ട്രാന്‍സ്ജെന്‍ഡര്‍ ആക്ടിവിസ്റ്റ് അനന്യകുമാരി അലക്സിനെ (28) കൊച്ചി ഇടപ്പള്ളിയിലെ ഫ്ളാറ്റില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കൊല്ലം പെരുമണ്‍ സ്വദേശിയാണ്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. വര്‍ഷങ്ങളായി ഇവര്‍ ഈ ഫ്ളാറ്റിലായിരുന്നു താമസം. കളമശേരി പോലീസ് അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ വര്‍ഷം ജൂണില്‍ എറണാകുളത്തെ ഒരു സ്വകാര്യ ആശുപത്രിയില്‍ നടത്തിയ ലിംഗമാറ്റ ശസ്ത്രക്രിയയില്‍ ഗുരുതര പിഴവ് സംഭവിച്ചെന്നും തുടര്‍ന്നു നിരവധി ആരോഗ്യപ്രശ്നങ്ങള്‍ അനുഭവിക്കുകയാണെന്നും വിവരിച്ച് അനന്യ ഏതാനും ദിവസം മുമ്പ് മാധ്യമങ്ങളെ കണ്ടിരുന്നു. ശസ്ത്രക്രിയ നടത്തിയ ഡോക്ടര്‍ക്ക് ഗുരുതര വീഴ്ച സംഭവിച്ചതായും ഇതുമൂലം ജോലി ചെയ്യാനാകുന്നില്ലെന്നും അവര്‍ വെളിപ്പെടുത്തി. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്നും അനന്യ വെളിപ്പെടുത്തിയിരുന്നു. സംസ്ഥാനത്തെ ആദ്യ ട്രാന്‍സ്ജെന്‍ഡര്‍ റേഡിയോ ജോക്കിയുംഅവതാരകയുമായിരുന്നു അനന്യ. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ മലപ്പുറം വേങ്ങര മണ്ഡലത്തില്‍ മത്സരിക്കാനായി നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചിരുന്നു. ഡെമോക്രാറ്റിക് സോഷ്യല്‍ ജസ്റ്റിസ് പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിയായാണു പത്രിക നല്‍കിയത്. എന്നാല്‍ പാര്‍ട്ടിയുമായുള്ള…
Read MoreTag: transgender
ദക്ഷിണ നല്‍കിയില്ല ! നവജാത ശിശുവിനെ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തി ട്രാന്‍സ് ജെന്‍ഡര്‍ യുവതി;ഞെട്ടിക്കുന്ന സംഭവം…
നവജാത ശിശുവിനെ അനുഗ്രഹിച്ചതിന് മാതാപിതാക്കള്‍ ദക്ഷിണ നല്‍കാഞ്ഞതിനെത്തുടര്‍ന്ന് പ്രകോപിതയായി മൂന്ന് മാസം പ്രായമുള്ള കുഞ്ഞിനെ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തി ട്രാന്‍സ്ജെന്‍ഡര്‍ യുവതി. ദക്ഷിണ മുംബൈയിലെ അംബേദ്കര്‍ നഗറിലാണ് സംഭവം. ട്രാന്‍സ് ജെന്‍ഡര്‍ യുവതിയും സുഹൃത്തും ചേര്‍ന്നാണ് ആരും കാണാതെ നവജാത ശിശുവിനെ വീട്ടില്‍ നിന്നു തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയത്. കഫേ പരേഡിന് സമീപമുള്ള വെള്ളക്കുഴിയില്‍ ഇവര്‍ മൂന്ന് മാസം പ്രായമുള്ള കുഞ്ഞിനെ ഇടുകയായിരുന്നു. വ്യാഴാഴ്ച രാത്രിയാണ് കുഞ്ഞിനെ കണ്ട് അനുഗ്രഹിക്കുന്നതിനായി 30 വയസ് പ്രായമുള്ള കന്നു വീട്ടിലെത്തിയത്. അനുഗ്രഹിച്ചതിന് പകരമായി ആചാരപ്രകാരം 1100 രൂപയും സാരിയും ഒരു തേങ്ങയും നല്‍കണമെന്ന് ഇവര്‍ ആവശ്യപ്പെട്ടു. ലോക്ഡൗണ്‍ ആയതിനാല്‍ ജോലിയില്ലെന്നും കയ്യില്‍ പണമില്ലെന്നും സച്ചിന് കന്നുവിനോട് പറഞ്ഞു. എന്നാല്‍ സാരിയും തേങ്ങയും നല്‍കാമെന്നും സച്ചിന് പറഞ്ഞു ഇതോടെ ഇവര്‍ പ്രകോപിതരാവുകയായിരുന്നു. സച്ചിന്റെ വീടിന് സമീപം തന്നെ താമസിക്കുന്ന കന്നു സുഹൃത്തായ…
Read Moreകൊച്ചിയില്‍ ട്രാന്‍സ്ജെന്‍ഡറിനെ വാടക വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി ! മരിച്ചത് കോഴിക്കോട് സ്വദേശി;മൃതദേഹത്തിന് രണ്ടു ദിവസത്തെ പഴക്കം…
കൊച്ചിയില്‍ ട്രാന്‍ജെന്‍ഡര്‍ വാടക വീട്ടില്‍ മരിച്ച നിലയില്‍.കോഴിക്കോട് സ്വദേശി ശ്രീധന്യ(30)യുടെ മൃതദേഹമാണ് ഇന്നലെ രാത്രിയോടെ കണ്ടെത്തിയത്. വൈറ്റിലയിലാണ് സംഭവം. മൃതദേഹത്തിന് രണ്ടു ദിവസത്തെ പഴക്കമുണ്ടെന്നാണ് പോലീസ് പറയുന്നത്. എന്നാല്‍ സംഭവത്തില്‍ ദുരൂഹത സംശയിക്കുന്നില്ലെന്നും പോലീസ് വ്യക്തമാക്കി. കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഇവര്‍ പനിയും ഛര്‍ദിയുമായി രോഗാവസ്ഥയിലായിരുന്നു. സമീപത്തു താമസിച്ചിരുന്ന സുഹൃത്തുക്കളാണ് ഭക്ഷണവും മറ്റും എത്തിച്ചു നല്‍കിയിരുന്നത്. കോവിഡ് സംശയത്തെ തുടര്‍ന്ന് വെള്ളിയാഴ്ചയ്ക്കു ശേഷം അവരും എത്തിയിരുന്നില്ല. ഇവര്‍ ആശുപത്രിയില്‍ പോയി ചികിത്സ തേടിയിരുന്നതായും കോവിഡ് പരിശോധന നടത്തിയിരുന്നതായും പൊലീസിനു വിവരം ലഭിച്ചിട്ടുണ്ട്. ഇന്നലെ രാത്രിയില്‍ മൃതദേഹം കണ്ടെത്തിയെങ്കിലും സാങ്കേതിക തടസമുള്ളതിനാല്‍ ഇന്നു രാവിലെയാണ് പോലീസ് ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയത്. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി എറണാകുളം ജനറല്‍ ആശുപത്രിയിലേയ്ക്കു മാറ്റിയിട്ടുണ്ട്.
