേക്കരയിലെ വാടക വീട്ടില്‍ ട്രാന്‍സ്ജെന്‍ഡറിനെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. കൊല്ലം സ്വദേശി ശ്രദ്ധ(21) ആണ് മരിച്ചത്. വിദ്യാര്‍ഥിയായ ഇവര്‍ സുഹൃത്തുക്കള്‍ക്കൊപ്പമാണ് വാടകയ്ക്ക് താമസിച്ചിരുന്നത്. ഇന്നു രാവിലെ ശ്രദ്ധ മുറി തുറക്കാതെ വന്നതോടെ സുഹൃത്തുക്കള്‍ വാതില്‍ തള്ളിത്തുറന്നപ്പോള്‍ കണ്ടത് ശ്രദ്ധ മരിച്ചു കിടക്കുന്നതായിരുന്നു. കുറച്ചുകാലമായി ശ്രദ്ധ കടുത്ത ഡിപ്രഷനിലായിരുന്നുവെന്ന് പോലീസ് പറയുന്നു. അടുത്ത കാലത്തായി നിരവധി ട്രാന്സ്ജെന്ഡറുകളാണ് കേരളത്തില്‍ ജീവനൊടുക്കിയത്. സമൂഹം ഇവരോടു കാണിക്കുന്ന വേര്‍തിരിവും ലിംഗമാറ്റ ശസ്ത്രക്രിയയിലുണ്ടാകുന്ന പിഴവും മറ്റും പലരെയും കടുത്ത വിഷാദത്തിലേക്കാണ് നയിക്കുന്നത്.
Read More