Read Moreവിവാഹം കഴിഞ്ഞ് മാസങ്ങളായിട്ടും ഭര്‍ത്താവുമായി ശാരീരിക ബന്ധത്തിന് തയ്യാറാകാതെ ഭാര്യ ! ഒടുവില്‍ ഡോക്ടറെ കാണിച്ചപ്പോള്‍ പുറത്തു വന്ന വിവരങ്ങള്‍ കേട്ട് യുവാവിന്റെ കിളിപോയി…
വിവാഹം കഴിഞ്ഞ് അഞ്ചു മാസമായിട്ടും ലൈംഗികബന്ധത്തിലേര്‍പ്പെടാന്‍ ഭാര്യ തയ്യാറാകുന്നില്ലെന്നായിരുന്നു യുവാവിന്റെ പരാതി. എന്തിന് ഭര്‍ത്താവിന്റെ അടുത്തേക്ക്് വരാന്‍ പോലും യുവതി വിസമ്മതിക്കുകയായിരുന്നു. വിവാഹം കഴിഞ്ഞ രണ്ടാം നാള് മുതല്‍ യുവതി അകല്‍ച്ച പ്രകടിപ്പിക്കാന്‍ ആരംഭിച്ചിരുന്നു.ഉത്തര്‍പ്രദേശിലെ മുസാഫര്‍നഗര്‍ എന്ന സ്ഥലത്താണ് സംഭവം. മുറിയില്‍ ഭര്‍ത്താവ് കയറിയതും എഴുന്നേറ്റു മാറുകയാണ് അവര്‍ ചെയ്തത്. എന്നാലിത് ഭയം കൊണ്ടോ മറ്റുമാകും എന്നാണ് ഭര്‍ത്താവ് കരുതിയത്. പക്ഷെ മാസങ്ങള്‍ പിന്നിട്ടിട്ടും കാര്യങ്ങള്‍ക്കു യാതൊരു മാറ്റവുമുണ്ടായില്ല. പല കാരണങ്ങള്‍ പറഞ്ഞ് ഒഴിയുകയായിരുന്നു. ശേഷം ഡോക്ടറെ കാണിച്ചതും തന്റെ ജീവിതത്തിലെ ഏറ്റവും വലിയ ഞെട്ടലാണ് ഇയാള്‍ക്ക് നേരിടേണ്ടി വന്നത്. തന്നില്‍ നിന്നും ഒരു വലിയ കാര്യം മറച്ചു വച്ചായിരുന്നു വിവാഹമെന്നത് യുവാവിന് താങ്ങാവുന്നതിനും അപ്പുറമായിരുന്നു.പരിശോധനയില്‍ യുവതി ട്രാന്‍സ്ജെന്‍ഡര്‍ ആണെന്ന് കണ്ടെത്തുകയായിരുന്നു. ചോദ്യം ചെയ്തപ്പോള്‍ പരാതിപ്പെട്ടാല്‍ കേസ് കൊടുക്കുമെന്നായി യുവതി. യുവാവിന്റെ വീട്ടുകാര്‍ ആദ്യമൊന്നും കാര്യമറിഞ്ഞിരുന്നില്ല. യുവാവ്…
Read Moreഅഞ്ചു വയസുള്ള മകന് ഷാരൂഖ് ഖാനെ വിവാഹം കഴിക്കണമെന്ന് പറഞ്ഞപ്പോള്‍ വീട്ടുകാര്‍ കാര്യമാക്കിയില്ല ! വളര്‍ന്നപ്പോള്‍ അവനിലുണ്ടായ മാറ്റങ്ങള്‍ കണ്ട് മാതാപിതാക്കള്‍ അവനെ ചേര്‍ത്തുപിടിച്ചു; ഏവരും മാതൃകയാക്കേണ്ട സംഭവം ഇങ്ങനെ…
ലോകത്ത് പലയിടത്തും ട്രാന്സ്ജെന്ഡറുകള് അനുഭവിക്കുന്ന അവഗണനകള്‍ സമാനതകളില്ലാത്തതാണ്. അവയില്‍ പലതിന്റെയും തുടക്കം സ്വന്തം വീടുകള്‍ക്കുള്ളില്‍ തന്നെ ഉള്ളവയാകും. എന്നാല്‍ ഇതിന് വിപരീതമായി തന്റെ ജെന്‍ഡര്‍ സ്ത്രീയുടെത് ആണെന്ന് തുറന്നു പറഞ്ഞപ്പോള്‍ ഇരുകൈയും നീട്ടി സ്വീകരിച്ച മാതാപിതാക്കളെക്കുറിച്ചുള്ള ഒരു കുറിപ്പാണ് ഇപ്പോള്‍ വൈറലാകുന്നത്. ഒരു ട്രാന്‍സ്ജെന്‍ഡര്‍ ഹ്യൂമന്‍സ് ഓഫ് ബോംബെ പേജിലൂടെയാണ് ഹൃദയസ്പര്‍ശിയായ കഥ പുറത്തുവിട്ടത്. മക്കളുടെ മാറ്റങ്ങള്‍ ഏറ്റവും ആദ്യം തിരിച്ചറിയുക മാതാപിതാക്കള്‍ തന്നെ ആകും.ഇവിടെ മകനിലുള്ള മാറ്റങ്ങളും അവന്റെ ഇഷ്ടങ്ങളും ഒക്കെ തിരിച്ചറിഞ്ഞ മാതാപിതാക്കള്‍ അവനെ മാനസികമായി പീഡിപ്പിക്കുന്നതിന് പകരം ചേര്‍ത്ത് പിടിക്കുകയാണ് ചെയ്തത്. മകന്റെ സന്തോഷമാണ് തങ്ങളുടെയും സന്തോഷം എന്ന് അവര്‍ തിരിച്ചറിഞ്ഞു. ഇന്ന് സ്വന്തം ഇഷ്ടത്തിന് അനുസരിച്ച് വസ്ത്രങ്ങള്‍ ധരിക്കാനും ഡാന്‍സ് ഷോകള്‍ ചെയ്യാനുമൊക്കെ ഉള്ള പിന്തുണ മാതാപിതാക്കളാണെന്ന് ഈ വ്യക്തി പറയുന്നു. ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ… അഞ്ച് വയസ്സുള്ള സമയത്താണ് ഞാനും…
Read Moreസ്ത്രീവേഷം കെട്ടി ഭിക്ഷ യാചിച്ചു ! പ്രകോപിതരായ ട്രാന്സ്ജെന്ഡറുകള് യുവാവിനെ തട്ടിക്കൊണ്ടു പോയി ക്രൂരമായി മര്‍ദ്ദിച്ചു കൊന്നു…
സ്ത്രീവേഷം കെട്ടി ഭിക്ഷ യാചിച്ച യുവാവിനെ ട്രാന്സ്ജെന്ഡറുകള് തട്ടിക്കൊണ്ടു പോയി മര്‍ദ്ദിച്ചു കൊന്നു.രാമനഗര സ്വദേശിയായ രാജേന്ദ്രകുമാര്‍( 32) ആണ് മരിച്ചത്. ബെംഗളൂരു നൈസ് റോഡില്‍ കഴിഞ്ഞ 14ന് ഇയാളെ മരിച്ച നിലയില്‍ കണ്ടെത്തുകയാണ്. തുടക്കത്തില്‍ വാഹനാപകടം എന്നായിരുന്നു പോലീസ് വിചാരിച്ചത്. തുടര്‍ന്ന് നടത്തിയ മൃതദേഹ പരിശോധനയില്‍ യുവാവിന് മര്‍ദ്ദനമേറ്റതായി കണ്ടെത്തിയതോടെ വിശദമായ അന്വേഷണം നടത്തുകയായിരുന്നു. തുടര്‍ന്ന് നൈസ് റോഡിന് സമീപത്ത് താമസിച്ചുവരുന്ന ദേവി എന്ന അശോക് കുമാര്‍ (26), നിത്യ എന്ന രാമകൃഷ്ണ (24), ഭാവന എന്ന അബ്ദുള്‍ ( 31) എന്നിവര്‍ പിടിയിലായി. ട്രാന്‍സ്ജെന്‍ഡര്‍ എന്ന വ്യാജേന തങ്ങളുടെ പ്രദേശത്ത് രാജേന്ദ്രകുമാര്‍ ഭിക്ഷയാചിച്ചതാണ് ട്രാന്‍സ്ജെന്‍ഡറുകളെ പ്രകോപിപ്പിച്ചതെന്ന് പോലീസ് പറഞ്ഞു. തയ്യല്‍ത്തൊഴിലാളിയായ രാജേന്ദ്രകുമാര്‍ കൂടുതല്‍ വരുമാനം ലഭിക്കുന്ന തൊഴില്‍തേടിയാണ് 20 ദിവസംമുമ്പ് ബംഗളൂരുവിലെത്തിയത്. തുടര്‍ന്ന് സ്ത്രീവേഷം കെട്ടി ഭിക്ഷയാചിക്കുന്ന സംഘത്തോടൊപ്പം ഇയാള്‍ ചേരുകയായിരുന്നു. നൈസ് റോഡിന് സമീപം…
Read More32-ാമത്തെ വയസ്സിലാണ് ഞാനൊരു ഇന്റര്‍സെക്സാണെന്ന് തിരിച്ചറിയുന്നത്; അന്ന് എല്ലാവര്ക്കും മധുരം വാങ്ങിക്കൊടുത്തു; അനുഭവങ്ങള്‍ തുറന്നു പറഞ്ഞ് വിജയരാജ മല്ലിക
ട്രാന്‍സ്ജെന്‍ഡര്‍ ആയതിന്റെ പേരില്‍ അവഗണനകള്‍ നേരിടുന്ന ധാരാളം മനുഷ്യര്‍ നമ്മുടെ ഇടയിലുണ്ട്. ഇത്തരത്തില്‍ തനിക്കുണ്ടായ അനുഭവങ്ങള്‍ തുറന്നു പറയുകയാണ് വിജയരാജ മല്ലിക. ശ്രീ ശങ്കരാചാര്യ സംസ്കൃത സര്‍വകലാശാലാ തൃശ്ശൂര്‍ പ്രാദേശിക കേന്ദ്രം മലയാള വിഭാഗത്തിന്റെയും വനിതാസാഹിതി ജില്ലാക്കമ്മറ്റിയുടെയും നേതൃത്വത്തില്‍ സംഘടിപ്പിച്ച സര്‍ഗസംവാദം സര്‍ഗമല്ലികയില്‍ വിദ്യാര്‍ഥികളുമായി സംവദിക്കുമ്പോഴാണ് ജീവിതത്തില്‍ താന്‍ നേരിട്ട അവഗണനകളെക്കുറിച്ച് അവര്‍ തുറന്നു പറഞ്ഞത്. ”ആണും പെണ്ണും കെട്ട ജീവിതം മല്ലികയ്ക്ക് മടുത്തില്ലേ? പോയി ചത്തുകൂടെ എന്ന് ഒരുപാടുപേര് എന്നോട് ചോദിച്ചിട്ടുണ്ട്. മുപ്പത്തിരണ്ടാമത്തെ വയസ്സിലാണ് ഞാനൊരു ഇന്റര്‍സെക്സ് ആണെന്ന് തിരിച്ചറിയുന്നത്. ഞാന്‍ തളര്‍ന്നില്ല, എല്ലാവര്ക്കും അന്ന് മധുരംവാങ്ങിക്കൊടുത്തു, ജീവിതത്തിലെ പ്രചണ്ഡമായ ഒരു മുഹൂര്‍ത്തം എന്നുപറയാനാണ് ആഗ്രഹിക്കുന്നത്. അന്ന് തളര്‍ന്നുപോയെങ്കില്‍ ഇതുപോലെ സംസാരിക്കാന്‍ എനിക്കു കഴിയുമായിരുന്നില്ല. ഒരു മനുഷ്യനാണെന്ന് തിരിച്ചറിഞ്ഞു കൊണ്ടാണ് ഞാന്‍ ഇന്നും ജീവിക്കുന്നത്. മല്ലിക പറയുന്നു. സ്നേഹവും വിശ്വാസവും നഷ്ടപ്പെടുമ്പോഴാണ് ഒരു മനുഷ്യന് ആത്മഹത്യക്ക്…
Read Moreകേരളം വീണ്ടുമൊരു ട്രാന്‍സ് ജെന്‍ഡര്‍ വിവാഹത്തിനു കൂടി സാക്ഷ്യം വഹിക്കും ! ജേര്‍ണലിസ്റ്റ് ഹെയ്ദി സാദിയ വിവാഹിതയാവുന്നു; വിവാഹം നടത്തുന്നത് ശ്രീ സത്യസായി ഓര്‍ഫനേജ് ട്രസ്റ്റും എറണാകുളം കരയോഗവും ചേര്‍ന്ന്…
കേരളം വീണ്ടുമൊരു ട്രാന്‍സ്ജെന്‍ഡര്‍ വിവാഹത്തിനു സാക്ഷ്യം വഹിക്കുന്നു. കേരളത്തിലെ ആദ്യ ട്രാന്‍സ്ജെന്‍ഡര്‍ ജേണലിസ്റ്റായ ഹെയ്ദി സാദിയയാണ് വിവാഹിതയാവുന്നത്. ശ്രീ സത്യസായി ഓര്‍ഫനേജ് ട്രസ്റ്റും എറണാകുളം കരയോഗവും ചേര്‍ന്നാണ് വിവാഹം നടത്തുന്നത്. 26ന് എറണാകുളം ടി.ഡി.എം. ഹാളില്‍ വിവാഹം നടക്കും. സ്വകാര്യ വാര്‍ത്താ ചാനലിലെ അവതാരകയായ ഹെയ്ദി സാദിയ. രഞ്ജു രഞ്ജിമാരുടെ മകളാണ്. സുഹൃത്തും ഹരിപ്പാട് കരുവാറ്റ സ്വദേശിയുമായ അഥര്‍വ് മോഹനാണ് വരന്. തിരുവനന്തപുരത്ത് സ്വകാര്യ കമ്പനിയില്‍ അക്കൗണ്ടന്റാണ് അഥര്‍വ്. 26ന് രാവിലെ 10.45-നും 11.30-നും മധ്യേയുള്ള മുഹൂര്‍ത്തത്തിലാണ് വിവാഹം. സത്യസായി ഓര്‍ഫനേജ് ട്രസ്റ്റാണ് വിവാഹം നടത്താന്‍ മുന്‍കൈയെടുത്തത്. സ്പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരം കേരളത്തില്‍ നടക്കുന്ന നാലാമത്തെ ട്രാന്‍സ്ജെന്‍ഡര്‍ വിവാഹമാണിത്. ഹെയ്ദി ട്രാന്‍സ് വുമണും അര്‍ഥവ് ട്രാന്‍സ്മാനുമാണ്. ഇരു വീട്ടുകാരും ചേര്‍ന്നാണ് വിവാഹം ഉറപ്പിച്ചത്. കരുവാറ്റ തട്ടുപുരയ്ക്കല്‍ മോഹനന്റെയും ലളിതയുടെയും മകനാണ് അഥര്‍വ്. ട്രാന്‍സ്ജെന്‍ഡര്‍ ദമ്പതിമാരായ ഇഷാന്…
Read Moreഈ കുറിപ്പെഴുതുമ്പോള്‍ ജീവനോടെയുള്ള ഞാന്‍, നാളെ ഇതേസമയത്ത് ജീവനോടെ ഉണ്ടാകണമെന്നില്ല;അത്രത്തോളം അരക്ഷിതമാണ് ദൈവത്തിന്റെ സ്വന്തം നാട്ടിലെ ട്രാന്‍സ് ജീവിതങ്ങള്‍;ട്രാന്‍സ്ജെന്‍ഡറിന്റെ കുറിപ്പ് ചൂടുപിടിച്ച ചര്‍ച്ചയാകുന്നു…
കഴിഞ്ഞ ദിവസം കോഴിക്കോട് ഷാലു എന്ന ട്രാന്‍സ്ജെന്‍ഡര്‍ കൊല്ലപ്പെട്ടത് ഏവരെയും ഞെട്ടിച്ചിരുന്നു. ഈ സംഭവത്തിനു ശേഷം സുകന്യ കൃഷ്ണ എന്നു പേരുള്ള മറ്റൊരു ട്രാന്‍സ് ജെന്‍ഡര്‍ ഫേസ്ബുക്കിലിട്ട പോസ്റ്റാണ് ഇപ്പോള്‍ ചര്‍ച്ചാവിഷയമാകുന്നത്.’എന്റെ പേര് സുകന്യ കൃഷ്ണ, ഞാന്‍ ഒരു ട്രാന്‍സ് വ്യക്തിയാണ്. ഈ കുറിപ്പെഴുതുമ്പോള്‍ ജീവനോടെയുള്ള ഞാന്‍, നാളെ ഇതേസമയത്ത് ജീവനോടെ ഉണ്ടാകണമെന്നില്ല. അത്രത്തോളം അരക്ഷിതമാണ് ദൈവത്തിന്റെ സ്വന്തം നാട്ടിലെ ട്രാന്‍സ് ജീവിതങ്ങള്‍. ‘ എന്ന് തുടങ്ങുന്ന കുറിപ്പ് ട്രാന്‍സ് വ്യക്തികള്‍ അനുഭവിക്കുന്ന അരക്ഷിതാവസ്ഥയെ കുറിച്ച് വ്യക്തമാക്കുന്നു. കഴിഞ്ഞ വര്‍ഷങ്ങളിലായി മൂന്ന് ട്രാന്‍സ് ജെന്‍ഡര്‍ വ്യക്തികളാണ് പൊതുവിടങ്ങളില്‍ കൊല്ലപ്പെട്ടത്. ആലുവയില്‍ കൊല്ലപ്പെട്ട ഗൗരിയുടേയും കൊല്ലത്ത് ആക്രമണത്തില്‍ കൊല്ലപ്പെട്ട സ്വീറ്റ് മരിയയുടെയും പേരുകള്‍ക്കൊപ്പം ശാലുവിന്റെ പേര് കൂടി ചേര്‍ത്തിരിക്കുന്നു. ഇനിയെപ്പോഴാണ് ഈ ദൈവത്തിന്റെ സ്വന്തം നാട്ടില്‍ എല്ലാവരേയും പോലെ ജീവിക്കാനുള്ള അവകാശം തങ്ങള്‍ക്ക് കിട്ടുക എന്നും സുകന്യ ചോദിക്കുന്നു.…
Read Moreവീടുവിട്ടിറങ്ങിയപ്പോള്‍ കൈയ്യില്‍ ചില്ലിക്കാശില്ലായിരുന്നു ഉണ്ടായിരുന്നത് നൃത്തം പഠിക്കണമെന്ന ആഗ്രഹം മാത്രം ! ഇത് ട്രാന്‍സ്ജെന്‍ഡേഴ്സിനു മുഴുവനുള്ള അംഗീകാരം; പിന്നിട്ട യാതന നിറഞ്ഞ വഴികളെക്കുറിച്ച് മനസ്സു തുറന്ന് പത്മശ്രീ നടരാജ്…
ചെന്നൈ: ട്രാന്‍സ്ജെന്‍ഡേഴ്സിന് രാജ്യം നല്കിയ അംഗീകാരമാണ് തനിക്ക് ലഭിച്ച പത്മശ്രീ പുരസ്കാരമെന്ന് നര്‍ത്തകി നടരാജ്. തന്റെ നേട്ടം രാജ്യത്തെ ട്രാന്‍സ്ജെന്‍ഡേഴ്സിന് വലിയ പ്രചോദനമാകുമെന്നും പത്മ പുരസ്കാരം നേടിയ രാജ്യത്തെ ആദ്യ ട്രാന്‍സ് വുമണ്‍ ഒരു മാധ്യമത്തിനു നല്കിയ അഭിമുഖത്തില്‍ പറഞ്ഞു. ഒരിക്കല്‍ ബന്ധുക്കള്‍ പോലും ഉപേക്ഷിച്ച നടരാജ് പത്മ പുരസ്കാര നേട്ടത്തിലേക്ക് നടന്നു കയറിയത് അവഗണനയുടെയും ഒറ്റപ്പെടലിന്റെയും കനല്‍വഴികള്‍ താണ്ടിയാണ്. പതിനൊന്നാം വയസ്സില്‍ മധുരയിലെ വീടുവിട്ട് ഇറങ്ങിയതാണ് നര്‍ത്തകി നടരാജ്. കയ്യില്‍ ചില്ലിക്കാശില്ലാതിരുന്നിട്ടും മനസ്സു നിറയെ നൃത്തം പഠിക്കണമെന്ന ആഗ്രഹമായിരുന്നു. ഒടുവില്‍ പ്രശസ്ത നര്ത്തകന് കെ പി കിട്ടപ്പപ്പിള്ളയുടെ അടുത്തെത്തിയതോടെ സ്വപ്ന സാഫല്യം. നര്‍ത്തകി നടരാജിനോടുള്ള സമൂഹത്തിന്റെ അവഗണന കണ്ട കെ പി കിട്ടപ്പപ്പിള്ള നീണ്ട പതിനാല് വര്‍ഷം ഭക്ഷണം താമസവും നല്കി നടരാജിന്റെ ചുവടുറപ്പിച്ചു. ചെറിയൊരു ലോണ്‍ നല്കാന് പോലും ബാങ്കുകള്‍ മടിച്ചതും വാടകയ്ക്ക് മുറി…
Read More